
മുസ്ലീം ലീഗ് കോഴിക്കോട് നോർത്ത് നിയോജക മണ്ഡലം കമ്മിറ്റി പുതിയ കടവ് ബീച്ചിൽ സംഘടിപ്പിച്ച യോഗത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി സംസാരിക്കുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
മുസ്ലീം ലീഗ് കോഴിക്കോട് നോർത്ത് നിയോജക മണ്ഡലം കമ്മിറ്റി പുതിയ കടവ് ബീച്ചിൽ സംഘടിപ്പിച്ച യോഗത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി സംസാരിക്കുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
കളി കെ.എസ്.ഇ.ബി യോടോ....... കോഴിക്കോട് മൊഫ്യൂസൽ ബസ്സ്റ്റാൻഡിനു മുമ്പിലുള്ള എസ്കലേറ്ററിന്റെ വൈദ്യുത ചാർജ് കോർപ്പറേഷൻ അടക്കാഞ്ഞതിനാൽ കെ.എസ്.ഇ.ബി ഫ്യൂസ് ഊരിയതിനെ തുടർന്ന് ലിഫ്റ്റും, എസ്കലേറ്ററും പ്രവർത്തനം നിലച്ച് ഇരുട്ടിലാണ്ടപ്പോൾ. ബുധനാഴ്ച്ച സന്ധ്യയിലെ കാഴ്ച്ച | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
മദനിയുടെ മോചനത്തിനായി സിറ്റിസൺ ഫോറം കോഴിക്കോട് തളി ജൂബിലി ഹാളിൽ നടത്തിയ ഐക്യദാർഢ്യ സമ്മേളനത്തിൽ മുൻ സുപ്രീം കോടതി ജഡ്ജി മാർക്കണ്ഡേയ കഡ്ജു എത്തിയപ്പോൾ | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
കോഴിക്കോട് മാനാഞ്ചിറ സ്ക്വയറിന്റെ കവാടം പുതുക്കിപണിയുന്നതിന്റെ ഭാഗമായി മേൽക്കൂരയിലെ ഓടുകൾ അഴിച്ചു മാറ്റിയപ്പോൾ | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
ആശാ വർക്കേഴ്സ് ഫെഡറേഷന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ് ധർണ | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
തിരുവനന്തപുരം മുട്ടട വാർഡിൽ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച എൽ.ഡി.എഫ്.സ്ഥാനാർഥി അജിത് രവീന്ദ്രനെ പ്രവർത്തകർ എടുത്തുയർത്തി ആഹ്‌ളാദം പ്രകടിപ്പിക്കുന്നു. വി.കെ.പ്രശാന്ത് എം.എൽ.എ സമീപം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
അവധിക്കാലത്തെ അവസാന ദിനം കോഴിക്കോട് കടപ്പുറത്ത് ആസ്വദിക്കാനെത്തിയ കുട്ടികൾ | ഫോട്ടോ: പി.പി.ബിനോജ് / മാതൃഭൂമി
വരവേൽക്കാൻ... വ്യാഴാഴ്ച നടക്കുന്ന സ്‌കൂൾ പ്രവേശനോത്സവത്തിനായി തയ്യാറെടുക്കുന്ന അധ്യാപകരും കുട്ടികളും. ആലപ്പുഴ തിരുവമ്പാടി ഗവ.യു.പി. സ്‌കൂളിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: സി. ബിജു / മാതൃഭൂമി
ടൗൺ ഹാളിന് സമീപം ആലപ്പുഴ നഗരസഭ ആരംഭിച്ച കൈമാറ്റ കടയിൽ സാധനങ്ങൾ ക്രമീകരിക്കുന്ന നഗരസഭാ അധ്യക്ഷ സൗമ്യാരാജും, ഉപാധ്യക്ഷൻ പി.എസ്.എം. ഹുസൈനും മറ്റ് കൗൺസിലർമാരും | ഫോട്ടോ: സി. ബിജു / മാതൃഭൂമി
സ്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി തിരുവനന്തപുരം തൈക്കാട് ഗവ.മോഡൽ എച്ച്.എസ്. എൽ.പി.സ്‌കൂളിൽ കുട്ടികൾക്കായുള്ള കളിക്കോപ്പുകൾ ഒരുക്കുന്ന അധ്യാപകർ | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റി നടത്തിയ തദ്ദേശീയം ജനപ്രതിനിധി ശില്പശാല അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലികുട്ടി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
സ്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി തിരുവനന്തപുരം മണക്കാട് ഗവ ടി ടി ഐയിൽ ടീച്ചർ ട്രെയിനിങ് സ്റ്റുഡന്റ്‌സും അധ്യാപകരും ചേർന്ന് കുട്ടികൾക്കായി തൊപ്പികൾ തയ്യാറാക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ
ഭോപ്പാലിൽ നടക്കുന്ന ദേശീയ സ്‌കൂൾ ഗെയിംസിന് പോകുന്ന കായികതാരങ്ങൾ തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്ന് കേരളാ എക്സ്‌പ്രസിൽ യാത്രയാകുന്നു | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
രണ്ടു മാസത്തെ മധ്യവേനൽ അവധിക്കു ശേഷം സ്കൂളുകൾ വ്യാഴാഴ്ച തുറക്കുകയാണ്. വർണ്ണങ്ങൾ ഒരുക്കി ആദ്യാക്ഷരം കുറിക്കുവാനെത്തുന്ന കുരുന്നുകളെ വരവേൽക്കുവാൻ സ്കൂളുകൾ ഒരുങ്ങിക്കഴിഞ്ഞു. എറണാകുളം ജില്ലാ പ്രവേശനോത്സവം നടക്കുന്ന ഗവ. ഗേൾസ് സ്കൂളിൽ വർണ്ണാലങ്കാരത്തിൽ ഏർപ്പെട്ടിരിക്കുന്ന അധ്യാപകർ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി
സ്കൂൾ പ്രവേശനോത്സവത്തിനായി കൊല്ലം പട്ടത്താനം എസ് എൻ ഡി പി യു പി സ്കൂളിൽ ഒരുക്കങ്ങൾ നടത്തുന്ന അധ്യാപികമാർ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
സംഭരിച്ച നെല്ലിന്റെ വില ഉടൻ നൽകണമെന്നാവശ്യപ്പെട്ട് നെൽകർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ് ധർണ | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
ജി.എസ്.ടി. ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധമായ കട പരിശോധനയിൽ പ്രതിഷേധിച്ച് ഓൾ കേരള ഗോൾഡ് ആൻറ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ് ധർണ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. എ.കെ.ജി.എസ്.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ.ബി.ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ, ട്രഷറർ എസ്.അബ്ദുൽ നാസർ തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
ഹോട്ടലുടമ സിദ്ധിഖിനെ കൊലപ്പെടുത്തി രണ്ടായി മുറിച്ച് ട്രോളി ബാഗിലാക്കിയ കേസിലെ പ്രതി ഷിബിലിയെ ഇലക്ട്രിക് കട്ടർ വാങ്ങിയ കോഴിക്കോട് കല്ലായ് റോഡിലെ കടയിൽ കൊണ്ടുവന്നപ്പോൾ | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കൊല്ലം സിവിൽ സ്റ്റേഷൻ പരിസരത്ത് നടത്തിയ സത്യാഗ്രഹം എൻ കെ പ്രേമചന്ദ്രൻ എം പി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
പട്ടികജാതി ക്ഷേമസമിതി ജില്ലാ കമ്മിറ്റി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊല്ലം ചിന്നക്കട ഹെഡ്ഡ് പോസ്റ്റഫീസിന് മുന്നിൽ നടത്തിയ ധർണ്ണ സംസ്ഥാന സെക്രട്ടറി കെ സോമപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
അവകാശ നിഷേധത്തിനെതിരെ കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷണേഴ്‌സ് അസോസ്സിയേഷന്റെ ആഭിമുഖ്യത്തിൽ സർവ്വീസ് പെൻഷൻകാരും കുടുംബാംഗങ്ങളും ആലപ്പുഴ കളക്ടറേറ്റിനു മുന്നിൽ നടത്തിയ സത്യാഗ്രഹം ഡി.സി.സി പ്രസിഡന്റ് ബി.ബാബുപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി
പുഞ്ചിരിപ്പൂക്കൾ... കോഴിക്കോട് കോർപ്പറേഷൻ മൂന്നാലിങ്കൽ ഡിവിഷനിലെ അങ്കണവാടിയിലെത്തിയ കുരുന്നുകളുടെ ദൃശ്യം | ഫോട്ടോ: പി.പി.ബിനോജ് / മാതൃഭൂമി
കോൺഗ്രസ് നേതാക്കളായ ദീപേന്ദർ സിംഗ് ഹൂഡയും വിജേന്ദർ സിംഗും ന്യൂഡൽഹി എഐസിസി ആസ്ഥാനത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കളക്ടറേറ്റിന് മുന്നിൽ നടത്തിയ സത്യാഗ്രഹം ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
ഗുസ്തി താരങ്ങളുടെ പ്രതിഷേധം ഉണ്ടാവുമെന്നറിഞ്ഞ് ന്യൂഡൽഹി ഇന്ത്യാ ഗേറ്റിൽ സുരക്ഷ ഭടന്മാരെ വിന്യസിച്ചപ്പോൾ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി
കൊച്ചി അമൃത ആശുപത്രിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സ്വാമി അമൃത സ്വരൂപാനന്ദപുരി സംസാരിക്കുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി
കൊച്ചി അമൃത ആശുപത്രിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സ്വാമി അമൃത സ്വരൂപാനന്ദപുരി സംസാരിക്കുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി
ലോക പുകയില രഹിത ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസ് ജില്ലയിലെ വ്യാപാരികൾക്ക് വേണ്ടി നടത്തിയ ബോധവൽക്കരണ ക്ലാസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
കണ്ണൂർ കോർപ്പറേഷൻ പള്ളിപ്രം ഡിവിഷനിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി കെ. ഉമൈബയ്ക്കൊപ്പം നേതാക്കളും പ്രവർത്തകരും ചേർന്ന് കണ്ണൂരിൽ നടത്തിയ ആഹ്ലാദ പ്രകടനം | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
സീനിയർ സിററിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ കണ്ണൂർ മുഖ്യതപാൽ ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ എൽ. ഡി. എഫ് കൺവീനർ ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
കണ്ണൂർ ജില്ലാ ആസ്പത്രിയിലെ ലിംബ് ഫിറ്റിങ് സെൻ്ററിൽ നിർമ്മിച്ച ആധുനിക രീതിയിലുള്ള കൃത്രിമ കാലുകളുടെ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യ നിർവ്വഹിക്കുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
ഇന്ത്യൻ ഡെൻ്റൽ അസോസിയേഷൻ നോർത്ത് മലബാർ ബ്രാഞ്ചും ലയൺസ് ക്ലബ് ഓഫ് കണ്ണൂർ സൗത്തും ചേർന്ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സംഘടിപ്പിച്ച പുകയില വിരുദ്ധ ദിനാചരണം ഡെപ്യൂട്ടി ഡി.എം.ഓ. ഡോ. ഗ്രിഫിൻ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
• കേന്ദ്രസർക്കാരിന്റെ ഓർഡിനൻസിനെതിരേ പിന്തുണയഭ്യർഥിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ എ.കെ.ജി. ഭവനിൽ സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ സന്ദർശിച്ചപ്പോൾ | ഫോട്ടോ: സാബു സ്കറിയ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..