സെപ്റ്റംബര്‍ 30 ചിത്രങ്ങളിലൂടെ


1/63

ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണചടങ്ങിൽ നിന്ന്‌ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

2/63

മറാഠി സിനിമ 'ജൂണിലെ' അഭിനയത്തിന് പ്രത്യേക പരാമർശം നേടിയ സിദ്ധാർത്ഥ് മേനോൻ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

3/63

ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം ആശാ പരേഖ് രാഷ്ട്രപതി ദ്രൗപതി മുർമുവിൽനിന്ന് ഏറ്റുവാങ്ങുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

4/63

മാലിക്ക് സിനിമയിലെ റീ-റെക്കോർഡിങ്ങിന് ദേശീയ പുരസ്‌കാരം നേടിയ വിഷ്ണു ഗോവിന്ദ് രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

5/63

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഹിന്ദി നടൻ അജയ് ദേവഗൺ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ഏറ്റുവാങ്ങുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

6/63

ഹ്രസ്വ ചിത്ര വിഭാഗത്തിലെ മികച്ച ക്യാമറാമാൻ പുരസ്‌കാരം (ചിത്രം- ശബ്ദിക്കുന്ന കലപ്പ) നേടിയ നിഖിൽ എസ്. പ്രവീൺ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

7/63

വാങ്ക് സിനിമയുടെ സംവിധാനത്തിന് പ്രത്യേക ജൂറി പരാമർശം നേടിയ കാവ്യ പ്രകാശ് രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

8/63

മികച്ച തുളു സിനിമയ്ക്കുള്ള ദേശീയ അവാർഡ് നേടിയ സന്തോഷ് മാഡ രാഷ്ട്രപതി ദ്രൗപതി മുർവിൽ നിന്നും അവാർഡ് സ്വീകരിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

9/63

മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം അപർണ ബാലമുരളി രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നും ഏറ്റുവാങ്ങുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

10/63

രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ കൈയിൽ നിന്നും മികച്ച ഗായികയ്‌ക്കുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങിയശേഷം, രാഷ്ട്രപതിക്ക് കൈകൊടുക്കുന്ന നഞ്ചിയമ്മ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

11/63

ഇംഗ്ലിഷ് ഹ്രസ്വചിത്ര വിഭാഗത്തിൽ മികച്ച ശബ്ദ വിവരണത്തിന് ദേശീയ പുരസ്‌കാരം നേടിയ ശോഭാ തരൂർ ശ്രീനിവാസൻ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

12/63

സച്ചിയ്ക്കു വേണ്ടി മികച്ച സംവിധായകനുള്ള പുരസ്‌കാരം ഭാര്യ സിജി രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ കൈയിൽ നിന്നും ഏറ്റുവാങ്ങുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

13/63

മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം ബിജു മേനോൻ രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ കൈയിൽ നിന്നും ഏറ്റുവാങ്ങുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

14/63

ദേശീയ ചലചിത്ര പുരസ്‌കാരം ഏറ്റുവാങ്ങിയ നഞ്ചിയമ്മയെ സച്ചിയുടെ ഭാര്യ സിജി ഉമ്മ വെക്കുന്നു. ബിജു മേനോൻ, അപർണ ബാലമുരളി എന്നിവർ സമീപം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

15/63

തൃശൂരിൽ വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് വിതരണച്ചടങ്ങിൽ കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്റ്‌ ചന്ദ്രശേഖര കമ്പാർ സംസാരിക്കുന്നു. കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറി കെ. ശ്രീനിവാസ റാവു, ഇംഗ്ലീഷ് എഴുത്തുകാരനും പരിഭാഷകനുമായ രഞ്ജിത്ത് ഹോസ്‌കോട്ട, കേന്ദ്ര സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് മാധവ് കൗഷിക് എന്നിവരെയും അവാർഡ് ജേതാക്കളെയും കാണാം | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

16/63

മലയാളത്തിലെ വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് തൃശൂരിൽ നടന്ന ചടങ്ങിൽ കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്റ്‌ ചന്ദ്രശേഖര കമ്പാറിൽ നിന്ന് സുനിൽ ഞാളിയത്ത് ഏറ്റുവാങ്ങുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

17/63

സി.പി.ഐ.സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തെ പൊതുസമ്മേളനവേദിയിൽ പതാകയുയർത്തൽ വീക്ഷിക്കുന്ന പ്രവർത്തകർ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

18/63

സി.പി.ഐ. സംസ്ഥാന സമ്മേളനത്തിന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സി.പി.ഐ ദേശീയ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ കൊടിയേറ്റുന്നു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, നേതാക്കളായ സി.ദിവാകരൻ, കെ.പ്രകാശ് ബാബു, മാങ്കോട് രാധാകൃഷ്ണൻ, മന്ത്രി ജി.ആർ അനിൽ തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

19/63

സ്വാതി തിരുനാൾ കലാകേന്ദ്രം ട്രസ്റ്റ് മ്യൂസിക്ക് തെറാപ്പി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തിരൂർ തെക്കും മുറിപാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തോടനുബന്ധിച്ച് വെള്ളിയാഴ്ച രാത്രി നടത്തിയ വീണക്കച്ചേരി | ഫോട്ടോ: പ്രദീപ് പയ്യോളി

20/63

സി.പി.ഐ.സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടന്ന പൊതുസമ്മേളനത്തിനെത്തിയ സി.ദിവാകരൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി സംസാരിക്കുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

21/63

സി.പി.ഐ. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടന്ന പൊതുസമ്മേളനം സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

22/63

കൊച്ചിയിൽ നടന്ന രാംകോ കേരളം വുമൺസ് ലീഗ് ഫുട്ബോൾ മത്സരത്തിൽ ലുക്കാ സോക്കർ ക്ലബ്ബും എമിറേറ്റ്സ് സോക്കർ ക്ലബ്ബും തമ്മിൽ ഏറ്റുമുട്ടുന്നു. മത്‌സരം ഒന്നിനെതിരെ രണ്ട ഗോളുകൾക്ക് ലുക്കാ സോക്കർ ക്ലബ് വിജയിച്ചു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

23/63

കൊച്ചിയിൽ നടന്ന രാംകോ കേരളം വുമൺസ് ലീഗ് ഫുട്ബോൾ മത്സരത്തിൽ ലുക്കാ സോക്കർ ക്ലബ്ബും എമിറേറ്റ്സ് സോക്കർ ക്ലബ്ബും തമ്മിൽ ഏറ്റുമുട്ടുന്നു. മത്‌സരം ഒന്നിനെതിരെ രണ്ട ഗോളുകൾക്ക് ലുക്കാ സോക്കർ ക്ലബ് വിജയിച്ചു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

24/63

തിരുവനന്തപുരത്ത്‌ ചട്ടമ്പിസ്വാമി സാംസ്കാരിക സമിതിയുടെ നവരാത്രി അക്ഷരപൂജ നൃത്ത സംഗീതോത്സവം ഉദ്‌ഘാടനം ചെയ്യാനെത്തിയ കേന്ദ്രമന്ത്രി വി.മുരളീധരൻ സരസ്വതി മണ്ഡപത്തിൽ പ്രാർത്ഥിക്കുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

25/63

സി.പി.ഐ. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ നടത്തിയ റെഡ് വളണ്ടിയർ മാർച്ചിൽ നിന്ന് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

26/63

ആലപ്പുഴ പഴവീട് ദേവീക്ഷേത്രത്തിൽ നടന്ന കുമാരി പൂജ | ഫോട്ടോ: സി. ബിജു / മാതൃഭൂമി

27/63

തിരുവനന്തപുരം കാട്ടാക്കട കെ എസ് ആർ ടി സി യിൽ കൺസെഷൻ പുതുക്കുന്നതിന് വേണ്ടി എത്തിയ പിതാവിനെയും മകളെയും മർദ്ദിച്ച ജീവനക്കാരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കേരള സാംബവ സഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

28/63

ആർട്ട് ഓഫ് ലിവിങ്ങിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മരുതുംകുഴിയിൽ സംഘടിപ്പിച്ച നവരാത്രി മഹോത്സവത്തിന്റെ ഉദ്‌ഘാടനം കേന്ദ്രമന്ത്രി വി. മുരളീധരൻ നിർവഹിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

29/63

പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന സമര പ്രചാരണ ജാഥയുടെ ഭാഗമായി പത്തനംതിട്ടയിൽ നടന്ന ഘോഷയാത്ര | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

30/63

പത്തനംതിട്ട ജില്ലാ ആസ്ഥാനത്തെ പി.എഫ്.ഐ യുടെ കെട്ടിടം പോലീസ് സീൽ ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

31/63

പത്തനംതിട്ട ജില്ലാ ആസ്ഥാനത്തെ പി.എഫ്.ഐ യുടെ കെട്ടിടത്തിൽ ഡി.വൈ.എസ്.പി നന്ദകുമാറിന്റെ നേതൃത്വത്തിൽ നോട്ടീസ് പതിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

32/63

കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ നടന്ന മിലാദ് റാലി | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

33/63

കണ്ണൂർ പി.എഫ് ഐ. ഓഫീസ് പോലീസ് പരിശോധിച്ച് കണക്കെടുക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

34/63

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ ഗെയിംസിൽ പുരുഷന്മാരുടെ ട്രിപ്പിൾ ജംപിൽ ചാട്ടത്തിനിടെ പരിക്കേറ്റ കേരളത്തിൻ്റെ അഖിൽ കുമാറിനെ ചികിത്സിക്കുന്നു | ഫോട്ടോ: ബി.കെ. രാജേഷ്‌ / മാതൃഭൂമി

35/63

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ ഗെയിംസിൽ പുരുഷന്മാരുടെ ട്രിപ്പിൾ ജംപിൽ കേരളത്തിൻ്റെ എ.ബി അരുണിന്റെ പ്രകടനം | ഫോട്ടോ: ബി.കെ. രാജേഷ്‌ / മാതൃഭൂമി

36/63

കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്പീക്കർ എ.എം ഷംസീറിന് സ്വീകരണം നൽകിയപ്പോൾ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ എ ഉപഹാരം നൽകുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

37/63

കണ്ണൂർ ഗവ. വനിത ടി.ടി.ഐ യുടെ ലഹരി വിരുദ്ധ പരിപാടി അസി. കമ്മീഷണർ കെ.വി. ബാബു ഫ്ലാഗ് ഓഫ് ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

38/63

കൊല്ലം പള്ളിമുക്കിലെ പി.എഫ്‌.ഐ. സോണൽ ​ഓഫീസ്‌ മുദ്രവെച്ച്‌ പുട്ടിയപ്പോൾ | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

39/63

കൊല്ലം പള്ളിമുക്കിലെ പി.എഫ്‌.ഐ. സോണൽ ​ഓഫീസ്‌ മുദ്രവെച്ച്‌ പുട്ടിയപ്പോൾ | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

40/63

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ ഗെയിംസിൽ വനിതകളുടെ ഫെൻസിംഗ്‌ സബേര സെമി​ഫൈനലിൽ കേരളത്തിന്റെ ജ്യോത്‌സനയും ഭവാനി ദേവിയും ഏറ്റുമുട്ടുന്നു | ഫോട്ടോ: ബി.കെ. രാജേഷ്‌ / മാതൃഭൂമി

41/63

കാസർകോട് പെരുമ്പളക്കടവിലെ പോപ്പുലർ ഫ്രണ്ട് ഓഫീസ് എൻ.ഐ.എ. ഉദ്യോഗസ്ഥൻ സീൽ ചെയ്യുന്നതിന് മുന്നോടിയായി നോട്ടീസ് പതിക്കുന്നു | ഫോട്ടോ: രാമനാഥ്‌ ​പൈ / മാതൃഭൂമി

42/63

ആലപ്പുഴ കലവൂരിൽ പ്ലാസ്റ്റിക്‌ ഗോഡൗണിലുണ്ടായ തീപ്പിടിത്തം.

43/63

ആലപ്പുഴ കലവൂരിൽ പ്ലാസ്റ്റിക്‌ ഗോഡൗണിലുണ്ടായ തീപ്പിടിത്തം.

44/63

വെളിച്ചമേ നയിച്ചാലും ... ഗാന്ധിജയന്തി ആഘോഷത്തിന് മുന്നോടിയായി കൊല്ലം ഗാന്ധി പാർക്കിലെ ഗാന്ധിപ്രതിമ കഴുകി തുടച്ചു വൃത്തിയാക്കുന്ന പാർക്കിലെ ജീവനക്കാരായ ശംഭുവും ജോമോനും | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

45/63

കൊല്ലം പള്ളിമുക്കിലെ പിഎഫ് ഐ ജില്ലാ കമ്മിറ്റി ഓഫീസ് അടച്ചുപൂട്ടി സീൽ ചെയ്ത ശേഷം മൊബൈൽ ക്യാമറയിൽ പകർത്തുന്ന എ സി പി അഭിലാഷ് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

46/63

കൊല്ലം പള്ളിമുക്കിലെ പിഎഫ് ഐ ജില്ലാ കമ്മിറ്റി ഓഫീസ് എ സി പി അഭിലാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി അടച്ചുപൂട്ടി സീൽ ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

47/63

കണ്ണൂർ താണയിലെ കാമ്പസ് ഫ്രണ്ട് ഓഫീസ് അടച്ചുപൂട്ടി എൻ.ഐ.എ അധികാരികൾ നോട്ടീസ് പതിപ്പിച്ചപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

48/63

ദക്ഷിണ കേരള മഹായിടവക ബിഷപ്പ്‌ റവ. എ. ധർമരാജ്‌ റസാലത്തിന്റെ മകൻ ഷിനോയ് റസാലവും ശശികുമാറിന്റയും ഗീതയുടെയും മകൾ അജ്നയും തമ്മിൽ തിരുവനന്തപുരം പാളയം എൽ എം എസ് കത്തീഡ്രലിൽ നടന്ന വിവാഹത്തിൽ ആശംസ അറിയിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, കർദിനാൾ ക്ലിമ്മിസ് കാതോലിക്കാ ബാവ തുടങ്ങിയവർ സമീപം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

49/63

തിരുവനന്തപുരം മണക്കാട് പോപ്പുലർ ഫ്രണ്ടിന്റേതായി പ്രവർത്തിരിച്ചിരുന്ന കെട്ടിടത്തിൽ പോലീസ് ഉദ്യോഗസ്ഥർ പരിശോധന നടത്താനെത്തിയപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

50/63

കോൺഗ്രസ് അധ്യക്ഷ പദവിയിലേക്ക് ശശി തരൂർ നാമനിർദ്ദേശപത്രിക സമർപ്പിച്ചപ്പോൾ | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

51/63

കോൺഗ്രസ് അധ്യക്ഷ പദവിയിലേക്ക് മല്ലികാർജുൻ ഖാർഗെ നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നു | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

52/63

കോൺഗ്രസ് അധ്യക്ഷ പദവിയിലേക്ക് ശശി തരൂർ നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നു | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

53/63

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുൻ മന്ത്രി കെ.സി. ജോസഫും കണ്ണൂർ കോടതിയിൽ ഹാജരാകാൻ എത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

54/63

നിർമ്മാണ ക്ഷേമനിധി ബോർഡിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കെട്ടിട നിർമ്മാണതൊഴിലാളി സംഘം കണ്ണൂരിലെ ക്ഷേമനിധി ഓഫീസിലേക്ക് മാർച്ച് നടത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

55/63

കോട്ടയം നഗരസഭ പ്രവർത്തനങ്ങളിലെ അനാസ്ഥ ആരോപിച്ച് എൽ.ഡി.എഫ് കൗൺസിലർമാർ നഗരസഭയുടെ മുന്നിൽ നടത്തിയ ധർണ്ണ | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

56/63

ആര്യാടൻ മുഹമ്മദ് അനുസ്മരണ സമ്മേളനം കണ്ണൂരിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

57/63

എ.ഐ.സി.സി. ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

58/63

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് നടന്ന കലാ പരിപാടികൾ | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

59/63

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിനു സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞപ്പോൾ | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

60/63

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്നുളള ദൃശ്യം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

61/63

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിന്‌ മുമ്പ് മുഖത്തും ശരീരത്തിലും ഇന്ത്യൻ പതാക വരച്ച് ഗ്യാലറിയിലെത്തിയ കാണികളിലൊരാൾ | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

62/63

• ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിലെ മാർച്ച് പാസ്റ്റിൽ പങ്കെടുക്കുന്ന കേരള ടീം. ഒളിമ്പ്യൻ എം. ശ്രീശങ്കർ കേരളത്തിന്റെ പതാകയേന്തി |ഫോട്ടോ: കെ.കെ. സന്തോഷ്

63/63

സ്പോർട്സ് പവർ... അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ദേശീയ ഗെയിംസ് ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി ഭൂപേന്ദ്ര ഭായ് പട്ടേലിനൊപ്പം ഗ്രൗണ്ടിൽ കാണികളെ അഭിവാദ്യം ചെയ്യുന്നു. ഗെയിംസിന്റെ ഭാഗ്യചിഹന്മായ സാവജ് പിന്നിൽ | ഫോട്ടോ: കെ.കെ. സന്തോഷ്/ മാതൃഭൂമി

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented