ഓഗസ്റ്റ് 30 ചിത്രങ്ങളിലൂടെ


1/54

ആദരം .... ആലിംഗനം ...... ഒളിംപ്യൻ പി.ടി.ഉഷ എം.പി.യെ കോഴിക്കോട് പൗരാവലി ആദരിച്ച ചടങ്ങിൽ മേയർ ഡോ.ബീന ഫിലിപ്പ് ഉഷയെ പൊന്നാടയണിയിച്ച് കെട്ടിപിടിച്ചപ്പോൾ. മാതൃഭൂമി ചെയർമാനും മാനേജിംഗ് എഡിറ്ററുമായ പി.വി.ചന്ദ്രൻ, ടി.വി. ബാലൻ, പി.കെ. കൃഷ്ണദാസ്, ടി.പി. ദാസൻ, കെ.വി.ഹസീബ് അഹമദ്, കെ.പി.പ്രകാശ് ബാബു, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, എൻ.പി.രാധാകൃഷ്ണൻ, എം.കെ.രാഘവൻ എം.പി, ഡോ.ബി.വേണുഗോപാലൻ, ബി.ജെ.പി. സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

2/54

സ്കൂൾ ടീച്ചേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ പാർലമെന്റ് മാർച്ചിന്റെ ഭാഗമായി കെ എസ് ടി എ സംഘടിപ്പിച്ച ഒപ്പുശേഖരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണൂരിൽ എം വി ജയരാജൻ നിർവഹിക്കുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

3/54

പത്തനംതിട്ട ചുങ്കപ്പാറയിലുണ്ടായ വെള്ളപ്പൊക്കത്തിൽ മാമ്പ്ര രാജന്റെ ചേനകൃഷി നശിച്ച നിലയിൽ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

4/54

കേരളത്തിൽ നിന്നും ലണ്ടനിലേക്ക് സൈക്കിൾ യാത്ര നടത്തുന്ന ഫായിസിന് കോഴിക്കോട് പൗരാവലി കോഴിക്കോട് ഫ്രീഡം സ്‌ക്വയറിൽ നൽകിയ സ്വീകരണ ചടങ്ങിൽ നിന്ന് | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

5/54

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സ്വതന്ത്ര തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലാ ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ സംസ്ഥാന ജനറൽ സെക്രട്ടറി യു.പോക്കർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

6/54

തിങ്കളാഴ്ച രാത്രി പത്തനംതിട്ട ഇടത്താവളത്തിന് സമീപം അപകടത്തിൽ പെട്ട ബൈക്ക്. പീരുമേട് സ്വദേശികളായ സജീവ്കുമാറും സതീഷും സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു. പരിക്കേറ്റ സതീഷിനെ ആശുപത്രിയിലെത്തിച്ച് രണ്ട് മണിക്കൂറിന് ശേഷമാണ് കൂടെ യാത്ര ചെയ്ത സജീവ് കുമാറിനെ കുറിച്ച് അറിയുന്നതും പിന്നീട് കണ്ടെത്തുന്നതും. അപ്പോഴേക്കും സജീവ് മരണപ്പെട്ടിരുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

7/54

നെഹ്‌റു ട്രോഫി ജലോത്സവത്തിന് മുന്നോടിയായുള്ള സാംസ്‌കാരിക ഉത്സവത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

8/54

നവീകരിച്ച ആലപ്പുഴ നഗര ചത്വരം എ.എം.ആരിഫ് എം.പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

9/54

നെഹ്റു ട്രോഫി ജലമേളയുടെ ഭാഗമായി ആലപ്പുഴയിൽ നടന്ന ജലഘോഷയാത്ര | ഫോട്ടോ: സി. ബിജു / മാതൃഭൂമി

10/54

എ.എ.റഹിം മെമ്മോറിയൽ കൊല്ലം ജില്ലാ ആശുപത്രിയിൽ ഫയർ ഫോഴ്‌സ്, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെ നടന്ന മോക് ഡ്രില്ലാൽ നിന്ന് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

11/54

തിരൂർ നഗരത്തിൽ ഓണ പൂവിപണിയിൽ തമിഴ് നാട്ടിൽ നിന്ന് കൊണ്ടുവന്ന പൂക്കൾ വിൽക്കുന്നവർ | ഫോട്ടോ: പ്രദീപ് പയ്യോളി

12/54

ഡിസ്ട്രിക്ട് ബിൽഡിംഗ് ആൻഡ് കൺസ്ട്രക്ഷൻ വർക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ പത്തനംതിട്ട കളക്ടറേറ്റ് മാർച്ചും ധർണയും എ.ഐ.ടി.യു.സി. ജില്ലാസെക്രട്ടറി ഡി.സജി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

13/54

പരിസ്ഥിതിലോല മേഖല നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് തേക്കുതോട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ പത്തനംതിട്ട കളക്ടറേറ്റിന് മുന്നിൽ നടത്തിയ മാർച്ച് | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

14/54

ചരിത്ര പ്രസിദ്ധമായ തൃപ്പുണിത്തുറ അത്തചമയ ഘോഷയാത്രയിൽ നിന്ന്‌ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

15/54

തൃപ്പുണിത്തുറ അത്തചമയ ഘോഷയാത്രയിൽ പങ്കെടുക്കുവാൻ ശിവപാർവ്വതി വേഷം ധരിച്ചെത്തിയവർ ചൊവാഴ്ച രാവിലെ പെയ്ത കനത്ത മഴയിൽ കുടുങ്ങിയപ്പോൾ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

16/54

മലപ്പുറം ജില്ലയിലെ തലക്കാട് പഞ്ചായത്തിലെ ബി.പി. അങ്ങാടി ജി.എൽ.പി.സ്കൂൾ വളപ്പിൽ വളർത്തിയ ചെണ്ടുമല്ലി തോട്ടത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പ വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പ്രദീപ് പയ്യോളി

17/54

എക്സൈസ് നയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സി.ബി.ഐ. ഉദ്യോഗസ്ഥർ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ബാങ്ക് ലോക്കർ പരിശോധിച്ചതിന് ശേഷം അദ്ദേഹം പുറത്തുവരുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

18/54

ശക്തമായ മഴയിൽ കാസർകോട് വട്ടം തട്ടയ്ക്ക് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ നശിച്ച കമുകിൻ തോട്ടം | ഫോട്ടോ: രാമനാഥ്‌ ​പൈ / മാതൃഭൂമി

19/54

ഗണേശ ചതുർത്ഥിയുടെ ഭാഗമായി ഡൽഹിയുടെ വഴിയോരങ്ങളിൽ ഗണപതി വിഗ്രഹങ്ങൾക്ക് അവസാന മിനുക്കുപണികൾ നടത്തുന്നവർ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

20/54

മലബാർ ചേമ്പർ ഓഫ് കൊമേഴ്സ് കോഴിക്കോട്ട്‌ നടത്തിയ ’മലബാറിന്റെ ഐ.ടി ഇലക്ട്രോണിക്സ് വികസന സാധ്യത’ ചർച്ചയിൽ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ സംസാരിക്കുന്നു. വി.കെ സജീവൻ, നിത്യാനന്ദ് കമ്മത്ത്, കെ.വി.ഹസീബ് അഹമ്മദ്, എം.എ.മെഹബൂബ്, എം.പി.എം മുബഷീർ എന്നിവർ സമീപം | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

21/54

കണ്ണൂർ കോർപ്പറേഷൻ വിദ്യാലയങ്ങൾക്ക് നൽകുന്ന ജലശുദ്ധീകരണ സംവിധാനം മേയർ ടി.ഒ.മോഹനൻ കൈമാറുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

22/54

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ (എ ഐ ടി യു സി) നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

23/54

സംസ്ഥാന യുവജനക്ഷേമ ബോർഡ് കൊല്ലം എസ്.എൻ.കോളേജിലെ "അവളിടം" യുവതി ക്ലബുമായി ചേർന്ന് നടത്തിയ വിവാഹപൂർവ്വ കൗൺസിലിങ്ങിൻ്റെ ഉദ്ഘാടനം ഡോ. നിഷ ജെ തറയിൽ നിർവ്വഹിക്കുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

24/54

ചുമട്ടു തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഹെഡ് ലോഡ് വർക്കേഴ്‌സ് യൂണിയൻ ചുമട്ടു തൊഴിലാളികൾ നടത്തിയ സെക്രട്ടേറിയറ്റ്‌ ധർണ്ണ സംസ്ഥാന പ്രസിഡന്റ് കെ എസ് ഇന്ദുശേഖരൻ നായർ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

25/54

തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാർ ബോർഡ് ആസ്ഥാനത്ത് ഒരുക്കിയ ഓണാഘോഷത്തിൽ നിന്ന് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

26/54

പൂവിളി ഉണരുകയായി ... പൂ കൊണ്ടുമൂടുന്ന പൊന്നിൻ ചിങ്ങ മാസത്തിലെ ഓണനാളുകൾ വരവായി. ഇന്ന് അത്തം. പത്താം നാൾ തിരുവോണം. ഓണമാഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ലോകമെങ്ങുമുള്ള മലയാളികൾ. കൊല്ലത്തുനിന്നുള്ള ദൃശ്യം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

27/54

കനത്ത മഴയെ തുടർന്ന്‌ കുട്ടനാട് തലവടിയിൽ നിന്നുള്ള ദൃശ്യം

28/54

കനത്ത മഴയെ തുടർന്ന്‌ കുട്ടനാട് തലവടിയിൽ നിന്നുള്ള ദൃശ്യം

29/54

കനത്ത മഴയെ തുടർന്ന്‌ കുട്ടനാട് തലവടിയിൽ നിന്നുള്ള ദൃശ്യം

30/54

ആലപ്പുഴ ചക്കുളത്ത് കാവ് ക്ഷേത്ര പരിസരം വെള്ളം കയറിയ നിലയിൽ

31/54

തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയിൽ നിന്ന്‌ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

32/54

കനത്ത മഴയിൽ വെള്ളം കയറിയ എറണാകുളം ടൗൺ ഹാളിന്‌ മുന്നിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: സിദ്ദിക്കുൽ അക്‌ബർ / മാതൃഭൂമി

33/54

വെള്ളക്കെട്ട്‌ കാരണം കുടങ്ങിക്കിടക്കുന്ന വാഹനങ്ങൾ. എറണാകുളം നോർത്തിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: സിദ്ദിക്കുൽ അക്‌ബർ / മാതൃഭൂമി

34/54

കനത്ത മഴയെ തുടർന്ന്‌ വെള്ളം കയറിയ എം.ജി. റോഡ്‌ | ഫോട്ടോ: സിദ്ദിക്കുൽ അക്‌ബർ / മാതൃഭൂമി

35/54

കനത്ത മഴയെ തുടർന്ന്‌ വെള്ളത്തിലായ എറണാകുളം കെ.എസ്‌.ആർ.ടി.സി. ബസ് സ്റ്റാൻഡ്‌ പരിസരം | ഫോട്ടോ: സിദ്ദിക്കുൽ അക്‌ബർ / മാതൃഭൂമി

36/54

കനത്ത മഴയെ തുടർന്ന്‌ എറണാകുളം ബാനർജി റോഡിലെ വെള്ളക്കെട്ട്‌ | ഫോട്ടോ: സിദ്ദിക്കുൽ അക്‌ബർ / മാതൃഭൂമി

37/54

വിവിധ ആവശ്യങ്ങൾ ഉയിച്ച് കേരള സ്മാൾ സ്‌കെയിൽ കയർ മാനുഫാക്ച്ചേഴ്സ് ഫെഡറേഷൻ ആലപ്പുഴ കയർ കോർപ്പറേഷന്റെ മുന്നിൽ നടത്തിയ ധർണ | ഫോട്ടോ: സി. ബിജു / മാതൃഭൂമി

38/54

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവിന് നേരെ കാപ്പ ചുമത്താനുള്ള പോലീസ് നടപടിയിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് പ്രവർത്തകർ കണ്ണൂർ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

39/54

കുടിശ്ശിക സഹിത പെൻഷൻ ഓണത്തിന് മുൻപ് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ (എ. ഐ. ടി.യു.സി) പാലക്കാട്‌ കളക്ടറേറ്റ് മാർച്ച് | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി

40/54

കണ്ണൂർ റോട്ടറി ആശ്രയ തൊഴിൽ പരിശീലന കേന്ദ്രത്തിന്റെ പുതിയ നില ഉദ്ഘാടനം ചെയ്യാനെത്തിയ മേയർ ടി.ഒ.മോഹനൻ വിദ്യാർത്ഥികളുണ്ടാക്കിയ ഉല്പന്നങ്ങൾ കാണുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

41/54

തൃപ്പൂണിത്തുറ അത്ത ചമയ ഘോഷയാത്രയിൽ നിന്ന്‌ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

42/54

കനത്ത മഴയെ തുടർന്ന്‌ വെള്ളത്തിലായ എറണാകുളം കെ.എസ്‌.ആർ.ടി.സി. ബസ് സ്റ്റാന്റ്‌ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

43/54

തൃശൂർ സായാഹ്ന സൗഹൃദ കൂട്ടായ്മ തേക്കിൻക്കാട്ടിൽ ഒരുക്കിയ മെഗാ പൂക്കളം | ഫോട്ടോ: ജെ. ഫിലിപ്പ്‌ / മാതൃഭൂമി

44/54

കനത്ത മഴയെ തുടർന്ന് എറണാകുളം വൈറ്റിലയിൽ ഉണ്ടായ ഗതാഗത കുരുക്ക് | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

45/54

അത്തപ്പൂക്കളമൊരുക്കാൻ... കള്ളവും ചതിയും പൊളിവചനങ്ങളുമില്ലാത്ത നല്ല നാളിന്റെ ഓർമകളുമായി വീണ്ടും ഒരോണക്കാലം കൂടി വന്നെത്തി... അത്തം മുതൽ പത്തുനാൾ പൂക്കളമിട്ട് മലയാളികൾ ഓണത്തപ്പനെ വരവേൽക്കാനായൊരുങ്ങുകയായി. മഞ്ചേരി കാവന്നൂരിൽ നിന്നുള്ള അത്തക്കാഴ്ച | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

46/54

തൃപ്പൂണിത്തുറ അത്ത ചമയ ഘോഷയാത്രയിൽ നിന്ന്‌ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

47/54

അത്ത പൂക്കളമൊരുക്കാൻ പൂ തേടുന്ന കുട്ടികളോടൊപ്പം പൂമ്പാറ്റയും ചേർന്നപ്പോൾ... കണ്ണൂർ കക്കാട്ടെ കാഴ്ച | ഫോട്ടോ: സി സുനിൽകുമാർ / മാതൃഭൂമി

48/54

തൃപ്പൂണിത്തുറ അത്ത ചമയത്തിൽ നിന്ന്‌ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

49/54

അത്തം പൂത്തപ്പോൾ.... ഇന്ന് അത്തം. പത്തുനാൾ പൂക്കളമിടാൻ പണ്ട് തമിഴ്‌നാട്ടിൽനിന്ന് പൂ വരണമായിരുന്നു. ഇന്ന് സ്ഥിതിമാറി, ആലപ്പുഴ കഞ്ഞിക്കുഴി ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിൽ ഓണവിപണിക്കായി ഏകദേശം നൂറോളം കർഷകരാണ് വിവിധ സ്ഥലങ്ങളിലായി പൂകൃഷി നടത്തിയിരിക്കുന്നത്. എല്ലാം വിളവെടുപ്പിന് തയ്യാറായിക്കഴിഞ്ഞു. കഞ്ഞിക്കുഴി പുത്തനമ്പലത്ത് യുവകർഷകൻ സുജിത്തിന്റ കൃഷിയിടത്തിൽ വിരിഞ്ഞ ബന്ദിപൂക്കൾ വിളവെടുക്കുന്ന കുട്ടികൾ | ഫോട്ടോ: സി ബിജു / മാതൃഭൂമി

50/54

തൃപ്പൂണിത്തുറ അത്ത ചമയത്തിൽ നിന്ന്‌ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

51/54

മുറ്റത്തില്ലെങ്കിൽ മുറിയിലെങ്കിലും..... അത്തം കറുത്താൽ ഓണം വെളുക്കുമെന്നാണ് (അത്തത്തിന് മഴയെങ്കിൽ ഓണത്തിന് വെയിൽ) പഴഞ്ചൊല്ല്. അതിലാണ് ഇനിയുള്ള പ്രതീക്ഷ. മുറ്റത്ത് അത്തപൂക്കളത്തിനുള്ള ഒരുക്കങ്ങളെല്ലാം നടത്തിയപ്പോഴാണ് കനത്തമഴ പെയ്തതും വെള്ളം കയറിയതും. എങ്കിലും അത്തപൂവിടാതിരിക്കാനൊക്കില്ലല്ലോ. വെള്ളം ഇറങ്ങിയില്ലെങ്കിൽ വീടിനകത്തെങ്കിലും കളമിടാൻ തൊടിയിലെ പൂക്കൾ നുള്ളുകയാണ് കുട്ടികൾ. പത്തനംതിട്ട നാരങ്ങാനം കളത്തിൽ പടിയിൽ നിന്നുള്ള കാഴ്ച | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

52/54

കുടയത്തൂർ ഉരുൾപൊട്ടിയപ്രദേശം | ഫോട്ടോ: രാഹുൽ ജി.ആർ / മാതൃഭൂമി ന്യൂസ്

53/54

കുടയത്തൂർ ഉരുൾപൊട്ടിയപ്രദേശം | ഫോട്ടോ: രാഹുൽ ജി.ആർ / മാതൃഭൂമി ന്യൂസ്

54/54

മലങ്കര ഓർത്തഡോക്സ് ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ കോഴിക്കോട്ടെ മാതൃഭൂമി ഹെഡ് ഓഫീസിലെത്തിയപ്പോൾ. മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി ചന്ദ്രൻ, മാതൃഭൂമി ജോയിന്റ് മാനേജിങ് എഡിറ്റർ പി.വി നിധീഷ് എന്നിവർ സമീപം | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented