ജൂലായ് 30 ചിത്രങ്ങളിലൂടെ


1/53

മാതൃഭൂമി - ക്ളബ്ബ് എഫ് എം കൊട്ടാരക്കര വാളകത്ത് നടത്തിയ ചലച്ചിത്ര നടി ശോഭനയുടെ ലോട്ടസ് ഫീറ്റ് നൃത്ത ശില്പത്തിൽ നിന്ന് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

2/53

മാതൃഭൂമി - ക്ളബ്ബ് എഫ് എം കൊട്ടാരക്കര വാളകത്ത് നടത്തിയ ചലച്ചിത്ര നടി ശോഭനയുടെ ലോട്ടസ് ഫീറ്റ് നൃത്ത ശില്പത്തിൽ നിന്ന് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

3/53

പിങ്ക് ടിയാര കണ്ണൂരിൽ സംഘടിപ്പിച്ച ‘ലേഡീസ് മൺസൂൺ നൈറ്റ് വാക്’ കോർപ്പറേഷൻ മേയർ ടി.ഒ.മോഹനൻ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്നു. എസ്.ഐ. പി.എസ്.ലീലാമ്മ, മുൻ കേരള രഞ്ജി ട്രോഫി നായകൻ ജെ.കെ.മഹേന്ദ്ര, തലശ്ശേരി സബ് കലക്ടർ അനുകുമാരി, കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ എം.പി.രാജേഷ് തുടങ്ങിയവർ സമീപം | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

4/53

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഹമ്മദ് റഫിയുടെ മകൻ ഷാഹിദ് റഫി അവതരിപ്പിച്ച ഗാനസന്ധ്യ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

5/53

കോഴിക്കോട്‌ തോപ്പയിൽ വാർഡിൽ നടന്ന ജനസഭയിൽ നാട്ടുകാർക്കു നേരെയുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ആവിക്കൽ തോട് ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ വെള്ളയിൽ നടത്തിയ പ്രതിഷേധ പ്രകടനം പോലീസ് തടഞ്ഞപ്പോൾ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

6/53

കോഴിക്കോട്‌ തോപ്പയിൽ വാർഡിൽ നടന്ന ജനസഭയിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, കൗൺസിലർ സി.പി.സുലൈമാൻ എന്നിവർക്കെതിരെ കൈയ്യേറ്റമുണ്ടായെന്നാരോപിച്ച് സി.പി.എം നടക്കാവ് ലോക്കൽകമ്മിറ്റി തോപ്പയിൽ നടത്തിയ പ്രകടനം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

7/53

കോഴിക്കോട്‌ തോപ്പയിൽ വാർഡിൽ നടന്ന ജനസഭയിൽ പ്രതിഷേധമുണ്ടായതിനെ തുടർന്ന് പ്രതിഷേധിച്ചവരെ പോലീസ് കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

8/53

കോഴിക്കോട് നടന്ന കേരള ഗവ.പ്രൈമറി സ്‌കൂൾ ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം മേയർ ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

9/53

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറാക്കിയ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള മുസ്‌ലീം ജമാഅത്ത് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച്‌ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

10/53

കോഴിക്കോട്‌ നൈനാംവളപ്പ് കോതി മിനിസ്റ്റേഡിയത്തിൽ കുട്ടികൾക്കുള്ള കെ.എസ്. കോയ മെമ്മേറിയൽ ഫുട്ബോൾ ടൂർണമെന്റിൽ സോക്കർ അക്കാദമിയും എച്ച്.എം.സി.എയും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന് | ഫോട്ടോ: പ്രണവ് ജയപ്രകാശ്

11/53

സ്വാതന്ത്ര്യദിനത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ ഡി.വൈ.എഫ്.ഐ. സംഘടിപ്പിക്കുന്ന ഫ്രീഡം സ്ട്രീറ്റ് പരിപാടിയുടെ പ്രചാരണാർഥം നടത്തുന്ന വടക്കൻ മേഖല ജാഥയ്ക്ക് കണ്ണൂരിൽ നൽകിയ സ്വീകരണം | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

12/53

സ്വാതന്ത്ര്യദിനത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ ഡി.വൈ.എഫ്.ഐ. സംഘടിപ്പിക്കുന്ന ഫ്രീഡം സ്ട്രീറ്റ് പരിപാടിയുടെ പ്രചാരണാർഥം നടത്തുന്ന വടക്കൻ മേഖല ജാഥയ്ക്ക് കണ്ണൂരിൽ നൽകിയ സ്വീകരണം | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

13/53

ഭരതൻ സ്മൃതിവേദി ഏർപ്പെടുത്തിയ ഭരതൻ പുരസ്കാരം തൃശൂരിൽ നടന്ന ചടങ്ങിൽ സംവിധായകൻ സിബി മലയിലിന് കലാമണ്ഡലം ഗോപി സമ്മാനിക്കുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

14/53

സി എം പിയുടെ വിദ്യാർത്ഥി വിഭാഗമായ ഡെമോക്രാറ്റിക് സ്റ്റുഡൻസ് ഫെഡറേഷൻ ജില്ലാ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കുമാരനാശാന്റെ 150 -ാം ജന്മശതാബ്‌ദി ആഘോഷവും വിദ്യാർത്ഥി സംഗമവും എം വി ആർ ഭവനിൽ സി.എം.പി ജനറൽ സെക്രട്ടറി സി.പി.ജോൺ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

15/53

കോഴിക്കോട് കൊട്ടാരം റോഡിലെ വീട്ടിലെത്തി എം.ടി.വാസുദേവൻ നായർക്ക് പിറന്നാൾ ആശംസകൾ നേർന്ന ഹരിഹരനും, പി.വി.ഗംഗാധരനും, ഷെർഗ സന്ദീപും എം.ടി.യെ വിളക്ക് നല്കി ആദരിച്ചപ്പോൾ | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

16/53

കേരള അറബിക് മുൻഷീസ് അസോസിയേഷൻ കോഴിക്കോട്ട്‌ സംഘടിപ്പിച്ച ഭാഷാ സമര അനുസ്മരണ സമ്മേളനം എം.പി.അബ്ദുസമദ് സമദാനി എം.പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

17/53

കാലിക്കറ്റ് ബാർ അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിൽ ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ അഡ്വ.കെ.ഭാസ്കരൻ നായർ സ്മാരക പ്രഭാഷണം നടത്തുന്നു. കെ.ശ്രീകാന്ത്, എം.എസ്.സജി, മുൻ ജസ്റ്റിസ് ആർ.ബസന്ത് , ജില്ലാ ജഡ്ജി എസ്.കൃഷ്ണകുമാർ എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

18/53

കണ്ണൂർ കോർപറേഷൻ പിടികൂടിയ പശുവിനെ ലേലത്തിൽ പിടിച്ച ശേഷം കൊണ്ടു പോകാനൊരുങ്ങുന്ന സിറ്റി സ്വദേശി വി.പി.നാസർ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

19/53

നെയ്തൊരുക്കം ... ട്രോളിങ് നിരോധനം ഞായറാഴ്ച അവസാനിക്കുമ്പോൾ കടലിലേക്ക് മീൻ പിടിക്കാൻ പോവാനുള്ള വലകൾ നെയ്തൊരുക്കുന്ന തിരക്കിലാണ് കണ്ണൂർ അഴീക്കൽ മൽസ്യ ബന്ധന തുറമുഖത്തെ തൊഴിലാളികൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

20/53

രാഷ്ട്രപതിയെ അധിക്ഷേപിച്ച കോൺഗ്രസ്സ് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബി ജെ പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ് മാർച്ച് | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

21/53

ബി.ജെ.പി കോർപ്പറേഷൻ കൗൺസിലർമാരുടെ കോവളത്ത് നടന്ന സംസ്ഥാന ശില്പശാല ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

22/53

അവസാന ശ്വാസം വരെ ... സുന്നി നേതാവ് എൻ അബ്ദുൽ ലത്തീഫ് സഅദി പഴശ്ശി മരണത്തിനു തൊട്ടു മുന്നേ കണ്ണൂരിൽ മുസ്ലിം ജമാഅത്തെ കളക്ടറേറ്റ് മാർച്ചിന് നേതൃത്വം നൽകിയപ്പോൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

23/53

രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കോൺഗ്രസ് നേതാക്കൾ അവഹേളിച്ചുവെന്ന് ആരോപിച്ച് ബി.ജെ.പി. പ്രവർത്തകർ കണ്ണൂരിൽ നടത്തിയ പ്രതിഷേധ പ്രകടനം | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

24/53

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ മേഖല പഠന ക്യാമ്പ് കണ്ണൂർ ശിക്ഷക് സദനിൽ സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

25/53

മന്ത്രി ആർ ബിന്ദു രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇരിങ്ങാലക്കുടയിൽ ആർ ബിന്ദുവിന്റെ എം എൽ എ ഓഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ | ഫോട്ടോ: ജെ.ഫിലിപ്പ്‌ / മാതൃഭൂമി

26/53

എറണാകുളം തൈക്കുടം സപ്ലൈകോ സൂപ്പർ മാർക്കറ്റിന്റെ ഉദ്‌ഘാടനം നിർവഹിച്ച മന്ത്രി ജി. ആർ. അനിൽ വിൽപ്പനക്കായി വെച്ചിരിക്കുന്ന ഭക്ഷ്യസാധനങ്ങൾ നോക്കുന്നു. മേയർ എം. അനിൽകുമാർ സമീപം | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

27/53

പത്രപ്രവർത്തകൻ കെ. എം. ബഷീറിനെ വാഹനമിടിച്ച്‌ മരിച്ച കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടർ ആക്കിയതിൽ പ്രതിക്ഷേധിച്ച്‌ കേരളാ മുസ്ലിം ജമാ അത്തിന്റെ നേതൃത്വത്തിൽ എറണാകുളം കാക്കനാട് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

28/53

ചിത്രകലാ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ എറണാകുളത്ത്‌ ആരംഭിച്ച ചിത്രകലാ ക്യാമ്പ് ഉദ്ഘാടനം ചെയ്യുവാനെത്തിയ മന്ത്രി വി എൻ വാസവന് മാതൃഭൂമി മുൻ ആർട്ട് എഡിറ്റർ മദനൻ വരച്ച ഛായാചിത്രം കൈമാറുന്നു. കേരള ചിത്രകലാ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് സിറിൽ പി ജേക്കബ്, കേരള ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചേരോത്ത്, സംസ്ഥാന കലാകാര സഹകരണ സംഘം ചീഫ് പ്രൊമോട്ടർ പ്രസന്നൻ ആനിക്കാട് എന്നിവർ സമീപം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

29/53

മാധ്യമ പ്രവർത്തകൻ കെ.എം.ബഷീർ കാറിടിച്ച് കൊല്ലപ്പെട്ട കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ കളക്ടറാക്കിയതിൽ പ്രതിഷേധിച്ച് കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് സംസ്ഥാന സെക്രട്ടറി എ.സൈഫുദ്ദീൻ ഹാജി ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

30/53

വിഴിഞ്ഞം തുറമുഖ നിർമ്മാണം മൂലമുണ്ടായ തീരശോഷണം പരിഹരിക്കുക, വീടും സ്ഥലവും നഷ്ട്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ആഭിമുഖ്യത്തിൽ ശനിയാഴ്ച്ച നടന്ന സെക്രട്ടേറിയറ്റ് ധർണയിൽ നിന്ന് | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

31/53

വിഴിഞ്ഞം തുറമുഖ നിർമ്മാണം മൂലമുണ്ടായ തീരശോഷണം പരിഹരിക്കുക, വീടും സ്ഥലവും നഷ്ട്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ആഭിമുഖ്യത്തിൽ ശനിയാഴ്ച്ച നടന്ന സെക്രട്ടേറിയറ്റ് മാർച്ച് ബിഷപ് മാർ തോമസ് തറയിൽ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

32/53

രാഷ്ട്രപതി ദ്രൗപതി മുർമുവിനെതിരെ കോൺഗ്രസ് എം.പി അധീർ രഞ്ജൻ ചൗധരി നടത്തിയ വിവാദ പരാമർശത്തിൽ പ്രതിഷേധിച്ച്‌ ബി.ജെ.പി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ പ്രകടനം | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

33/53

സഹകാരികളെ വഞ്ചിക്കുന്ന സഹകരണ സംഘങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ആലപ്പുഴ സഹകരണ ജോയിന്റ് രജിസ്ട്രാർ ഓഫീസിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന ഉപാധ്യക്ഷൻ എ.എൻ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

34/53

വിലക്കയറ്റം തടയണമെന്നാവശ്യപ്പെട്ട് മഹിളാ അസോസിയേഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റി ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണയിൽ പ്രവർത്തകർ ചൂട്ടുകത്തിച്ച് പ്രതിഷേധിക്കുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

35/53

രാഷ്ട്രപതി ദ്രൗപതി മുർമുവിനെതിരെ കോൺഗ്രസ് എം.പി അധീർ രഞ്ജൻ ചൗധരി നടത്തിയ വിവാദ പരാമർശത്തെത്തുടർന്ന് ബി.ജെ.പി. ജില്ലാ കമ്മിറ്റി പാലക്കാട് അഞ്ചുവിളക്കിന് സമീപം സംഘടിപ്പിച്ച പ്രതിഷേധം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

36/53

വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ മലപ്പുറത്ത് നടത്തിയ ജില്ലാ മാർച്ച് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

37/53

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറാക്കിയ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് എന്നിവയുടെ നേതൃത്വത്തിൽ മലപ്പുറം കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂർ അബ്ദുറഹിമാൻ ഫൈസി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

38/53

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറാക്കിയ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് എന്നിവയുടെ നേതൃത്വത്തിൽ മലപ്പുറം കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

39/53

മാതൃഭൂമി സീഡ് ടീച്ചർ കോർഡിനേറ്റർമാരുടെ ശില്പശാലയിൽ പങ്കെടുക്കാനെത്തിയവർ ഉദ്ഘാടകനായ പാലക്കാട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പി.വി. മനോജ്കുമാറിനൊപ്പം. മാതൃഭൂമി ചീഫ് ലൈബ്രേറിയൻ വി. സോമശേഖരൻ, ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റും ഒറ്റപ്പാലം ബ്രാഞ്ച് ഹെഡുമായ കെ.കെ.സുരേഷ്, മാതൃഭൂമി പാലക്കാട് യൂണിറ്റ് മാനേജർ എസ്. അമൽരാജ്, മാതൃഭൂമി പാലക്കാട് ന്യൂസ് എഡിറ്റർ പി. മനോജ് എന്നിവർ സമീപം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

40/53

മാതൃഭൂമി സീഡ് ടീച്ചർ കോർഡിനേറ്റർമാരുടെ ശില്പശാല പാലക്കാട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പി.വി. മനോജ്കുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

41/53

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറാക്കിയതിൽ പ്രതിഷേധിച്ച് എസ്.വൈ.എസ്. ജില്ലാ കമ്മറ്റി തൃശൂർ കളക്ടറേറ്റിനു മുന്നിൽ നടത്തിയ ധർണ്ണ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

42/53

മാതൃഭൂമി സീഡ് തലശ്ശേരി വിദ്യാഭ്യാസ ജില്ലാതല അദ്ധ്യാപക ശില്‌പശാല എ.ഇ.ഒ. ഇ.പി.സുജാത മികച്ച സ്കൂൾ പ്രതിനിധികളായ ഡോ. ദിലീപ്, പി.വി. ജ്യോതി എന്നിവർക്ക് പഴങ്ങൾ കൈമാറി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

43/53

രാജ്യത്തിന്റെ പരമോന്നത ഭരണഘടന പദവിയെ അവഹേളിച്ചതിനെതിരെ ബി.ജെ.പി. പ്രതിഷേധം മാനാഞ്ചിറ എസ്.കെ. പ്രതിമയ്ക്കു സമീപം ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: മുഹമ്മദ് റാഷിദ്

44/53

കർഷക കോൺഗ്രസ് ജില്ലാ കൺവൻഷനും സംസ്ഥാന പ്രസിഡന്റ് കെ.സി.വിജയനു നൽകിയ അനുമോദന യോഗവും കണ്ണൂരിൽ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

45/53

ജില്ലാ ഗവ.സ്കൂൾ ടീച്ചേഴ്സ് ആൻഡ് പെൻഷനേഴ്സ് വെൽഫെയർ കോ–ഓപ്പറേറ്റീവ് സൊസൈറ്റി കണ്ണൂരിൽ സംഘടിപ്പിച്ച എം.പങ്കജാക്ഷൻ അനുസ്മരണ സമ്മേളനവും അവാർഡ് വിതരണവും കോർപറേഷൻ മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

46/53

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിനെതിരെ കൊല്ലം ജമാഅത്തിന്റെ നേതൃത്വത്തിൽ കളക്ടറേറ്റിലേയ്ക്ക് നടത്തിയ പ്രതിഷേധ മാർച്ച് എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷൻ ഡോ.പി എ മുഹമ്മദ് കുഞ്ഞ് സഖാഫി ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

47/53

കാസര്‍കോട് സി.പി.സി.ആര്‍.ഐയില്‍ നടന്ന മാതൃഭൂമി സീഡ് അധ്യാപക ശില്‍പശാല ഡയറക്ടര്‍ അനിത കരുണ്‍ ഉദ്ഘാടനം ചെയ്യുന്നു.ഫോട്ടോ:രാമനാഥ് പൈ

48/53

ജനാധിപത്യ മഹിളാ അസോസിയേഷന്‍ കണ്ണൂർ ഹെഡ്‌ പോസ്റ്റോഫീസ്‌ മാര്‍ച്ചില്‍ നിന്ന്. ഫോട്ടോ: ലതീഷ് പൂവത്തൂര്‍

49/53

എ.കെ.എസ്.ടി.യു കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും സംസ്ഥാന പ്രസിഡന്റ് എം. മഹേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.ഫോട്ടോ:ലതീഷ് പൂവത്തൂര്‍

50/53

മാതൃഭൂമി സീഡ് തലശ്ശേരി വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്‍പശാല തലശ്ശേരി എ.ഇ.ഒ. ഇ.പി.സുജാത ഉദ്ഘാടനം ചെയ്യുന്നു.ഫോട്ടോ:ലതീഷ് പൂവത്തൂര്‍

51/53

ഒറ്റയ്ക്കെങ്കില്‍ ഒറ്റയ്ക്ക്... എറണാകുളം കാക്കനാട് ഗവണ്‍മെന്റ് പ്രസിലെ പരിപാടിക്കുശേഷം മടങ്ങിയ മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി കാണിച്ചു പ്രതിഷേധിക്കാന്‍ കാറിനുമുന്നിലേക്ക് ചാടുന്ന യൂത്ത് കോണ്‍ഗ്രസ് എറണാകുളം നിയോജക മണ്ഡലം ജന. സെക്രട്ടറി സോണി പനന്താനം. കനത്ത പോലീസ് കാവല്‍ ഉണ്ടായിട്ടും മുഖ്യമന്ത്രിയുടെ കാറിനുമുന്നിലേക്ക് ചാടിയ സോണി ബോണറ്റിലും ചില്ലിലും ഇടിച്ചു പ്രതിഷേധിക്കുന്നു. കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ പോലീസുകാരന്റെ തൊപ്പി സോണിയുടെ തലയില്‍ കുടുങ്ങിയപ്പോള്‍ | ഫോട്ടോ: വി.കെ. അജി

52/53

ചെന്നൈയില്‍ ലോക ചെസ് ഒളിമ്പ്യാഡിലെ ഒരു മത്സരം മുന്‍ ലോക ചാമ്പ്യനായ വിശ്വനാഥന്‍ ആനന്ദ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.രമേഷ് / മാതൃഭൂമി

53/53

പാര്‍ലമെന്റ് വളപ്പിലെ ഗാന്ധിപ്രതിമയ്ക്കു മുന്നിലെ പ്രതിപക്ഷ സമരം അവസാനിച്ചതിനെത്തുടര്‍ന്ന് സമരപ്പന്തലിലെ ടാര്‍പ്പായ നീക്കുന്നവര്‍.

Content Highlights: news in pics

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022

Most Commented