
ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡി വൈ എഫ് ഐ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പ്രകടനം | ഫോട്ടോ: കൃഷ്ണപ്രദീപ് / മാതൃഭൂമി
ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡി വൈ എഫ് ഐ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പ്രകടനം | ഫോട്ടോ: കൃഷ്ണപ്രദീപ് / മാതൃഭൂമി
ഭോപ്പാലിൽ നടക്കുന്ന ദേശീയ സ്‌കൂൾ ഗെയിംസിൽ പങ്കെടുക്കുന്ന കേരളാ ടീം താരങ്ങൾ കുന്നുംകുളത്തെ പുതിയ സ്റ്റേഡിയത്തിൽ പരിശീലനത്തിൽ | ഫോട്ടോ: ജെ. ഫിലിപ്പ് / മാതൃഭൂമി
കേരള എൻ.ജി.ഒ.യൂണിയന്റെ വജ്രജൂബിലി സമ്മേളനത്തിന്റെ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
കേരള എൻ.ജി.ഒ.യൂണിയന്റെ വജ്രജൂബിലി സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിന് മുന്നോടിയായി നഗരത്തിൽ നടത്തിയ പ്രകടനം | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
മലപ്പുറം ജില്ലയിലെ പുത്തനത്താണിയില്‍ കല്‍പകഞ്ചേരി-തിരൂര്‍ റോഡില്‍ ടാറിംങ് ജോലികള്‍ നടക്കുന്നതിനാല്‍ ചുങ്കത്ത് ദേശീയപാതയില്‍ അനുഭവപ്പെട്ട ഗതാഗതക്കുരുക്ക്. റോഡ് പണിയുണ്ടെന്ന മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കാത്തതിനാല്‍ യാത്രക്കാല്‍ പുത്തനത്താണിയില്‍ എത്തിയശേഷം തിരിച്ച് പോകേണ്ടി വന്നതും ഗതാഗതക്കുരുക്കിന് കാരണമായി | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
പുത്തനത്താണിയില്‍ കല്‍പകഞ്ചേരി-തിരൂര്‍ റോഡില്‍ ടാറിംങ് ജോലികള്‍ നടക്കുന്നു | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
അങ്കണവാടി പ്രവേശനോത്സവ ദിവസം കോട്ടയ്ക്കല്‍ പാലത്തറ അങ്കണവാടിയില്‍ എത്തിയ കുരുന്നുകള്‍ക്ക് ബലൂണുകള്‍ സമ്മാനിച്ചപ്പോള്‍ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
അങ്കണവാടി പ്രവേശനോത്സവ ദിവസം കോട്ടയ്ക്കല്‍ തോക്കാംപാറ അങ്കണവാടിയില്‍ എത്തിയ കുരുന്നുകള്‍ സങ്കടമുണ്ടെങ്കിലും ചിരിച്ചുകൊണ്ട് ഫോട്ടയ്ക്ക് പോസ് ചെയ്തപ്പോള്‍ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
കൊച്ചിയിൽ 'കെയര്‍ ആന്റ ഷെയര്‍' ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ തേര്‍ട്ടീന്ത് ഫൗണ്ടേഷന്റെ സഹകരണത്തോടെ ആദിവാസിക്കുട്ടികളെ ഫുട്‌ബോള്‍ പരിശീലിപ്പിക്കുന്നതിനായി തുടങ്ങിയ 'ആട്ടക്കള' പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങില്‍ കുട്ടികള്‍ക്ക് പന്ത് ത്രോ ചെയ്ത് നല്കുന്ന നടൻ മമ്മൂട്ടി | ഫോട്ടോ: ടി.കെ. പ്രദീപ് കുമാർ / മാതൃഭൂമി
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പട്ടികജാതി ക്ഷേമ സമിതി തിരുവനന്തപുരം ജില്ലാ കമ്മറ്റി ജി പി ഒയിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തിരുവനന്തപുരം ജില്ലാ ഹോസ്പിറ്റൽ എംപ്ലോയീസ് സംഘ്ന്റെ നേതൃത്വത്തിൽ സ്വകാര്യ ജീവനക്കാർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണ്ണ ബി എം എസ് സംസ്ഥാന സെക്രട്ടറി സി. ജി ഗോപകുമാർ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
കേരളത്തിന്റെ വായ്പാ പരിധി വെട്ടിക്കുറച്ച കേന്ദ്രത്തിന്റെ അപ്രഖ്യാപിത സാമ്പത്തിക ഉപരോധത്തിനെതിരെ ഏജീസ് ഓഫീസിലേക്ക് ഡി വൈ എഫ് ഐ നടത്തിയ മാർച്ച് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
മിൽമ എറണാകുളം മേഖലാ ക്ഷീരോല്പാദക യൂണിയൻ കൊച്ചി മെട്രോയുടെ സൗത്ത് സ്റ്റേഷനിൽ ആരംഭിച്ച മിൽമാ സ്റ്റാൾ ഉദ്ഘാടനം ചെയ്ത് ആദ്യവില്പന മന്ത്രി ജെ.ചിഞ്ചുറാണി കെ.എം.ആർ.എൽ എംഡി ലോക്നാഥ് ബെഹ്റയ്ക്ക് നൽകി നിർവഹിക്കുന്നു. ടി.ജെ.വിനോദ് എം.എൽ.എ, ഇ.ആർ.സി.എം.പി.യു ചെയർമാൻ എം.ടി.ജയൻ തുടങ്ങിയവർ സമീപം | ഫോട്ടോ: ബി. മുരളികൃഷ്ണൻ / മാതൃഭൂമി
കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന കേരള ദലിത് മഹിളാ ഫെഡറേഷൻ (കെ.ഡി.എം.എഫ് ) സംസ്ഥാന സമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ.ഗിരീഷ് കുമാർ / മാതൃഭൂമി
'സി.ഐ.ടി.യു. കേരള ചരിത്രം' എന്ന പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. ഐ.എൻ.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ,സി.ഐ.ടി.യു. സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ, ജനറൽ സെക്രട്ടറി എളമരം കരീം, മന്ത്രി വി. ശിവൻകുട്ടി എന്നിവർ സമീപം | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
'സി.ഐ.ടി.യു. കേരള ചരിത്രം' എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തപ്പോൾ. ഐ.എൻ.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, സി.ഐ.ടി.യു.സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ, ജനറൽ സെക്രട്ടറി എളമരം കരീം, മന്ത്രി വി. ശിവൻകുട്ടി എന്നിവർ സമീപം | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
അരിക്കൊമ്പൻ ഹൈക്കോടതി വിദഗ്ധസമിതി പിരിച്ചുവിടുക എന്ന് ആവശ്യപ്പെട്ട് കർഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാ സംഘിന്റെ നേതൃത്വത്തിൽ കൊച്ചിയില്‍ നടന്ന മാർച്ച് | ഫോട്ടോ: ടി.കെ. പ്രദീപ് കുമാർ / മാതൃഭൂമി
കേരള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരത്തില്‍ കൊല്ലം കാളിദാസ കലാകേന്ദ്രം അവതരിപ്പിച്ച ചന്ദ്രികയ്ക്കുമുണ്ടൊരു കഥ എന്ന നാടകത്തില്‍ നിന്ന് | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
ആലപ്പുഴ എസ്.ഡി.വി സെന്റിനറി ഹാളില്‍ നടന്ന മന്ത്രിമാരുടെ അമ്പലപ്പുഴ താലൂക്ക് അദാലത്തില്‍ പരാതി കേള്‍ക്കുന്ന മന്ത്രി പി.പ്രസാദ് | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി
അങ്കണവാടി പ്രവേശനോത്സവത്തിന്റെ സംസ്ഥനതല ഉദ്‌ഘാടനം നിർവഹിക്കാൻ തിരുവനന്തപുരം പൂജപ്പുര സാമൂഹ്യ നീതി ഇൻസ്റ്റിറ്റ്യൂഷൻ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന സ്‍മാർട്ട് അങ്കണവാടിയിലെത്തിയ മന്ത്രിമാരായ വീണ ജോർജും വി.ശിവൻകുട്ടിയും കുട്ടികൾക്ക് മധുരം നൽകുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
കേന്ദ്ര സർക്കാരിന്റെ ഒമ്പതാം വാർഷികാഘോഷ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ബി ജെ പി സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രൻ നിർവ്വഹിക്കുന്നു | ഫോട്ടോ: സി.ആർ.ഗിരീഷ് കുമാർ / മാതൃഭൂമി
കേരള ഫയർ സർവീസ് അസോസിയേഷൻ തിരുവനന്തപുരം മേഖലാ കമ്മിറ്റി ചാക്ക അഗ്നിരക്ഷാ നിലയത്തിൽ സംഘടിപ്പിച്ച ജെ.എസ്. രഞ്ജിത് അനുസ്മരണ സമ്മേളനം ഫയർ ഫോഴ്‌സ് മേധാവി ബി. സന്ധ്യ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
മലമ്പുഴ എസ്.പി.ലൈനിലെ അംഗണവാടിയിൽ പ്രവേശനോത്സവത്തിനെത്തിയ കുട്ടികൾ സൗഹൃദം പങ്കുവെക്കുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ISRO) GSLV-F12/NVS-01 ദൗത്യം വിക്ഷേപിച്ചപ്പോൾ | ഫോട്ടോ: വി രമേശ് / മാതൃഭൂമി
എം ബി സി എഫ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒ ഇ സി വിദ്യാഭ്യാസ ആനുകൂല്യ സംരക്ഷണം നടപ്പാക്കണം എന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടറേറ്റ് ധരണ കെപിസിസി ജനറൽ സെക്രട്ടറി എ എ ഷുക്കൂർ ഉദ്ഘാടനം നിർവഹിക്കുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി
തൊഴിലുറപ്പ് പദ്ധതിയെ ശക്തപ്പെടുത്തുക, ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബി.കെ.എം.യു ചൊവ്വാഴ്ച നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചില്‍ കേരളത്തില്‍ നിന്നുള്ള പ്രവര്‍ത്തകർ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
ഗാന്ധിദർശൻ വേദിയുടെ കണ്ണൂർ ജില്ലാ ക്യാമ്പിൽ ഡോ: അജിതൻ മേനോത്ത് സംസാരിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
കേരള പ്രവാസി ഫെഡറേഷന്റെ കണ്ണൂർ കലക്ട്രേറ് ധർണ്ണ സി.പി.ഐ.നേതാവ് സി.എൻ.ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
മോസ്റ്റ് ബാക്ക്‌വേഡ് കമ്മ്യൂണിറ്റി ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ കൊല്ലം കളക്ടറേറ്റിനുമുന്നില്‍ നടത്തിയ ധര്‍ണ പി.സി. വിഷ്ണുനാഥ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.എം.സുധീർ മോഹൻ / മാതൃഭൂമി
കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് ആലപ്പുഴ BSNL ഓഫീസിലേക്ക് DYFI നടത്തിയ മാർച്ച് | ഫോട്ടോ: സി. ബിജു / മാതൃഭൂമി
ചർച്ചകൾക്കായി എ.കെ.ജി. ഭവനിലെത്തിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സ്വീകരിക്കുന്നു . മന്ത്രിമാരായ അതിഷി, രാഘവ് ഛഡ്ഢ, സഞ്ജയ്സിംഗ് എം.പി സമീപം | ഫോട്ടോ: സാബു സക്കറിയ / മാതൃഭൂമി
കോഴിക്കോട് വ്യാപാര ഭവനിൽ കെ.എസ്.യു. സ്ഥാപക ദിനം സംഗമത്തിനെത്തിയ മുൻ കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് വി.എം.സുധീരൻ വിദ്യാർത്ഥികളെ പരിചയപ്പെടുന്നു | ഫോട്ടോ: സന്തോഷ് കെ.കെ. / മാതൃഭൂമി
വായ്പ പരിധി വെട്ടിക്കുറച്ച കേന്ദ്ര സർക്കാരിൻ്റെ നീക്കത്തിനെതിരെ ഡിവൈഎഫ്ഐ പ്രവർത്തകർ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: റിദിന്‍ ദാമു / മാതൃഭൂമി
കൊച്ചിയിൽ നടന്ന ഡി.വൈ.എഫ്.ഐയുടെ ബി.എസ്.എൻ.എൽ ഓഫീസ് മാർച്ച് | ഫോട്ടോ: ടി.കെ. പ്രദീപ് കുമാർ / മാതൃഭൂമി
നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഒന്‍പതാം വാര്‍ഷികാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റ് പരിസരത്ത് ബി.ജെ.പി. ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിന്‍ ദാമു / മാതൃഭൂമി
കണ്ണൂർ തളാപ്പ് ഈസ്റ്റ് അങ്കണവാടിയിൽ നടന്ന പ്രവേശനോത്സവത്തിൻ്റെ നിന്ന് | ഫോട്ടോ: റിദിന്‍ ദാമു / മാതൃഭൂമി
കംബോഡിയൻ രാജാവ് നൊറോഡോം സിഹാമോണിക്ക് ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ ആചാരപരമായ സ്വീകരണം നൽകിയപ്പോൾ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
പ്രസിഡന്റ് ദ്രൗപതി മുർമു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം കംബോഡിയൻ രാജാവ് നൊറോഡോം സിഹാമോണിക്ക് ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ ആചാരപരമായ സ്വീകരണം നൽകിയപ്പോൾ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
കൊച്ചിയിൽ നടന്ന യു.ഡി.എഫ്. ഉന്നതാധികാര സമിതി യോഗം | ഫോട്ടോ: ടി.കെ. പ്രദീപ് കുമാർ / മാതൃഭൂമി
മോസ്റ്റ് ബാക്ക് വേർഡ് കമ്മ്യൂണിറ്റി ഫെഡറേഷന്റെ കണ്ണൂർ കലക്ടറേറ്റ് ധർണ്ണ മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
പട്ടിക ജാതി ക്ഷേമ സമിതി കണ്ണൂർ ആർ.എസ് പോസ്റ്റ് ഓഫിസിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: റിദിന്‍ ദാമു / മാതൃഭൂമി
ബീഡി തൊഴിലാളികളുടെ കണ്ണൂർ കലക്ടറേറ്റ് മാർച്ച് ബി ഡി തൊഴിലാളി ഫെഡറേഷൻ അഖിലേന്ത്യാ പ്രസിഡണ്ട് കെ.പി. സഹദേവൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..