ഒക്ടോബര്‍ 30 ചിത്രങ്ങളിലൂടെ


1/36

കോഴിക്കോട് ജില്ലാ പവർലിഫ്റ്റിങ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ ഓവർറോൾ കിരീടം നേടിയ പണിക്കർ റോഡ് യംങ്‌സ്റ്റാർ മൾട്ടി ജിം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

2/36

കോഴിക്കോട് നടക്കുന്ന സി.ഐ.ടി.യു. സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു. എം.ഗിരീഷ്, ടി.പി.രാമകൃഷ്ണൻ എം.എൽ.എ, പി.കെ.സന്തോഷ്, പി.കെ.മുകുന്ദൻ, മാമ്പറ്റ ശ്രീധരൻ, വി.വസീഫ് തുടങ്ങിയവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

3/36

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ കോഴിക്കോട്‌ മോഡൽ ഹയർ സെക്കന്ററി സ്‌കൂളിൽ നടന്ന ''കാലാവസ്ഥാവ്യതിയാനവും കേരളവും'' സെമിനാറിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മൽ സംസാരിക്കുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

4/36

എവികൾചർ അസോസിയേഷൻ കേരള കണ്ണൂരിൽ സംഘടിപ്പിച്ച വളർത്തു പക്ഷികളുടെ പ്രദർശനവും സെമിനാറും ഉദ്ഘാടനം ചെയ്ത കോർപറേഷൻ കൗൺസിലർ എൻ.ഉഷ പ്രദർശനത്തിലുണ്ടായിരുന്ന ഗ്രീൻ ഇഗ്വാനയെ കണ്ടപ്പോൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

5/36

മലപ്പുറം കോട്ടപ്പടി മൈതാനത്തു നടന്ന പ്രദർശന മത്സരത്തിൽ കെ.യു.എഫ്.സി.യും ഫുട്‌ബോൾ ലവേഴ്‌സ് ഫോറവും ഏറ്റമുട്ടിയപ്പോൾ. 4-1 ന് കെ.യു.എഫ്.സി. ജയിച്ചു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

6/36

കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന കലോത്സവത്തിൽ നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ ജിൻസ് വി ഗോപാലൻ (വയനാട് ജില്ല) | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

7/36

കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന കലോത്സവത്തിൽ സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ മലപ്പുറം ജില്ല | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

8/36

കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന കലോത്സവത്തിൽ സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ മലപ്പുറം ജില്ലക്ക് സംവിധായിക അയിഷ സുൽത്താന സമ്മാനം നൽകുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

9/36

കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന കലോത്സവത്തിൽ രണ്ടാം സ്ഥാനം നേടിയ മലപ്പുറം ജില്ലാ ടീം | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

10/36

മലപ്പുറത്ത് നടന്ന കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻമാരായ തൃശൂർ ജില്ലാ ടീമിന് ലക്ഷദ്വീപിലെ സിനിമാ സംവിധായിക അയിഷ സുൽത്താന ട്രോഫി നൽകിയപ്പോൾ | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

11/36

മലപ്പുറം നഗരസഭ നടത്തിയ ഭിന്നശേഷി കായിക മത്സരത്തിലെ ബോൾ ത്രോ മത്സരത്തിൽ നിന്ന് | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

12/36

ദേശീയ സംഗീതോത്സവത്തിന്റെ ഭാഗമായി പാലക്കാട് ഫൈൻ ആർട്സ് സൊസൈറ്റി ഹാളിൽ സാകേതരാമനും സംഘവും നടത്തിയ കച്ചേരി | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി

13/36

സി.ഐ.ടി.യു ഇടുക്കി ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചു തൊടുപുഴയിൽ നടന്ന പൊതുപ്രകടനം | ഫോട്ടോ: ശ്രീജിത്ത്‌ പി. രാജ്‌ / മാതൃഭൂമി

14/36

പാലക്കാട്‌ ജി.ബി റോഡിലെ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നടന്ന ശൂരസംഹാരോത്സവത്തിൽ നിന്ന് | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി

15/36

പാലക്കാട്‌ കൊടുമ്പ് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നടന്ന ശൂരസംഹാരോത്സവത്തിന്റെ ഭാഗമായി നടന്ന ശൂരസംഹാര ചടങ്ങിൽ നിന്ന് | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി

16/36

തൃശൂർ പറമ്പൻതളി മഹാദേവ ക്ഷേത്രത്തിലെ ഷഷ്ഠി ആഘോഷത്തിന്റെ ഭാഗമായി നടന്ന കാവടി വരവ് | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

17/36

ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ വനിത കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് ഷാജു ആന്റണി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

18/36

കണ്ണൂർ ചേംബർ ഹാളിൽ നടന്ന ജനതാദൾ എസിന്റെ കർഷക സെമിനാർ മന്ത്രി കെ.കൃഷ്ണൻ കുട്ടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

19/36

ചുമട്ടുതൊഴിലാളി യൂണിയൻ കണ്ണൂർ ജില്ലാ സമ്മേളനം ഹെഡ് ലോഡ് ആന്റ് ജനറൽ വർക്കേഴ്സ് ജനറൽ സെക്രട്ടറി കെ. രാമു ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

20/36

കണ്ണൂർ മുൻസിപ്പൽ സ്കൂളിൽ നടന്ന ജില്ല വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ നിന്ന് | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

21/36

കൊല്ലം കോർപ്പറേഷൻ മൂന്നാം ഡിവിഷനിൽപ്പെട്ട കാവനാട് സെന്റ് തോമസ് ഐലന്റ്, സെന്റ് ജോസഫ് ഐലന്റ് എന്നീ തുരുത്തുകളിലെ ബഹുഭൂരിപക്ഷം വീടുകളിലെയും ആളുകൾ ​ഡെങ്കി പനി ബാധിച്ച്‌ ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ആശുപത്രിയിൽ പോകാൻ പണമില്ലാതെ തുരുത്തുകളിൽ കുടുങ്ങിക്കിടക്കുന്നവരും ഏറെയുണ്ട്. സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റേയോ ആരും തന്നെ ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. ജില്ലയിലെ സ്വകാര്യ ആശുപത്രിയുടെ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുന്ന രോഗികളുടെ ദൃശ്യം. ഈ ആശുപത്രിയിലെ എല്ലാ മുറികളും രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

22/36

ജില്ലാ വെയ്റ്റ്ലിഫ്റ്റിങ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ മുൻസിപ്പൽ സ്കൂളിൽ നടന്ന ജില്ല വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ നിന്ന് | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

23/36

പത്തനംതിട്ട നഗരത്തിന്റെ ആകാശ ദൃശ്യം | ഫോട്ടോ: സുധീഷ് തിരുവല്ല

24/36

പത്തനംതിട്ട കൊടുന്തറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ സ്‌കന്ദഷഷ്ഠി പൂജ തൊഴുന്ന ഭക്തർ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

25/36

ലഹരി വിരുദ്ധ കാമ്പയിനിൻ്റെ ഭാഗമായി കണ്ണൂർ പയ്യാമ്പലം ബീച്ചിൽ കോസ്റ്റൽ പോലീസും കോളേജ് വിദ്യാർഥികളും ചേർന്ന് സംഘടിപ്പിച്ച ലഹരി വിരുദ്ധ ഫ്ലാഷ് മോബിൽ നിന്ന് | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

26/36

ചുമതലയൊഴിഞ്ഞ പി.എസ്.സി. ചെയർമാൻ എം.കെ. സക്കീർ ചുമതലയേറ്റ ചെയർമാൻ എം.ആർ. ബൈജുവിനെ പൂച്ചെണ്ട് നൽകി സ്വീകരിച്ചപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

27/36

തിരയില്ലാത്ത കടൽ കാണാൻ കോഴിക്കോട് കോതി കടപ്പുറത്ത് എത്തിയവർ | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

28/36

പാലക്കാട് നടക്കുന്ന കേരള ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം വി.കെ. ശ്രീകണ്ഠൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി

29/36

പാലക്കാട്‌ വടക്കന്തറയിൽ അസോസിയേഷൻ ഓഫ് ദ് എമർജൻസി വിക്ടിംസ് സംഘടിപ്പിച്ച അടിയന്തരാവസ്ഥ കാലത്ത് ജയിൽ വാസം അനുഭവിച്ചവരുടെ കുടുംബ സംഗമം ബി.ജെ.പി സംസ്ഥാന ജന. സെക്രട്ടറി എം. ടി. രമേഷ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി

30/36

കോഴിക്കോട് കോതി കടപ്പുറം കടൽ ഉൾവലിഞ്ഞ് ചളിയടിഞ്ഞ നിലയിൽ. കരയിൽ നിന്നും പിൻവലിഞ്ഞ് തിരയില്ലാത്ത കടൽ പ്രതിഭാസം കാണാൻ എത്തിയവർ | ഫോട്ടോ: പി.പി. ബിനോജ് / മാതൃഭൂമി

31/36

കോഴിക്കോട് കോതി കടപ്പുറം കടൽ ഉൾവലിഞ്ഞ് ചളിയടിഞ്ഞ നിലയിൽ. കരയിൽ നിന്നും പിൻവലിഞ്ഞ് തിരയില്ലാത്ത കടൽ പ്രതിഭാസം കാണാൻ എത്തിയവർ | ഫോട്ടോ: പി.പി. ബിനോജ് / മാതൃഭൂമി

32/36

പാലക്കാട്‌ വലിയപാടം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ സ്കന്ദഷഷ്ഠി ഉത്സവത്തോടനുബന്ധിച്ച് നടന്ന കാവടി ഊരുചുറ്റൽ | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

33/36

കനത്ത മഴയെ തുടർന്ന് എറണാകുളം എം ജി റോഡിൽ വെള്ളം കയറിയപ്പോൾ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

34/36

വേൾഡ് മലയാളി ഫെഡറേഷന്റെ ഓണാഘോഷ പരിപാടിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസാരിക്കുന്നു | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

35/36

കോഴിക്കോട്‌ ഈസ്റ്റ്ഹിൽ വി.കെ.കൃഷ്ണ മേനോൻ ആർട്ട് ഗ്യാലറിയിൽ ആരംഭിച്ച കേരള ചിത്രകലാ പരിഷത്തിന്റെ "കോഴിക്കോടൻ നിറച്ചാർത്ത് " ചിത്രകലാ ക്യാമ്പിൽ ചിത്രം വരയ്ക്കുന്നവർ. ക്യാമ്പ് ഞായറാഴ്ച്ച സമാപിക്കും | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

36/36

പാലക്കാട് ഫൈൻ ആർട്ട്സ് സൊസൈറ്റി ദേശീയ സംഗീതോത്സവത്തിൽ എൻ.ജെ. നന്ദിനിയും സംഘവും കച്ചേരി അവതരിപ്പിക്കുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented