
കലാമണ്ഡലത്തിൽ നടന്ന നിളാ ഫെസ്റ്റിവലിൽ തിങ്കളാഴ്ച്ച ആദിവാസി കലാസംഘം വയനാട് അവതരിപ്പിച്ച പണിയ നൃത്തം | ഫോട്ടോ: ജെ.ഫിലിപ്പ് / മാതൃഭൂമി
കലാമണ്ഡലത്തിൽ നടന്ന നിളാ ഫെസ്റ്റിവലിൽ തിങ്കളാഴ്ച്ച ആദിവാസി കലാസംഘം വയനാട് അവതരിപ്പിച്ച പണിയ നൃത്തം | ഫോട്ടോ: ജെ.ഫിലിപ്പ് / മാതൃഭൂമി
'ക്യഷി-ഭൂമി-പുതുകേരളം' കെ.എസ്.കെ.ടി.യു. സംസ്ഥാന പ്രചരണ ജാഥക്ക് മലപ്പുറത്ത് നൽകിയ സ്വീകരണത്തിൽ ജാഥാ ക്യാപ്റ്റൻ സംസ്ഥാന സെക്രട്ടറി എ. ചന്ദ്രൻ പ്രസംഗിക്കുന്നു | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
കെ.എസ്.കെ.ടി.യു. സംസ്ഥാന സെക്രട്ടറി എ. ചന്ദ്രൻ നയിക്കുന്ന'ക്യഷി-ഭൂമി-പുതുകേരളം' സംസ്ഥാന പ്രചരണ ജാഥക്ക് മലപ്പുറത്ത് നൽകിയ സ്വീകരണം | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
സീനിയർ ജേർണലിസ്‌റ്റ്സ് ഫോറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ നടന്ന സൗഹൃദ സംഗമം മന്ത്രി വി.ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കേരള പദയാത്രയ്ക്ക് കണ്ണൂർ ടൗൺ സ്ക്വയറിൽ നൽകിയ സ്വീകരണം രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
കേരള കോൺഗ്രസ് (എം) കെ.എം.മാണിയുടെ 90-ാം ജന്മദിനം കാരുണ്യ ദിനമായി ആചരിക്കുന്നതിന്റെ ജില്ലാ തല ഉദ്ഘാടനം കോഴിക്കോട് വെസ്റ്റ്ഹിൽ അനാഥ മന്ദിരത്തിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. പി.എ.ജയപ്രകാശ്, കെ.എം. പോൾസൺ, ജോർജ് ജോസഫ് കൈനടി, ഡോ.സുനിൽ ജോർജ്, ടി.എം. ജോസഫ്, കെ.കെ.നാരായണൻ, വർഗ്ഗീസ് പേരയിൽ, കെ.കെ,വിനോദ്, ടെസ്സി സുനിൽ എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
ഗാന്ധി പീസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കോഴിക്കോട്ട് നടന്ന വിശ്വശാന്തി യാത്ര | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
ബഫർസോൺ, വന്യമൃഗ ശല്യം, കൃഷി നാശം എന്നിവയ്‌ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് (ജേക്കബ്) കോഴിക്കോട് കളക്ടറേറ്റിനു മുമ്പിൽ നടത്തിയ ധർണ്ണ പാർട്ടി ലീഡർ അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
മഹാത്മാ ഗാന്ധിയുടെ എഴുപത്തി അഞ്ചാം രക്തസാക്ഷിത്വ ദിനത്തിന്റെ ഭാഗമായി കേരള സർവോദയ മണ്ഡലവും, ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ് വിഭാഗവും ചേർന്ന് കോഴിക്കോട് നഗരത്തിൽ നടത്തിയ വിശ്വശാന്തി സന്ദേശ യാത്ര | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
കേരള സർവ്വോദയ മണ്ഡലം കോഴിക്കോട് ബീച്ചിലെ രക്തസാക്ഷി മണ്ഡപത്തിനു മുമ്പിൽ സ്വാതന്ത്ര്യ സമര സേനാനി പി. വാസുവിന്റെ നേതൃത്വത്തിൽ വിശ്വശാന്തി പ്രതിജ്ഞയെടുക്കുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
കോഴിക്കോട് ഡി.സി.സി.യുടെ നേതൃത്വത്തിൽ ബീച്ചിലെ ഗാന്ധി പ്രതിമയ്ക്ക് മുമ്പിൽ നടന്ന സ്മൃതി സമ്മേളനം കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
കോഴിക്കോട് ബീച്ചിലെ ഗാന്ധി പ്രതിമയ്ക്ക് മുമ്പിൽ "സംസ്ക്കാര വേദി" നടത്തിയ ഗാന്ധി സ്മൃതി പരിപാടി തായാട്ട് ബാലൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലിനിടെ ഭരണ - പ്രതിപക്ഷാംഗങ്ങൾ തമ്മിൽ കയ്യാങ്കളിയിലെത്തിയപ്പോൾ | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലിനിടെ ഭരണ - പ്രതിപക്ഷാംഗങ്ങൾ തമ്മിൽ കയ്യാങ്കളിയിലെത്തിയപ്പോൾ | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
ജോയിന്റ് കൗൺസിൽ നന്മ സാംസ്കാരിക വേദി മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ കണ്ണൂർ പഴയ ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച സാംസ്കാരിക സദസ്സ് സി.പി.ഐ. സംസ്ഥാന കൺട്രോൾ കമ്മീഷൻ ചെയർമാൻ സി.പി. മുരളി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ചോറ്റാനിക്കര ക്ഷേത്രത്തിൽ. ഭാര്യ സവിത കോവിന്ദ്, മകൾ സ്വാതി കോവിന്ദ് എന്നിവർ സമീപം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
തൃശൂർ കുണ്ടന്നൂരിൽ വെടിക്കെട്ട് പുരയിലുണ്ടായ അപകടസ്ഥലത്ത് ഫയർഫോഴ്സ് തീയണക്കുന്നു | ഫോട്ടോ: ജെ.ഫിലിപ്പ് / മാതൃഭൂമി
മഹാത്മാഗാന്ധി രക്തസാക്ഷിത്വദിനത്തിൽ ഗാന്ധിയൻ ബാലകേന്ദ്രങ്ങളുടെ ശാന്തിയാത്ര കൊല്ലം ചിന്നക്കടയിൽ നിന്നും ആരംഭിച്ചപ്പോൾ | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി വിവിധ ദേശങ്ങളിൽ നൂറു പ്രഭാഷണങ്ങൾ പരമ്പരയിൽ തൃപ്പുണിത്തുറ ആർ.എൽ.വി. കോളേജിൽ "കേരളം കേൾക്കേണ്ട സംഗീതകാരന്മാർ" എന്ന വിഷയത്തിൽ രമേശ് ഗോപാലകൃഷ്ണൻ പ്രഭാഷണം നടത്തുന്നു. പ്രിൻസിപ്പൽ രാജലക്ഷ്മി, മാതൃഭൂമി റീജിയണൽ മാനേജർ പി സിന്ധു, ഗ്ലോബൽ അക്കാദമി ഡയറക്ടർ രാജേഷ് പുത്തൻപുരയിൽ എന്നിവർ വേദിയിൽ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി
വേൾഡ് വിത്തൗട്ട് വാർ ആൻഡ് വയലൻസ്, ഗാന്ധിയൻ സംഘടനകളുമായി ചേർന്ന് കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച മാനവ മൈത്രി സംഗമം ഡോ. വിജയൻ ചാലോട് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
മാതൃഭൂമി അക്ഷരോത്സവത്തോടനുബന്ധിച്ചുള്ള പ്രഭാഷണ പരമ്പരയിൽ കൊല്ലം ചാത്തന്നൂർ ആർ. ശങ്കർ ആർട്‌സ് ആന്റ് സയൻസ് കോളേജിൽ 'അക്ഷരം അഗ്നിയാണ്' എന്ന വിഷയത്തിൽ ഡോ. എം.എം. ബഷീർ പ്രഭാഷണം നടത്തുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി
മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരം പാളയത്തെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ച ശേഷം സല്യൂട്ട് നൽകി മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയൻ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരം പാളയത്തെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പചക്രം അർപ്പിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പോലീസ് സേനാംഗങ്ങളൊരുക്കിയ ഗാർഡ് ഓഫ് ഓണറിനെ അഭിവാദ്യം ചെയ്യുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
മഹാത്മാഗാന്ധിയുടെ 75-ാം രക്തസാക്ഷിത്വ ദിനാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരം കെ.പി.സി.സി.യിൽ നടന്ന അനുസ്മരണ ചടങ്ങിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ.ആന്റണി ഗാന്ധിജിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്‌പാർച്ചന നടത്തിയ ശേഷം വണങ്ങുന്നു. നേതാക്കളായ എം.എം.ഹസൻ, രമേശ് ചെന്നിത്തല തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരം പാളയത്തെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ച ശേഷം സല്യൂട്ട് നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയൻ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
മഹാത്മാഗാന്ധിയുടെ 75-ാം രക്തസാക്ഷിത്വ ദിനാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരം കെ.പി.സി.സി.യിൽ നടന്ന അനുസ്മരണ ചടങ്ങിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ.ആന്റണി ഗാന്ധിജിയുടെ ഛായാചിത്രത്തിന് മുന്നിൽ നിലവിളക്ക് തെളിക്കുന്നു. നേതാക്കളായ എം.എം.ഹസൻ, രമേശ് ചെന്നിത്തല തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
മഹാത്മാഗാന്ധിയുടെ 75-ാം രക്തസാക്ഷിത്വ ദിനാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരം കെ.പി.സി.സി.യിൽ നടന്ന അനുസ്മരണ ചടങ്ങിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ.ആന്റണി സംസാരിക്കുന്നു. നേതാക്കളായ എം.എം.ഹസൻ, രമേശ് ചെന്നിത്തല, വി.എസ്.ശിവകുമാർ, പാലോട് രവി തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
വയനാട് വന്യജീവി സങ്കേതത്തിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: പി.പി.ബിനോജ് / മാതൃഭൂമി
യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന്റെ പിഎച്ച്.ഡി. യിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് യുവജനക്ഷേമ കമ്മീഷൻ ഓഫീസിനു മുന്നിൽ കെ.എസ്.യു. പ്രവർത്തകരും പോലീസും തമ്മിലുണ്ടായ കയ്യാങ്കളി | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന്റെ പിഎച്ച്.ഡി. യിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് യുവജനക്ഷേമ കമ്മീഷൻ ഓഫീസിനു മുന്നിൽ കെ.എസ്.യു. പ്രവർത്തകർ പോലീസ് ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിച്ചപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന്റെ പിഎച്ച്.ഡി. യിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് യുവജനക്ഷേമ കമ്മീഷൻ ഓഫീസിനു മുന്നിൽ കെ.എസ്.യു. നടത്തിയ പ്രതിഷേധത്തെ തുടർന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറെയും പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന്റെ പിഎച്ച്.ഡി. യിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് യുവജനക്ഷേമ കമ്മീഷൻ ഓഫീസിനു മുന്നിൽ പ്രതിഷേധിച്ച കെ.എസ്.യു. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
കേരള സർവ്വോദയ മണ്ഡലം & മിത്രമണ്ഡലം ആലപ്പുഴ ജില്ലാ കമ്മിറ്റി മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ നടത്തിയ ഉപവാസം മുൻമന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി
ഭാരത് ജോഡോ യാത്രയുടെ ലാൽചൗക്കിൽ നടക്കുന്ന സമാപന സമ്മേളനത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ആലപ്പുഴ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡി.സി.സി ഓഫീസിനു മുന്നിൽ 50 ദേശീയപതാകകൾ ഉയർത്തിയപ്പോൾ | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി
മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ കേരള മദ്യനിരോധന സമിതി ജില്ലാ കമ്മിറ്റി കണ്ണൂർ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിനു മുന്നിൽ സംഘടിപ്പിച്ച ഉപവാസത്തിന് മുന്നോടിയായി നടന്ന പുഷ്പാർച്ചന | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
എൻ.സി.പി. ജില്ലാ കമ്മിറ്റി കണ്ണൂർ സ്റ്റേഡിയം കോർണറിൽ സംഘടിപ്പിച്ച ഗാന്ധി സ്മൃതി സദസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.എൻ. ശിവശങ്കരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
ബെവ്കോ എംപ്ലോയീസ് അസോസിയേഷൻ ഐ.എൻ.ടി.യു.സി. കണ്ണൂർ ജില്ലാ കൺവെൻഷൻ ഡി.സി.സി. പ്രസിഡൻറ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ ഡൽഹിയിലെ സമാധിസ്ഥലമായ രാജ്ഘട്ടിൽ ആദരാഞ്ജലികൾ അർപ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി
മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ ഡൽഹിയിലെ സമാധിസ്ഥലമായ രാജ്ഘട്ടിൽ ആദരാഞ്ജലികൾ അർപ്പിക്കുന്ന രാഷ്ട്രപതി ദ്രുപതി മുർമു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി
മൾട്ടി ലെവൽ മാർക്കറ്റിംഗ് എംപ്ലോയീസ് യൂണിയൻ കണ്ണൂർ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് എം പ്രകാശൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തിൽ കണ്ണൂർ മഹാത്മാ മന്ദിരത്തിൽ പത്മശ്രീ വി.പി. അപ്പുക്കുട്ട പൊതുവാൾ, എസ്. ആർ. ഡി. പ്രസാദ്, വാണിദാസ് എളയാവൂർ, തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചന | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
സ്പീക്ക് ഫോർ ഇന്ത്യ കേരള എഡിഷൻ ഏഴാം പതിപ്പിന്റെ ബ്ലോക്ക് തല മത്സര ചടങ്ങ് കോട്ടയം കെ ഇ കോളേജിൽ സീനിയർ മാനേജർ ഇമ്മാനുവൽ ടി പാണ്ടിയമാക്കിൽ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി
കോട്ടയ്ക്കൽ ആര്യവൈദ്യശാലാ സ്ഥാപക ദിനാഘോഷം ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ കണ്ണൂർ ഡി.സി.സി. ഓഫീസിൽ നടന്ന പുഷ്പാർച്ചന | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് വിജയം ആഘോഷിക്കുന്ന ആരാധകർ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ സംസ്ഥാന സെക്രട്ടറി എന്‍ ചന്ദ്രന്‍ നയിക്കുന്ന സംസ്ഥാന ജാഥക്ക് കോഴിക്കോട് കടപ്പുറത്ത് സ്വീകരണം നല്‍കിയപ്പോള്‍ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് / മാതൃഭൂമി
കണ്ണൂർ ചിറക്കൽ കാലായി ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിന് തന്ത്രി പേരൂർ ദാമോദരൻ നമ്പൂതിരി കൊടിയേറ്റുന്നു | ഫോട്ടോ: സി.സുനിൽകുമാർ / മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..