സെപ്റ്റംബര്‍ മൂന്ന് ചിത്രങ്ങളിലൂടെ


1/63

ബി.ജെ.പി - പട്ടികജാതി മോർച്ചയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം കഴക്കൂട്ടത്ത് നടന്ന പട്ടികജാതി സംഗമം ഉദ്‌ഘാടനം ചെയ്യാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൈകൾ ഉയർത്തി വന്ദേ മാതരം ചൊല്ലിയപ്പോൾ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

2/63

ബി.ജെ.പി - പട്ടികജാതി മോർച്ചയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം കഴക്കൂട്ടത്ത് നടന്ന പട്ടികജാതി സംഗമം ഉദ്‌ഘാടനം ചെയ്യാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പുഷ്പകിരീടം ധരിപ്പിച്ചപ്പോൾ. സി.കെ.ജാനു, സി.ശിവൻകുട്ടി, എം.കെ.കുഞ്ഞോൾ, ഷാജു വട്ടേക്കാട്, പ്രഭാരി സി.പി.രാധാകൃഷ്‌ണൻ, ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്‌ദുള്ളക്കുട്ടി, വി.വി.രാജേഷ്, പി.കെ.കൃഷ്‌ണദാസ്‌ തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

3/63

ബി.ജെ.പി - പട്ടികജാതി മോർച്ചയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം കഴക്കൂട്ടത്ത് നടന്ന പട്ടികജാതി സംഗമത്തിൽ പങ്കെടുക്കുന്നവർ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

4/63

ബി.ജെ.പി - പട്ടികജാതി മോർച്ചയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം കഴക്കൂട്ടത്ത് നടന്ന പട്ടികജാതി സംഗമം ഉദ്‌ഘാടനം ചെയ്യാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് അട്ടപ്പാടിയിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ അമ്മ മല്ലി നിവേദനം നൽകിയപ്പോൾ. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, പ്രഭാരി സി.പി.രാധാകൃഷ്ണൻ തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

5/63

പത്തനംതിട്ട കോഴഞ്ചേരിയിൽ നടക്കുന്ന കെ.എസ്.യു ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ പൊന്നാട അണിയിച്ച ജില്ലാ പ്രസിഡണ്ട് അൻസർ മുഹമ്മദിനെ ചേർത്ത് പിടിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

6/63

കോഴിക്കോട്‌ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംസ്ഥാന വിനോദ സഞ്ചാര വകുപ്പും ചേർന്ന് ഓണാഘോഷത്തിന്റെ ഭാഗമായി മാതൃഭൂമിയുടെ സഹകരണത്തോടെ മാനാഞ്ചിറ ദീപാലംകൃതമാക്കിയത് കാണുന്ന കെ.കെ.മുഹമ്മദ്, കൗൺസിലർ വരുൺ ഭാസ്‌കർ, കലക്ടർ തേജ് ലോഹിത് റെഡ്ഡി, മേയർ ബീനാ ഫിലിപ്പ്, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, ഡി.സി.സി.പ്രസിഡന്റ് കെ.പ്രവീൺകുമാർ തുടങ്ങിയവർ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

7/63

കോഴിക്കോട് ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കുന്ന ദേശീയ ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ അണ്ടർ 18 മത്സരത്തിൽ പഞ്ചാബിന്റെ ഋഷി കംഗ്ര യും തമിഴ്‌നാടിന്റെ എസ്.ദീപകും തമ്മിലുള്ള മത്സരത്തിൽ നിന്ന് | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

8/63

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരണാർത്ഥം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ നയിക്കുന്ന ഇരുചക്ര വാഹന റാലി തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ എത്തിയപ്പോൾ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

9/63

ബി.ജെ.പി - പട്ടികജാതി മോർച്ചയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം കഴക്കൂട്ടത്ത് നടന്ന പട്ടികജാതി സംഗമം ഉദ്‌ഘാടനം ചെയ്യാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഓണക്കോടി സമ്മാനിച്ചപ്പോൾ. സി.കെ.ജാനു, എം.കെ.കുഞ്ഞോൾ, ഷാജു വട്ടേക്കാട്, പ്രഭാരി സി.പി.രാധാകൃഷ്‌ണൻ, ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്‌ദുള്ളക്കുട്ടി, വി.വി.രാജേഷ്, പി.കെ.കൃഷ്‌ണദാസ്‌ തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

10/63

പത്തനംതിട്ട കോഴഞ്ചേരിയിൽ നടക്കുന്ന കെ.എസ്.യു ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രക്തസാക്ഷികളുടെ ചിത്രങ്ങൾക്ക് മുന്നിൽ പുഷ്പാർച്ചന നടത്തുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു, ഡി.സി.സി പ്രസിഡണ്ട് സതീഷ് കൊച്ചുപറമ്പിൽ, ബാബു ജോർജ്, ആന്റോ ആന്റണി എം.പി, കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് കെ.എം.അഭിജിത്, പി.സി.വിഷ്ണുനാഥ്‌ എം.എൽ.എ, കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, പി.മോബൻരാജ് തുടങ്ങിയവർ സമീപം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

11/63

ആലപ്പുഴ അത്തലറ്റിക്കോ ഡി സംഘടിപ്പിച്ച ബീച്ച് റണ്ണിനെത്തിയവർ | ഫോട്ടോ: സി. ബിജു / മാതൃഭൂമി

12/63

കെ.എസ്.യു പത്തനംതിട്ട ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കോഴഞ്ചേരിയിൽ നടന്ന പ്രകടനം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

13/63

പാതാളത്തിൽ നിന്നല്ല... മാവേലി വേഷം കെട്ടിയ മാരാമൺ സ്വദേശിയായ ജേക്കബ് വർഗീസ് പത്തനംതിട്ട കലക്ട്രേറ്റിലെ ലിഫ്റ്റിൽ ജില്ലാ ഭരണാധികാരികളെ കാണാനെത്തുന്നു. വളരെക്കാലം വിദേശത്തായിരുന്ന ജേക്കബ് വർഗീസ് അവിടുത്തെ ഓണാഘോഷങ്ങിളിൽ സ്ഥിരം മാവേലി വേഷധാരിയായിരുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

14/63

അൽപ്പം ഭരണകാര്യം സംസാരിക്കാം... മാവേലി വേഷം കെട്ടിയ മാരാമൺ സ്വദേശിയായ ജേക്കബ് പത്തനംതിട്ട കലക്ട്രേറ്റിലെത്തി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഓമല്ലൂർ ശങ്കരനും ജില്ലാ കലക്ടർ ദിവ്യാ എസ്.അയ്യരുമായും സൗഹൃദം പങ്കിടുന്നു. വളരെക്കാലം വിദേശത്തായിരുന്ന ജേക്കബ് അവിടുത്തെ ഓണാഘോഷങ്ങളിൽ സ്ഥിരം മാവേലി വേഷധാരിയായിരുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

15/63

ജി.എസ്.ടി ലക്കി ബിൽ സന്ദേശറാലി കൊല്ലം ചിന്നക്കടയിൽ എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

16/63

ഓണമടുത്തതോടെ നാടും നഗരവും തിരക്കിൽ മുങ്ങി. ശനിയാഴ്ച വൈകീട്ട് കൊല്ലം ചിന്നക്കടയിൽ വാഹനങ്ങൾ നിരങ്ങി നീങ്ങുന്ന കാഴ്ച | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

17/63

പത്തനംതിട്ട കളക്ട്രേറ്റിലെ റവന്യൂ റിക്കവറി വിഭാഗത്തിലെ ജീവനക്കാർക്ക് ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് എൻ.ജി.ഒ സംഘിന്റെ നേതൃത്വത്തിൽ കളക്ടറുടെ ചേംബർ ഉപരോധിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

18/63

ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ പ്രകടനം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

19/63

കണ്ണൂർ സ്റ്റേറ്റ് ബാങ്ക് റോഡിൽ ശനിയാഴ്ച അനുഭവപ്പെട്ട ഗതാഗത കുരുക്ക് | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

20/63

ഫുട്ബോൾ ഫ്രന്റ് ഓൾഡ് ട്രെയിനീസ് അസോസിയേഷൻ എൻ.ടി. കരുണാകരൻ, കെ.കുഞ്ഞിരാമൻ സ്മാരക ഫുട്ബോൾ ടൂർണമെന്റിൽ പഴയങ്ങാടി ബ്ലാക്ക് കോബ്രയും പിണറായി വെറ്ററൻസും തമ്മിൽ നടന്ന മത്സരം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

21/63

ഓണം വിപണന മേളയിൽ ഖാദി തുണിത്തരങ്ങളും മറ്റുല്പനങ്ങളും ചേർത്ത് ഓണ പൂക്കളം തീർത്തപ്പോൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

22/63

വിനായകചതുർത്ഥി ആഘോഷങ്ങൾക്ക് സമാപനം കുറിച്ച് കൊല്ലത്ത് നടന്ന ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്ര | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

23/63

കോഴിക്കോട് മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരനെ ആക്രമിച്ചവരെ പോലീസ് പിടികൂടാത്തതിൽ പ്രതിഷേധിച്ച് വിവിധ വിമുക്ത സംഘടനകളുടെ കൂട്ടായ്മ കോഴിക്കോട് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

24/63

കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന " അതിജീവിതമാർക്കൊപ്പം " പ്രതിഷേധ സംഗമം സി.എസ്.ചന്ദ്രിക ഉദ്ഘാടനം ചെയ്യുന്നു. എച്ച്മുക്കുട്ടി, കെ.അജിത, ബിനീതാ തമ്പി എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

25/63

കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന കേരളാ വനിതാ ലീഗ് ഫുട്ബോളിൽ ഡോൺ ബോസ്കോ ഫുട്ബോൾ അക്കാദമിക്കെതിരെ ഗോകുലം കേരള എഫ്.സി.യുടെ ഹർമിലൻ കൗറിന്റെ ഗോൾ ശ്രമം. 2 ഗോളുകൾ നേടിയ കൗർ മൽസരത്തിലെ മികച്ച കളിക്കാരിയായി | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

26/63

എറണാകുളത്തു നടക്കുന്ന അണ്ടർ 23 ദേശീയ ഗുസ്തിമത്സരത്തിൽ 130 കിലോ വെങ്കലമെഡലിനായി കേരളിത്തിന്റെ ആദി കൃഷ്ണനും ഛത്തീസ്‌ഖണ്ഡിന്റെ സോനുവും തമ്മിലുള്ള പോരാട്ടം. മത്സരത്തിൽ കേരളം പരാജയപെട്ടു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

27/63

വിലക്കയറ്റത്തിനെതിരെ കോൺഗ്രസ് നാളെ ഡൽഹിയിലെ രാംലീല മൈതാനിയിൽ നടത്തുന്ന റാലിയെക്കുറിച്ച് ജയറാം രമേശ്, കെ.സി. വേണുഗോപാൽ, അജയ് മാക്കൻ എന്നിവർ പത്രസമ്മേളനത്തിൽ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

28/63

വിലക്കയറ്റത്തിനെതിരെ കോൺഗ്രസ് നാളെ ഡൽഹിയിലെ രാംലീല മൈതാനിയിൽ നടത്തുന്ന റാലിയുടെ തയ്യാറെടുപ്പുകൾ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

29/63

വിലക്കയറ്റത്തിനെതിരെ കോൺഗ്രസ് നാളെ ഡൽഹിയിലെ രാംലീല മൈതാനിയിൽ നടത്തുന്ന റാലിയുടെ തയ്യാറെടുപ്പുകൾ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

30/63

ഭാരത് ജോഡോ യാത്രയുടെ പ്രചരണത്തിന്റെ ഭാഗമായി മലപ്പുറം ഡി.സി.സി. യിൽ മഹിളാ കോൺഗ്രസ് പ്രവർത്തകർ തീർത്ത പൂക്കളം | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

31/63

ഭാരത് ജോഡോ യാത്രയുടെ പ്രചരണത്തിന്റെ ഭാഗമായി മലപ്പുറം ഡി.സി.സി. യിൽ മഹിളാ കോൺഗ്രസ് പ്രവർത്തകർ ചേർന്ന യോഗത്തിൽ നിന്ന് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

32/63

68-ാമത് നെഹ്‌റു ട്രോഫി ജലോത്സവത്തിന്റെ ഭാഗമായി ആലപ്പുഴയില്‍ നടന്ന സാംസ്‌കാരിക ഘോഷയാത്രയിലെ പുലിക്കളി | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി

33/63

68-ാമത് നെഹ്‌റു ട്രോഫി ജലോത്സവത്തിന്റെ ഭാഗമായി ആലപ്പുഴയില്‍ നടന്ന സാംസ്‌കാരിക ഘോഷയാത്ര | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി

34/63

തിരൂരിലെ കലാ-സാംസ്കാരിക മാധ്യമ കൂട്ടായ്മയായ ഹോപ്പ്, തിരുർ നഗരസഭയുടെ 50-ാമത് വാർഷികത്തിന്റെ ഭാഗമായി നഗരസഭയുമായി സഹകരിച്ച് നടത്തുന്ന ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ ഘോഷയാത്രയിലെ പുലിക്കളി | ഫോട്ടോ: പ്രദീപ് പയ്യോളി

35/63

കേരള സ്റ്റേറ്റ് അസംഘടിത തൊഴിലാളി കോൺഗ്രസ് ഐ.എൻ.ടി.യു.സി കോഴിക്കോട്ട്‌ നടത്തിയ മികവ് 2022 - ൽ വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവർക്കുള്ള ആദരം മികച്ച ആശാവർക്കർ എം.സിന്ധുവിന് ഉപഹാരം നൽകി എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്യുന്നു. ജോയ് പ്രസാദ് പുളിക്കൽ, കെ.പ്രവീൺകുമാർ, കെ.രാജീവ് എന്നിവർ സമീപം | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

36/63

തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലെ ഐസിയു നേഴ്‌സിങ് വിഭാഗം ഓണാഘോഷത്തോടനുബന്ധിച്ച് ഇട്ട അത്തപ്പൂക്കളം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

37/63

തിരൂരിലെ കലാ-സാംസ്കാരിക മാധ്യമ കൂട്ടായ്മയായ ഹോപ്പ്, തിരൂർ നഗരസഭയുടെ 50-ാമത് വാർഷികത്തിന്റെ ഭാഗമായി നഗരസഭയുമായി സഹകരിച്ച് നടത്തുന്ന ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ ജില്ലാതല തിരുവാതിരക്കളി മത്സരത്തിൽ നിന്ന് | ഫോട്ടോ: പ്രദീപ് പയ്യോളി

38/63

തിരൂരിലെ കലാ-സാംസ്കാരിക മാധ്യമ കൂട്ടായ്മയായ ഹോപ്പ്, തിരൂർ നഗരസഭയുടെ 50-ാമത് വാർഷികത്തിന്റെ ഭാഗമായി നഗരസഭയുമായി സഹകരിച്ച് നടത്തുന്ന ഓണാഘോഷത്തിന്റെ ഭാഗമായി ആരംഭിച്ച കുടുംബശ്രീയുടെ പ്രദർശന വിപണനമേള | ഫോട്ടോ: പ്രദീപ് പയ്യോളി

39/63

തിരൂരിലെ കലാ-സാംസ്കാരിക മാധ്യമ കൂട്ടായ്മയായ ഹോപ്പ്, തിരൂർ നഗരസഭയുടെ 50-ാമത് വാർഷികത്തിന്റെ ഭാഗമായി നഗരസഭയുമായി സഹകരിച്ച് നടത്തുന്ന ഓണാഘോഷത്തിന്റെ ഭാഗമായി ഘോഷയാത്രയ്ക്ക് തൃശ്ശൂർ കാനാട്ടുകരയിൽ നിന്നെത്തിയവർ പുലിക്കളിക്കായി വേഷമിടുന്നു | ഫോട്ടോ: പ്രദീപ് പയ്യോളി

40/63

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ഇന്റർ സ്റ്റേറ്റ് കൗൺസിൽ യോഗത്തിനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയ്ക്കും മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമൊപ്പം സദസ്സിനെ വണങ്ങുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

41/63

ശമ്പളം കിട്ടാത്തതിൽ പ്രതിഷേധിച്ച് ടി.ഡി.എഫിന്റെ നേതൃത്വത്തിൽ കെ.എസ് ആർ ടി.വി ജീവനക്കാർ മന്ത്രിയെ ബഹിഷ്കരിച്ച് പ്രതിഷേധിക്കുന്നു | ഫോട്ടോ: സി.സുനിൽകുമാർ / മാതൃഭൂമി

42/63

ഭാരത് ജോഡോ യാത്രയുടെ മുന്നോടിയായി ഷാഫി പറമ്പിൽ നയിക്കുന്ന ബൈക്ക് റാലി കൊല്ലത്തെത്തിയപ്പോൾ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

43/63

എ ഹബീബ് സേട്ടിന്റെ നേതൃത്വത്തിൽ സ്കൂൾ പാചക തൊഴിലാളി കോൺഗ്രസ്സ് കൊല്ലം ചിന്നക്കട ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത പി സി വിഷ്ണുനാഥ്‌ എം എൽ എ അദ്ദേഹത്തെ ഷാൾ അണിയിക്കുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

44/63

എ ഹബീബ് സേട്ടിന്റെ നേതൃത്വത്തിൽ സ്കൂൾ പാചകതൊഴിലാളി കോൺഗ്രസ്സ് കൊല്ലം ചിന്നക്കട ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ നടത്തിയ ഉപവാസ സമരം പി സി വിഷ്ണുനാഥ്‌ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

45/63

പാലക്കാട് നഗരസഭയിലെ ഓണാഘോഷ പരിപാടിക്കിടെ നഗരസഭ ചെയർപേഴ്സൺ പ്രിയ അജയന്റെ പാട്ടിന് ചുവടുവെക്കുന്ന കൗൺസിലർമാരും ജീവനക്കാരും | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

46/63

മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വെട്ടിക്കുറച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ മഹിളാ ജനതാദൾ (എസ്) സംഘടിപ്പിച്ച പാലക്കാട്‌ ഹെഡ് പോസ്റ്റോഫീസ് മാർച്ച് ജനതാദൾ (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി സാബു ജോർജ്ജ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

47/63

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ഇന്റർ സ്റ്റേറ്റ് കൗൺസിൽ യോഗത്തിനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉപഹാരം സമ്മാനിച്ചപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

48/63

തൃശ്ശൂർ സേക്രട്ട്ഹാർട്ട് സ്കൂളിൽ നടന്ന ഓണാഘോഷത്തിൽ നൃത്തം ചെയ്യുന്ന കുട്ടികൾ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

49/63

കാലിക്കറ്റ് ബാർ അസോസിയേഷന്റെ ഓണാഘോഷം 'ഓണത്തുമ്പിക്കൊരൂഞ്ഞാൽ'പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയ ഗായകൻ വി.ടി മുരളി സംസാരിക്കുന്നു. അഡീഷണൽ ജില്ലാ ആന്റ് സെഷൻസ് ജഡ്ജ് കെ.കെ പ്രിയ, ബാർ അസോസിയേഷൻ പ്രസിഡണ്ട് എം.എസ് സജി, അഡ്വ.അഞ്ജന എടത്തൊടി, അഡ്വ. ടി. നന്ദകുമാർ, അഡ്വ. ജയദീപ് എ. തുടങ്ങിയവർ സമീപം | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

50/63

കണ്ണൂരിൽ നിന്ന് പോണ്ടിച്ചേരിയിലേക്കുള്ള കെ സ്വിഫ്റ്റ് ബസ്സ് മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

51/63

മന്ത്രി ആന്റണി രാജ്യ കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

52/63

കേരളത്തിൽ വർധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗത്തിനും കച്ചവടത്തിനുമെതിരെ, സർക്കാരിൻ്റെ നിരുത്തരവാദിത്തപരമായ നിലപാടുകൾക്കും പോലീസ് നിസ്സംഗതയ്‌ക്കും എതിരെ, ബി.ജെ.പി ന്യൂനപക്ഷ മോർച്ച കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ കളക്ടറേറ്റ് ധർണ ന്യൂനപക്ഷ മോർച്ച കണ്ണൂർ ജില്ലാ പ്രസിഡന്റ് അരുൺ തോമസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

53/63

കോവളത്ത് നടക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ഇന്റർ സ്റ്റേറ്റ് കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ എത്തിയപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

54/63

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ഇന്റർ സ്റ്റേറ്റ് കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ കോവളത്ത് എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ തമിഴ്‌നാട്‌ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സ്വീകരിക്കുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

55/63

കോഴിക്കോട് മെഡിക്കൽ കോളേജിൽ വിമുക്തഭടന്മാർക്ക് നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് ഭാരതീയ ജവാൻ കിസാൻ പാർട്ടി കണ്ണൂർ ജില്ലാ കമ്മിറ്റി കലക്ട്രേറ്റിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

56/63

താലൂക്ക് ലീഗൽ സർവ്വീസ് കമ്മിറ്റിയും കാഞ്ഞിര ദേശീയ യുവക് സംഘം വായനശാലയും ലഹരിക്കെതിരെ നടത്തിയ സൈക്കിൾ യാത്ര ലീഗൽ സർവീസ് സെക്രട്ടറി ജഡ്ജ് ആർ.എൽ. ബൈജു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

57/63

നിയുക്ത നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ എം.എൽ.എ. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

58/63

ഓർക്കാപ്പുറത്തൊരു ആശംസ... കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ നിയുക്ത നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ എം.എൽ.എ യെ അവിചാരിതമായി കണ്ടു മുട്ടിയ ജെയിംസ് മാത്യുവും ഭാര്യ എൻ സുകന്യയും അഭിവാദ്യം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

59/63

ഓണം അവധിക്ക് സ്‌കൂളുകൾ അടച്ചു. ഇനി ആഘോഷത്തിന്റെ നാളുകൾ. സ്‌കൂൾ വിട്ട് വീട്ടിലേക്ക് പോകും വഴി ബീച്ചിൽ ചെലവഴിക്കുന്ന വിദ്യാർഥികൾ. കോഴിക്കോട് ബീച്ചിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

60/63

മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റും പോലീസും ചേർന്ന് കോഴിക്കോട്‌ മൊഫ്യൂസിൽ ബസ് സ്റ്റാന്റിൽ നടത്തിയ പരിശോധനയിൽ സ്പീഡ് ഗവർണർ ഊരിമാറ്റിയ നിലയിൽ കണ്ടെത്തിയ ബസ്‌ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

61/63

കെഎസ്.യു പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് കോഴഞ്ചേരി പി.ടി തോമസ് നഗറിൽ എത്തിയ ജാഥകളുടെ സംഗമം കെഎസ്.യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

62/63

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ഇന്റർ സ്റ്റേറ്റ് കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സ്വീകരിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ബി.ജെ.പി. പ്രവർത്തകർ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

63/63

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ഇന്റർ സ്റ്റേറ്റ് കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സ്വീകരിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ബി.ജെ.പി. പ്രവർത്തകരെ അദ്ദേഹം അഭിവാദ്യം ചെയ്യുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented