ഓഗസ്റ്റ് 03 ചിത്രങ്ങളിലൂടെ


1/52

മണ്ണുക്കാട് കുഴിമറ്റം ചപ്പാത്തില്‍ നിന്ന് തൊമ്മന്‍കുത്ത് പുഴയിലേക്ക് വീണ ജീപ്പ് നാട്ടുകാരുടെ സഹായത്തോടെ പൊക്കിയെടുക്കുന്നു | ഫോട്ടോ: ശ്രീജിത്ത് പി. രാജ് / മാതൃഭൂമി

2/52

മണ്ണുക്കാട് കുഴിമറ്റം ചപ്പാത്തില്‍ നിന്ന് തൊമ്മന്‍കുത്ത് പുഴയിലേക്ക് വീണ ജീപ്പ് നാട്ടുകാരുടെ സഹായത്തോടെ പൊക്കിയെടുക്കുന്നു | ഫോട്ടോ: ശ്രീജിത്ത് പി. രാജ് / മാതൃഭൂമി

3/52

കോഴിക്കോട് ടൗൺഹാളിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ജില്ലാ സമ്മേളനം തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു. ഡോ. ജോസഫ് ബെനവൻ, ഡോ.വി പി.സുരേന്ദ്ര ബാബു, ഡോ.സാമുവൽ കോശി, ഡോ.സി.കെ.ഷാജി, കെ.കെ. രമ എം.എൽ.എ, ഡോ.കെ.മൊയ്തു, ഡോ. പി.എൻ. അജിത, ഡോ.വി.ജി.പ്രദീപ് കുമാർ, ഡോ. സന്ധ്യ കുറുപ്പ് തുടങ്ങിയവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

4/52

ഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്ത് നേതാക്കൾ വാർത്താ സമ്മേളനം നടത്തുന്നു | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

5/52

ഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്ത് യൂത്ത് കോൺഗ്രസ് പ്രകടനം | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

6/52

ഡൽഹി ഹെറാൾഡ് ഹൗസിൽ യംഗ് ഇൻഡ്യൻ ഓഫീസ് സീൽ ചെയ്ത നിലയിൽ | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

7/52

പാലക്കാട് വലിയങ്ങാടി മേലാമുറി ബാലവിനായകർ, ബാലസുബ്രഹ്മണ്യർ, മുത്തുമാരിയമ്മൻ ക്ഷേത്രത്തിലെ ആടി പതിനെട്ടിനോടനുബന്ധിച്ച് നടന്ന വിളക്ക്പൂജ | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

8/52

മഹിളാ മോർച്ച പ്രവർത്തകരുടെ ദേശീയ പതാക നിർമ്മാണത്തിന്റെ തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് നിർവഹിക്കുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

9/52

വാഹനപകടത്തിൽ കൊല്ലപ്പെട്ട യുവ മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിന്റെ മൂന്നാം അനുസ്മരണ വാർഷികത്തിൽ ബഷീർ പത്രപ്രവർത്തനം തുടങ്ങിയ തിരൂരിൽ മാധ്യമ പ്രവർത്തക കൂട്ടായ്മയായ തിരൂർ പ്രസ്‌ക്ലബും കെ.എം ബഷീർ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച അനുസ്മരണ സംഗമത്തിൽ പങ്കെടുത്ത ബഷീറിന്റെ സഹോദരൻ അബ്ദുറഹിമാൻ ബഷീറിന്റെ ഫോട്ടോയ്ക്ക് മുമ്പിൽ ദു:ഖിതനായിരിക്കുന്നു | ഫോട്ടോ: പ്രദീപ്‌ പയ്യോളി

10/52

തിരൂർ തുഞ്ചൻപറമ്പിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി നടത്തുന്ന രാമായണ പ്രഭാഷണ പരമ്പരയിൽ മലയാളിയുടെ രാമായണ സങ്കല്പം എന്ന വിഷയത്തിൽ ഡോ. അനിൽ വള്ളത്തോൾ പ്രഭാഷണം നടത്തുന്നു | ഫോട്ടോ: പ്രദീപ്‌ പയ്യോളി

11/52

ഡൽഹിയിൽ എ ഐ സി സി ആസ്ഥാനത്ത് കനത്ത പോലീസ് സന്നാഹം | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

12/52

ഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്തേക്കുളള റോഡുകൾ പോലീസ് അടച്ചപ്പോൾ | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

13/52

സവാരി ... ഗിരി... ഗിരി... മഴയൊഴിഞ്ഞ ഇടവേളയിൽ മുത്തച്ഛന്റെ നിയന്ത്രണത്തിൽ കുഞ്ഞു സൈക്കിളിൽ കാഴ്ച കാണാനിറങ്ങിയ കുരുന്നുകൾ. കൊല്ലം തുറമുഖത്തിനരികിൽ നിന്നുള്ള കാഴ്ച | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

14/52

ശബരിമലയിൽ നിറപുത്തരി പൂജക്കായുള്ള നെൽകറ്റകൾ പാലക്കാട് കൊല്ലങ്കോട് നിന്നുള്ള സംഘം എത്തിക്കുന്നു.

15/52

ശബരിമല ദർശനത്തിനെത്തിയ സിനിമാതാരം ജയറാമിന് തന്ത്രി കണ്ഠര് മഹേശ്വര് മോഹനര് വിഭൂതി പ്രസാദം നൽകുന്നു.

16/52

നിറപുത്തരി പൂജക്കായി ശബരിമല ക്ഷേത്രനട തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി തുറക്കുന്നു.

17/52

കനത്ത മഴയിൽ മൂവാറ്റുപുഴ കച്ചേരി താഴത്ത് എം.സി റോഡിൽ ഉണ്ടായ വൻ ഗർത്തം മൂടി ഗതാഗതം പുനഃസ്ഥാപിച്ചപ്പോൾ | ഫോട്ടോ: ജി.ആർ. രാഹുൽ / മാതൃഭൂമി

18/52

പാട്യം ഗോപാലൻ പഠന ഗവേഷണ കേന്ദ്രം കണ്ണൂരിൽ സംഘടിപ്പിച്ച സെമിനാർ എസ്. രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

19/52

കേരള സംസ്ഥാന മത്സ്യ തൊഴിലാളി ഫെഡറേഷൻ സി.ഐ.ടി.യു സംസ്ഥാന ജാഥയ്ക്ക് കണ്ണൂർ ആയിക്കര ഹാർബർ പരിസരത്ത് നൽകിയ സ്വീകരണത്തിൽ ജാഥാ നായകൻ കൂട്ടായി ബഷീർ സംസാരിക്കുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

20/52

കുടിവെള്ളം മുട്ടാതെ ...... ചുറ്റും വെള്ളമാണെങ്കിലും വെള്ളപ്പൊക്ക പ്രദേശത്ത് കുടിവെള്ളത്തിന് ആശ്രയമായി നിൽക്കുന്നത് പൊതുവിതരണ ജലവിതരണ സംവിധാനമാണ്. കോട്ടയം തിരുവാർപ്പ് മാധവശ്ശേരി കോളനിയിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

21/52

വെള്ളത്തിൽ മുങ്ങിയ കോട്ടയം ചെങ്ങളം റോഡ് | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

22/52

വെള്ളത്തിൽ മുങ്ങിയ കോട്ടയം ഇല്ലിക്കൽ കവല | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

23/52

കോട്ടയം വെള്ളം കയറിയ കാരാപ്പുഴ പാലത്തിനോട് ചേർന്ന് വഴിയിൽ വിനോദിന്റെ വീടിനുള്ളിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

24/52

ഒരു കൈ സഹായം ...... കോട്ടയം കാരാപ്പുഴ പാലത്തിനോട് ചേർന്ന്‌ വെള്ളം കയറിയ വഴിയിൽ നിന്ന് കയറാൻ സഹായം ചോദിക്കുന്ന വയോധിക | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

25/52

കടൽക്ഷോഭത്തിൽ തകർന്ന ശംഖുംമുഖം ബീച്ചിലെ തീരത്തേക്ക് ഉയർന്നുവരുന്ന തിരമാലകൾ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

26/52

തിരുവനന്തപുരം നഗരസഭാ ഹെൽത്ത് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ പേട്ടയിൽ വഴിയോരത്ത് അനധികൃതമായി വെച്ചിരിക്കുന്ന കച്ചവട സാമഗ്രികൾ നീക്കം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

27/52

തിരുവനന്തപുരം നഗരസഭാ ഹെൽത്ത് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ പേട്ടയിൽ വഴിയോരത്ത് അനധികൃതമായി വെച്ചിരിക്കുന്ന കച്ചവട സാമഗ്രികൾ നീക്കം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

28/52

നിയമസഭാ സാമാജികനായി 51 വർഷം പൂർത്തിയാക്കിയ ഉമ്മൻചാണ്ടിയെ നിയമസഭാ സെക്രട്ടറി എ.എം. ബഷീർ ജഗതിയിലെ വസതിയിൽ എത്തി ആദരിച്ചപ്പോൾ. നിയമസഭാ സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി മനോഹരൻ നായർ, ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ എന്നിവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

29/52

കോഴിക്കോട്‌ ചെറൂട്ടി റോഡ് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിൽ നടക്കുന്ന ഓണം ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച ശേഷം ജീവനക്കാരുമായി നർമ്മം പങ്കിടുന്ന തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

30/52

ആലപ്പുഴ ജില്ലാ കളക്ടറായി വി.ആർ കൃഷ്ണതേജ ചുമതലയേറ്റപ്പോൾ | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

31/52

സുന്നി യുവജന സംഘം മലപ്പുറം ജില്ലാ നേതാക്കൾ സ്പീക്കർ എം.ബി.രാജേഷിന് നിവേദനം നൽകുന്നു | ഫോട്ടോ: പ്രദീപ്‌ പയ്യോളി

32/52

കേരള സർവ്വോദയ സംഘം ഖാദി ഗ്രാമോദ്യോഗ് ഭവനിലെ ഓണം ഖാദിമേളയുടെ ഉദ്‌ഘാടനം നിർവ്വഹിച്ച മന്ത്രി ആൻ്റണി രാജു ഉല്പന്നങ്ങൾ നോക്കിക്കാണുന്നു | ഫോട്ടോ: ജി. ബിനുലാൽ / മാതൃഭൂമി

33/52

ആലുവ മണപ്പുറത്തുനിന്നുള്ള ദൃശ്യം | ഫോട്ടോ: ജി.ആർ. രാഹുൽ / മാതൃഭൂമി

34/52

ഉരുൾ പൊട്ടലിൽ വീടും സ്ഥലവും നഷ്ടപ്പെട്ട കണ്ണൂർ മരാടി ഓമനയും മക്കൾ അമ്പിളിയും ആകാശും പൂളകുട്ടി യു.പി.സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

35/52

ഉരുൾ പൊട്ടലിൽ കണ്ണൂർ വെള്ളറ മരാടി ഓമനയുടെ നിർമ്മാണത്തിലുള്ള വീടും താമസിച്ച വീടും തകർന്ന നിലയിൽ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

36/52

കണ്ണൂർ നെടുംപുറഞ്ചാൽ താഴെ വെള്ളറ കോളനി റോഡ് ഉരുൾപൊട്ടലിൽ തകർന്നപ്പോൾ പുന:സ്ഥാപിക്കാനുള്ള ശ്രമം | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

37/52

ഉരുൾ പൊട്ടലിൽ വീടില്ലാതായവരെ പാർപ്പിച്ച കണ്ണൂർ പൂളക്കുറ്റി എൽ.പി.സ്കൂൾ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി വിൻസി ആൻ ജോസഫ് സന്ദർശിച്ചപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

38/52

കനത്ത മഴയില്‍ മൂവാറ്റുപുഴ കച്ചേരി താഴത്ത് എം.സി റോഡില്‍ ഉണ്ടായ വന്‍ ഗര്‍ത്തം | ഫോട്ടോ: ടി.കെ. പ്രദീപ്കുമാര്‍ / മാതൃഭൂമി

39/52

കണ്ണൂര്‍ മാനന്തവാടി റോഡില്‍ പേരിയ 28ന് സമീപം ഉരുള്‍ പൊട്ടലില്‍ റോഡിലുണ്ടായ ഗതാഗത തടസ്സം നീക്കുന്നു. ഫോട്ടോ: സിഎസ് സുനില്‍കുമാര്‍

40/52

കണ്ണൂര്‍ മാനന്തവാടി റോഡില്‍ പേരിയ 28ന് സമീപം ഉരുള്‍ പൊട്ടലില്‍ റോഡിലുണ്ടായ ഗതാഗത തടസ്സം നീക്കുന്നു. ഫോട്ടോ: സിഎസ് സുനില്‍കുമാര്‍

41/52

ഡൽഹിയിൽ ഹർഘർ തിരംഗ പരിപാടിയുടെ ഭാഗമായി നടന്ന ബൈക്ക് റാലിയിൽ പങ്കെടുക്കുന്ന കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

42/52

ഡൽഹിയിൽ ഹർഘർ തിരംഗ പരിപാടിയുടെ ഭാഗമായി നടന്ന ബൈക്ക് റാലിയിൽ പങ്കെടുക്കുന്ന രാജ്യവർധൻസിംഗ് റാത്തോഡ്‌ | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

43/52

ഡൽഹിയിൽ ഹർഘർ തിരംഗ പരിപാടിയുടെ ഭാഗമായി നടന്ന ബൈക്ക് റാലിയിൽ പങ്കെടുക്കുന്ന ജനറൽ വി കെ സിംഗ്‌ | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

44/52

ഡൽഹിയിൽ ഹർഘർ തിരംഗ പരിപാടിയുടെ ഭാഗമായി നടന്ന ബൈക്ക് റാലിയിൽ പങ്കെടുക്കുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനി | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

45/52

ഹർ ഘർ തിരംഗ പരിപാടിയുടെ ഭാഗമായി നടന്ന ബൈക്ക് റാലി ഉപരാഷ്ട്രപതി വെങ്കയ്യ നായ്ഡു ചെങ്കോട്ടയിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്യുന്നു. മന്ത്രിമാരായ പ്രഹ്ലാദ് ജോഷി, പീയൂഷ് ഗോയൽ, കിഷൻ റെഡി, അർജുൻ റാം മേഘ് വാൾ എന്നിവർ സമീപം | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

46/52

ഹര്‍ ഘര്‍ തിരംഗ പരിപാടിയുടെ ഭാഗമായി നടന്ന ബൈക്ക് റാലിയിൽ പങ്കെടുക്കുന്ന കേന്ദ്ര മന്ത്രി കിഷൻ റെഡി, അനുരാഗ് ഠാക്കൂർ എന്നിവര്‍ | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

47/52

ഡല്‍ഹിയില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലിയില്‍ പങ്കെടുക്കുന്ന കേന്ദ്രമന്ത്രി വി മുരളീധരന്‍ | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

48/52

സ്വാമി ചിൻമയനന്ദജിയുടെ 29-ാമത് സമാധി ദിനത്തിൽ കണ്ണൂർ ചിന്മയ മിഷൻ കോളേജിൽ നടന്ന ചിന്മയ അഷ്ടോത്തരശതഅർച്ചന | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

49/52

ചാലക്കുടിപ്പുഴയില്‍ അതിരപ്പിള്ളി പിള്ളപ്പാറ ഭാഗത്ത് കുത്തൊഴുക്കില്‍പ്പെട്ട കാട്ടാന രക്ഷപ്പെടാനുള്ള ശ്രമത്തില്‍. ആറര മണിക്കൂറിനുശേഷം കൊമ്പന്‍ സുരക്ഷിതനായി കരകയറി. ഫോട്ടോ - മനീഷ് ചേമഞ്ചേരി\മാതൃഭൂമി

50/52

ശക്തമായ മഴപെയ്തതിനെത്തുടര്‍ന്ന് നിറഞ്ഞൊഴുകുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം. | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

51/52

ഫ്രീഡം സ്ട്രീറ്റിന്റെ പ്രചരണാര്‍ത്ഥം ഡി.വൈ.എഫ്‌.ഐ. സംസ്ഥാന പ്രസിഡന്റ് വി. വസീഫ് നയിക്കുന്ന വടക്കന്‍ മേഖലാ ജാഥക്ക് കോഴിക്കോട് മുതലക്കുളത്ത് നല്‍കിയ സ്വീകരണം. മിനു സുകുമാരന്‍, ജാഥാ മാനേജര്‍ എസ്.ആര്‍. അരുണ്‍ ബാബു, ആര്‍. രാഹുല്‍ എന്നിവര്‍ സമീപം | ഫോട്ടോ: കൃഷ്ണപ്രദീപ്‌ / മാതൃഭൂമി

52/52

കരമന നെടുങ്കാട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്നും നിറപുത്തരിക്ക് വേണ്ടിയുള്ള നെൽക്കതിർ വാങ്ങി കൊണ്ടുപോകുന്നയാൾ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

Content Highlights: News In Pics

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


K Sudhakaran

1 min

പാലക്കാട് കൊലപാതകത്തിനു പിന്നില്‍ സിപിഎം; എല്ലാം ബിജെപിയുടെ തലയില്‍വെക്കാന്‍ പറ്റുമോയെന്ന് സുധാകരന്‍

Aug 15, 2022

Most Commented