ജൂണ്‍ 3 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/31

ഡൽഹിയിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യുവസമിതി കോഴിക്കോട്‌ മൊഫ്യൂസൽ ബസ് സ്റ്റാൻഡിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

2/31

ഡൽഹിയിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വനിതാ സാഹിതി പ്രവർത്തകർ കോഴിക്കോട്‌ കിഡ്സൺ കോർണറിൽ നടത്തിയ കൂട്ടായ്മ | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

3/31

ഡൽഹിയിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐ.എൻ.ടി.യു.സി വുമൺ വർക്കേഴ്സ് കൗൺസിൽ കോഴിക്കോട് മിഠായ് തെരുവിൽ നടത്തിയ പ്രതിഷേധം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

4/31

ഡൽഹിയിൽ നീതിതേടി സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം ജില്ലാ കമ്മിറ്റി കോഴിക്കോട്‌ മിഠായ് തെരുവിൽ വായ മൂടികെട്ടി നടത്തിയ പ്രതിഷേധം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

5/31

കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന വ്യാപാര ഭവനും ബിസിനസ്സ് എഡ്യുക്കേഷൻ സെന്ററും ഉദ്‌ഘാടന ചടങ്ങിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കെ.എൻ. ബാലഗോപാൽ, സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര, ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി തുടങ്ങിയവർ ചേർന്ന് ഒഡിഷയിലെ ബാലസോറിലുണ്ടായ അപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

6/31

എസ്.എഫ്.ഐ പത്തനംതിട്ട ജില്ലാ സമ്മേളനം തിരുവല്ലയിൽ ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ റഹീം എം.പി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.അബൂബക്കർ / മാതൃഭൂമി

7/31

കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന വ്യാപാര ഭവൻ ഉദ്‌ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ കെട്ടിടത്തിന് മുന്നിലെ ശിലാഫലകം അനാശ്ചാദനം ചെയ്തപ്പോൾ. മന്ത്രി കെ.എൻ. ബാലഗോപാൽ, സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര തുടങ്ങിയവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

8/31

മിഴി തുറന്നു, ഇനി പിഴ വീഴും... പത്തനംതിട്ട അബാൻ ജങ്ഷനിലെ കാട് മൂടിക്കിടന്ന എ.ഐ ക്യാമറയ്ക്ക് ചുറ്റുമുള്ള കാട് തെളിച്ചപ്പോൾ. ജൂൺ അഞ്ചുമുതൽ എ.ഐ ക്യാമറകൾ കണ്ടെത്തുന്ന ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴചുമത്തി തുടങ്ങും. കാട്മൂടിക്കിടക്കുന്ന ക്യാമറയുടെ ചിത്രം കഴിഞ്ഞ ദിവസം മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

9/31

ആശ കൈവിടാതെ... പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ നടന്ന ആശാ വർക്കർമാരുടെ ജില്ലാ സംഗമത്തിൽ പ്രഛന്നവേഷ മത്സരത്തിൽ വേദിക്കു പുറത്തേക്ക് വീണ മത്സരാർത്ഥിയെ സംഘാടകർ എഴുന്നേൽപ്പിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

10/31

ഡൽഹിയിൽ സമരം ചെയ്യുന്ന കായിക താരങ്ങൾക്ക് ഐക്യദാർഢ്യവുമായി ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകർ കണ്ണൂർ നഗരത്തിൽ നടത്തിയ പ്രകടനം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

11/31

കണ്ണൂർ ടൗൺ ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ സൈക്കിൾ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ റാലി സബ് ഇൻസ്‌പെക്ടർ പി.മധുസൂദനൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

12/31

അക്കാദമിക്‌ കലണ്ടർ അശാസ്ത്രീയമെന്നാരോപിച്ച് കെ.പി.എസ് ടി.എ. കണ്ണൂരിൽ പ്രകടനം നടത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

13/31

ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്‌സിന്റെ തിരുവനന്തപുരത്ത് നടക്കുന്ന ദേശീയ സമ്മേളനത്തിൽ ജസ്റ്റിസ് കുര്യൻ ജോസഫ് മുഖ്യ പ്രഭാഷണം നടത്തുന്നു. അഡ്വ.എ.ജയശങ്കർ, ഐ.എ.എൽ. പ്രസിഡന്റ് ആർ.എസ്.ചീമ, ജസ്റ്റിസ് ഗോവിന്ദ് മാത്തൂർ തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

14/31

മജീഷ്യൻ ആർ കെ മലയത്തിന്റെ 'മായകാഴ്ചകളുടെ അരനൂറ്റാണ്ട്' പുസ്തകത്തിന്റെ പ്രകാശനം കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അമ്പതിൽപരം മജീഷ്യൻമാർ ഒരുമിച്ച് കൊച്ചിയിൽ പ്രകാശനം ചെയ്യുന്നു. ആർ. കെ.മലയത്തിന്റെ ഭാര്യ നിർമ്മല സമീപം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

15/31

എ എ പി നേതാവ് മനീഷ് സിസോദിയ ന്യൂഡൽഹിയിലെ വസതിയിൽ കുടുംബത്തെ കണ്ടതിന് ശേഷം പുറത്തേക്ക് വരുന്നു. ഡൽഹി എക്സൈസ് പോളിസി കേസിൽ അറസ്റ്റിലായ സിസോദിയക്ക് അസുഖബാധിതയായ ഭാര്യയെ അദ്ദേഹത്തിന്റെ വസതിയിൽ കാണാൻ ഡൽഹി ഹൈക്കോടതി വെള്ളിയാഴ്ച അനുമതി നൽകിയിരുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

16/31

ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്ക കൊല്ലത്ത് നടത്തിയ കേരള കൺവെൻഷൻ 2023 ഉദ്‌ഘാടനം ചെയ്യാനെത്തിയ മന്ത്രി കെ എൻ ബാലഗോപാൽ ശിങ്കാരിമേളക്കാരായ വനിതകളോട് കുശലാന്വേഷണം നടത്തുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

17/31

ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്ക കൊല്ലത്ത് നടത്തിയ കേരള കൺവെൻഷൻ 2023 മന്ത്രി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

18/31

കോട്ടയം, കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലകളിലെ മാതൃഭൂമി പ്ലസ് ടു എക്‌സലൻസ് അവാർഡ് ചടങ്ങ്‌ മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ. വി.രാഗേഷ്‌ / മാതൃഭൂമി

19/31

കോട്ടയം, കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലകളിലെ മാതൃഭൂമി പ്ലസ് ടു എക്‌സലൻസ് അവാർഡ് ചടങ്ങിൽ വിജയികൾ മന്ത്രി വി എൻ വാസവൻ, സിനി ആർട്ടിസ്റ്റ് നസീർ സംക്രാന്തി എന്നിവരോടൊപ്പം | ഫോട്ടോ: ഇ. വി.രാഗേഷ്‌ / മാതൃഭൂമി

20/31

മലമ്പുഴ ഹരേകൃഷ്ണ സത്സംഗിന്റെ നേതൃത്വത്തിൽ അകത്തേത്തറ ചേപ്പിലമുറി ദുർഗ്ഗാദേവി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച ശ്രീകൃഷ്ണ ബലറാം രഥയാത്ര | ഫോട്ടോ: ഇ. എസ്‌. അഖിൽ / മാതൃഭൂമി

21/31

പാലക്കാട് കല്പാത്തി പന്ത്രണ്ടാം തെരുവ് ക്ഷിപ്രപ്രസാദ മഹാഗണപതി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ സുപ്രീംകോടതി ജഡ്ജി കെ.വി.വിശ്വനാഥനെ പൂർണകുംഭം നൽകി സ്വീകരിക്കുന്നു. അച്ചൻ കെ.വി.വെങ്കിട്ടരാമൻ, അമ്മ ലളിത തുടങ്ങിയവർ സമീപം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

22/31

പാലക്കാട് ജില്ലാ പഞ്ചായത്തിൽ നടന്ന ‘ഹരിതം അജയ്യം’ സാഹിത്യോത്സവം സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി

23/31

കൊടിമരം കപ്പി പതാക ജാഥകൾ വള്ളംകുളത്ത് സംഗമിച്ചപ്പോൾ അഭിവാദ്യം ചെയ്ത് സ്വീകരിക്കുന്ന പ്രവർത്തകർ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

24/31

എസ്എഫ്‌ഐ പത്തനംതിട്ട ജില്ലാ സമ്മേളത്തിനുള്ള കൊടിമരം കപ്പി പതാക ജാഥകളെ സ്വീകരിച്ച് തിരുവല്ലയിലെ സമ്മേളന നഗരിയിലേക്ക് എത്തുന്ന പ്രവർത്തകർ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

25/31

വിദ്യാലയങ്ങളിലെ ലഹരി വ്യാപനത്തിനെതിരെ മദ്യനിരോധന സമിതി കണ്ണൂർ കലക്ട്രേറ്റിന് മുന്നിൽ നടത്തിയ ധർണ്ണ രശ്മി രവി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

26/31

ആലപ്പുഴയിൽ മാതൃഭൂമിയും ആൽഫാ അക്കാദമിയും ചേർന്ന് എസ്‌.എസ്‌.എൽ.സി. പരീക്ഷയിൽ എ പ്ലസ് നേടിയ വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങ് എ.എം ആരിഫ് എം.പി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

27/31

സംസ്ഥാനതല ഹജ്ജ് ക്യാമ്പുളുടെ ഉദ്ഘാടനം കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

28/31

എൻ.ടി.ടി.എഫുമായി ചേർന്ന് കണ്ണൂർ കോർപ്പറേഷൻ നടത്തിയ കരിയർ ഗൈഡൻസ് ക്ലാസ് മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

29/31

റാങ്ക് ലിസ്റ്റിലുള്ള നഴ്സുമാരുടെ നിയമനം ഉടൻ നടത്തണം എന്നാവശ്യപ്പെട്ട് എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ കാസർകോട് കളക്ടറേറ്റിലേക്ക്‌ നടത്തിയ മാർച്ചിൽ ദയാബായി മുഖ്യപ്രഭാഷണം നടത്തുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

30/31

ഗാന്ധി സ്മൃതി ദർശനം വിദ്യാർത്ഥികളിൽ - ചർച്ചയോഗം പയ്യന്നൂർ ശ്രീനാരായണ വിദ്യാലയത്തിൽ വി.പി.അപ്പുക്കുട്ട പൊതുവാൾ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

31/31

ആരോഗ്യവകുപ്പ് കണ്ണൂരിൽ നടത്തിയ സൈക്കിൾ റാലി രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

Content Highlights: news in pics,malayalam news, news images,photo gallery,kerala news

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kollam

44

സെപ്റ്റംബർ 28 ചിത്രങ്ങളിലൂടെ

Sep 28, 2023


kannur

41

സെപ്റ്റംബര്‍ 26 ചിത്രങ്ങളിലൂടെ

Sep 26, 2023


OV Vijayan

24

ഫെബ്രുവരി 26 ചിത്രങ്ങളിലൂടെ

Feb 26, 2023


Most Commented