മാർച്ച് 3 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/32

കോട്ടക്കൽ പറപ്പൂർ ശ്രീ കുറുമ്പക്കാവ് ഭഗവതീ ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടന്ന കാള വരവ് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

2/32

കോഴിക്കോട്‌ മായനാട് തട്ടാരക്കൽ ദുർഗ്ഗാ ഭഗവതി നാഗക്കാവിൽ ആചാര്യൻമാരായ പാലക്കാട് കാർത്തികേ ശിവാചാര്യരും, മംഗലാപുരം ശശിധര ഭട്ടരും ചേർന്ന് പുനപ്രതിഷ്ഠ നടത്തുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

3/32

മലക്കംമറിഞ്ഞ് ആഹ്ലാദം......... കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ച സംസ്ഥാന സബ് ജൂനിയർ ഗുസ്തി ചാമ്പ്യൻഷിപ്പിൽ 45 കിലോഗ്രാം വിഭാഗത്തിൽ ചാമ്പ്യനായ തിരുവനന്തപുരത്തിന്റെ അനന്തപത്മനാഭൻ തല കുത്തി മറഞ്ഞ് ആഹ്ലാദിച്ചപ്പോൾ | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

4/32

കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ച സംസ്ഥാന സബ് ജൂനിയർ ഗുസ്തി ചാമ്പ്യൻഷിപ്പിൽ നിന്ന് | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

5/32

പാചക വാതക വില കുത്തനെ വർധിപ്പിച്ച കേന്ദ സർക്കാറിനെതിരെ കേരള ആർട്ടിസാൻസ് യൂണിയൻ (സി.ഐ.ടി.യു) കോഴിക്കോട്‌ നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

6/32

സി.പി.എം. ജനകീയ പ്രതിരോധ യാത്രക്ക് പാലക്കാട് ആലത്തൂരിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ ജാഥാ ക്യാപ്റ്റൻ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സംസാരിക്കുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

7/32

സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രക്ക് പാലക്കാട് നെന്മാറയിൽ നൽകിയ സ്വീകരണത്തിൽ നിന്ന്. സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ്ബാബു സമീപം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

8/32

അടൂർ പന്നിവിഴ പീഠികയിൽ ഭഗവതി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന കെട്ടു കാഴ്ച | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

9/32

പൈപ്പ് ലൈൻ കീറിയതിനെ തുടർന്ന് കണ്ണൂർ മാർക്കറ്റിലെ പൊട്ടിത്തകർന്ന റോഡിൽ വ്യാപാരികൾ വെള്ളമൊഴിച്ച് പൊടിയകറ്റാനുള്ള ശ്രമത്തിൽ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

10/32

കണ്ണൂർ സർവകലാശാല കലോത്സവത്തിൽ നാടോടി നൃത്തം (പെൺ ) ഒന്നാം സ്ഥാനം പങ്കിട്ട ഇ.കെ.ശ്രീ ഗംഗ ( എസ് .എൻ കോളേജ് കണ്ണൂർ ) | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

11/32

കണ്ണൂർ സർവകലാശാല കലോത്സവത്തിൽ നാടോടി നൃത്തം (പെൺ ) ഒന്നാം സ്ഥാനം പങ്കിട്ട മാളവിക ഗോപൻ ( ലാസ്യ കോളേജ് പിലാത്തറ ) | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

12/32

കണ്ണൂർ സർവകലാശാല കലോത്സവത്തിൽ നാടോടി നൃത്തം (ആൺ ) ഒന്നാം സ്ഥാനം നേടിയ യെദു കൃഷ്ണ ജിലേഷ് (സർ സെയ്ദ് കോളേജ് തളിപ്പറമ്പ ) | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

13/32

കാളിയൂട്ടിന് സമാപനം കുറിച്ച് ശാർക്കര ക്ഷേത്രപറമ്പിൽ അരങ്ങേറിയ നിലത്തിൽപോര് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

14/32

കാളിയൂട്ടിന് സമാപനം കുറിച്ച് ശാർക്കര ക്ഷേത്രപറമ്പിൽ അരങ്ങേറിയ നിലത്തിൽപോര് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

15/32

പാചകവാതക വില വർധനവിനെതിരെ ആർ.എസ്.പി യുടെ നേത്യത്വത്തിൽ ചിന്നക്കട ഹെഡ്പോസ്റ്റാഫീസിന് മുന്നിൽ നടത്തിയ അടുപ്പ് കൂട്ടി സമരം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

16/32

പാചകവാതക വില വർദ്ധനവിനെതിരെ മഹിളാ കോൺഗ്രസ്സ് ചിന്നക്കട ഹെഡ്പോസ്റ്റാഫീസിനു മുന്നിൽ നടത്തിയ ധർണ്ണ കെപിസിസി സെക്രട്ടറി സൂരജ് രവി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

17/32

പാചക വാതക വിലവർധനക്കെതിരെ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ തിരൂരിൽ ഹോട്ടലുടമകൾ ആദായ നികുതി ഓഫീസിനു മുന്നിൽ നടത്തിയ ധർണ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് പി. പി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പ്രദീപ്‌ പയ്യോളി

18/32

തിരൂർ നഗരസഭയും വനിത ശിശു വികസന വകുപ്പിന് കീഴിൽ ഐ.സി.ഡി.എസ് പ്രൊജക്റ്റും ചേർന്ന് തിരൂർ ടൗൺ ഹാളിൽ നടത്തിയ അങ്കണവാടി കലോത്സവത്തിലെ നൃത്ത പരിപാടിയിൽ നിന്ന്. 43 അങ്കണവാടികളിൽ നിന്ന് 968 കുട്ടികൾ പങ്കെടുത്തു | ഫോട്ടോ: പ്രദീപ്‌ പയ്യോളി

19/32

ശതാബ്ദി ആശംസ നേരാൻ കോഴിക്കോട് മാതൃഭൂമി ഹെഡ് ഓഫീസിലെത്തിയ യാക്കോബായ സുറിയാനി സഭ മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ സ്തേഫാനോസ് മെത്രാപോലീത്ത മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം.വി ശ്രേയാംസ് കുമാർ, ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി ചന്ദ്രൻ എന്നിവർക്ക്‌ ഉപഹാരം നല്കുന്നു. ഡയറക്ടർ - ഡിജിറ്റൽ ബിസിനസ് മയൂര ശ്രേയാംസ് കുമാർ, ജോയന്റ് മാനേജിങ് എഡിറ്റർ പി.വി നിധീഷ്‌, ഡയറക്ടർ- ഓപ്പറേഷൻസ്‌ ദേവിക ശ്രേയാംസ് കുമാർ, ഷെവലിയർ സി.ഇ.ചാക്കുണ്ണി, ഫാ. ലിജോ തമ്പി ആനിക്കാട്ടിൽ എന്നിവർ സമീപം | ഫോട്ടോ: പി.പി.ബിനോജ്‌ / മാതൃഭൂമി

20/32

ഭിന്നശേഷിക്കാരുടെ ആനുകൂല്യങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വരുമാന പരിധി ഒഴിവാക്കുക, കോക്ലിയർ ഇംപ്ലാൻറ്റീസ് അനുബന്ധ ഉപകരണങ്ങൾക്ക് ഏർപ്പെടുത്തിരിക്കുന്ന ജി എസ് ടി നിർത്തലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോക്ലിയർ ഇംപ്ലാൻറ്റീസ് അസോസിയേഷൻ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

21/32

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് ആർ എസ് പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏജീസ് ഓഫീസിനു മുന്നിൽ വിറകടുപ്പ് കത്തിച്ച് നടത്തിയ സമരം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

22/32

ഗുരുവായൂർ ആനയോട്ടത്തിൽ നിന്ന് | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

23/32

കൊല്ലം രണ്ടാംകുറ്റിയിൽ തീപ്പിടുത്തത്തിൽ കത്തി നശിച്ച വാഹനങ്ങൾ. ഓട്ടോയും രണ്ട്‌ സ്കൂട്ടറും കാറും തീപ്പിടുത്തത്തിൽ കത്തി നശിച്ചു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

24/32

പ്രസാർ ഭാരതിയെ ആർ.എസ്.എസ്. വൽക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, പാചക വാതക വിലവർദ്ധനവ് പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എ.ഐ.വൈ.എഫ്. കണ്ണൂർ ആർ.എസ്. പോസ്റ്റ് ഓഫീസിലേയ്ക്ക് നടത്തിയ മാർച്ച് ജില്ലാ സെക്രട്ടറി കെ.വി. രജീഷ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

25/32

കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃത്വ കൺവെൻഷൻ കെ.പി.സി.സി. പ്രസിഡൻ്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

26/32

കോഴിക്കോട് നടന്ന പി.ശങ്കരൻ അനുസ്മരണ ചടങ്ങിൽ മുൻ കെ.പി.സി.സി. പ്രസിഡന്റ്‌ വി.എം. സുധീരൻ സംസാരിക്കുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

27/32

കണ്ണൂരിൽ ട്രാഫിക് പോയിൻ്റുകളിൽ ഡ്യൂട്ടി ചെയ്യുന്ന സേനാംഗങ്ങൾക്ക് കേരള പോലീസ് അസോസിയേഷൻ നൽകുന്ന സൗജന്യ കുടിവെള്ള വിതരണ പദ്ധതിയുടെ ഉദ്ഘാടനം സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ നിർവ്വഹിക്കുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

28/32

തൃശൂർ വരവൂർ തളി കീഴ്പ്പാടം ശിലാസ്ഥാപനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട്‌ ബ്രഹ്മർഷിമോഹൻജി ചടങ്ങുകൾ വിശദീകരിക്കുന്നു | ഫോട്ടോ: ജെ. ഫിലിപ്പ്‌ / മാതൃഭൂമി

29/32

ഡൽഹിയിൽ ബി ജെ പി ആസ്ഥാനത്ത് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയ ആഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുമ്പോൾ ആവേശത്തോടെ പ്രവർത്തകർ | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

30/32

ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ ഗ്രാന്റ് ഫിനാലെയിൽ ഒന്നാം സമ്മാനം നേടിയ വയനാട് ഓടപ്പള്ളം.ജി.എച്ച്.എസിനുള്ള പത്തു ലക്ഷം രൂപയുടെ ചെക്ക് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ വിദ്യാർഥികൾക്കും അധ്യാപകർക്കും കൈമാറുന്നു. കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ.അൻവർ സാദത്ത്, മന്ത്രി വി.ശിവൻകുട്ടി, പൊതു വിദ്യാഭ്യാസ സെക്രട്ടറി മുഹമ്മദ് ഹനീഷ് തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

31/32

അതിദാരിദ്ര്യ ഭവനനിര്‍മാണവും ലൈഫ് പദ്ധതിയുടെ രണ്ടാംഘട്ട ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനവും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ നിര്‍വഹിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

32/32

പാലക്കാട് മണപ്പുള്ളിക്കാവ് വേലയുടെ ഭാഗമായി കിഴക്കേയാക്കരദേശം എഴുന്നള്ളത്ത് കോട്ടക്കുമുന്നിൽ അണിനിരന്നപ്പോൾ | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

Content Highlights: news in pics

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
news in pics 2.6.2023

1

ജൂണ്‍ 2 ചിത്രങ്ങളിലൂടെ

Jun 2, 2023


tvm

39

ജൂണ്‍ ഒന്ന്‌ ചിത്രങ്ങളിലൂടെ

Jun 1, 2023


Tvm

33

മേയ് 31 ചിത്രങ്ങളിലൂടെ

May 31, 2023

Most Commented