ഡിസംബര്‍ 3 ചിത്രങ്ങളിലൂടെ


1/66

ആവേശത്തിരയിൽ ... ഈരാറ്റുപേട്ടയിൽ യൂത്ത്കോൺഗ്രസ് സംഘടിപ്പിച്ച സമ്മേളനത്തിൽ എത്തിയ ശശി തരൂരിനെ ആവേശത്തോടെ വേദിയിലേക്ക് സ്വീകരിച്ചു കൊണ്ട് വരുന്ന പ്രവർത്തകർ | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി

2/66

തിരൂരിൽ നടന്ന എം.ഇ.എസ്. സംസ്ഥാന കായികമേളയിൽ ട്രിപ്പിൾ ജംപിൽ സ്വർണം നേടുന്ന ഫയാസ്ഖാൻ (അണ്ടർ 17 ആൺ), എം.ഇ.എസ്. രാജാസ് റസിഡൻഷ്യൽ സ്‌കൂൾ, ചാത്തമംഗലം, കോഴിക്കോട്‌ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

3/66

തിരൂരിൽ നടന്ന എം.ഇ.എസ്. സംസ്ഥാന കായികമേളയിൽ ട്രിപ്പിൾ ജംപിൽ സ്വർണം നേടുന്ന തിരൂർ എം.ഇ.എസിലെ ആമിന അസ (അണ്ടർ 17 പെൺ) | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

4/66

പേടിക്കേണ്ട, പാലായിലേക്കില്ല... പാലാ ടൗൺ ഹാളിൽ പ്രൊഫ. കെ.എം. ചാണ്ടി സ്മാമാരക പ്രഭാഷണത്തിന് എത്തിയ ശശി തരൂർ അധ്യക്ഷ പ്രാസംഗികൻ ഡോ. സിറിയക് തോമസ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിൽ നിന്ന് മത്സരിച്ച് മുഖ്യമന്ത്രിയാകണമെന്ന് പരാമർശിച്ചപ്പോൾ സമീപത്തിരുന്ന പാലാ എം. എൽ. എ. മാണി സി. കാപ്പൻ്റെ തോളിൽ പുഞ്ചിരിയോടെ തട്ടുന്നു. പിസി തോമസ്, പി മോഹൻ രാജ് തുടങ്ങിയവർ സമീപം | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി

5/66

അന്തരിച്ച ചലച്ചിത്ര താരം കൊച്ചു പ്രേമന്റെ മൃതദേഹം തിരുവനന്തപുരം വലിയവിളയിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോൾ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

6/66

അന്തരിച്ച ചലച്ചിത്ര താരം കൊച്ചു പ്രേമന്റെ മൃതദേഹം തിരുവനന്തപുരം വലിയവിളയിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോൾ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

7/66

പഞ്ചാബ് നാഷണൽ ബാങ്കിലെ കോർപ്പറേഷന്റെ പണം തിരിമറിയുമായി ബന്ധപ്പെട്ട് കോഴിക്കോട് മേയർ ഭവൻ യു.ഡി.എഫ് കൗൺസിലർമാർ ഉപരോധിച്ചപ്പോൾ | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

8/66

കോർപ്പറേഷൻ അഴിമതിക്കെതിരെ യു.ഡി.എഫ് സമര പ്രഖ്യാപന കൺവൻഷൻ ഡി.സി.സി. പ്രസിഡണ്ട് കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

9/66

റോട്ടറി ക്ലബ്ബ് കാലിക്കറ്റ് സൗത്തും കാലിക്കറ്റ് പ്രസ് ക്ലബും ചേർന്ന് നടത്തിയ വീൽ ചെയർ വിതരണം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

10/66

കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്ക്വയറിനു സമീപം നടന്ന ഡോ.വി.എം.രാമചന്ദ്രൻ മൊകേരി അനുസ്മരണം സിനിമാ നടൻ ജോയ് മാത്യൂ ഉദ്ഘാടനം ചെയ്യുന്നു. സി.വാസുദേവനുണ്ണി, പ്രൊഫ. ശോഭീന്ദ്രൻ, എ.പ്രദീപ് കുമാർ, എച്ച്.കബനി എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

11/66

ലോകഭിന്നശേഷി ദിനത്തിൽ ഡിഫറന്റ് ലി ഏബിൾഡ് എംപ്ലോയീസ് അസോസിയേഷൻ കോഴിക്കോട് കളക്ടറേറ്റിനു മുമ്പിൽ നടത്തിയ ഉപവാസം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

12/66

കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ കേരള പ്രൈവറ്റ് മെഡിക്കൽ ടെക്നീഷ്യൻസ് അസോസിയേഷൻ സംസ്ഥാനസമ്മേളനം എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

13/66

ശശി തരൂർ എം.പി. ഈരാറ്റുപേട്ടയിൽ യൂത്ത്‌ കോൺഗ്രസ്‌ സമ്മേളനവേദിയിൽ | ഫോട്ടോ: ഇ.വി.രാഗേഷ്‌ / മാതൃഭൂമി

14/66

ലോക വികലാംഗ ദിനത്തോടനുബന്ധിച്ച് പർപ്പിൾ ലൈറ്റുകളിൽ പ്രകാശിതമായ ന്യൂഡൽഹിയിലെ ഇന്ത്യാ ഗേറ്റ്‌ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

15/66

ലോക വികലാംഗ ദിനത്തോടനുബന്ധിച്ച് പർപ്പിൾ ലൈറ്റുകളിൽ പ്രകാശിതമായ ന്യൂഡൽഹിയിലെ റെയ്‌സിന ഹിൽസ് | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

16/66

സംസ്ഥാന സ്കൂൾ കായികോത്സവത്തിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന മാർച്ച് പാസ്റ്റിന് മുഖ്യമന്ത്രി പിണറായി വിജയൻ സല്യൂട്ട് നൽകുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

17/66

സംസ്ഥാന സ്കൂൾ കായികോത്സവത്തിൻ്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരായ വി.ശിവൻകുട്ടിക്കും, ജി.ആർ. അനിലിനും മേയർ ആര്യാ രാജേന്ദ്രനുമൊപ്പം വേദിയിൽ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

18/66

കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കണ്ണൂർ തയ്യിൽ സെയ്‌ന്റ്‌ ആന്റണീസ് ദേവാലയത്തിൽ നിന്നാരംഭിച്ച പതാക പ്രയാണറാലി കണ്ണൂർ രൂപത വികാരി ജനറൽ മോൺ. ഡോ. ക്ലാരൻസ് പാലിയത്ത് ഫ്ലാഗ് ഓഫ് ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

19/66

മലപ്പുറം ത്രിപുരാന്തക ക്ഷേത്രത്തിൽ നടന്ന അഖണ്ഡനാമ യജ്ഞം | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

20/66

മലപ്പുറം നഗരസഭ കേരളോത്സവത്തിൽ നടന്ന മൈലാഞ്ചിയിടൽ മത്സരം | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

21/66

ഭിന്നസേഷി ദിനത്തിന്റെ ഭാഗമായി മലപ്പുറത്ത് നടന്ന പരിപാടിയിൽ മലപ്പുറം പേൾസ് ബഡ്‌സ് സ്‌കൂൾ കുട്ടികൾ അവതരിപ്പിച്ച ഒപ്പന | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

22/66

പെൻഷനേഴ്‌സ് ലീഗ് മലപ്പുറം ജില്ലാ സമ്മേളനം പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എ.ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

23/66

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ സംഘടിപ്പിച്ച നിയുക്തി മെഗാതൊഴിൽ മേളയുടെ ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നിർവ്വഹിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

24/66

കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മളനത്തോടനുബന്ധിച്ച് പത്തനംതിട്ടയിൽ നടത്തിയ ഘോഷയാത്രയിൽ അണിനിരന്ന പുലിവേഷക്കാർ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

25/66

കേരള സ്‌റ്റേറ്റ് ഹയർ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മളനം പത്തനംതിട്ടയിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

26/66

സ്റ്റുഡന്റ്‌സ് പോലീസ് സംഘടിപ്പിച്ച ട്രാഫിക് ബോധവൽക്കരണ പരിപാടി പത്തനംതിട്ട സെന്റ്പീറ്റേഴ്‌സ് ജങ്ഷനിൽ ജില്ലാ പോലീസ് മേധാവി മധുകർ മഹാജൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

27/66

കോട്ടയം പാലായിൽ പ്രൊഫ.കെ.എം. ചാണ്ടി സ്മാരക പ്രഭാഷണ വേദിയിൽ ശശി തരൂർ എം.പി. | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

28/66

കോട്ടയം പാലായിൽ പ്രൊഫ.കെ.എം. ചാണ്ടി സ്മാരക പ്രഭാഷണ വേദിയിൽ ശശി തരൂർ എം.പി. | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

29/66

ആലപ്പുഴ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ ഡി സി സി പ്രസിഡന്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായിരുന്ന സി ആർ ജയപ്രകാശിന്റെ ഓർമയ്‌ക്കായി ഡി സി സി യിൽ ഒരുക്കിയ സി ആർ ജയപ്രകാശ് ചെയർ രമേശ് ചെന്നിത്തല എം.എൽ.എ. ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

30/66

എസ്.എസ്.എഫ്. ഗോൾഡൻ കോറിഡോർ കണ്ണൂരിൽ മേയർ ടി.ഓ.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

31/66

ഇ.അഹമ്മദ് ഫൗണ്ടേഷൻ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടരി പി.എം.എ.സലാം കണ്ണൂരിൽ അവതരിപ്പിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

32/66

കാലിക്കറ്റ് ബാർ അസോസിയേഷൻ നടത്തിയ ചടങ്ങിൽ കെ.പി. രാമനുണ്ണി ടി.പി രാമചന്ദ്രന് ഉപഹാരം നൽകുന്നു. അഡ്വ.മഞ്ചേരി ശ്രീധരൻ നായർ, പ്രിൻസിപ്പിൽ ജില്ലാ ആന്റ് സെഷൻസ് ജഡ്ജ് എസ്.കൃഷ്ണകുമാർ, എം.എസ് സജി, ഹൈക്കോടതി ജഡ്ജ് കൗസർ എടപ്പഗത്ത് എന്നിവർ സമീപം | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

33/66

ഇടുക്കി റവന്യൂ ജില്ലാ കലോത്സവം, എച്ച്‌.എസ്.എസ് വിഭാഗം മാർഗ്ഗംകളി ഫാത്തിമ മാതാ ജി.എച്ച്‌.എസ്.എസ് കുമ്പൻപാറ | ഫോട്ടോ: ശ്രീജിത്ത്‌ പി. രാജ്‌ / മാതൃഭൂമി

34/66

ഇടുക്കി റവന്യൂ ജില്ലാ കലോത്സവം, എച്ച്‌.എസ്. വിഭാഗം മാർഗ്ഗംകളി, എസ്.എച്ച്‌.ജി.എസ്.എസ് മുതലക്കോടം | ഫോട്ടോ: ശ്രീജിത്ത്‌ പി. രാജ്‌ / മാതൃഭൂമി

35/66

കണ്ണൂരിൽ ഭിന്ന ശേഷി വാരാഘോഷം ഉണർവ് 2022 ഭാഗമായി നടന്ന കലാമത്സര വേദിയിൽ നിന്ന്‌ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

36/66

കണ്ണൂരിൽ ഭിന്ന ശേഷി വാരാഘോഷം ഉണർവ് 2022 ഭാഗമായി നടന്ന കലാമത്സര വേദിയിൽ നിന്ന്‌ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

37/66

കേരളാ പ്രദേശ് സ്‌കൂൾ ടീച്ചേർസ് അസോസിയേഷൻ വനിതാ സമ്മേളനം കണ്ണൂരിൽ ഡോ. കെ.വി. ഫിലോമിന ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

38/66

ഗുരുവായൂർ ഏകാദശി ദിവസം നടന്ന പ്രസാദ ഊട്ട് | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

39/66

ശബരിമല സന്നിധാനത്തേക്കെത്തുന്ന കുഞ്ഞുമാളികപ്പുറത്തിന്റെ സന്തോഷം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

40/66

പതിനെട്ടാംപടി കയറാൻ പ്രയാസപ്പെടുന്ന മാളികപ്പുറങ്ങളെ സഹായിക്കുന്ന പോലീസ് സ്വാമിമാർ | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

41/66

പതിനെട്ടാംപടി കയറിയെത്തി കൊടിമരച്ചുവട്ടിൽ നിന്ന് പ്രാർത്ഥിക്കുന്ന മാളികപ്പുറം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

42/66

ദർശനത്തിനായി പതിനെട്ടാം പടി കയറി വരുന്ന അയ്യപ്പഭക്തർ | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

43/66

പതിനെട്ടാംപടിക്ക് താഴെ ദർശനത്തിനായി കാത്തുനിൽക്കുന്ന അയ്യപ്പഭക്തരുടെ തിരക്ക് | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

44/66

എന്റെ ഉള്ളവും നോവുന്നുണ്ടേ... പതിനെട്ടാംപടി കയറുന്നതിനിടെ കാലിന് പരിക്കേറ്റ് കരയുന്ന കുഞ്ഞുമാളികപ്പുറത്തിനെ കൈയ്യിലെടുത്ത് പ്രഥമ ശുശ്രൂഷ കേന്ദ്രത്തിലെത്തിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്ന പോലീസ് സ്വാമി. സന്നിധാനത്ത് നിന്നുള്ള ദൃശ്യം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

45/66

സന്നിധാനത്ത് ദർശനം നടത്തുന്ന മാളികപ്പുറം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

46/66

കോഴിക്കോട്‌ ശ്രീകണ്ഠേശ്വര ക്ഷേത്രയോഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ചൈതന്യസ്വാമി സമാധി ദിനാചരണ ചടങ്ങിൽ കെ.കെ. ചിത്തരഞ്ജിതൻ മുഖ്യപ്രഭാഷണം നടത്തുന്നു. പി.സുന്ദർദാസ്, പി.വി.ചന്ദ്രൻ, ഇ.സുരേഷ് ബാബു, കെ.സജീവ് സുന്ദർ, കെ.വി. അരുൺ എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

47/66

കോഴിക്കോട്ട് കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രവും പുരോഗമന കലാ സാഹിത്യ സംഘവും ചേർന്ന് സംഘടിപ്പിച്ച "നെഹ്റുവും മതനിരപേക്ഷ ഇന്ത്യയും" സെമിനാറിൽ എം.എ.ബേബി സംസാരിക്കുന്നു. യു. ഹേമന്ദ് കുമാർ, എ. പ്രദീപ് കുമാർ, കെ.കെ.ലതിക, എ.കെ.രമേഷ്, കെ.കെ.സി.പിള്ള എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

48/66

കോഴിക്കോട് കോർപ്പറേഷൻ വരയ്ക്കൽ ബീച്ചിലെ സമുദ്ര ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച "താരകം 2022 " ഭിന്നശേഷി കലോൽസവത്തിൽ സൗത്ത് യു.ആർ.സി.യിലെ ഫിദ ഫാത്തിമയും സംഘവും അവതരിപ്പിച്ച ഒപ്പനയിൽ നിന്ന് | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

49/66

കോടികളെവിടെ... കോടികളെവിടെ ...... കോഴിക്കോട് കോർപ്പറേഷന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും പതിനാലര കോടി രൂപയുടെ തിരിമറി നടന്ന സംഭവത്തിൽ അടിയന്തിര കൗൺസിൽ വിളിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. കൗൺസിലർമാർ മേയർ ചേംബറിൽ മേയറെ ഉപരോധിച്ചതിനെ തുടർന്ന് പോലീസ് കൗൺസിലർമാരെ അറസ്റ്റ് ചെയ്ത് നീക്കുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

50/66

കോഴിക്കോട് ആവിക്കൽതോട് - കോതി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ മലിന ജല പ്ലാന്റ് നിർമ്മാണത്തിനെതിരെ നടന്ന കോർപ്പറേഷൻ ഓഫീസ് ഉപരോധ പരിപാടിയിൽ കോർപ്പറേഷൻ ഓഫീസിന്റെ അടച്ചിട്ട ഗേറ്റ് പിടിച്ചു നില്ക്കുന്ന സ്ത്രീകൾ | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

51/66

കോഴിക്കോട് ആവിക്കൽതോട് - കോതി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ മലിന ജല പ്ലാന്റ് നിർമ്മാണത്തിനെതിരെ നടന്ന കോർപ്പറേഷൻ ഓഫീസ് ഉപരോധം എം.കെ.രാഘവൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

52/66

നാവികസേനാ മേധാവി അഡ്മിറൽ ആർ.ഹരികുമാർ, ബാഡ്മിന്റൺ താരം പി.വി. സിന്ധു, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് ചെയർമാൻ ശ്രീകാന്ത് മാധവ് വൈദ്യ എന്നിവർ ആസാദി കാ അമൃത് മഹോത്സവത്തിന്റെയും നാവിക ദിനാഘോഷത്തിന്റെയും ഭാഗമായി നടത്തിയ 1500 കിലോമീറ്റർ (35 ദിവസത്തിനുള്ളിൽ 35 മാരത്തണുകൾ) ഓട്ടമത്സര പ്രകടനത്തിൽ പങ്കെടുത്ത നേവി ഓഫീസർമാർക്കൊപ്പം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

53/66

നാവികസേനാ മേധാവി അഡ്മിറൽ ആർ.ഹരികുമാർ ഡൽഹിയിൽ പത്രസമ്മേളനം നടത്തുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

54/66

ഗുരുവായൂർ ഏകാദശിയുടെ ഭാഗമായി പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക്‌ നടന്ന എഴുന്നള്ളത്ത്‌ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

55/66

എറണാകുളം കലൂർ ആസാദ് റോഡിൽവെച്ച്‌ വെ​ട്ടേറ്റ യുവതി റോഡിൽ വീണു കിടക്കുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

56/66

എറണാകുളം കലൂർ ആസാദ് റോഡിൽ യുവതിക്ക് വെട്ടേറ്റ സ്ഥലം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

57/66

കേരള ശാസ്ത്ര സാഹിത്യ പരിഷത്തും കിലയും ചേർന്ന് കണ്ണൂരിൽ നടത്തിയ അധികാരവികേന്ദ്രികരണ സംസ്ഥാനതല സെമിനാർ ഡോ.ടി.എം.തോമസ് ഐസക് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

58/66

ഭിന്നശേഷി ദിനത്തിൽ ഡിഫറന്റലി ഏബിൾഡ് എംപ്ലോയീസ് അസോസിയേഷൻ കണ്ണൂർ കലക്ടറേറ്റിനു മുന്നിൽ നടത്തിയ ഉപവാസം സംസ്ഥാന ഉപാധ്യക്ഷൻ ആനന്ദ് നാറാത്ത് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

59/66

തിരുവനന്തപുരത്ത് സംസ്ഥാന സ്കൂൾ കായിക മേളയിൽ സബ്‌ ജൂനിയർ ഗേൾസ്‌ ഹൈജംപ് മത്സരത്തിൽ നിന്ന്‌ | ഫോട്ടോ: ടി​.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

60/66

സംസ്ഥാന കായിക മേള നടക്കുന്ന തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലെ സിന്തറ്റിക്ക് ട്രാക്കിൽ വെളളം കെട്ടി നിൽക്കുന്ന നിലയിൽ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

61/66

സബ് ജൂനിയര്‍ ഗേള്‍സ് ഡിസ്‌കസ് ത്രോ മത്സരത്തില്‍ നിന്ന് | ഫോട്ടോ: എസ്. ശ്രീകേഷ്

62/66

തിരുവനന്തപുരത്ത്‌ സംസ്ഥാന സ്‌കൂൾ കായിക മേളക്ക് തുടക്കംകുറിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു പതാക ഉയർത്തുന്നു | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി

63/66

സംസ്ഥാന കായിക മേള നടക്കുന്ന തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ സബ് ജൂനിയർ ഗേൾസ് ഡിസ്ക്കസ് ത്രോയിൽ പങ്കെടുക്കാൻ ഊഴം കാത്തിരിക്കുന്ന മത്സരാർത്ഥികള്‍ | ഫോട്ടോ: എസ്. ശ്രീകേഷ്

64/66

തിരുവനന്തപുരത്ത് ആരംഭിച്ച സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ പെണ്‍കുട്ടികളുടെ 3000 മീ ഓട്ടം | ഫോട്ടോ: ടി.കെ. പ്രദീപ് കുമാര്‍

65/66

തിരുവനന്തപുരത്ത് സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് തുടക്കംകുറിച്ച് നടക്കുന്ന സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടം | ഫോട്ടോ: ടി.കെ. പ്രദീപ് കുമാര്‍

66/66

ഡൽഹി മുനിസിപ്പൽ ​കോർപ്പറേഷൻ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയായ മണ്ഡാവലി ഉഷാ ചൗധരിയുടെ സമാപന ദിന പ്രചാരണത്തിൽ കോൺഗ്രസ് നേതാവ് നഗ്മ, ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.എച്ച്. അനിൽ കുമാർ എന്നിവർ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023

Most Commented