ഒക്ടോബര്‍ 3 ചിത്രങ്ങളിലൂടെ


1/63

മുഖ്യമന്ത്രി പിണറായി വിജയൻ കോടിയേരി ബാലകൃഷ്ണന്റെ ഓർമ്മയിൽ പ്രസംഗം പാതിയിൽ തീർത്തപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

2/63

കോടിയേരി ബാലകൃഷ്‌ണന്റെ അനുശോചന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

3/63

തിരുവനന്തപുരത്ത്‌ സൂര്യാ ഫെസ്റ്റിനോട് അനുബന്ധിച്ച് മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

4/63

നവരാത്രി ഉത്സവത്തിന്റെ ഭാഗമായി തിരുവനന്തപുരം പൂജപ്പുര ദേവി ക്ഷേത്രത്തിൽ തൊഴാൻ എത്തിയ ഭക്തരുടെ തിരക്ക് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

5/63

കൊല്ലം മാതൃഭൂമി യൂണിറ്റിൽ നടന്ന മഹാനവമി പൂജ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

6/63

നവരാത്രി ആഘോഷണങ്ങളുടെ ഭാഗമായി തിരുവനന്തപുരം ഗാന്ധാരിയമ്മൻ കോവിലിൽ ഒരുക്കിയ ബൊമ്മക്കൊലു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

7/63

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കോടിയേരി ബാലകൃഷ്ണന്റെ കുടുംബാംഗങ്ങളെ സമാശ്വസിപ്പിക്കുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

8/63

കോടിയേരി ബാലകൃഷ്ണന് അനുശോചനമറിയിച്ച് സി.പി.എം. ജില്ലാ കമ്മിറ്റി മലപ്പുറത്ത് നടത്തിയ മൗനജാഥ | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

9/63

സി.പി.എം. ജില്ലാ കമ്മിറ്റി മലപ്പുറത്ത് നടത്തിയ കോടിയേരി ബാലകൃഷ്ണൻ അനുശോചനയോഗത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. സംസാരിക്കുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

10/63

സി.പി.എം. ജില്ലാ കമ്മിറ്റി മലപ്പുറത്ത് നടത്തിയ കോടിയേരി ബാലകൃഷ്ണൻ അനുശോചനയോഗത്തിൽ പങ്കെടുക്കാനെത്തിയ പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. അനുശോചന ബാഡ്ജ് ഷർട്ടിൽധരിച്ച ശേഷം തൊട്ടുനോക്കുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

11/63

മലപ്പുറം പ്രസ്‌ക്ലബ്ബും കോട്ടയ്ക്കൽ ആസ്റ്റർ മിംസും ചേർന്ന് നടത്തിയ ഹൃദയാരോഗ്യ ബോധവത്കരണ ക്ലാസിൽ ഡോ. ഗഗൻ വേലായുധൻ സംസാരിക്കുന്നു. ഡോ. സി.വി. റോയ് സമീപം | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

12/63

കോഴിക്കോട്‌ ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന സംസ്ഥാനതല സീനിയർ വുഷു ചാംപ്യൻഷിപ്പിൽ 85 കിലോഗ്രാം വിഭാഗം പുരുഷ ഫൈനലിൽ കോഴിക്കോട് നിന്നുള്ള മുഹമ്മദ് ഹിഷാമും തിരുവനന്തപുരം സുനിൽ കുമാറും തമ്മിലുള്ള മത്സരത്തിൽ നിന്ന്. മത്സരത്തിൽ സുനിൽ കുമാർ വിജയിച്ചു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

13/63

കേരള വൈദിക് ധർമ്മ സൻസ്ഥാൻ വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് സ്വാമി ചിദാകാശയുടെ നേതൃത്വത്തിൽ നടത്തിയ ചണ്ഡികാ ഹോമത്തിലെ ബ്രാഹ്മണ പൂജയിൽ നിന്ന് | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

14/63

വടക്കുന്നാഥ ക്ഷേത്രത്തിൽ പൂജിയ്‌ക്കാനായി പുസ്തകങ്ങൾ വെയ്ക്കുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

15/63

തൃശ്ശൂർ വെളിയന്നൂർ ക്ഷേത്രത്തിൽ നടന്ന പുസ്തക പൂജ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

16/63

തൃശ്ശൂരിൽ നടന്ന കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ യോഗത്തിൽ ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂർ സംസാരിക്കുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

17/63

തൃശ്ശൂരിൽ നടന്ന കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ യോഗത്തിൽ സി.പി.എം. ജില്ലാ സെക്രട്ടറി എം.എം. വർഗ്ഗീസ് സംസാരിക്കുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

18/63

സി.പി.ഐ. സംസ്ഥാന സമ്മേളനത്തിന്റെ സമാപന ദിവസം തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന പ്രതിനിധി സമ്മേളനത്തിന് ശേഷം മടങ്ങുന്ന സി. ദിവാകരൻ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

19/63

കോടിയേരിയുടെ ശവമഞ്ചം വഹിച്ച്‌ നീങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയനും സീതാറാം യെച്ചൂരിയും മറ്റു നേതാക്കളും | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

20/63

കോടിയേരിയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര പയ്യാമ്പലത്തേക്ക് നീങ്ങുന്നു | ഫോട്ടോ: റിദിന്‍ ദാമു / മാതൃഭൂമി

21/63

കോടിയേരി ബാലകൃഷ്‌ണന്‌ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

22/63

ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ കോടിയേരി ബാലകൃഷ്‌ണന്റെ മൃതദേഹത്തിൽ പുഷ്‌പചക്രം അർപ്പിക്കുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

23/63

സി.പി.ഐ. സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കാനം രാജേന്ദ്രൻ പന്ന്യൻ രവീന്ദ്രനും, ദേശീയ സെക്രട്ടറിയേറ്റ് അംഗം അതുൽകുമാർ അജ്ഞനും, ജനറൽ സെക്രട്ടറി ഡി.രാജയ്ക്കും, കെ.ഇ.ഇസ്‌മയിലിനുമൊപ്പം സദസ്സിനെ അഭിവാദ്യം ചെയ്യുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

24/63

സി.പി.ഐ. സംസ്ഥാന സമ്മേളനത്തിന്റെ സമാപന ദിവസം തിരുവനന്തപുരം ടാഗോർ തിയേറ്റർ പരിസരത്ത് മന്ത്രി ജി.ആർ. അനിൽ, സംസ്ഥാന നേതാക്കളായ കെ.ഇ.ഇസ്‌മയിൽ, ഇ.ചന്ദ്രശേഖരൻ എന്നിവർക്കൊപ്പം നർമ്മ സംഭാഷണം നടത്തുന്ന സി.പി.ഐ. ജനറൽ സെക്രട്ടറി ഡി.രാജ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

25/63

സി പി എം കൊല്ലം ഏരിയ കമ്മിറ്റി ചിന്നക്കടയിൽ നടത്തിയ കോടിയേരി ബാലകൃഷ്ണന്റെ അനുശോചന യോഗത്തിൽ സി പി എം ജില്ലാ സെക്രട്ടറി എസ് സുദേവൻ സംസാരിക്കുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

26/63

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് നടന്നുവരുന്ന സേവാ പാക്ഷികത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച ഭരണ നേട്ടത്തെപറ്റിയുള്ള ചിത്രപ്രദർശനം ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് നോക്കിക്കാണുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

27/63

ദയാബായി | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

28/63

കേരള ഗവ. പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണ്ണ സംസ്ഥാന ജനറൽ സെക്രട്ടറി മധുസൂദനൻ കെ.പി. ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

29/63

പയ്യാമ്പലത്ത്‌ കോടിയേരിയുടെ ശവസംസ്‌കാര ചടങ്ങിൽ നിന്ന്‌ | ഫോട്ടോ: സി.സുനിൽകുമാർ / മാതൃഭൂമി

30/63

കോടിയേരിയുടെ ശവസംസ്‌കാര ചടങ്ങുകൾ നടക്കുന്ന പയ്യാമ്പലത്ത് കാത്തുനിൽക്കുന്നവർ | ഫോട്ടോ: സി.സുനിൽകുമാർ / മാതൃഭൂമി

31/63

നിർമ്മാണം നിലച്ച് കാടുകയറി തുടങ്ങിയ കൊല്ലം കല്ലുപാലം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

32/63

കൊല്ലം പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രിയാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ ബൊമ്മക്കൊലു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

33/63

ആർട്ട് ഓഫ് ലിവിങ്ങ് കൊല്ലം തോപ്പിൽകടവിലെ ആശ്രമത്തിലെ നവരാത്രിയാഘോഷത്തിന്റെ ഭാഗമായി നടന്ന മഹാചണ്ഡികായാഗത്തിലെ ദേവി സങ്കല്പപൂജ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

34/63

ആർട്ട് ഓഫ് ലിവിങ്ങ് കൊല്ലം തോപ്പിൽകടവിലെ ആശ്രമത്തിലെ നവരാത്രിയാഘോഷത്തിന്റെ ഭാഗമായി നടന്ന മഹാചണ്ഡികായാഗം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

35/63

തിരൂർ തുഞ്ചൻപറമ്പിലെ എഴുത്തോലയും എഴുത്താണിയും കൗതുകത്തോടെ നോക്കുന്ന കുട്ടി | ഫോട്ടോ: പ്രദീപ് പയ്യോളി

36/63

കൊല്ലം ബീച്ചിൽ സന്ദർശകർക്ക് ഭീഷണിയായി വിലസുന്ന തെരുവുനായക്കൂട്ടം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

37/63

തിരൂർ തുഞ്ചൻപറമ്പിൽ വിദ്യാരംഭത്തോടനുബന്ധിച്ച് നടത്തുന്ന പുസ്തകമേളയിൽ നിന്ന്‌ | ഫോട്ടോ: പ്രദീപ്‌ പയ്യോളി

38/63

കോടിയേരി ബാലകൃഷ്‌ണന്‌ പി. ജയരാജൻ അന്ത്യാഞ്ജലി അർപ്പിക്കുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

39/63

കോടിയേരിയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര താഴെ ചൊവ്വയിൽ എത്തിയപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

40/63

കോടിയേരിയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര മുഴുപ്പിലങ്ങാട്‌ എത്തിയപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

41/63

കണ്ണൂരിൽ അഴീക്കോടൻ മന്ദിരത്തിന്‌ പുറത്ത്‌ കാത്തുനിൽക്കുന്നവർ | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

42/63

കണ്ണൂരിൽ അഴീക്കോടൻ മന്ദിരത്തിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

43/63

സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫിസിനു മുമ്പിൽ കാത്തു നിൽക്കുന്ന ജനങ്ങൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

44/63

കോടിയേരിയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര തലശ്ശേരിയിലെത്തിയപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

45/63

കോടിയേരിയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര പയ്യാമ്പലത്തേക്ക്‌ പുറപ്പെട്ടപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

46/63

കണ്ണൂർ ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ കോടിയേരിക്ക്‌ അന്ത്യാഞ്‌ജലി അർപ്പിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

47/63

നടൻ മുകേഷും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തും കോടിയേരിക്ക് അന്ത്യാഞ്ജലി അർപ്പിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

48/63

സഹോദരി നളിനി കോടിയേരിയെ അവസാനമായി കാണാനെത്തിയപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

49/63

ശിഷ്യനെ അവസാനമായി കാണനെത്തിയ അധ്യാപകൻ എ.കെ.പി.ശിവരാമൻ. കോടിയേരിയുടെ വീട്ടിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

50/63

കെ.എസ്.ഇ.ബി പെൻഷനേഴ്‌സ് അസോസ്സിയേഷൻ വനിതാവേദി ആലപ്പുഴ ജില്ലാ സമ്മേളനം സംസ്ഥാന സെക്രട്ടറി കെ.ശ്രീകുമാരിഅമ്മ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

51/63

സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കോടിയേരിക്ക് അന്ത്യാഭിവാദ്യം അര്‍പ്പിച്ചപ്പോള്‍. ഫോട്ടോ - റിദിന്‍ ദാമു, മാതൃഭൂമി

52/63

പ്രകാശ് കാരാട്ട് കോടിയേരിക്ക് അന്ത്യാഭിവാദ്യം അര്‍പ്പിച്ചപ്പോള്‍. ഫോട്ടോ - റിദിന്‍ ദാമു, മാതൃഭൂമി

53/63

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കോടിയേരിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയപ്പോള്‍. ഫോട്ടോ - റിദിന്‍ ദാമു, മാതൃഭൂമി

54/63

കോടിയേരിയുടെ മൃതദേഹത്തിനരികെ ടി. പദ്മനാഭന്‍. ഫോട്ടോ - റിദിന്‍ ദാമു, മാതൃഭൂമി

55/63

കോടിയേരിയുടെ മൃതദേഹത്തില്‍ മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി ചന്ദ്രന്‍ റീത്ത് സമര്‍പ്പിക്കുന്നു. ഫോട്ടോ - റിദിന്‍ ദാമു, മാതൃഭൂമി

56/63

കോടിയേരിക്ക് ഭാര്യ വിനോദിനി വിടനല്‍കിയപ്പോള്‍. ഫോട്ടോ - സി. സുനില്‍ കുമാര്‍, മാതൃഭൂമി

57/63

കോടിയേരിയുടെ മൃതദേഹത്തിനരികെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഫോട്ടോ - സി. സുനില്‍ കുമാര്‍, മാതൃഭൂമി

58/63

എം.എ യൂസഫലി കോടിയേരിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കുന്നു. സി. സുനില്‍ കുമാര്‍, മാതൃഭൂമി

59/63

മാതൃഭൂമി മാനേജിംഗ്‌ ഡയറക്ടർ എം.വി ശ്രേയാംസ്‌കുമാർ കോടിയേരിക്ക് മാടപ്പീടികയിലെ വീട്ടിലെത്തി അന്ത്യാഭിവാദ്യമർപ്പിക്കുന്നു | ഫോട്ടോ - സി. സുനിൽ കുമാർ, മാതൃഭൂമി

60/63

മാതൃഭൂമി മാനേജിംഗ്‌ ഡയറക്ടർ എം.വി. ശ്രേയാംസ്‌കുമാർ കോടിയേരിയുടെ കുടുംബാംഗങ്ങളോടൊപ്പം | ഫോട്ടോ - സി. സുനിൽ കുമാർ, മാതൃഭൂമി

61/63

കോടിയേരിയുടെ വീട്ടിലെത്തിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ വിതുമ്പുന്നു. ഫോട്ടോ - സി. സുനില്‍ കുമാര്‍, മാതൃഭൂമി

62/63

എന്‍.കെ പ്രേമചന്ദ്രനും ഭാര്യയും കോടിയേരിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയപ്പോള്‍. ഫോട്ടോ - സി. സുനില്‍ കുമാര്‍, മാതൃഭൂമി

63/63

കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് തലശ്ശേരിയിലേക്ക് കൊണ്ടുവരുമ്പോള്‍ മട്ടന്നൂര്‍ ബസ് സ്റ്റാന്‍ഡില്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തിയവര്‍ | ഫോട്ടോ: ലതീഷ് പൂവത്തൂര്‍ \ മാതൃഭൂമി

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented