ഓഗസ്റ്റ് 29 ചിത്രങ്ങളിലൂടെ


1/63

കുടയത്തൂർ ഉരുൾപൊട്ടിയപ്രദേശം | ഫോട്ടോ: രാഹുൽ ജി.ആർ / മാതൃഭൂമി ന്യൂസ്

2/63

കുടയത്തൂർ ഉരുൾപൊട്ടിയപ്രദേശം | ഫോട്ടോ: രാഹുൽ ജി.ആർ / മാതൃഭൂമി ന്യൂസ്

3/63

ഹരിവരാസനം ശതാബ്ദി ഘോഷയാത്രയിൽ മണികണ്ഠനായ അയ്യപ്പന്റെ വേഷമണിഞ്ഞ് പങ്കെടുത്ത തമിഴ്‌നാട് ധർമ്മ പുരിയിൽ നിന്നുള്ള നേത്രയെന്ന ബാലിക. ശബരിമല അയ്യപ്പൻ എന്ന തമിഴ് സിനിമയിൽ നേത്ര അഭിനയിച്ചിട്ടുണ്ട് | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

4/63

ബിജെപി കണ്ണൂർ മണ്ഡലം നിശ ശിൽപശാല ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുല്ലക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ സെക്രട്ടറി അരുൺ കൈതപ്രം, ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ്, സി.നാരായണൻ, സുജീഷ് എളയാവൂർ, അർച്ചന വണ്ടിച്ചാൽ, ബിനിൽ കണ്ണൂർ എന്നിവർ സമീപം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

5/63

മുറ്റത്തില്ലെങ്കിൽ മുറിയിലെങ്കിലും..... അത്തം കറുത്താൽ ഓണം വെളുക്കുമെന്നാണ് (അത്തത്തിന് മഴയെങ്കിൽ ഓണത്തിന് വെയിൽ) പഴഞ്ചൊല്ല്. അതിലാണ് ഇനിയുള്ള പ്രതീക്ഷ. മുറ്റത്ത് അത്തപൂക്കളത്തിനുള്ള ഒരുക്കങ്ങളെല്ലാം നടത്തിയപ്പോഴാണ് കനത്തമഴ പെയ്തതും വെള്ളം കയറിയതും. എങ്കിലും അത്തപൂവിടാതിരിക്കാനൊക്കില്ലല്ലോ. വെള്ളം ഇറങ്ങിയില്ലെങ്കിൽ വീടിനകത്തെങ്കിലും കളമിടാൻ തൊടിയിലെ പൂക്കൾ നുള്ളുകയാണ് കുട്ടികൾ. പത്തനംതിട്ട നാരങ്ങാനം കളത്തിൽ പടിയിൽ നിന്നുള്ള കാഴ്ച | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

6/63

ചരിത്രമായ അതിജീവനത്തിനൊപ്പം... 2018 ലെ വെള്ളപ്പൊക്കത്തിലെ രക്ഷാപ്രവർത്തനത്തിന്റെ ചിത്രങ്ങൾ വരച്ച ജില്ലാ പോലീസ് ആസ്ഥാനത്തെ മതിലിനരികെ മഴവെള്ളം ഇരച്ചെത്തിയപ്പോൾ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

7/63

കനത്ത മഴയിൽ വെള്ളം കയറിയ പത്തനംതിട്ട നാരങ്ങാനം തെക്ക് ഭാഗത്ത് റോഡ് | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

8/63

പത്തനംതിട്ട മോഡിപ്പടിയിൽ വയലിൽ കെട്ടിയിട്ടിരുന്ന നിരവിൽ അജയന്റെ പോത്ത് വെള്ളത്തിൽ മുങ്ങി ചത്തതിനെ തുടർന്ന് മറവ് ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

9/63

കനത്ത മഴയിൽ ഒഴുകിയെത്തിയ കല്ലുകൾ റോഡിൽ നിറഞ്ഞപ്പോൾ. പത്തനംതിട്ട പെരിങ്ങമല നാരങ്ങാനം റോഡ് | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

10/63

കനത്ത മഴയിൽ പത്തനംതിട്ട പോലീസ് ക്യാമ്പിലെ വാഹനങ്ങൾ മുങ്ങിയപ്പോൾ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

11/63

വെള്ളം കയറിയ പത്തനംതിട്ട എസ്.പി ഓഫീസിനുമുന്നിലെ ദൃശ്യം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

12/63

പത്തനംതിട്ട നാരങ്ങാനത്ത് കനത്ത മഴയെത്തുടർന്ന്‌ വെള്ളംകയറി നശിച്ച പാവൽകൃഷി | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

13/63

വാശിയേറിയ മത്സരത്തിൽ സി.പി.ഐ. എറണാകുളം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ.കെ. ദിനകരൻ മാധ്യമങ്ങളോട് സംസാരിക്കുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

14/63

ന്യൂഡൽഹിയിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ജമ്മു കശ്‌മീർ ഗവർണർ മനോജ് സിൻഹ എന്നിവർ 'ദ ആർക്കിടെക്റ്റ് ഓഫ് ദ ന്യൂ ബി ജെ പി' എന്ന പുസ്തകത്തിന്റെ പ്രകാശന വേളയിൽ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

15/63

ന്യൂഡൽഹിയിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ജമ്മു കശ്‌മീർ ഗവർണർ മനോജ് സിൻഹ, രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് നാരായൺ സിംഗ്‌ എന്നിവർ 'ദ ആർക്കിടെക്റ്റ് ഓഫ് ദ ന്യൂ ബി ജെ പി' എന്ന പുസ്തകത്തിന്റെ പ്രകാശന വേളയിൽ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

16/63

കനത്ത മഴയെ തുടർന്ന്‌ നിറഞ്ഞൊഴുകുന്ന പമ്പ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

17/63

പന്തളത്ത് നടന്ന ഹരിവരാസനം ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിനെത്തിയവർ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

18/63

ഹരിവരാസനം ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം പന്തളത്ത് പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡണ്ട് ശശികുമാര വർമ്മ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

19/63

പന്തളത്ത് നടന്ന ഹരിവരാസനം ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന വേദിയിലെത്തിയ ഗായകൻ ജയൻ (ജയവിജയൻ) സദസ്സിലെ ശരണം വിളി കേട്ട് പ്രാർത്ഥനാ നിരതനായപ്പോൾ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

20/63

ഡി.സി. കിഴക്കേമുറി സ്മാരക പ്രഭാഷണം കണ്ണൂർ ചേംബർ ഹാളിൽ എം.മുകുന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു. രവി ഡി.സി., സി.വി.ബാലകൃഷ്ണൻ, ബി.രാജീവൻ,ജിസ ജോസ്, ഷീല ടോമി, വിനോയ് തോമസ്, ആർ.രാജശ്രീ എന്നിവർ വേദിയിൽ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

21/63

കണ്ണൂർ പോലീസ് മൈതാനിയിൽ നടക്കുന്ന കൈത്തറി ഓണം വിപണന മേള | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

22/63

തിരുവനന്തപുരത്തെ അക്രമങ്ങളിൽ പ്രതിഷേധിച്ച് കണ്ണൂർ നഗരത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തിയ പ്രകടനം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

23/63

പൂവോണം ... ഓണാഘോഷങ്ങൾക്കു മാറ്റ് കൂട്ടാനായി സജീവമായ മറുനാടൻ പൂക്കച്ചവടം. കണ്ണൂർ സ്റ്റേഡിയം കോർണറിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

24/63

ഹരിവരാസനം ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് പന്തളത്ത് നടന്ന ഘോഷയാത്ര | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

25/63

പൂക്കളമൊരുക്കാൻ... ഓണക്കാലമെത്തിയതോടെ മലപ്പുറം കുന്നുമ്മലിൽ തുടങ്ങിയ പൂക്കച്ചവടത്തിൽ നിന്ന് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

26/63

രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കോഴിക്കോട്ടെ സ്വാഗതസംഘം ഓഫീസ് എം.കെ.രാഘവൻ എം.പി ഉദ്ഘാടനം ചെയ്യുന്നു. എൻ.സുബ്രഹ്മണ്യൻ, കെ.പി.സി.സി.ജനറൽ സെക്രട്ടറിമാരായ കെ.കെ.എബ്രഹാം, പി.എം.നിയാസ്, ഡി.സി.സി.പ്രസിഡന്റ് കെ.പ്രവീൺകുമാർ, എ.ഐ.സി.സി.അംഗം പി.വി.ഗംഗാധരൻ എന്നിവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

27/63

കേരള പ്രദേശ് മഹിളാ കോൺഗ്രസ്സ് സംഘടിപ്പിച്ച ഭാരത് ജോഡോ ശിൽപ്പശാല കോഴിക്കോട് മേഖല യോഗത്തിന്റെ ഭാഗമായി ജെബി മേത്തർ എം.പിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ വിളംബരജാഥ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

28/63

നെഹ്‌റുട്രോഫി ജലമേളയ്ക്കായി സെന്റ്‌ജോർജ് ചുണ്ടനിൽ പരിശീലനം നടത്തുന്ന ആലപ്പുഴ ടൗൺ ബോട്ട് ക്ലബ്‌ | ഫോട്ടോ: സി. ബിജു / മാതൃഭൂമി

29/63

നെഹ്റുട്രോഫി ജലമേളയ്ക്കായി ആലപ്പുഴ പുന്നമടയിൽ പരിശീലനം നടത്തുന്ന ചുണ്ടൻ | ഫോട്ടോ: സി. ബിജു / മാതൃഭൂമി

30/63

കൺസ്യൂമർഫെഡിന്റെ "ഓണം സഹകരണ വിപണി" ഉദ്‌ഘാടനം ചെയ്ത ശേഷം ഉൽപന്നങ്ങൾ വീക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാരായ ആന്റണി രാജു, വി. ശിവൻകുട്ടി, വി.എൻ. വാസവൻ തുടങ്ങിയവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

31/63

കൺസ്യൂമർഫെഡിന്റെ "ഓണം സഹകരണ വിപണി" മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു. മന്ത്രിമാരായ ആന്റണി രാജു, വി.എൻ. വാസവൻ, വി. ശിവൻകുട്ടി തുടങ്ങിയവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

32/63

കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ ആരംഭിച്ച 2019 -20 ലെ സംസ്ഥാന ഫോട്ടോഗ്രാഫി പ്രദർശനം ഉദ്ഘാടനം ചെയ്ത് ഡെപ്യൂട്ടി മേയർ മുസാഫർ അഹമദ് ചിത്രങ്ങൾ വീക്ഷിക്കുന്നു. മുരളി ചീരോത്ത്, എൻ.ബാലമുരളി കൃഷ്ണൻ, മധുരാജ് തുടങ്ങിയവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

33/63

കോഴിക്കോട് തളി മഹാഗണപതി ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ വിനായക ചതുർത്ഥി തെപ്പരഥോത്സവത്തോടനുബന്ധിച്ച് നടന്ന സംഗീത കച്ചേരിയിൽ തൃപ്പൂണിത്തുറ കെ.വി.എസ്.ബാബു പാടുന്നു. വയലിൻ നെല്ലായ് വിശ്വനാഥൻ, മൃദംഗം മനുശങ്കർ | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

34/63

തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് നേരെയുണ്ടായ അക്രമത്തിനെതിരെ ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

35/63

മലപ്പുറം ജില്ലയിലെ നിറമരുതൂർ കൃഷിഭവന്റെ വാർഷിക പദ്ധതിയുടെ ഭാഗമായി ഗ്രാമ പഞ്ചായത്തുമായി ചേർന്ന് കാർഷിക കർമസേന, മറ്റ് വനിത, യുവ കൂട്ടായ്മകളും തൊഴിലുറപ്പ് തൊഴിലാളികളും മുഖേന ഇടവിളയായി വിളയിച്ച ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പ് മലപ്പുറം ജില്ലാ പഞ്ചായത്തംഗം വി.കെ.എം. ഷാഫി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പ്രദീപ് പയ്യോളി

36/63

എറണാകുളം നോർത്തിലെ പൂ വിപണി | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

37/63

ശതാബ്ദി ആശംസ നേരാൻ കോഴിക്കോട്ടെ മാതൃഭൂമി ഹെഡ് ഓഫീസിലെത്തിയ മലങ്കര ഓർത്തഡോക്‌സ് ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ 1932 ജനുവരി 18-ാം തീയ്യതി പ്രസിദ്ധീകരിച്ച മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ കവർ ചിത്രം മാതൃഭൂമി മാനേജിങ് എഡിറ്ററും ചെയർമാനുമായ പി.വി ചന്ദ്രന് നൽകുന്നു. ഫാ.തോമസ് കുര്യൻ മരോട്ടിപ്പുഴ, ഫാ.ബൈജു ജോൺസൺ, മാതൃഭൂമി ജോയിന്റ് മാനേജിങ് എഡിറ്റർ പി.വി നിധീഷ് എന്നിവർ സമീപം | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

38/63

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തിവരുന്ന അനിശ്ചിതകാല സമരത്തിനെത്തിയവർ തുറമുഖ കവാടത്തിലെ പോലീസ് ബാരിക്കേഡ് മറിച്ചിട്ട് പദ്ധതി പ്രദേശത്തേക്ക് പ്രവേശിച്ചപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

39/63

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തിവരുന്ന അനിശ്ചിതകാല സമരത്തിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ മീൻപിടിത്ത വള്ളങ്ങളുമായി മത്സ്യത്തൊഴിലാളികൾ തുറമുഖ നിർമ്മാണം നടക്കുന്ന സ്ഥലം കടലിലൂടെ ഉപരോധിച്ചപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

40/63

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തിവരുന്ന അനിശ്ചിതകാല സമരത്തിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ മീൻപിടിത്ത വള്ളങ്ങളുമായി മത്സ്യത്തൊഴിലാളികൾ തുറമുഖ നിർമ്മാണം നടക്കുന്ന സ്ഥലം കടലിലൂടെ ഉപരോധിച്ചപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

41/63

ആകാശത്തോളം നന്മ... കടലമ്മ നല്‍കുന്ന മീന്‍ മാത്രമല്ല ഇവര്‍ക്ക് പ്രിയം. ബീച്ചിലെത്തുന്നവര്‍ നല്‍കുന്ന ഭക്ഷണവും ഇഷ്ടം തന്നെ. കടപ്പുറത്തെ പക്ഷിമൃഗാദികള്‍ക്കെല്ലാം സ്ഥിരമായി ഭക്ഷണം നല്‍കുന്ന ചിലരുണ്ട്. അത്തരത്തിലൊരാള്‍ നല്‍കിയ ഭക്ഷണം കഴിക്കാനെത്തിയതാണ് പരുന്തിന്‍കൂട്ടം. -കോഴിക്കോട് ബീച്ചിലെ കാഴ്ച | ഫോട്ടോ: പി. കൃഷ്ണപ്രദീപ് / മാതൃഭൂമി

42/63

എല്ലാ ജീവനക്കാർക്കും പരിധിയില്ലാതെ ഒരു മാസത്തെ ശബളം ബോണസായി അനുവദിക്കുക മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സ് ഓർഗനൈസേഷൻസ് നടത്തിയ സെക്രട്ടറിയേറ്റ്‌ ധർണ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

43/63

കോട്ടയം ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ കെ.ആർ. നാരായണൻ ചെയറും ബിഷപ്പ് തറയിൽ മെമ്മോറിയൽ എഡ്യുക്കേഷണൽ തീയേറ്ററും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

44/63

കേരള കശുവണ്ടി തൊഴിലാളി കോൺഗ്രസ്സും കേരള കാഷ്യൂ ഇൻഡസ്ട്രീസ് എംപ്ലോയീസ് കോൺഗ്രസ്സും ചേർന്ന് കൊല്ലം ചിന്നക്കട ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ നടത്തിയ ധർണ്ണ സി ആർ മഹേഷ് എം എൽ എ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

45/63

സ്റ്റേറ്റ് എംപ്ലോയീസ് ആന്റ്‌ ടീച്ചേഴ്സ് ഓർഗനൈസേഷൻ കണ്ണൂർ കലക്ടറേറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധ പ്രകടനം | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

46/63

തൊടുപുഴ കുടയത്തൂരിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്തുനിന്നുള്ള ദൃശ്യം | ഫോട്ടോ: അജേഷ്‌ ഇടവെട്ടി

47/63

തൊടുപുഴ കുടയത്തൂരിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്തുനിന്നുള്ള ദൃശ്യം | ഫോട്ടോ: അജേഷ്‌ ഇടവെട്ടി

48/63

തൊടുപുഴ കുടയത്തൂരിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്തുനിന്നുള്ള ദൃശ്യം | ഫോട്ടോ: അജേഷ്‌ ഇടവെട്ടി

49/63

തൊടുപുഴ കുടയത്തൂരിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നു | ഫോട്ടോ: അജേഷ്‌ ഇടവെട്ടി

50/63

തൊടുപുഴ കുടയത്തൂരിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നു | ഫോട്ടോ: അജേഷ്‌ ഇടവെട്ടി

51/63

തൊടുപുഴ കുടയത്തൂരിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നു | ഫോട്ടോ: അജേഷ്‌ ഇടവെട്ടി

52/63

യു.എ.ഇ. കെ.എം.സി.സി. ഫൗണ്ടേഴ്സ് ഓർഗനൈസേഷൻ കണ്ണൂരിൽ സംഘടിപ്പിച്ച മഠത്തിൽ മുസ്തഫ സാഹിബ് അനുസ്മരണം സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

53/63

ഐ.എൻ.ടി.യു.സി. പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കണ്ണൂർ ഡി.സി.സി. ഓഫീസിൽ നടന്ന ആദരവ് പരിപാടി കെ.പി.സി.സി. പ്രസിഡൻറ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

54/63

തൊടുപുഴ കുടയത്തൂരില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചയാളുടെ മൃതദേഹം മാറ്റുന്നു | ഫോട്ടോ: ശ്രീജിത്ത് പി. രാജ് / മാതൃഭൂമി

55/63

ദേശീയ കായിക ദിനത്തിൽ കണ്ണൂരിൽ നടന്ന ഓട്ട മത്സരത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ സ്റ്റാർട്ട് നൽകുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

56/63

കുടയത്തൂരില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് ജെ.സി.ബി ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്നു. ഫോട്ടോ - ശ്രീജിത്ത് പി രാജ്‌\മാതൃഭൂമി

57/63

കുടയത്തൂരില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് ജെ.സി.ബി ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്നു. ഫോട്ടോ - ശ്രീജിത്ത് പി രാജ്‌\മാതൃഭൂമി

58/63

എന്‍.ടി.സി മില്ലുകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് സമരസഹായ സമിതി കണ്ണൂര്‍ മുഖ്യ തപാലാഫീസിനു മുന്നില്‍ തുടങ്ങിയ ത്രിദിനധര്‍ണ്ണ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി സഹദേവന്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - സി. സുനില്‍കുമാര്‍\മാതൃഭൂമി

59/63

പ്രൗഢിയുടെ പ്രഭ... കഴിഞ്ഞദിവസം തുറന്നുകൊടുത്ത 90 ലക്ഷം രൂപ ചെലവഴിച്ച് പുതുക്കിപ്പണിത 134 കൊല്ലം പഴക്കമുള്ള കോഴിക്കോട് ഫറോക്ക് പാലം ദീപാലംകൃതമാക്കിയപ്പോള്‍ | ഫോട്ടോ: സാജന്‍ വി. നമ്പ്യാര്‍ / മാതൃഭൂമി

60/63

ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ ഗംഗാതീരത്തെ വീട് കനത്ത മഴയെത്തുടര്‍ന്ന് മുകള്‍നിലവരെ വെള്ളത്തിനടിയിലായപ്പോള്‍ മേല്‍ക്കൂരയില്‍ രക്ഷതേടിയവര്‍.

61/63

ഭുജ് സ്മൃതിവനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും വനം ഒരുക്കിയ കാസര്‍കോട് സ്വദേശിയും ഗുജറാത്തിലെ പ്രമുഖ വ്യവസായിയുമായ രാധാകൃഷ്ണന്‍ നായരും ചേര്‍ന്ന് ചെടി നടുന്നു.

62/63

അരൂർ, ചന്തിരൂരിൽ നവജ്യോതി കരുണാകര ഗുരുവിന്റെ ജന്മഗൃഹ സമുച്ചയ നിർമ്മാണത്തിന്‌ തുടക്കം കുറിച്ച്‌ നടൻ മമ്മൂട്ടി യും ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയും ചേർന്ന് ഭദ്രദീപം കൊളുത്തുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

63/63

ലൂർദ് ഫൊറോന പള്ളി കേന്ദ്രമാക്കി ആരംഭിച്ച ലൂർദ് സൗഹൃദ വേദിയുടെ ഉദ്‌ഘാടനം ശശിതരൂർ എം പി നിർവഹിക്കുന്നു. ഫാ.മാത്യു ചൂരവടി, ജെയിംസ് ജോസഫ്, ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, സഹായ മെത്രാൻ മാർ തോമസ് തറയിൽ, ഫാ.മോർലി കൈതപ്പറമ്പിൽ എന്നിവർ സമീപം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented