ജൂലായ് 29 ചിത്രങ്ങളിലൂടെ


1/37

ഗുരു ഗോപിനാഥ് നടനഗ്രാമവും തെയ്യം കലാ അക്കാദമിയും ചേർന്ന് തിരുവനന്തപുരത്ത്‌ സംഘടിപ്പിക്കുന്ന വരവിളിയുടെ ഭാഗമായി ഡോ. ജയപ്രഭാ മേനോൻ അവതരിപ്പിച്ച സോപാന തത്വം മോഹിനിയാട്ടം

2/37

കോഴിക്കോട്ട് നായിബ് സുബേദാർ എം. ശ്രീജിത്തിന് ആദരാഞ്ജലിയായി സംഘടിപ്പിച്ച ധീരസ്മൃതി പരിപാടിയിൽ ഗോവ ഗവർണർ പി.എസ്. ശ്രീധരൻപ്പിള്ള ശ്രീജിത്തിന്റെ ഭാര്യ ഷിജിനയ്ക്ക് ഉപഹാരം സമർപ്പിക്കുന്നു. സി രവീന്ദ്രനാഥ്, മേയർ ഡോ.ബീനാ ഫിലിപ്പ്, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, സലിൽ തോമസ് എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

3/37

കോഴിക്കോട് സ്പോർട്സ് കൗൺസിൽ ഹാളിൽ ഖുർആൻ സുന്നത്ത് സൊസൈറ്റി സംഘടിപ്പിച്ച മതഭീകരതാ വിരുദ്ധ ദിനവും ചേകന്നൂർ മൗലവി അനുസ്മരണവും കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്യുന്നു. എം.എസ്. റഷീദ്, സാലിം ഹാജി, സി.എം.എ. സലാം എന്നിവർ സമീപം| ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

4/37

കോഴിക്കോട്‌ ടൗൺഹാളിൽ നടന്ന പി.എം.താജ് അനുസ്മരണ യോഗം കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്യുന്നു. സാംകുട്ടി പട്ടംകരി, വിൽസൺ സാമുവൽ, ജാനമ്മ കുഞ്ഞുണ്ണി, യു.ഹേമന്ത് കുമാർ, എ.കെ.രമേശ്, സോനാൽ താജ്, കെ.ആർ.മോഹൻദാസ്, അഭീഷ് ശശിധരൻ എന്നിവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

5/37

''ഇതാണ് നേതാവ്'' സി.മോയിൻകുട്ടി ഓർമ്മകളിലൂടെ (സ്മരണിക) കോഴിക്കോട്‌ നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് നൽകി പ്രകാശനം ചെയ്യുന്നു. കെ.പ്രവീൺകുമാർ, നവാസ് പൂനൂർ, ഉമ്മർ പാണ്ടികശാല, പി.മോഹനൻ, പി.കെ.കുഞ്ഞാലിക്കുട്ടി, ബിഷപ്പ് ഡോ. മാർ. റമജിയോസ് ഇഞ്ചനാനിയിൽ, സി.കെ.പത്മനാഭൻ, പി.കെ.ഗോപി, ഡോ.കെ.മൊയ്തു തുടങ്ങിയവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

6/37

ശ്രീറാം വെങ്കിട്ടരാമനെ കളക്ടറായി നിയമിച്ചതിൽ പ്രതിഷേധിച്ച് കെ.യു.ഡബ്ല്യു.ജെ.യും കെ.എൻ.ഇ.എഫ്. കോർഡിനേഷൻ കമ്മിറ്റിയും ചേർന്ന് കോഴിക്കോട്‌ മാനാഞ്ചിറ എസ്.കെ പ്രതിമയ്ക്കു സമീപം സംഘടിപ്പിച്ച പ്രതിഷേധസംഗമം മുസ്‌ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

7/37

കോഴിക്കോട് കോർപ്പറേഷൻ കെട്ടിട നമ്പർ അഴിമതിക്ക് കൂട്ടുനിന്ന മേയർ രാജിവെയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മുസ്‌ലിം യൂത്ത് ലീഗ് കോർപ്പറേഷൻ ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച രാപ്പകൽ സമരം ഡോ.എം.കെ.മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

8/37

അരി ഉൾപ്പെടെയുള്ള ഭക്ഷ്യ സാധനങ്ങൾക്ക് ജി.എസ്.ടി ഏർപ്പെടുത്തിയ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ (എം.എൽ) റെഡ്സ്റ്റാർ കോഴിക്കോട്‌ ഇൻകം ടാക്‌സ് ഓഫീസിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: മുഹമ്മദ് റാഷിദ്

9/37

കണ്ണൂർ ഡിവിഷൻ തപാൽ സംയുക്‌ത സമര സമിതി സ്വകാര്യവൽക്കരണ വിരുദ്ധ കൺവെൻഷൻ പി.ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു. കെ.വി.സുധീർകുമാർ, വി.പി.ചന്ദ്രപ്രകാശ്, വി.മണികണ്ഠൻ, എം.വി.ശശിധരൻ, കെ.മനോഹരൻ, എ.ടി.നിഷാത്ത് തുടങ്ങിയവർ വേദിയിൽ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

10/37

പവർ ഫിനാൻസ് കോർപ്പറേഷനും ജില്ലാ ഭരണകൂടവും, കെ.എസ്.ഇ.ബി. ലിമിറ്റഡും സംയുക്തമായി നടത്തുന്ന വൈദ്യുതി രംഗത്തെ കേന്ദ്രാവിഷ്കൃത പദ്ധതികളെ സംബന്ധിച്ചുള്ള അവലോകന യോഗവും സാംസ്‌കാരിക പരിപാടികളും, പ്രദർശനവും തിരൂർ വാഗൺ ട്രാജഡി സ്മാരക ടൗൺഹാളിൽ മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പ്രദീപ് പയ്യോളി

11/37

തിരൂർ തുഞ്ചൻപറമ്പിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി നടത്തുന്ന രാമായണ പ്രഭാഷണ പരമ്പരയിൽ രാമായണത്തിലെ അമ്മമാർ എന്ന വിഷയത്തിൽ മലയാള സർവകലാശാല മുൻ വൈസ് ചാൻസലറും എഴുത്തുകാരനുമായ കെ. ജയകുമാർ പ്രഭാഷണം നടത്തുന്നു | ഫോട്ടോ: പ്രദീപ് പയ്യോളി

12/37

ആലപ്പുഴ കളക്ടറേറ്റിൽ ചേർന്ന നെഹ്‌റു ട്രോഫി ജലോത്സവത്തിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ പി.പി. ചിത്തരഞ്ജൻ എം.എൽ.എ സംസാരിക്കുന്നു | ഫോട്ടോ: സി.ബിജു / മാതൃഭൂമി

13/37

ട്രോളിംങ് നിരോധനത്തിനുശേഷം ഞായറാഴ്ച മുതൽ മത്സ്യബന്ധനത്തിനുപോകാൻ ബോട്ടുകളിൽ ഐസ് നിറച്ചു തുടങ്ങി. കൊല്ലം കാവനാട് അരവിള കടവിൽ നിന്നുള്ള കാഴ്ച | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

14/37

ട്രോളിംങ് നിരോധനത്തിനുശേഷം ഞായറാഴ്ച മുതൽ മത്സ്യബന്ധനത്തിനുപോകാൻ വലയൊരുക്കി തയ്യാറെടുക്കുന്ന മത്സ്യത്തൊഴിലാളികൾ. കൊല്ലം കാവനാട് അരവിള നിന്നുള്ള കാഴ്ച | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

15/37

നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആന്റ് എൻവയൺമെന്റ്‌ പ്രൊട്ടക്ഷൻ ഫോറം സംഘടിപ്പിച്ച ഭരണഘടനാ സംവാദം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. എം.പി ശ്രീജിത്ത് കുമാർ, മാതൃഭൂമി ഡയരക്ടർ പി.വി ഗംഗാധരൻ എന്നിവർ സമീപം | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

16/37

പാലക്കാട് കളക്ടറേറ്റിൽ നടന്ന നിയമസഭ പിന്നാക്ക സമുദായ ക്ഷേമസമിതി സിറ്റിങ്ങിൽ നിന്ന് | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

17/37

പാലക്കാട്‌ ജില്ലാ ഖാദിഗ്രാമവ്യവസായ ടെക്നിക്കൽ വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രൊജക്ട് ഓഫീസിന് മുന്നിൽ നടത്തിയ സത്യാഗ്രഹം സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ടി.കെ.അച്യുതൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

18/37

ശ്രീറാം വെങ്കിട്ടരാമനെ കളക്ടറായി നിയമിച്ചതിൽ പ്രതിഷേധിച്ച് കേരള പത്രപ്രവർത്തക യൂണിയൻ (കെ.യു.ഡബ്ല്യു.ജെ) നേതൃത്വത്തിൽ തൃശൂർ കളക്ടറേറ്റിനു മുമ്പിൽ നടത്തിയ ധർണ ടി.എൻ. പ്രതാപൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

19/37

ശ്രീറാം വെങ്കിട്ടരാമനെ കളക്ടർ ആയി നിയമിച്ചതിൽ പ്രതിഷേധിച്ച് കേരള പത്ര പ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

20/37

വിഴിഞ്ഞം തുറമുഖ നിർമ്മാണം മൂലമുണ്ടായ തീരശോഷണം പരിഹരിക്കുക, വീടും സ്ഥലവും നഷ്ട്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ വെള്ളിയാഴ്ച നടന്ന സമരത്തിൽ നിന്ന് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

21/37

വർധിപ്പിച്ച ഇൻഷുറൻസ് പ്രീമിയം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

22/37

കോഴിക്കോട് ഡി.സി.സി.യിൽ നടന്ന ചടങ്ങിൽ തിക്കോടി നാരായണൻ എഴുതിയ ‘ഡബ്ല്യു.സി. ബാനർജി മുതൽ ജെ.ബി. കൃപലാനിവരെ’ എന്ന പുസ്തകം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കെ.പി.സി.സി. മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് നല്കി പ്രകാശനം ചെയ്യുന്നു. സത്യൻ കടിയങ്ങാട്, എം.പി. സൂര്യദാസ്, കെ.സി.അബു, കെ. പ്രവീൺ കുമാർ, തിക്കോടി നാരായണൻ, പി.എം. നിയാസ്, കെ.എം. അഭിജിത്ത് എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

23/37

കുറ്റാരോപിതനായ ജില്ലാ കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ മാറ്റി നിർത്തണമെന്നാവശ്യപ്പെട്ട്‌ മുസ്ലീം ലീഗ് ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ്ണ ജില്ലാ പ്രസിഡന്റ് എ.എം. നസീർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

24/37

എറണാകുളം കാക്കനാട് ഗവ. പ്രസ്സിലെ പുതിയ മെഷീൻ ഉദ്‌ഘാടനം ചെയ്തു മടങ്ങിയ മുഖ്യമന്ത്രിയുടെ വാഹനത്തിനു മുന്നിൽ ചാടി കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ്സ് പ്രവർത്തകനെ പോലീസ് നീക്കം ചെയ്യുന്നു | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

25/37

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടർ സ്ഥാനത്തു നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ കണ്ണൂരിൽ നാത്തിയ മാർച്ച് യു.പി സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

26/37

ശ്രീറാം വെങ്കിട്ടരാമനെ മാറ്റി നിർത്തണമെന്നാവശ്യപ്പെട്ട് കെ.യു.ഡബ്ല്യു.ജെ. കണ്ണൂരിൽ നടത്തിയ കലക്ടറേറ്റ് മാർച്ച് | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

27/37

ഉജ്ജ്വലഭാരതം ഉജ്ജ്വല ഭാവി വൈദ്യുതി മഹോത്സവം കണ്ണൂരിൽ മന്ത്രി എം.വി ഗോവിന്ദൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

28/37

സംസ്ഥാന സർക്കാർ വാർഷികത്തിന്റെ ഭാഗമായി വ്യവസായ വകുപ്പിന്റെ സംരഭകത്വ ശില്പശാല കണ്ണൂരിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

29/37

കര്‍ക്കിടക സന്ധ്യകള്‍ക്ക് നാളികേര പുക നിറച്ച് വീട്ടകങ്ങളിലും ക്ഷേത്രങ്ങളിലും ഗണപതിഹവനം. കണ്ണൂര്‍ മയ്യിലെ ഒരു വീട്ടിലെ കാഴ്ച|ഫോട്ടോ: സി.സുനിൽകുമാർ

30/37

സ്ത്രീ പീഡന കേസിൽ പ്രതിയായ കൗൺസിലറെ പുറത്താക്കാത്തതിൽ പ്രതിഷേധിച്ച് ജനാധിപത്യ മഹിള അസോസിയേഷൻ പ്രവർത്തകർ കണ്ണൂർ കോർപ്പറേഷൻ മാർച്ച് നടത്തുന്നു.ഫോട്ടോ:സി.സുനിൽകുമാർ

31/37

കേരള ഫോട്ടോഗ്രാഫേർസ് ആന്റ് വീഡിയോഗ്രാഫേർസ് യൂണിയൻ കണ്ണൂർ ജില്ലാ സമ്മേളനത്തിന് ജില്ലാ പ്രസിഡണ്ട് അരക്കൻ ബാലൻ പതാക ഉയർത്തുന്നു|ഫോട്ടോ:സി.സുനിൽകുമാർ

32/37

സസ്പെൻഡു ചെയ്യപെട്ട എംപിമാർ പാർലമെന്റിൽ ധർണ തുടരുന്നു|ഫോട്ടോ:സാബു സ്കറിയ

33/37

ചെന്നൈയില്‍ നടക്കുന്ന ലോക ചെസ് ഒളിമ്പ്യാഡ് ഉദ്ഘാടനച്ചടങ്ങില്‍ വിശ്വനാഥന്‍ ആനന്ദ് നല്‍കിയ ദീപശിഖ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ചേര്‍ന്ന് ഇന്ത്യന്‍ കളിക്കാര്‍ക്കു കൈമാറുന്നു |ഫോട്ടോ: വി.രമേഷ്

34/37

ഇന്ന് അന്താരാഷ്ട്ര കടുവ ദിനം... അന്താരാഷ്ട്ര കടുവദിനത്തിന് മുന്നോടിയായി വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ മൊറാദാബാദിലെ സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിദ്യാര്‍ഥികള്‍ മുഖത്ത് ചായംതേച്ചപ്പോള്‍.

35/37

എം.ടി. വാസുദേവന്‍നായര്‍ക്ക് പിറന്നാളാശംസകള്‍ നേരാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട് കൊട്ടാരം റോഡിലെ വീട്ടിലെത്തിയപ്പോള്‍.

36/37

കൊച്ചി കപ്പല്‍ശാലയിലെയും നാവികസേനയിലെയും ഉദ്യോഗസ്ഥര്‍ ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാന വാഹിനി യുദ്ധക്കപ്പലായ ഐ.എന്‍.എസ്. വിക്രാന്തിന് മുന്നില്‍.

37/37

രാജ്യത്തെ ആദ്യ തദ്ദേശ നിര്‍മിത വിമാനവാഹിനി യുദ്ധകപ്പല്‍ ഐ.എന്‍.എസ്. വിക്രാന്ത് ഇന്ത്യന്‍ നാവികസേനയ്ക്ക് കൈമാറുന്ന ചടങ്ങില്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് സിഎംഡി മധു എസ്. നായരില്‍ നിന്ന് ഇന്ത്യന്‍ നാവിക സേനയ്ക്ക് വേണ്ടി വിക്രാന്ത് കമാന്റിങ്ങ് ഓഫീസര്‍ വിദ്യാധര്‍ ഹാര്‍കെ ഔദ്യോഗിക രേഖകള്‍ സ്വീകരിക്കുന്നു.

Content Highlights: news in pics

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rohit sharma

1 min

ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; കോലി തിരിച്ചെത്തി, ബുംറയില്ല

Aug 8, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented