
ഡൽഹിയിലെ കേരള ക്ലബിൽ നടന്ന എം.പി. വീരേന്ദ്രകുമാർ അനുസ്മരണചടങ്ങിൽ നിന്ന് | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
ഡൽഹിയിലെ കേരള ക്ലബിൽ നടന്ന എം.പി. വീരേന്ദ്രകുമാർ അനുസ്മരണചടങ്ങിൽ നിന്ന് | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
ഡൽഹിയിലെ കേരള ക്ലബിൽ നടന്ന എം.പി. വീരേന്ദ്രകുമാർ അനുസ്മരണചടങ്ങിൽ സി പി എം പോളിറ്റ് ബ്യുറോ മെമ്പർ എം എ ബേബി മുഖ്യ പ്രഭാഷണം നടത്തുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
കെ എസ് ഇ ബി ജീവനക്കാർക്കു വേണ്ടി കണ്ണൂർ പോലീസ് ടർഫിൽ സംഘടിപ്പിച്ച കണ്ണൂർ ഡിവിഷൻ ഫുട്ബോൾ ചാംപ്യൻഷിപ്പിൽ ചാലോട് സെക്‌ഷനും പള്ളിക്കുന്ന് സെക്‌ഷനും ഏറ്റുമുട്ടിയപ്പോൾ | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
തിങ്കളാഴ്ച്ച വൈകീട്ടുണ്ടായ ശക്തമായ കാറ്റിനെ തുടർന്ന് തോട്ടട ടെക്നിക്കൽ സ്കൂളിനു സമീപം റോഡിലേക്ക് പൊട്ടി വീണ മരം അഗ്നിരക്ഷാസേന മുറിച്ചു മാറ്റുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കുടുംബശ്രീ കൊല്ലം ജില്ലാ കലോത്സവത്തിൽ അരങ്ങേറിയ സംഘനൃത്തത്തിൽ നിന്ന് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
കുടുംബശ്രീ കൊല്ലം ജില്ലാ കലോത്സവത്തിൽ അരങ്ങേറിയ തിരുവാതിരകളി മത്സരത്തിൽ നിന്ന് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
എൽ ഡി എഫ് സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷപരിപാടികളുടെ ഭാഗമായി തൃശ്ശൂർ ഇ എം എസ് സ്‌ക്വയറിൽ ചേർന്ന പൊതുസമ്മേളനത്തിൽ സി പി എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ പ്രസംഗിക്കുന്നു | ഫോട്ടോ: ജെ. ഫിലിപ്പ് / മാതൃഭൂമി
ഡൽഹിയിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്കു നേരെയുള്ള പോലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി കണ്ണൂരിൽ നടത്തിയ പ്രതിഷേധം, പ്രധാനമന്ത്രിയുടെ മുഖചിത്രം പതിപ്പിച്ച പഞ്ച് ബാഗിൽ ഇടിച്ചുകൊണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
വിസിൽ മുഴങ്ങും മുൻപേ... നിയന്ത്രണങ്ങളില്ലാതെ കളിച്ചും തിമിർത്തും നടന്ന അവധിക്കാലത്തിന് വിരാമമാകുകയാണ്. അധ്യയന വർഷം തുടങ്ങുന്നതോടെ കളി 'കാര്യ'ത്തിലേയ്ക്ക് വഴിമാറും. പൊന്നാനി കർമ്മ റോഡ് ചാണയിൽ ഭാരതപ്പുഴയോരത്ത് ഫുട്ബാൾ കളിച്ചുല്ലസിക്കുന്ന കുട്ടികൾ. വേനലവധിക്ക് ശേഷം സംസ്ഥാനത്ത് വ്യാഴാഴ്ച സ്‌കൂളുകൾ തുറക്കും | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
കൊണ്ടോട്ടി ജോയിന്റ് ആർ ടി ഒ. എം. അൻവറിന്റെ നേതൃത്വത്തിൽ സ്‌കൂൾ ബസുകൾ പരിശോധിക്കുന്നു. പരിശോധന പൂർത്തിയാക്കിയ സ്‌കൂൾ ബസുകൾക്ക് 'ചെക്ക്ഡ് ഒക്കെ സ്റ്റിക്കർ' പതിക്കുന്നു | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
കൊല്ലം പ്രസ്ക്ലബ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് നടത്തിയ പഠനോപകരണവിതരണത്തിന്റെ ഉദ്‌ഘാടനം മന്ത്രി ജെ ചിഞ്ചുറാണി നിർവ്വഹിച്ചപ്പോൾ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
കൊല്ലം പ്രസ്ക്ലബ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് നടത്തി പഠനോപകരണവിതരണം മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
നാടിന്റെ വിളക്കായതിന് ..... മുപ്പത്തൊന്നിന് വിരമിക്കുന്ന കളക്ടർ പി.കെ ജയശ്രീക്ക് പൗരാവലി നൽകിയ യാത്രയയപ്പിൽ കളക്ടർക്ക് വലിയ നിലവിളക്ക് സമർപ്പിക്കുന്ന മന്ത്രി വി.എൻ വാസവൻ. ചീഫ് വിപ്പ് എൻ ജയരാജ്, എം എൽ എ മാരായ സെബാസ്റ്റിയൻ കുളത്തിങ്കൽ, തിരുവഞ്ചൂർ രാധാകൃഷ്ണൻ , ജോബ് മൈക്കൽ തുടങ്ങിയവർ സമീപം | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി
എൻ ഡി എ സർക്കാരിന്റെ ഒമ്പതാം വാർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന മാധ്യമ സെമിനാറിൽ എത്തിയ കേന്ദ്രമന്ത്രി ശോഭ കരന്ദലജെ, കേന്ദ്രമന്ത്രി വി.മുരളീധരൻ, ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എന്നിവർ സംഭാഷണത്തിൽ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ
വർക്കിംഗ് വിമൻസ് ഫോറം എ.ഐ. ടി.യു.സി. നടത്തുന്ന സ്ത്രീ മുന്നേറ്റ ജാഥയ്ക്ക് കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നൽകിയ സ്വീകരണം സി.പി.ഐ. ജില്ലാ സെക്രട്ടറി സി.പി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
ആലപ്പുഴ റാണിക്കായലിൽ മുങ്ങിയ ഹൗസ് ബോട്ട്
ചേർത്തല താലൂക്ക് പരാതി പരിഹാര അദാലത്തിൽ അപേക്ഷകൾ തീർപ്പാക്കുന്ന മന്ത്രിമാരായ സജി ചെറിയാനും, പി.പ്രസാദും | ഫോട്ടോ: സി. ബിജു / മാതൃഭൂമി
കേരള എൻ.ജി.ഒ. യൂണിയൻ വജ്ര ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ട്രേഡ് യൂണിയൻ സമ്മേളനം സി.ഐ.ടി.യു. സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി. ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരം തൈക്കാട് പോലീസ് ഗ്രൗണ്ടിൽ കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് സേനാംഗങ്ങൾ, ഹോം ഗാർഡ്‌സ്, സിവിൽ ഡിഫൻസ് എന്നിവർ സംയുക്തമായി നൽകിയ വിടവാങ്ങൽ പരേഡിൽ സല്യൂട്ട് സ്വീകരിക്കുന്ന ഫയർ ഫോഴ്‌സ് മേധാവി ബി. സന്ധ്യ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
ആർ.എം.എസ്. യൂണിയനുകളുടെ സംയുക്ത ഡിവിഷണൽ സമ്മേളനം കണ്ണൂരിൽ കെ.വി. സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാർമസ്യൂട്ടിക്കൽസിന്റെ ആലപ്പുഴ കലവൂരിലെ ഫാർമ പാർക്കിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി പി.രാജീവ് നിർവ്വഹിക്കുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി
ഇന്ത്യയുടെ സ്ഥാന നിര്‍ണയ/ഗതി നിര്‍ണയ സംവിധാനമായ നാവികിന് വേണ്ടിയുള്ള രണ്ടാം തലമുറ ഉപഗ്രഹ പരമ്പരയിലെ ആദ്യ ഉപഗ്രഹം ഐ.എസ്.ആർ.ഒ. (ISRO) GSLV-F12 / NVS-01 ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചപ്പോൾ | ഫോട്ടോ: വി. രമേഷ് / മാതൃഭൂമി
കെ.പി. നൂറുദ്ധീൻ ചരമ വാർഷിക ദിനത്തിൽ കണ്ണൂർ ഡി. സി. സി.യിൽ പ്രസിഡൻ്റ് മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചന | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കർഷക സംഘം പാലക്കാട് മലമ്പുഴയിലെ വനം വകുപ്പ് വാളയാർ റേഞ്ച് ഓഫീസ് ഉപരോധിക്കുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
ന്യൂഡൽഹിയിലെ ജന്തർമന്തറിൽനിന്ന് പുതിയ പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ ഗുസ്തിതാരം സാക്ഷി മാലിക്കിനെ പോലീസ് വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്തപ്പോൾ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..