ഒക്ടോബര്‍ 29 ചിത്രങ്ങളിലൂടെ


 

 

1/39

ആലത്തിയൂർ ഹനുമാൻ കാവ് ദേവസ്വം ഏർപ്പെടുത്തിയ ആഞ്ജനേയ യുവപ്രതിഭാ പുരസ്കാരം ടി.വി. ശ്രീകലാ ഗുരുക്കൾക്ക് മന്ത്രി വി.അബ്ദുറഹിമാൻ സമ്മാനിക്കുന്നു | ഫോട്ടോ: പ്രദീപ്‌ പയ്യോളി

2/39

ആലത്തിയൂർ ഹനുമാൻ കാവ് ക്ഷേത്രത്തിലെ തിരുവോണ മഹോത്സവത്തോടനുബന്ധിച്ച് നൽകി വരുന്ന ആഞ്ജനേയ കീർത്തി പുരസ്കാരം, പുരസ്കാരം ലഭിച്ച എ.ആർ കുട്ടിക്ക് വേണ്ടി ഭാര്യ പി.സി. ഇന്ദിര മന്ത്രി വി.അബ്ദുറഹിമാനിൽനിന്ന് ഏറ്റുവാങ്ങുന്നു | ഫോട്ടോ: പ്രദീപ്‌ പയ്യോളി

3/39

കൃഷിദർശൻ എന്ന പേരിൽ സംസ്ഥാന തലത്തിൽ നടത്തുന്ന പ്രാദേശിക കാർഷിക വിലയിരുത്തൽ പരിപാടിയുടെ സമാപന ദിവസം നടന്ന ഘോഷയാത്ര | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

4/39

തൃശ്ശൂർ സദസ്സ് സംഘടിപ്പിച്ച കാക്കനാടൻ സ്മൃതിയിൽ സാറാ ജോസഫ് പ്രഭാഷണം നടത്തുന്നു. ലിസി, മാധവൻ പുറച്ചേരി, സി.എസ്. ചന്ദ്രിക, ഐ. ഷൻമുഖദാസ് എന്നിവർ സമീപം | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

5/39

തൃശ്ശൂർ റീജ്യണൽ തിയേറ്ററിൽ നടന്ന നവനീതം നൃത്തോത്സവത്തിൽ അങ്കിത പുഷ്പജൻ അവതരിപ്പിച്ച മോഹിനിയാട്ടം | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

6/39

കോഴിക്കോട്‌ ഈസ്റ്റ്ഹിൽ വി.കെ.കൃഷ്ണ മേനോൻ ആർട്ട് ഗ്യാലറിയിൽ ആരംഭിച്ച കേരള ചിത്രകലാ പരിഷത്തിന്റെ "കോഴിക്കോടൻ നിറച്ചാർത്ത് " ചിത്രകലാ ക്യാമ്പിൽ ചിത്രം വരയ്ക്കുന്നവർ. ക്യാമ്പ് ഞായറാഴ്ച്ച സമാപിക്കും | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

7/39

മറക്കുവാനാകില്ല ....... അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന് നീതി ലഭിക്കാനായി കോഴിക്കോട്‌ ഗാന്ധിഗൃഹത്തിൽ നടന്ന കൂട്ടായ്മയിൽ മധുവിന്റെ സഹോദരി സരസു മധുവിനോട് പ്രതികൾ ചെയ്ത ക്രൂരതയെ കുറിച്ച് പറയുമ്പോൾ അമ്മ മല്ലിയമ്മ വിതുമ്പുന്നു. വി.എം. മാർസൻ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

8/39

കോഴിക്കോട് അളകാപുരിയിൽ നടന്ന കെ.പി.ഉമ്മർ അനുസ്മരണം മന്ത്രി അഹമദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

9/39

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് സംഘടിപ്പിച്ച വിദ്യാഭ്യാസ - ഉന്നത വിദ്യാഭ്യാസ അവാർഡ് ദാനത്തിന്റെയും ആനുകൂല്യ വിതരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവ്വഹിക്കുന്നു. വി.കെ. പ്രശാന്ത് എം.എൽ.എ സമീപം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

10/39

കോട്ടയം താഴത്തങ്ങാടി മത്സര വള്ളംകളി കാണാനായി ആറ്റിൻ തീരത്ത് തടിച്ചുകൂടിയവർ | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

11/39

പാലക്കാട് ഫിലിം ക്ലബ്ബും മെഹ്ഫിൽ പാലക്കാടും സംയുക്തമായി സംഘടിപ്പിച്ച സർഗ സംഗീത സന്ധ്യ ജില്ലാ കളക്ടർ മൃൺമയി ജോഷി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി

12/39

സംസ്ഥാന വ്യാപകമായി നടക്കുന്ന ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി കണ്ണൂർ ചൊവ്വ ഹയർസെക്കണ്ടറി സ്‌കൂളിലെ എൻ.സി.സി. കേഡറ്റുകളും രക്ഷിതാക്കളും മേയർ ടി.ഒ.മോഹനന്റെ നേതൃത്വത്തിൽ ജ്യോതി തെളിയിച്ചപ്പോൾ. കേണൽ രമേശ് നാരായണൻ, എക്സൈസ് അസി.കമ്മീഷണർ എ .സി. രാഗേഷ്, എൻ.സി.സി. ഓഫീസർ കെ.കെ. വിനോദ്‌കുമാർ തുടങ്ങിയവർ സമീപം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

13/39

പ്രതിഭകളോട് മുഖാമുഖം പരിപാടിയിൽ ഗവ. ജി.വി.എച്ച്.എസ്.എസ് കണ്ണൂർ കായിക വിഭാഗത്തിലെ കുട്ടികളോട് ബോക്സിങ് താരം കെ.സി.ലേഖ സംവദിക്കുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

14/39

പാലക്കാട് ഫൈൻ ആർട്ട്സ് സൊസൈറ്റി ദേശീയ സംഗീതോത്സവത്തിൽ എൻ.ജെ. നന്ദിനിയും സംഘവും കച്ചേരി അവതരിപ്പിക്കുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

15/39

ഡോ.കെ.എം.ജോർജ് അവാർഡ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത്‌ സംഘടിപ്പിച്ച വാർഷിക പ്രഭാഷണത്തിൽ കെ.ജയകുമാർ സംസാരിക്കുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

16/39

അതിഥി തൊഴിലാളികൾക്കായി കവച് എന്ന പേരിൽ തൊഴിൽ വകുപ്പ് സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാംപെയിനിന്റെ സമാപന സമ്മേളനത്തിന് ശേഷം ലേബർ കമ്മിഷണർ കെ. വാസുകി ചൊല്ലികൊടുത്ത ലഹരി വിരുദ്ധ പ്രതിജ്ഞ മന്ത്രി വി.ശിവൻകുട്ടിയോടൊപ്പം ഏറ്റുചൊല്ലുന്ന അതിഥി തൊഴിലാളികൾ. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ സമീപം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

17/39

കേരള സ്‌റ്റേറ്റ് സർവീസസ് പെൻഷനേഴ്‌സ് യൂണിയൻ കോട്ടയ്ക്കലിൽ നടത്തിയ സാഹിത്യ സംഗമം കവി കെ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

18/39

കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന കലോത്സവം മലപ്പുറത്ത് മട്ടന്നൂർ ശങ്കരൻ കുട്ടി കേളികൊട്ടി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

19/39

സൈനിക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വിമുക്ത ഭടൻമാരും കുടുംബങ്ങളും നടത്തിയ മലപ്പുറം എസ്.പി. ഓഫീസ് മാർച്ച് പോലീസ് തടയുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

20/39

സൈനിക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വിമുക്ത ഭടൻമാരും കുടുംബങ്ങളും മലപ്പുറം ജില്ലാ പോലീസ് ഓഫീസ് ആസ്ഥാനത്തേക്ക് നടത്തിയ പ്രതിഷേധമാർച്ച് പി. ഉബൈദുള്ള എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

21/39

മലപ്പുറത്താരംഭിച്ച കേരള ഗസറ്റഡ് ഓഫീസേഴ്‌സ് സംസ്ഥാന കലോത്സവത്തിലെ നാടക മത്സരത്തിൽ നിന്ന് | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

22/39

കൊച്ചി പനമ്പിള്ളി നഗർ വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ വീട്ടമ്മമാർ നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ പ്രദർശനം | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

23/39

കുടിവെള്ളവിതരണം കാര്യക്ഷമമല്ലാത്തതിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് പ്രവർത്തകർ ആലപ്പുഴ വഴിച്ചേരി വാട്ടർ അതോറിറ്റി ഓഫീസിൽ പ്രതിഷേധിക്കുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

24/39

അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടന ആലപ്പുഴ ജില്ലാ സമ്മേളനം സംസ്ഥാന ദുരന്ത നിവാരണ കേന്ദ്രം മുൻ മേധാവി ഡോ. കെ.ജി.താര ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

25/39

സ്ഥാനം ഒഴിയുന്ന പി.എസ്.സി. ചെയർമാൻ എം.കെ.സക്കീർ ശനിയാഴ്ച തിരുവനന്തപുരത്ത്‌ പത്രസമ്മേളനത്തിൽ സംസാരിക്കുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

26/39

കേരള സ്റ്റേറ്റ് ടെയ്ലറിങ് ആൻഡ് എംബ്രോയ്ഡറി വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി.) ജില്ലാ കൺവെൻഷൻ മുൻ കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. വി.എം സിദ്ദിഖ്, എം.കെ ബീരാൻ, എം.പി.ജനാർദ്ദനൻ, ഡി.സി.സി പ്രസിഡണ്ട് കെ.പ്രവീൺകുമാർ, തോമസ് കല്ലാടൻ, അഡ്വ.എം.രാജൻ, സതീഷ് പെരിങ്ങളം എന്നിവർ സമീപം | ഫോട്ടോ: പി.പി. ബി​നോജ്‌ / മാതൃഭൂമി

27/39

അരിവില വർധനവിൽ പ്രതിഷേധിച്ച് സപ്ലൈകോ ഓഫിസിനു മുന്നിൽ യു ഡി എഫ് നടത്തിയ ധർണ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

28/39

കൂട്ടിലടങ്ങാത്ത ശൗര്യം... വയനാട് സുല്‍ത്താന്‍ബത്തേരി ചീരാല്‍ഗ്രാമത്തില്‍ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച് ഭീതിപരത്തിയ കടുവയെ കെണിവെച്ചുപിടിച്ച് പച്ചാടി വന്യമൃഗ സംരക്ഷണപരിചരണ കേന്ദ്രത്തില്‍ കൊണ്ടുവന്നപ്പോള്‍. പഴൂരില്‍ ബത്തേരി-ഊട്ടി അന്തസ്സംസ്ഥാന പാതയോരത്തുനിന്ന് 50 മീറ്റര്‍ അകലെ വനത്തില്‍വെച്ചാണ് പിടികൂടിയത് | ഫോട്ടോ: എം.വി. സിനോജ്

29/39

ഡൽഹിയിൽ സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനെത്തിയ നേതാക്കൾ | ഫോട്ടോ: പി.ജി ഉണ്ണികൃഷ്ണൻ / മാതൃഭൂമി

30/39

ഡൽഹിയിൽ സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനെത്തിയ നേതാക്കൾ | ഫോട്ടോ: പി.ജി ഉണ്ണികൃഷ്ണൻ / മാതൃഭൂമി

31/39

ഡൽഹിയിൽ സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനെത്തിയ നേതാക്കൾ | ഫോട്ടോ: പി.ജി ഉണ്ണികൃഷ്ണൻ / മാതൃഭൂമി

32/39

ഡൽഹിയിൽ സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ | ഫോട്ടോ: പി.ജി ഉണ്ണികൃഷ്ണന്‍ / മാതൃഭൂമി

33/39

കെ.എസ്.എഫ്.ഇ ഓഫീസേർസ് യൂണിയൻ കണ്ണൂർ കാസർകോഡ് ജില്ലാതല പഠന ക്യാമ്പിന്‌ തുടക്കമായി കണ്ണൂർ ആദികടലായിയിൽ പ്രസിഡണ്ട് പി സുഗുണൻ പതാക ഉയർത്തുന്നു| ഫോട്ടോ: സി. സുനിൽ കുമാർ / മാതൃഭൂമി

34/39

കേൾവി, കാഴ്ചവൈകല്യമുള്ളതും സെറിബ്രൽ പാൾസി ബാധിതരുമായവരെ കോർത്തിണക്കി എറണാകുളം പനമ്പള്ളി നഗർ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഊർജ്ജ ഇൻക്ലൂസിവ് ഫുട്ബാൾ മത്സരത്തിൽ ശിവശങ്കർ കളിക്കാരോടൊപ്പം | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി

35/39

കേൾവി, കാഴ്ചവൈകല്യമുള്ളതും സെറിബ്രൽ പാൾസി ബാധിതരുമായവരെ കോർത്തിണക്കി എറണാകുളം പനമ്പള്ളി നഗർ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഊർജ്ജ ഇൻക്ലൂസിവ് ഫുട്ബാൾ മത്സരം | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി

36/39

പടയണി സുവർണ ജൂബിലിയുടെ ഭാഗമായുള്ള മാധ്യമ സെമിനാർ ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി സുനിൽകുമാർ \ മാതൃഭൂമി

37/39

കാസര്‍കോട് പെരിയ ദേശീയ പാതയില്‍ നിര്‍മാണത്തിലിരിക്കുന്ന അണ്ടര്‍ പാസേജ് തകര്‍ന്നു വീണപ്പോള്‍| ഫോട്ടോ: രാമനാഥ് പൈ/ മാതൃഭൂമി

38/39

കണ്ണൂര്‍ ചൊവ്വ ധര്‍മ്മസമാജം യു.പി.സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ലഹരിക്കെതിരെ നടത്തിയ ചിത്രയോജനം പരിപാടി മേയര്‍ ടി.ഒ.മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സുനില്‍ സി കുമാര്‍ \ മാതൃഭൂമി

39/39

തൃശൂര്‍ പട്ടിക്കാട് എടപ്പലം പാടശേഖരത്തില്‍ ഞാറുനടുന്ന കൃഷിമന്ത്രി പി. പ്രസാദ്, റവന്യൂമന്ത്രി കെ. രാജന്‍ എന്നിവര്‍. പാലക്കാട് ജില്ലയില്‍ നിന്ന് കൃഷിപ്പണിക്കെത്തിയ പാര്‍വതിയാണ് സമീപം. കൃഷിദര്‍ശന്‍ എന്ന പേരില്‍ സംസ്ഥാനതലത്തില്‍ നടത്തുന്ന പ്രാദേശിക കാര്‍ഷികവിലയിരുത്തല്‍ പരിപാടിയുടെ ഭാഗമായി ഒല്ലൂക്കരയിലെ കൃഷിയിടങ്ങള്‍ സന്ദര്‍ശിക്കവെയാണ് മന്ത്രിമാര്‍ ഞാറുനടാന്‍ ഇറങ്ങിയത്.

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented