സെപ്റ്റംബര്‍ 28 ചിത്രങ്ങളിലൂടെ


1/58

കണ്ണൂർ ചിറക്കൽ ചാമുണ്ഡി കോട്ടത്ത് നവരാത്രി ആഘോഷത്തിന്റെ ഭാഗമായി വീരമണി കണ്ണനും സംഘവും അവതരിപ്പിച്ച ഭക്തി ഗാന സുധ| ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

2/58

കണ്ണൂർ ദസറയുടെ വേദിയിൽ എത്തിയ സിനിമാ താരങ്ങളായ നിവിൻ പോളി, അജു വർഗീസ്, സിജു വിൽസൺ, ഗ്രേസ് ആന്റണി എന്നിവർ മേയർക്കും നാട്ടുകാർക്കുമൊപ്പം ലഹരിക്കെതിരെ തിരി തെളിയിച്ച്‌ പ്രതിജ്ഞ എടുത്തപ്പോൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

3/58

കണ്ണൂർ ദസറയുടെ വേദിയിൽ എത്തിയ സിനിമാ താരങ്ങളായ നിവിൻ പോളി, അജു വർഗീസ്, സിജു വിൽസൺ, ഗ്രേസ് ആന്റണി എന്നിവർ മേയർക്കും നാട്ടുകാർക്കുമൊപ്പം ലഹരിക്കെതിരെ തിരി തെളിയിച്ച്‌ പ്രതിജ്ഞ എടുത്തപ്പോൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

4/58

ഗുജറാത്തിൽ ആരംഭിച്ച ദേശീയ ഗെയിംസിൽ പങ്കെടുക്കാനെത്തിയ കേരളത്തിന്റെ അത് ലറ്റുകൾ ബുധനാഴ്ച്ച വൈകീട്ട് ഗാന്ധിനഗർ ഐ.ഐ.ടി ഗ്രൗണ്ടിൽ പരിശീലനത്തിനിറങ്ങും മുമ്പ് പ്രാർത്ഥനയിൽ മുഴുകിയപ്പോൾ. ഗെയിംസ് വ്യാഴാഴ്ച്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

5/58

ഗുജറാത്തിൽ നടക്കുന്ന ദേശീയ ഗെയിംസിൽ വനിതകളുടെ റഗ്ബി മൽസരത്തിൽ ഒഡീഷയും കേരളവും ഏറ്റുമുട്ടിയപ്പോൾ - മൽസരം 64 - 0 ന് ഒഡീഷ വിജയിച്ചു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

6/58

കേരള നിർമ്മാണ തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ (ബി.എം.എസ്‌.) പത്തനംതിട്ട ക്ഷേമനിധി ഓഫീസിലേക്ക് നടന്ന തൊഴിലാളിമാർച്ച് | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

7/58

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട്‌ ഗുജറാത്തി സ്ട്രീറ്റിൽ സംഘടിപ്പിച്ച നാനാത്വത്തിൽ ഏകത്വം ഉത്സവം ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് പി.രഘുനാഥ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

8/58

സ്വാതന്ത്ര്യ സമര സേനാനിയും മാതൃഭൂമി പ്രഥമ മാനേജിങ് ഡയറക്ടറുമായ കെ.മാധവൻ നായരുടെ ചരമ വാർഷികത്തോടനുബന്ധിച്ച് കോഴിക്കോട്‌ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺകുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

9/58

'മൊകേരി ഓർമ' അനുസ്മരണക്കൂട്ടായ്മ കോഴിക്കോട് സംഘടിപ്പിച്ച പ്രൊഫ.രാമചന്ദ്രൻ മൊകേരി അനുസ്മരണം ചടങ്ങിൽ പ്രൊഫ.ടി.ശോഭീന്ദ്രൻ സംസാരിക്കുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

10/58

സി.പി.എം നേതാക്കൾക്കെതിരെ കുറിപ്പെഴുതിവെച്ച് ആത്മഹത്യ ചെയ്ത പെരുനാട് മേലേതിൽ എം.എസ്. ബാബുവിന്റെ വീട്ടിലെത്തിയ മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

11/58

സി.പി.എം നേതാക്കൾക്കെതിരെ കുറിപ്പെഴുതിവെച്ച് ആത്മഹത്യ ചെയ്ത പെരുനാട് മേലേതിൽ എം.എസ്. ബാബുവിന്റെ മൃതദേഹത്തിനരികിൽ ഭാര്യ കുസുമകുമാരിയും മകൾ അശ്വതിയും | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

12/58

തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ - ദക്ഷിണാഫ്രിക്ക ട്വന്റി 20 മത്സരം കാണാനെത്തിയവർ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

13/58

തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ - ദക്ഷിണാഫ്രിക്ക ട്വന്റി 20 മത്സരം കാണാനെത്തിയവർ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

14/58

തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ - ദക്ഷിണാഫ്രിക്ക ട്വന്റി 20 മത്സരം കാണാനെത്തിയവർ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

15/58

തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ - ദക്ഷിണാഫ്രിക്ക ട്വന്റി 20 മത്സരം കാണാനെത്തിയവർ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

16/58

സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ കാമ്പയിന്റെ തിരുവനന്തപുരത്ത് നടന്ന ലോഗോ പ്രകാശനത്തിനെത്തിയ ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലേക്ക് സ്വീകരിക്കുന്നു. മന്ത്രിമാരായ എം.ബി.രാജേഷ്, വി.ശിവൻകുട്ടി തുടങ്ങിയവർ സമീപം | ഫോട്ടോ: പി.ആർ.ഡി.

17/58

പത്തനംതിട്ട സിവിൽസ്റ്റേഷനിലെ പ്രധാന കവാടത്തിലേക്കുള്ള വഴിയുടെ ഇരു വശവും ഇരുചക്രവാഹനം പാർക്ക് ചെയ്ത നിലയിൽ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

18/58

പത്തനംതിട്ട ജില്ലാ കോടതിക്കു പിറകിൽ സെപ്ടിക് ടാങ്ക് പൊട്ടി ഒഴുകിയെടുത്ത് ടാങ്ക് വെച്ച മറച്ച നിലയിൽ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

19/58

പത്തനംതിട്ട മിനി സിവിൽ സ്‌റ്റേഷനിൽ ജില്ലാ ട്രഷറിക്കുമുന്നിൽ മുന്നിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ. കൂട്ടത്തിൽ തുരുമ്പെടുത്ത് കിടക്കുന്ന വാഹനങ്ങളും കാണാം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

20/58

സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ കാമ്പയിന്റെ ലോഗോ ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി മുഖ്യമന്ത്രി പിണറായി വിജയന് നൽകി പ്രകാശനം ചെയ്യുന്നു. മന്ത്രിമാരായ കെ.രാജൻ, എം.ബി.രാജേഷ് എന്നിവർ സമീപം | ഫോട്ടോ: പി.ആർ.ഡി

21/58

എറണാകുളത്ത്‌ ആസ്റ്റർ മെഡിസിറ്റി ഹൗസ്‌ ബോട്ടിൽ ഏർപ്പെടുത്തിയ പുതിയ ചികിത്സാ സമ്പ്രദായത്തിന്റെ ഉദ്‌ഘാടനം അസർബൈജാൻ അംബാസിഡർ ഡോ. അഷ്‌റഫ് ശിഖാലിയേവ് നിർവഹിച്ചപ്പോൾ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

22/58

സുരക്ഷ മുൻകരുതലിന്റെ ഭാഗമായി ആലുവ ബാലസംസ്കാര കേന്ദ്രത്തിന് മുൻപിലെ സി ആർ പി എഫ് കാവൽ | ഫോട്ടോ: ബി.മുരളീകൃഷ്‌ണൻ / മാതൃഭൂമി

23/58

നവരാത്രിയോടനുബന്ധിച്ച് ഡല്‍ഹിയില്‍ ദുര്‍ഗാപൂജയ്ക്കായി ദുര്‍ഗാദേവിയുടെ വിഗ്രഹങ്ങള്‍ തയ്യാറാക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന്‍ / മാതൃഭൂമി

24/58

ദേശീയ ഗെയിംസ് അത്‌ലറ്റിക്സിൽ പങ്കെടുക്കുന്ന കേരള ടീം ഗാന്ധിനഗർ ഐഐടി സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്നു | ഫോട്ടോ: ബി.കെ. രാജേഷ്‌ / മാതൃഭൂമി

25/58

ദേശീയ ഗെയിംസ് അത്‌ലറ്റിക്സിൽ പങ്കെടുക്കുന്ന കേരള ടീം ഗാന്ധിനഗർ ഐഐടി സ്റ്റേഡിയത്തിൽ പരിശീലനം നടത്താൻ എത്തിയപ്പോൾ | ഫോട്ടോ: ബി.കെ. രാജേഷ്‌ / മാതൃഭൂമി

26/58

ദേശീയ ഗെയിംസിൻ്റെ ഉദ്ഘാടന ചടങ്ങ് നടക്കുന്ന അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയം | ഫോട്ടോ: ബി.കെ. രാജേഷ്‌ / മാതൃഭൂമി

27/58

തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യ- ദക്ഷിണാഫ്രിക്ക ട്വന്റി 20 മത്സരത്തിനായി ഇന്ത്യന്‍ ടീമംഗങ്ങള്‍ റാവിസ് ഹോട്ടലില്‍ നിന്ന് പുറപ്പെടുന്നു | ഫോട്ടോ: ആദിത്യ റാം

28/58

തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യ- ദക്ഷിണാഫ്രിക്ക ട്വന്റി 20 മത്സരത്തിനായി ഇന്ത്യന്‍ ടീമംഗങ്ങള്‍ റാവിസ് ഹോട്ടലില്‍ നിന്ന് പുറപ്പെടുന്നു | ഫോട്ടോ: ആദിത്യ റാം

29/58

തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യ- ദക്ഷിണാഫ്രിക്ക ട്വന്റി 20 മത്സരത്തിനായി ഇന്ത്യന്‍ ടീമംഗങ്ങള്‍ റാവിസ് ഹോട്ടലില്‍ നിന്ന് പുറപ്പെടുന്നു | ഫോട്ടോ: ആദിത്യ റാം

30/58

കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവും അനുരാഗ് ഠാക്കൂറും ന്യൂഡൽഹിയിൽ മന്ത്രിസഭാ തീരുമാനങ്ങളെക്കുറിച്ച്‌ വാർത്താ സമ്മേളനം നടത്തുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

31/58

പീപ്പിൾസ് ഫൗണ്ടേഷൻ പത്താം വർഷികം കണ്ണൂരിൽ പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

32/58

കാലിക്കറ്റ് ബാർ അസോസിയേഷൻ നടത്തിയ എഴുത്തും ജീവിതവും സെമിനാറിൽ പങ്കെടുക്കാനെത്തിയ ബാലചന്ദ്രൻ ചുള്ളിക്കാടിനെ ജില്ലാ പ്രിൻസിപ്പൽ ജഡ്ജ് എസ്.കൃഷ്ണകുമാർ പൊന്നാടയണിയിച്ച് ആദരിക്കുന്നു. പ്രസിഡണ്ട് അഡ്വ. എം.എസ് സജി സമീപം | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

33/58

കാലിക്കറ്റ് ബാർ അസോസിയേഷൻ നടത്തിയ എഴുത്തും ജീവിതവും സെമിനാറിൽ ബാലചന്ദ്രൻ ചുള്ളിക്കാട് പ്രഭാഷണം നടത്തുന്നു. സെക്രട്ടറി അഡ്വ.എസ് ശ്രീകാന്ത്, പ്രസിഡണ്ട് അഡ്വ. എം.എസ്. സജി, അഡ്വ.ഇ.അഞ്ജന എന്നിവർ സമീപം | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

34/58

മാതൃഭൂമിയുടെ ശതാബ്‌ദിയാഘോഷങ്ങളുടെ ഭാഗമായി ലോക വാർത്താദിനത്തിൽ തിരുവനന്തപുരത്ത് കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച ഏകദിന സംവാദത്തിലെ "ദ വേ ഫോർവേഡ്" സെഷനിൽ ദ ഇന്ത്യൻ എക്‌സ്പ്രസ് എക്സിക്യുട്ടീവ് ഡയറക്ടറും ന്യൂസ് മീഡിയ ഹെഡുമായ ആനന്ദ് ഗോയങ്ക മുഖ്യപ്രഭാഷണം നടത്തുന്നു. ദ ന്യൂസ് മിനിറ്റ് എഡിറ്റർ ഇൻ ചീഫ് ധന്യ രാജേന്ദ്രൻ, എ.ബി.പി.നെറ്റ് വർക്ക് സി.ഇ.ഒ.അവിനാഷ് പാണ്ഡേ, ആനന്ദ വികടൻ മാനേജിങ് ഡയറക്ടർ ബി.ശ്രീനിവാസൻ, ബൂം ലൈവ് മാനേജിങ് എഡിറ്റർ ജെൻസി ജേക്കബ്, കൈരളി ടി.വി. മാനേജിങ് ഡയറക്ടർ ജോൺ ബ്രിട്ടാസ് എം.പി. എന്നിവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

35/58

മാതൃഭൂമിയുടെ ശതാബ്‌ദിയാഘോഷങ്ങളുടെ ഭാഗമായി ലോക വാർത്താദിനത്തിൽ തിരുവനന്തപുരത്ത് കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച ഏകദിന സംവാദത്തിലെ "ദ വേ ഫോർവേഡ്" സെഷൻ ആനന്ദ വികടൻ മാനേജിങ് ഡയറക്ടർ ബി.ശ്രീനിവാസൻ നയിക്കുന്നു. ദ ന്യൂസ് മിനിറ്റ് എഡിറ്റർ ഇൻ ചീഫ് ധന്യ രാജേന്ദ്രൻ, എ.ബി.പി.നെറ്റ് വർക്ക് സി.ഇ.ഒ.അവിനാഷ് പാണ്ഡേ, ബൂം ലൈവ് മാനേജിങ് എഡിറ്റർ ജെൻസി ജേക്കബ്, കൈരളി ടി.വി. മാനേജിങ് ഡയറക്ടർ ജോൺ ബ്രിട്ടാസ് എം.പി. എന്നിവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

36/58

മാതൃഭൂമിയുടെ ശതാബ്‌ദിയാഘോഷങ്ങളുടെ ഭാഗമായി ലോക വാർത്താദിനത്തിൽ തിരുവനന്തപുരത്ത് കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച ഏകദിന സംവാദത്തിലെ "ദ വേ ഫോർവേഡ്" സെഷനിൽ കൈരളി ടി.വി. മാനേജിങ് ഡയറക്ടർ ജോൺ ബ്രിട്ടാസ് എം.പി. സംസാരിക്കുന്നു. ദ ന്യൂസ് മിനിറ്റ് എഡിറ്റർ ഇൻ ചീഫ് ധന്യ രാജേന്ദ്രൻ, എ.ബി.പി.നെറ്റ് വർക്ക് സി.ഇ.ഒ.അവിനാഷ് പാണ്ഡേ, ആനന്ദ വികടൻ മാനേജിങ് ഡയറക്ടർ ബി.ശ്രീനിവാസൻ, ബൂം ലൈവ് മാനേജിങ് എഡിറ്റർ ജെൻസി ജേക്കബ് എന്നിവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

37/58

കണ്ണൂർ പള്ളിക്കുന്ന് കൃഷ്ണമേനോൻ സ്മാരക വനിതാ കോളേജിൽ നടന്ന ഫ്രഷേഴ്‌സ് ഡേ, വിമെൻസ് ഫെസ്റ്റ് ഉദ്ഘാടനച്ചടങ്ങിനെത്തിയ സിനിമാതാരങ്ങളായ നിവിൻ പോളി, ഗ്രേസ് ആൻറണി, സിജു വിൽസൺ എന്നിവർ വിദ്യാർത്ഥികൾക്കൊപ്പം സെൽഫി എടുക്കുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

38/58

മാതൃഭൂമിയുടെ ശതാബ്‌ദിയാഘോഷങ്ങളുടെ ഭാഗമായി ലോക വാർത്താദിനത്തിൽ തിരുവനന്തപുരത്ത് കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച സേക്രഡ് ഫാക്ടസ്-മാധ്യമ സെമിനാറിന്റെ ഉദ്‌ഘാടന സെഷനിൽ മാതൃഭൂമി വൈസ് പ്രസിഡന്റ് - ഓപ്പറേഷൻസ് ദേവിക ശ്രേയാംസ് കുമാർ ഫ്രണ്ട് ലൈൻ എഡിറ്റർ വൈഷ്ണ റോയ് ക്കൊപ്പം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

39/58

മാതൃഭൂമിയുടെ ശതാബ്‌ദിയാഘോഷങ്ങളുടെ ഭാഗമായി ലോക വാർത്താദിനത്തിൽ തിരുവനന്തപുരത്ത് കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച സേക്രഡ് ഫാക്ടസ്-മാധ്യമ സെമിനാറിന്റെ ഉദ്‌ഘാടന സെഷനിൽ മുതിർന്ന മാധ്യമപ്രവർത്തക സീമ ചിസ്തി മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി.ശ്രേയാംസ് കുമാറിനൊപ്പം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

40/58

മാതൃഭൂമിയുടെ ശതാബ്‌ദിയാഘോഷങ്ങളുടെ ഭാഗമായി ലോക വാർത്താദിനത്തിൽ തിരുവനന്തപുരത്ത് കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച ഏകദിന സംവാദത്തിലെ "ഫാക്ട് പഞ്ച്" സെഷൻ ദ ഹിന്ദു ഡൽഹി റെസിഡന്റ് എഡിറ്റർ വർഗീസ് കെ.ജോർജ് നയിക്കുന്നു. മുതിർന്ന മാധ്യമപ്രവർത്തക സീമ ചിസ്തി, ഔട്ട് ലുക്ക് മാഗസിന്റെ മുൻ എഡിറ്റർ റൂബെൻ ബാനർജി, ദ ടൈംസ് ഓഫ് ഇന്ത്യ തമിഴ്‌നാട് റെസിഡന്റ് എഡിറ്റർ അരുൺ റാം, ഫ്രണ്ട് ലൈൻ എഡിറ്റർ വൈഷ്ണ റോയ് എന്നിവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

41/58

മാതൃഭൂമിയുടെ ശതാബ്‌ദിയാഘോഷങ്ങളുടെ ഭാഗമായി ലോക വാർത്താദിനത്തിൽ തിരുവനന്തപുരത്ത് കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച ഏകദിന സംവാദത്തിലെ "കൗണ്ടർ മീഡിയ" സെഷൻ ഓപ്പൺ മാഗസിൻ എക്സിക്യുട്ടീവ് എഡിറ്റർ എൻ.പി.ഉല്ലേഖ് നയിക്കുന്നു. മുതിർന്ന മാധ്യമപ്രവർത്തകൻ ഹരി എസ്.കർത്ത, ഏഷ്യാനെറ്റ് ഗ്രൂപ്പ് എഡിറ്റോറിയൽ ഉപദേശകൻ എം.ജി.രാധാകൃഷ്‌ണൻ, മുൻ എം.പിയും മാധ്യമ വിമർശകനുമായ സെബാസ്റ്റ്യൻ പോൾ, മാധ്യമം എഡിറ്റർ വി.എം.ഇബ്രാഹിം, സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് കിരൺ തോമസ് എന്നിവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

42/58

മാതൃഭൂമിയുടെ ശതാബ്‌ദിയാഘോഷങ്ങളുടെ ഭാഗമായി ലോക വാർത്താദിനത്തിൽ തിരുവനന്തപുരത്ത് കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച ഏകദിന സംവാദത്തിലെ "കൗണ്ടർ മീഡിയ" സെഷനിൽ ഇന്ത്യ ടുഡേ ടി വി കൺസൾട്ടിങ് എഡിറ്റർ രാജ്‌ദീപ് സർദേശായി മുഖ്യ പ്രഭാഷണം നടത്തുന്നു. ഓപ്പൺ മാഗസിൻ എക്സിക്യുട്ടീവ് എഡിറ്റർ എൻ.പി.ഉല്ലേഖ്, മുതിർന്ന മാധ്യമപ്രവർത്തകൻ ഹരി എസ്.കർത്ത, ഏഷ്യാനെറ്റ് ഗ്രൂപ്പ് എഡിറ്റോറിയൽ ഉപദേശകൻ എം.ജി.രാധാകൃഷ്‌ണൻ, മുൻ എം.പിയും മാധ്യമ വിമർശകനുമായ സെബാസ്റ്റ്യൻ പോൾ, മാധ്യമം എഡിറ്റർ വി.എം.ഇബ്രാഹിം, സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് കിരൺ തോമസ് എന്നിവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

43/58

മാതൃഭൂമിയുടെ ശതാബ്‌ദിയാഘോഷങ്ങളുടെ ഭാഗമായി ലോക വാർത്താദിനത്തിൽ തിരുവനന്തപുരത്ത് കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച ഏകദിന സംവാദത്തിലെ "ഫാക്ട് പഞ്ച്" സെഷനിൽ ഇന്ത്യൻ എക്‌സ്പ്രസ് മുൻ എഡിറ്റർ അരുൺ ഷൂരി മുഖ്യ പ്രഭാഷണം നടത്തുന്നു. മുതിർന്ന മാധ്യമപ്രവർത്തക സീമ ചിസ്തി, ഔട്ട് ലുക്ക് മാഗസിന്റെ മുൻ എഡിറ്റർ റൂബെൻ ബാനർജി, ദ ഹിന്ദു ഡൽഹി റെസിഡന്റ് എഡിറ്റർ വർഗീസ് കെ.ജോർജ്, ദ ടൈംസ് ഓഫ് ഇന്ത്യ തമിഴ്‌നാട് റെസിഡന്റ് എഡിറ്റർ അരുൺ റാം, ഫ്രണ്ട് ലൈൻ എഡിറ്റർ വൈഷ്ണ റോയ് എന്നിവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

44/58

മാതൃഭൂമിയുടെ ശതാബ്‌ദിയാഘോഷങ്ങളുടെ ഭാഗമായി ലോക വാർത്താദിനത്തിൽ തിരുവനന്തപുരത്ത് കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച "സേക്രഡ് ഫാക്ട്സ്"-സത്യാനന്തര കാലത്തെ മാധ്യമ പ്രവർത്തനം" എന്ന സംവാദത്തിന്റെ ഉദ്‌ഘാടന ചടങ്ങിനെത്തിയ മുൻ ഡി.ജി.പി. ഋഷിരാജ് സിംഗും എ.ഡി.ജി.പി. മനോജ് എബ്രഹാമും | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

45/58

മാതൃഭൂമിയുടെ ശതാബ്‌ദിയാഘോഷങ്ങളുടെ ഭാഗമായി ലോക വാർത്താദിനത്തിൽ തിരുവനന്തപുരത്ത് കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച "സേക്രഡ് ഫാക്ട്സ്"-സത്യാനന്തര കാലത്തെ മാധ്യമ പ്രവർത്തനം" എന്ന സംവാദത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുക്കുന്നവർ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

46/58

മാതൃഭൂമിയുടെ ശതാബ്‌ദിയാഘോഷങ്ങളുടെ ഭാഗമായി ലോക വാർത്താദിനത്തിൽ തിരുവനന്തപുരത്ത് കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച "സേക്രഡ് ഫാക്ട്സ്"-സത്യാനന്തര കാലത്തെ മാധ്യമ പ്രവർത്തനം" എന്ന സംവാദത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുക്കുന്നവർ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

47/58

മാതൃഭൂമിയുടെ ശതാബ്‌ദിയാഘോഷങ്ങളുടെ ഭാഗമായി ലോക വാർത്താദിനത്തിൽ തിരുവനന്തപുരത്ത് കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച "സേക്രഡ് ഫാക്ട്സ്"- സത്യാനന്തര കാലത്തെ മാധ്യമ പ്രവർത്തനം" എന്ന സംവാദം മുഖ്യാതിഥി ദ ഹിന്ദുവിന്റെ മുൻ എഡിറ്ററും മുതിർന്ന മാധ്യമപ്രവർത്തകനുമായ എൻ.റാം ഓണലൈനായി ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

48/58

തിരുവനന്തപുരത്ത്‌ മാതൃഭൂമി സംഘടിപ്പിച്ച 'സേക്രഡ് ഫാക്ടസ്'- മാധ്യമ സെമിനാറിന്റെ ഉദ്‌ഘാടന സെഷനിൽ നിന്ന് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

49/58

നവരാത്രി ആഘോഷത്തിന്റെ ഭാഗമായി കണ്ണൂർ തെക്കി ബസാർ കാഞ്ചി കാമാക്ഷി അമ്മൻ കോവിലിൽ ദക്ഷിണ കലാക്ഷേത്രത്തിലെ കലാകാരികൾ അവതരിപ്പിച്ച നൃത്ത സന്ധ്യ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

50/58

ഗസൽ നിലാവിൽ കുളിച്ച് ... കണ്ണൂർ ദസറയുടെ ഭാഗമായി റാസയും ബീഗവും അവതരിപ്പിച്ച ഗസൽ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

51/58

ലഹരിക്കെതിരെ ആലപ്പുഴ കളക്ട്രേറ്റിൽ വിമൻസ് ജെസ്റ്റീസ് മൂവ്മെന്റ് നടത്തിയ ധർണ | ഫോട്ടോ: സി. ബിജു / മാതൃഭൂമി

52/58

ലഹരിക്കെതിരെ ഭരണകൂടം നിസംഗത പാലിക്കുന്നുവെന്നാരോപിച്ച് വിമൻസ് ജസ്റ്റിസ് മൂവ്മെന്റ് കണ്ണൂർ കലക്ട്രേറ്റ് മാർച്ച് നടത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

53/58

അഹമ്മദാബാദില്‍ ദേശീയ ഗെയിംസ് വനിതാ റഗ്ബിയില്‍ കേരളത്തിനെതിരെ ഒഡിഷ സ്‌കോര്‍ നേടുന്നു | ഫോട്ടോ: ബി.കെ. രാജേഷ്‌

54/58

അഹമ്മദാബാദിൽ ദേശീയ ഗെയിംസിൽ ഒഡിഷയ്‌ക്കെതിരായ റഗ്ബി മത്സരത്തിന് മുന്നോടിയായി പരിശീലനം നടത്തുന്ന കേരള വനിതാ ടീം | ഫോട്ടോ: ബി.കെ. രാജേഷ്‌ / മാതൃഭൂമി

55/58

അഹമ്മദാബാദിൽ ദേശീയ ഗെയിംസിൽ ഒഡിഷയ്‌ക്കെതിരായ റഗ്ബി മത്സരത്തിന് മുന്നോടിയായി പരിശീലനം നടത്തുന്ന കേരള വനിതാ ടീം | ഫോട്ടോ: ബി.കെ. രാജേഷ്‌ / മാതൃഭൂമി

56/58

ആലപ്പുഴ .എസ്.ഡി.വി.ഇ എച്ച്.എസ്.എസിന്റെ ഗോള്‍ഡന്‍ ജൂബിലി ലോഗോ പ്രകാശനം ചെയ്ത് ജില്ലാ പ്രിസിപ്പല്‍ സെഷന്‍ ജഡ്ജ് ജോബിന്‍സെബാസ്റ്റ്യന്‍ സംസാരിക്കുന്നു | ഫോട്ടോ: സി. ബിജു

57/58

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര മലപ്പുറം ജില്ലയില്‍ പ്രവേശിച്ച് പെരിന്തല്‍മണ്ണ നഗരത്തിലെത്തിയപ്പോള്‍ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

58/58

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയ ഇന്ത്യൻ ടീം ക്യാപ്റ്റൻ രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും യൂസ്‌വേന്ദ്ര ചാഹലും കോച്ച് രാഹുൽ ദ്രാവിഡിനൊപ്പം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented