.jpg?$p=65962b5&w=856&q=0.8)
കോഴിക്കോട് കോതിയിലെ മലിനജല സംസ്കരണപ്ലാന്റ് നിർമ്മാണം റോഡിൽ തോണി കൊണ്ടിട്ട് നാട്ടുകാർ തടഞ്ഞപ്പോൾ | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
കോഴിക്കോട് കോതിയിലെ മലിനജല സംസ്കരണപ്ലാന്റ് നിർമ്മാണം റോഡിൽ തോണി കൊണ്ടിട്ട് നാട്ടുകാർ തടഞ്ഞപ്പോൾ | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
കോഴിക്കോട്ട് കേസരി വാരികയുടെ എഴുപത്തൊന്നാം വാർഷിക പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ ഗവർണ്ണർ ആരിഫ് മുഹമദ്ഖാനെ മുൻ അംബാസിഡർ ഡോ. ടി.പി. ശ്രീനിവാസൻ സ്വീകരിക്കുന്നു. പ്രൊഫ. പ്രസാദ് കൃഷ്ണ, പി.കെ.ശ്രീകുമാർ, ജെ.നന്ദകുമാർ എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ ചെയർപേഴ്സണായി സത്യപ്രതിജ്ഞ ചെയ്ത ടി.കെ.ജോസിനെ ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയ് അനുമോദിക്കുന്നു | ഫോട്ടോ: പി.ആർ.ഡി.
മാതൃഭൂമി സീഡ് സംസ്ഥാനതല പച്ചക്കറിവിത്ത് വിതരണ ഉദ്ഘാടനം തിരുവനന്തപുരം കവടിയാർ ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂളിൽ മന്ത്രി പി.പ്രസാദ് കുട്ടികൾക്ക് വിത്തുകൾ കൈമാറി നിർവഹിക്കുന്നു. ഫെഡറൽബാങ്ക് റീജിയണൽ ഹെഡ്ഡ് നിഷാ കെ.ദാസ്, സ്കൂൾ പ്രിൻസിപ്പൽ ഫാ.ബിനോ പട്ടർക്കളം, വി.എഫ്.പി.സി.കെ.ഡെപ്യൂട്ടി മാനേജർ ലീന തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
വിഴിഞ്ഞം സമരാനുകൂലികൾക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കണ്ണൂരിൽ മനുഷ്യാവകാശ - പരിസ്ഥിതി പ്രവർത്തകർ നടത്തിയ പ്രകടനം | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കേരളാ ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സർഗം സാംസ്കാരിക വേദി കണ്ണൂരിൽ സംഘടിപ്പിച്ച സൗഹൃദ ഫുട്ബോൾ മത്സരത്തിൽ എൻ.ജി.ഓ.യൂണിയനും കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ ടീമും തമ്മിൽ നടന്ന പോരാട്ടം | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
വിഴിഞ്ഞം മത്സ്യത്തൊഴിലാളി സമര ഐഖ്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന പ്രതിഷേധം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
കൊല്ലം അഞ്ചലിൽ തുടങ്ങിയ റവന്യൂ ജില്ലാ കലോത്സവം എച്ച് എസ് എസ് വിഭാഗം ബാൻഡിൽ ഒന്നാം സ്ഥാനം നേടിയ ടി കെ എം എച്ച് എസ് എസ് കരിക്കോട് | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി
കൊല്ലം അഞ്ചലിൽ തുടങ്ങിയ റവന്യൂ ജില്ലാ കലോത്സവം ഹൈസ്കൂൾ വിഭാഗം ബാൻഡിൽ ഒന്നാം സ്ഥാനം നേടിയ ലിറ്റൽ ഫ്ളവർ ഇംഗ്ലീഷ് മീഡിയം സ്കൂൾ തൃപ്പലഴികം കുണ്ടറ | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി
ബിച്ചുതിരുമല അനുസ്മരണയോഗം തിരുവനന്തപുരം വൈ.എം.സി.എ.ഹാളിൽ ശ്രീകുമാരൻ തമ്പി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
തളിപ്പറമ്പ് കെ.എസ്.എഫ്.ഇ ശാഖ ഉദ്ഘാടനത്തിന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ എത്തിയപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
സന്നിധാനത്തെ നടപ്പന്തലിൽ ദർശനത്തിനായി കാത്തു നിൽക്കുന്ന അയ്യപ്പഭക്തർക്ക് കുപ്പിയിൽ കുടിവെള്ളം നൽകുന്ന പദ്ധതി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. അനന്തഗോപൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
കോഴിക്കോട്ട് നടക്കുന്ന സൗത്ത് സോൺ വുഷു വിമൻസ് ലീഗിലെ 45 കിലോ വിഭാഗം മത്സരത്തിൽ നിന്ന് | ഫോട്ടോ: പി.പി.ബിനോജ് / മാതൃഭൂമി
വിഴിഞ്ഞം പോലീസ് സ്റ്റേഷന് സമീപത്തുള്ള കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസ്സുകൾക്ക് നേരെയുണ്ടായ കല്ലേറിൽ ചില്ലുകൾ പൊട്ടിയ നിലയിൽ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
വിഴിഞ്ഞം പോലീസ് സ്റ്റേഷനിൽ അക്രമികൾ തകർത്ത പോലീസ് വാഹനത്തിൽ ഫോറൻസിക് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
ആലപ്പുഴ ജില്ലാ സ്കൂൾ കലോത്സവത്തിൽ ബാന്റ്മേളം ഹയർസെക്കന്ററി വിഭാഗം ജേതാക്കളായ ലജ്നത്തുൽ മുഹമ്മദീയ എച്ച്.എസ്.എസിലെ ടീമംഗങ്ങൾ ആഹ്ലാദം പ്രകടിപ്പിക്കുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി
ആലപ്പുഴ ജില്ലാ സ്കുൾ കലോത്സവത്തിന്റെ ഉദ്ഘാടനം നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ നിർവഹിക്കുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി
കണ്ണൂർ കൂവേരി ഗവ. എൽ.പി. സൂളിന്റെ പുതിയ കെട്ടിടവും മാതൃകാ പ്രീപ്രൈമറി ക്ലാസ് കളിയിടവും മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം നാലാം പതിപ്പിന് മുന്നോടിയായി മേഖലാ തല പ്രഭാഷണ പരമ്പരക്ക് തുടക്കമിട്ട് എറണാകുളം സെന്റ് തെരേസാസ് കോളേജിൽ എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ 'ഭാഷയും, ഭാവനയും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ / മാതൃഭൂമി
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി തൃശ്ശൂർ സെയിന്റ് മേരീസ് കോളേജിൽ 'ഇന്നലെയുടെ നിഴൽ നാളെയുടെ വെളിച്ചം' എന്ന വിഷയത്തിൽ സാറാ ജോസഫ് പ്രഭാഷണം നടത്തുന്നു | ഫോട്ടോ: ജെ.ഫിലിപ്പ് / മാതൃഭൂമി
മഴയത്ത് പതിനെട്ടാം പടി കയറിയെത്തുന്ന അയ്യപ്പഭക്തരെ സഹായിക്കുന്ന പോലീസ് അയ്യപ്പൻമാർ | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
മനസിൽ കുളിർമഴ... മനസിൽ അയ്യപ്പദർശനം മാത്രം ലക്ഷ്യമാകുമ്പോൾ പേമാരിയും പുഷ്പവൃഷ്ടി പോലെയാണ്. തിമിർത്തു പെയ്യുന്ന മഴ കാര്യമാക്കാതെ കുഞ്ഞുമാളികപ്പുറത്തോടൊപ്പം പതിനെട്ടാം പടികയറി സന്നിധാനത്തെത്തിയ അയ്യപ്പഭക്തൻ്റെ നിറഞ്ഞ ചിരി | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
പമ്പയിൽ നിന്ന് സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസിൽ കയറിക്കൂടാനുള്ള അയ്യപ്പഭക്തരുടെ ശ്രമം | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
ശബരിമല സന്നിധാനത്ത് അയ്യപ്പഭക്തരെ പതിനെട്ടാംപടി കയറാൻ സഹായിക്കുന്ന പോലീസ് ഉദ്യോഗസ്ഥർ | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
സന്നിധാനത്ത് ദർശനം നടത്തുന്ന അയ്യപ്പഭക്തർ | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
ഒരു നോക്കു കാണാൻ... സന്നിധാനത്ത് ദർശനം നടത്തുന്ന കുഞ്ഞുമാളികപ്പുറം | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
ശബരിമല സന്നിധാനത്ത് ദർശശനത്തിനെത്തിയ ആയ്യപ്പഭക്തരുടെ തിരക്ക് | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
ശരണമന്ത്രം... ശബരിമല സന്നിധാനത്ത് ദർശനം നടത്തുന്ന അയ്യപ്പഭക്തർ | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
ഞായറാഴ്ച വൈകീട്ടുണ്ടായ ഇടിമിന്നലില്‍ കോട്ടയം മീനടം മറ്റപ്പള്ളില്‍ സിജുവിന്റെ വീടിന്റെ ഭിത്തി തകര്‍ന്നനിലയില്‍.
കോഴിക്കോട് ജില്ലാ കലോത്സവം വടകര എച്ച്.എസ്.എസ് കേരള നടനം മത്സരത്തിൽ നിന്ന് | ഫോട്ടോ: പി. കൃഷ്ണപ്രദീപ് / മാതൃഭൂമി
ന്യൂഡൽഹിയിലെ സുഷമ സ്വരാജ് ഭവനിൽ ഫ്രഞ്ച് സായുധ സേനാ മന്ത്രി സെബാസ്റ്റ്യൻ ലെകോർനു സംയുക്തസേനകളുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
ന്യൂഡൽഹിയിലെ സുഷമ സ്വരാജ് ഭവനിൽ സംയുക്തസേനകളുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചശേഷം ഫ്രഞ്ച് സായുധ സേനാ മന്ത്രി സെബാസ്റ്റ്യൻ ലെകോർനു പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന് ഹസ്തദാനം നൽകുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
കോഴിക്കോട് ജില്ലാ കലോത്സവം വടകര എച്ച്.എസ്.എസ് കേരള നടനം മത്സരത്തിൽ നിന്ന് | ഫോട്ടോ: സാജൻ വി. നമ്പ്യാർ / മാതൃഭൂമി
കോഴിക്കോട് ജില്ലാ കലോത്സവം വടകര എച്ച്.എസ്.എസ് കുച്ചുപ്പുടി മത്സരത്തിൽ നിന്ന് | ഫോട്ടോ: സാജൻ വി. നമ്പ്യാർ / മാതൃഭൂമി
മദ്യനിരോധന സമിതിയുടെ കണ്ണർ എക്സൈസ് ഓഫീസ് ധർണ്ണ സംസ്ഥാന സെക്രട്ടറി ടി.എൻ. സഖറിയാസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
കെ.ടി. ജയകൃഷ്ണൻ സ്മൃതി ദിനാചരണത്തിന്റെ ഭാഗമായി യുവമോർച്ച കണ്ണൂരിൽ നടത്തിയ ചിത്ര പ്രദർശനം ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് എൻ. ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍/ മാതൃഭൂമി
മകളുടെ ജനന സര്‍ട്ടിഫിക്കേറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് ചിറ്റാരിപറമ്പ് സ്വദേശി പി.എന്‍ സുകുമാരി കണ്ണൂര്‍ കലക്ടറേറ്റിനു മുന്നില്‍ നടത്തിയ പ്രതിഷേധം | | ഫോട്ടോ: സി. സുനില്‍കുമാര്‍/ മാതൃഭൂമി
കേരള ഗവ. നേഴ്സസ് യൂണിയന് നടത്തിയ സെക്രട്ടറിറ്റ് ധര്‍ണ്ണ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ജി. ബിനുലാൽ / മാതൃഭൂമി
സാക്ഷരതാ പ്രേരക്മാരുടെ കണ്ണൂർ കലക്ടറേറ്റ് മാർച്ച് മുൻ എം.എൽ.എ. എം പ്രകാശൻ ഉദ്ഘാടനം ചെയ്യുന്നു | | ഫോട്ടോ: സി. സുനില്‍കുമാര്‍/ മാതൃഭൂമി
പാഠ്യ പദ്ധതി പരിഷ്കരണത്തിനെതിരെ എസ്.വൈ.എസ്. കണ്ണൂരില്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍/ മാതൃഭൂമി
കശുമാങ്ങയില്‍ നിന്നും മദ്യം ഉത്പാദിപ്പിക്കാനുള്ള നീക്കത്തിനെതിരെ മദ്യനിരോധന സമിതി കണ്ണൂര്‍ എക്സൈസ് ഓഫീസ് മാര്‍ച്ച് നടത്തുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍/ മാതൃഭൂമി
കണ്ണൂര്‍ അഴീക്കോട് നിയോജക മണ്ഡലത്തിലെ വിദ്യാലയങ്ങളുടെ വസ്തുതാ പഠന റിപ്പോര്‍ട്ട് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പ്രകാശനം ചെയ്യുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍/ മാതൃഭൂമി
കോഴിക്കോട് കോതിയിലെ മലിനജലസംസ്കരണ പ്ലാന്റ് നിര്‍മ്മാണം റോഡില്‍ തോണി കൊണ്ടിട്ട് തടഞ്ഞ നാട്ടുകാരുടെ പ്രതിഷേധ വേദിയില്‍ തീരഭൂമി സംരക്ഷണ സംസ്ഥാന ചെയര്‍പേഴ്സണ്‍ മാഗ്ലിന്‍ ഫിലോമിന സംസാരിക്കുന്നു. ഫോട്ടോ: കെകെ സന്തോഷ്
പ്രതിഷേധക്കാർ എറിഞ്ഞു തകർത്ത വിഴിഞ്ഞം പോലീസ് സ്റ്റേഷനിലെ ബോർഡ് | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
വിഴിഞ്ഞത്ത് പ്രതിഷേധക്കാർ നശിപ്പിച്ച പോലീസ് വാഹനം | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..