ജനുവരി 28 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/33

മണ്ണാർക്കാട് നഗരസഭ അദ്ധ്യക്ഷൻ സായിദ ബഷീറിൻ്റെ നേതൃത്വത്തിൽ നഗരസഭയിലെ പെയിൻ ആൻ്റ് പാലിയേറ്റിവ് പരിചരണം ലഭിക്കുന്നവർ കോഴിക്കോട് ബീച്ചിലെ കാലിക്കറ്റ് അഗ്രിഹോർട്ടി കൾച്ചറൽ സൊസൈറ്റി പുഷ്പമേള കാണാനെത്തിയപ്പോൾ | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

2/33

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷന്റെ പ്രഥമ ശ്രീകുമാരൻ തമ്പി പുരസ്‌കാരം ഗായകൻ പി.ജയചന്ദ്രന് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ നൽകുന്നു. ഫൗണ്ടേഷൻ സെക്രട്ടറി സി.ശിവൻകുട്ടി, പ്രഭാവർമ, കേന്ദ്രമന്ത്രി വി.മുരളീധരൻ, ഫൗണ്ടേഷൻ ചെയർമാൻ ഗോകുലം ഗോപാലൻ, ശ്രീകുമാരൻ തമ്പി, എം.വിജയകുമാർ, ഫൗണ്ടേഷൻ പ്രസിഡന്റ് ജയശേഖരൻ നായർ എന്നിവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

3/33

പാലക്കാട്‌ വലിയപാടം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ്യ ഉത്സവത്തിന്റെ ഭാഗമായി പനമണ്ണ ശശിയും എടപ്പാൾ ദിലീപും സംഘവും നടത്തിയ ഇരട്ടതായമ്പക | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി

4/33

രാഷ്ട്രപതിഭവന്റെ പന്ത്രണ്ടാം നമ്പർ ഗേറ്റിൽ പുതുതായി സ്ഥാപിച്ച 'അമൃത് ഉദ്യാൻ' എന്ന പേരുള്ള ബോർഡ് കൗതുകത്തോടെ വീക്ഷിച്ച് ചിത്രമെടുക്കുന്ന കുട്ടികൾ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

5/33

കണ്ണൂർ പള്ളിക്കുന്ന് ഗവ. ഹയർ സെക്കണ്ടറി സ്കൂളിന്റെ ശതാബ്‌ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

6/33

കേരള കോ - ഓപ്പറേറ്റിവ് എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റി കണ്ണൂർ മുൻസിപ്പൽ സ്കൂളിൽ സംഘടിപ്പിക്കുന്ന 'മഴവില്ല്' കലോത്സവത്തിലെ മൈം മത്സരത്തിൽ നിന്ന് | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

7/33

തൃശ്ശൂരിൽ നടക്കുന്ന ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ നിന്ന്‌ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

8/33

തൃശ്ശൂരിൽ നടക്കുന്ന ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ നിന്ന്‌ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

9/33

തൃശ്ശൂരിൽ നടക്കുന്ന ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ നിന്ന്‌ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

10/33

ജയിൽ മോചിതനായ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന് കാലിക്കറ്റ് ടവറിൽ എൻ.വൈ.സി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നൽകിയ സ്വകീരണ ചടങ്ങിൽ മന്ത്രി എ.കെ ശശീന്ദ്രൻ കേക്ക് നൽകി സന്തോഷം പങ്കിടുന്നു. നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ്സ് യുവജനവിഭാഗം അഖിലേന്ത്യാ പ്രസിഡണ്ട് ധീരജ് ശർമ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

11/33

കോഴിക്കോട്‌ എസ്.കെ.പൊറ്റെക്കാട്ട് സാംസ്‌കാരിക കേന്ദ്രത്തിൽ നടന്ന തിക്കോടിയൻ അനുസ്മരണ യോഗത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുന്ന പി.കെ.പാറക്കടവ്. കെ.ജെ.തോമസ്, വിൽസൺ സാമുവൽ, കൗൺസിലർ ടി.റെനീഷ്, ടി.വി.രാമചന്ദ്രൻ, പി.എം.വി പണിക്കർ, പുഷ്പ ചന്ദ്രശേഖരൻ എന്നിവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

12/33

കോഴിക്കോട് ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗം മത്സരത്തിൽ നിന്ന് | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

13/33

കോട്ടയം നാഗമ്പടം മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിൻ്റെ ഭാഗമായി വടക്കൻ മേഖലയിലെ ശാഖായോഗങ്ങളുടെ നേതൃത്വത്തിൽ പെരുമ്പായിക്കാട് ഗുരുദേവക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ദേശതാലപ്പൊലി ഘോഷയാത്ര തുടക്കം കുറിച്ച് എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ, ആദ്യ താലം കൈമാറുന്നു. മന്ത്രി വി.എൻ വാസവൻ, യൂണിയൻ സെക്രട്ടറി ആർ രാജീവ് തുടങ്ങിയവർ സമീപം | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

14/33

ആർ വൈ എഫ് സംസ്ഥാന കമ്മറ്റി തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച 'തകരുന്ന കേരളം തഴയ്ക്കുന്ന ഭരണവർഗ്ഗം' രാഷ്ട്രീയ സെമിനാർ എൻ. കെ. പ്രേമചന്ദ്രൻ എം. പി. ഉദ്‌ഘാടനം ചെയ്യുന്നു. സംസ്ഥാന സെക്രട്ടറി വിഷ്ണു മോഹൻ, അഡ്വ.ജയശങ്കർ, സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ, ചലച്ചിത്രപ്രവർത്തകൻ ജോയ് മാത്യു, ഷിബു ബേബി ജോൺ തുടങ്ങിയവർ സമീപം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

15/33

കാരത്തൂർ അജ്മേർ ഉറൂസിനും മർക്കസ് 33-ാം വാർഷികാഘോഷത്തിനും സമാപനം കുറിച്ച് നടന്ന അന്നദാനം പാണക്കാട് സയ്യിദ് സാബിക്കലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പ്രദീപ്‌ പയ്യോളി

16/33

കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഹിന്ദു കോൺക്ലേവിൽ ആർഷ ദർശന പുരസ്‌കാരം ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽ നിന്ന് സ്വീകരിക്കുന്ന കവിയും ഗാന രചയിതാവുമായ ശ്രീകുമാരൻ തമ്പി | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

17/33

പുതിയങ്ങാടി - മാവിളിക്കടവ് റോഡ് വികസനം ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട്‌ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പുതിയങ്ങാടി മാവിളിക്കടവ് റോഡ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് കളക്ടറേറ്റിനു മുമ്പിൽ നടത്തിയ ഏകദിന ഉപവാസം ഡി.സി.സി. ജനറൽ സെക്രട്ടറി പി.എം.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

18/33

കോഴിക്കോട് സ്വപ്നനഗരിയിൽ എസ്.എസ്.എഫ്. സംസ്ഥാന പ്രതിനിധി സമ്മേളനം കാന്തപുരം എ. പി. അബൂബക്കർ മുസ്‌ല്യാർ ഉദ്ഘാടനം ചെയ്യുന്നു. പൊൻമള അബ്ദുൾ ഖാദർ മുസ്ലിയാർ, സയ്യിദ് അലി ബാഫഖി തങ്ങൾ എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

19/33

കാടാമ്പുഴ ഭഗവതി ദേവസ്വത്തിന്റെ സൗജന്യ ഡയാലിസിസ് കേന്ദ്രം മലബാർ ദേവസ്വം പ്രസിഡണ്ട് എം.ആർ.മുരളി സന്ദർശിച്ചപ്പോൾ | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

20/33

കെ.എം.സി.എസ്.എ. മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ ജീവനക്കാർ നടത്തിയ ജില്ലാ ധർണ നഗരസഭാധ്യക്ഷൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

21/33

കെ.എസ്.ടി.യു. മലപ്പുറം ജില്ലാ കമ്മിറ്റി നടത്തിയ കളക്ട്രേറ്റ് ധർണ ടി.വി. ഇബ്രാഹിം എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

22/33

വിലക്കയറ്റം തടയുക, അഴിമതി ഭരണം അവസാനിപ്പിക്കുക, പിൻ വാതിൽ നിയമനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ആർ.എസ്.പി. പ്രവർത്തകർ മലപ്പുറം കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

23/33

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം നാലാം പതിപ്പിന് ആദ്യം രജിസ്റ്റർ ചെയ്ത ഐ.എസ്.ആർ.ഒ. വലിയമല കേന്ദ്രത്തിലെ എൽ.പി.എസ്.സി. ഡെപ്യൂട്ടി ഡിവിഷണൽ ഹെഡായ മനു വാര്യർക്ക് കനകക്കുന്നിൽ മേയർ ആര്യാ രാജേന്ദ്രൻ ആദ്യ ഡെലിഗേറ്റ് പാസ് കൈമാറുന്നു. ഫെസ്റ്റിവൽ ആർട്ടിസ്റ്റിക് ഡയറക്ടർ ടി.കെ.രാജീവ് കുമാർ, മാതൃഭൂമി ഡയറക്ടർ ഡിജിറ്റൽ ബിസിനസ് മയൂരാ ശ്രേയാംസ് കുമാർ, ഫെസ്റ്റിവൽ ക്യൂറേറ്റർ സബിൻ ഇക്‌ബാൽ, മാതൃഭൂമി ഡയറക്ടർ ഓപ്പറേഷൻസ് ദേവികാ ശ്രേയാംസ് കുമാർ, ഫെസ്റ്റിവൽ ക്രിയേറ്റീവ്‌ ഡയറക്ടർ രഞ്ജിനി മേനോൻ എന്നിവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

24/33

ദേശീയ സേവാഭാരതി പാലക്കാട് സംഘടിപ്പിച്ച സേവാസംഗമത്തിൽ പങ്കെടുക്കാനെത്തിയവർ | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

25/33

ദേശീയ സേവാഭാരതി പാലക്കാട് സംഘടിപ്പിച്ച സേവാസംഗമം കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

26/33

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ ആലപ്പുഴ എസ്.ഡി കോളേജിൽ കാലാവസ്ഥാ വ്യതിയാനവും കുട്ടനാടും എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സെമിനാർ ഡോ. കുശല രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

27/33

കേരള അറബിക്‌ ടീച്ചേർസ് ഫെഡറേഷൻ കണ്ണൂർ ജില്ലാ സമ്മേളനം മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

28/33

കേരള ഫെഡറേഷൻ ഓഫ് ദി ബ്ലെൻഡ് സംസ്ഥാന സമ്മേളനം കണ്ണൂരിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

29/33

റെൻസ് ഫെഡ് സംസ്ഥാന സമ്മേളനം കണ്ണൂരിൽ മന്ത്രി എം.ബി രാജേഷ് ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

30/33

എക്സൈസ് ഗാർഡ് കായിക ക്ഷമതാ പരീക്ഷയുടെ ഭാഗമായി കാസർകോട് ചട്ടഞ്ചാലിൽ നിന്ന് മാങ്ങാട്ടേക്ക് നടന്ന ഓട്ടം | ഫോട്ടോ: രാമനാഥ്‌ ​പൈ / മാതൃഭൂമി

31/33

സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ എം.ടി.വാസുദേവൻ നായരെ കോഴിക്കോട് കൊട്ടാരം റോഡിലെ "സിത്താര" യിലെത്തി സി.രാധാകൃഷ്ണൻ പൊന്നാടയണിയിച്ച് ആദരിച്ചപ്പോൾ. ബാലചന്ദ്രൻ വടക്കേടത്ത്, ഡോ. നെടുമുടി ഹരികുമാർ, ശ്രീമൂലനഗരം മോഹൻ എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

32/33

ന്യൂഡൽഹിയിലെ കർത്തവ്യപഥിൽ വ്യാഴാഴ്ച നടന്ന 74-ാമത് റിപ്പബ്ലിക്ദിന പരേഡിൽ അഭിവാദ്യം സ്വീകരിച്ചശേഷം മടങ്ങുന്ന രാഷ്ട്രപതി ദ്രൗപദി മുർമുവിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ജഗദീപ് ധൻകർ, ഈജിപ്ത് പ്രസിഡന്റ് അബ്ദേൽ ഫത്താ അൽ സിസി എന്നിവർ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

33/33

ഡല്‍ഹി സര്‍വകലാശാല നോര്‍ത്ത് കാമ്പസില്‍ എന്‍.എസ്.യുവിന്റെ നേതൃത്വത്തില്‍ വിവാദ ബി.ബി.സി. ഡോക്യുമെന്ററി പ്രദര്‍ശനം നടത്താനുള്ള ശ്രമം പോലീസ് തടഞ്ഞപ്പോള്‍.

Content Highlights: news in pics

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023

Most Commented