ഒക്ടോബര്‍ 27 ചിത്രങ്ങളിലൂടെ


1/43

കാസർകോട്‌ മുതൽ തിരുവനന്തപുരം വരെയുള്ള കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സിന്റെ ലഹരിമുക്ത റാലിയ്ക്ക് കോഴിക്കോട്‌ രാമകൃഷ്ണ മിഷൻ സ്കൂളിൽ നല്കിയ സ്വീകരണം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

2/43

ക്രിസ്മസിനു മുന്നോടിയായി കോഴിക്കോട് ഗേറ്റ് വേ ഹോട്ടലിൽ നടന്ന കേക്ക് മിക്സിങ്ങിൽ നിന്ന് | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

3/43

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, സതീശൻ പാച്ചേനിയ്‌ക്ക്‌ ആദരാഞ്ജലികൾ അർപ്പിക്കുന്നു. സജീവ് ജോസഫ് എം.എൽ.എ , ടി.സിദ്ദിഖ്, മാർട്ടിൻ ജോർജ്‌, പി.ടി. മാത്യു തുടങ്ങിയവർ സമീപം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

4/43

തിരുവിതാംകൂർ പൈതൃക പദ്ധതിയുടെ ഭാഗമായി ദീപാലംകൃതമായ പാളയം ജുമാമസ്ജിദ് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

5/43

നാൽപത്തി ആറാമത് വയലാർ രാമവർമ്മ സാഹിത്യ പുരസ്ക്കാരം എസ്. ഹരീഷിന് വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരൻ നൽകുന്നു. വി.ജെ. ജയിംസ്, കെ. ജയകുമാർ, പ്രഭാ വർമ്മ, ബി. സതീശൻ, ഡോ. വി. രാമൻകുട്ടി, ജി. ബാലചന്ദ്രൻ എന്നിവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

6/43

വയലാർ രാമവർമ്മ മെമ്മോറിയൽ ഫൗണ്ടേഷൻ നടത്തിയ വയലാർ രാമവർമ്മ അനുസ്മരണം ടി.എൻ. പ്രതാപൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു. ബിന്ദുക്കുട്ടൻ, എം.പി. സുരേന്ദ്രൻ, ഉണ്ണി വിയ്യൂർ, പ്രനോജ് പ്രഭാകർ, പി.എം. സുമേഷ് എന്നിവർ സമീപം | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

7/43

പുന്നപ്ര വയലാർ രക്തസാക്ഷി വാരാചരണത്തിന്റെ സമാപന സമ്മേളനത്തിൽ സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സംസാരിക്കുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

8/43

പുന്നപ്ര വയലാർ രക്തസാക്ഷി വാരാചരണത്തിന്റെ സമാപന സമ്മേളനത്തിൽ സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സംസാരിക്കുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

9/43

വയലാർ അവാർഡ് സമ്മാനിക്കുന്ന തിരുവനന്തപുരത്തെ നിശാഗന്ധി വേദിയ്ക്ക് സമീപത്തായി യോഗക്ഷേമസഭ വനിതാ വിഭാഗം നടത്തിയ പ്രതിഷേധം യോഗക്ഷേമ സഭ സംസ്ഥാന പ്രസിഡന്റ് അക്കീരമൻ കാളിദാസ ഭട്ടത്തിരിപ്പാട് ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

10/43

വയലാർ അവാർഡ് സമ്മാനിക്കുന്ന തിരുവനന്തപുരത്തെ നിശാഗന്ധി വേദിയ്ക്ക് സമീപത്തായി യോഗക്ഷേമസഭ വനിതാ വിഭാഗം നടത്തിയ പ്രതിഷേധത്തിൽ നിന്ന് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

11/43

മലപ്പുറം ജില്ലാ പോലീസ് കായിക മേളയിൽ ജില്ലാ പോലീസ് ഓഫീസ് ടീമും ജില്ലാ ഹെഡ്ക്വാർട്ടേഴ്‌സ് ടീമും തമ്മിൽ നടന്ന ഫുട്‌ബോൾ ഫൈനൽ മത്സരം. മത്സരത്തിൽ ജില്ലാ ഹെഡ് ക്വാർട്ടേഴ്‌സ് ടീം വിജയിച്ചു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

12/43

ലഹരിക്കും അന്ധവിശ്വാസത്തിനുമെതിരേ തെരുവു കച്ചവടക്കാർ മലപ്പുറം കുന്നുമ്മലിൽ പ്രതിജ്ഞയെടുക്കുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

13/43

കേര കർഷകരോടുള്ള കേരള സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് കർഷക മോർച്ച പ്രവർത്തകർ നടത്തിയ മലപ്പുറം കളക്ടറേറ്റ് മാർച്ച് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് രവി തേലത്ത് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

14/43

സ്‌കൂൾ ബസുകളുടെ സുരക്ഷാ ക്രമീകരണങ്ങൾ മലപ്പുറത്ത് മോട്ടോർ വാഹന വകുപ്പ് അധികൃതർ പരിശോധിക്കുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

15/43

മലപ്പുറം തിരൂരിൽ നിന്ന് എൻ.ഐ.എ. അറസ്റ്റ് ചെയ്ത പോപ്പുലർ ഫ്രണ്ട് നേതാവ് ഇബ്രാഹിം പുത്തനത്താണിയെ ഡൽഹിയിലെ പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കിയശേഷം പുറത്തേയ്ക്ക് കൊണ്ടുവരുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

16/43

തളിപ്പറമ്പ കോൺഗ്രസ് മന്ദിരത്തിൽ സതീശൻ പാച്ചേനിയുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

17/43

കണ്ണൂർ കൃഷ്ണമേനോൻ സ്മാരക വനിതാ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ച എസ്.എഫ്.ഐ. പ്രവർത്തകർ നടത്തിയ പ്രകടനം | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

18/43

അന്തരിച്ച കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിയുടെ മൃതദേഹം കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുപോവാനായി പുറത്തേക്ക് എടുക്കുമ്പോൾ തടിച്ചുകൂടിയവർ | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

19/43

അന്തരിച്ച കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിയ്ക്ക് കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിലെത്തി കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ അന്തിമോപചാരമർപ്പിക്കുന്നു. മുല്ലപ്പള്ളി രാമചന്ദ്രൻ, പി.ടി. മാത്യു, സണ്ണി ജോസഫ്, സജീവ് ജോസഫ്, മാർട്ടിൻ ജോർജ് തുടങ്ങിയവർ സമീപം | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

20/43

സതീശൻ പാച്ചേനിയുടെ മൃതദേഹം പൊതു ദർശനത്തിന് വെക്കുന്ന തളിപ്പറമ്പ്‌ കോൺഗ്രസ് മന്ദിരത്തിന് മുന്നിൽ തടിച്ചു കൂടിയ നാട്ടുകാർ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

21/43

തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ വിഴിഞ്ഞം തുറമുഖത്ത് നടത്തിയ സമരത്തിൽ വള്ളം കത്തിച്ച്‌ പ്രതിഷേധിക്കുന്ന മത്സ്യതൊഴിലാളികൾ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

22/43

തമിഴ്നാട് മെർക്കന്റൈൽ ബാങ്ക് ലിമിറ്റഡിന്റെ ഡയറക്ടർ ബോർഡ് അവലോകന യോഗത്തിൽ നിന്ന്‌ | ഫോട്ടോ: വി. രമേഷ്‌ / മാതൃഭൂമി

23/43

പ്രവാസി ലീഗ് സംസ്ഥാന പ്രതിനിധി സമ്മേളനം കോഴിക്കോട്ട്‌ മുസ്‌ളിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു. അലവി എം.എസ്, ഉമ്മർ പാണ്ടികശാല, അബ്ദുറഹിമാൻ രണ്ടത്താണി, ഹനീഫ മണിയൂർ, ഇ.പി.ഇമ്പിച്ചി മമ്മു, കെ.സി.അഹമ്മദ്, കാപ്പിൽ മുഹമ്മദ് പാഷ, പി.എം.കെ കഞ്ഞിയൂർ, ഉമയനല്ലൂർ ശിഹാബുദ്ദീൻ, എൻ.പി ഷംസുദ്ദീൻ എന്നിവർ സമീപം | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

24/43

വ്യാഴാഴ്ച നടന്ന സമരത്തെ തുടർന്ന് വിഴിഞ്ഞം തുറമുഖ കവാടത്തിൽ ഇരിക്കുന്നവർ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

25/43

തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ വിഴിഞ്ഞം തുറമുഖ കവാടത്തിൽ വ്യാഴാഴ്ച നടത്തിയ സമരത്തിൽ പങ്കെടുക്കുന്നവർ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

26/43

ഗാന്ധിയൻ ഡോ. എം.എസ്.സുബ്ബറാവുവിന്റെ ചരമ വാർഷികദിനത്തിൽ കണ്ണൂർ മഹാത്മാ മന്ദിരത്തിൽ നടന്ന അനുസ്മരണ ചടങ്ങ് | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

27/43

കേരള സ്റ്റേറ്റ് ഫാർമസി കൗൺസിലിന്റെ അച്ചടി മാധ്യമ അവാർഡ് മാതൃഭൂമി തൃശൂർ യൂണിറ്റിലെ സ്പെഷ്യൽ കറസ്‌പോണ്ടന്റ് എം.കെ.രാജശേഖരന് മന്ത്രി വീണ ജോർജ് തിരുവനന്തപുരത്ത് നൽകുന്നു. മുൻ മന്ത്രി പി.കെ.ശ്രീമതി സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

28/43

ആലപ്പുഴ ഹരിപ്പാട് പള്ളിപ്പാട് വഴുതാനത്ത് പക്ഷിപ്പനി ബാധിച്ച താറാവുകളെ കൊല്ലുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

29/43

ആലപ്പുഴ ഹരിപ്പാട് പള്ളിപ്പാട് വഴുതാനത്ത് പക്ഷിപ്പനി ബാധിച്ച താറാവുകളെ കൊല്ലുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

30/43

പത്താം ക്ലാസ്സിലെ 'പ്രലോഭനം' എന്ന പാഠഭാഗം തൻ്റെ വിദ്യാർഥികൾക്ക് കഥകളി വേഷത്തിൽ പഠിപ്പിക്കുവാനെത്തുന്ന എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീതാ ബാലകൃഷ്ണൻ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

31/43

കോട്ടയം മണിമല ഉള്ളായം കോണേക്കാവ് റൂട്ടിൽ കാർ കത്തി നശിച്ച നിലയിൽ. കാഞ്ഞിരപ്പള്ളി ഫയർഫോഴ്സും, നാട്ടുകാരും ചേർന്ന് തീ അണച്ചു.

32/43

ഉയരം കൂടിയ ശിവലിംഗത്തിനുള്ള ലോക റെക്കോർഡ് കരസ്ഥമാക്കിയ ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിലെ ശിവലിംഗത്തിനുള്ള അംഗീകാരം വേൾഡ് റെക്കോർഡ് യൂണിയൻ പ്രതിനിധി ക്രിസ്റ്റഫർ ടെയ്‌ലർ ക്രാഫ്ട് ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയ്ക്ക് കൈമാറുന്നു. സൂര്യ കൃഷ്ണമൂർത്തി, ജൂറി അംഗം ഷാഹുൽ ഹമീദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ, കെ. ആൻസലൻ എം.എൽ.എ., ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ തുടങ്ങിയവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

33/43

വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ നടത്തുന്ന ഉപരോധം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

34/43

ആലപ്പുഴ നഗരത്തിലെ കുടിവെളള വിതരണം ഉടൻ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് യൂഡിസ്മാറ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ | ഫോട്ടോ: സി. ബിജു / മാതൃഭൂമി

35/43

കണ്ണൂർ പെരളശ്ശേരി സുബഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തുലാപ്പത്തിന് തൊഴാനെത്തിയവരുടെ നീണ്ട നിര | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

36/43

കണ്ണൂർ പെരളശ്ശേരി അമ്പലത്തിൽ തുലാപ്പത്തിന് തൊഴാനെത്തിയ ഭക്തർ ഭഗവതിയുടെ അനുഗ്രഹം വാങ്ങുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

37/43

മാതൃഭൂമി സീഡ് വി.എച്ച്.പി.കെ. കണ്ണൂർ ജില്ലാതല പച്ചക്കറിവിത്ത് കൈമാറ്റം പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ. രഘുകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഫെഡറൽ ബാങ്ക് വൈസ് പ്രസിഡണ്ട് കെ.ടി. ജയചന്ദ്രൻ, വി.എച്ച്. പി.കെ. മാനേജർ എ.സി. മല്ലിക എന്നിവർ സമീപം | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

38/43

കണ്ണൂർ സിറ്റി ജനമൈത്രി പോലീസും താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയും ചേർന്ന് പോലീസുകാർക്കായി സംഘടിപ്പിച്ച ആംഗ്യഭാഷ പഠന ക്ലാസ്സിൽ നിന്ന് | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

39/43

ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

40/43

പുന്നപ്ര - വയലാർ രക്തസാക്ഷി വാരാചരണത്തിന് സമാപനം കുറിച്ച് ആലപ്പുഴ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ദീപശിഖാ പ്രയാണം പുറപ്പെടുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

41/43

പുന്നപ്ര - വയലാർ വാരാചരണത്തിന്റെ സമാപന സമ്മേളന ദിനത്തിൽ അലപ്പുഴ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്നുള്ള ദീപശിഖ പ്രയാണത്തിന് ജി.സുധാകാരൻ തിരിതെളിക്കുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

42/43

ജില്ലാ പോലിസ് കായികമേളയുടെ ഭാഗമായി മലപ്പുറം കോട്ടപ്പടി മൈതാനിയിൽ നടക്കുന്ന ഫുട്‌ബോൾ ടൂർണമെന്റിൽ മലപ്പുറം സബ് ഡിവിഷനും ജില്ലാ ഹെഡ് ക്വാർട്ടേഴ്‌സും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന് | ഫോട്ടോ: കെ.ബി.സതീഷ്‌കുമാർ / മാതൃഭൂമി

43/43

പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിന്റെ മുൻനിര | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented