
തൃശൂർ ചീരക്കുഴി ഷഷ്ഠി ആഘോഷത്തിന്റെ കൂട്ടിയെഴുന്നള്ളത്തിനായി ഭഗവാന്റെ തിടമ്പുമായി ക്ഷേത്രത്തിൽ നിന്നും പുറത്തുവരുന്ന തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ. ചുറ്റിലും കൂടിയ ആരാധകരെയും കാണാം | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
തൃശൂർ ചീരക്കുഴി ഷഷ്ഠി ആഘോഷത്തിന്റെ കൂട്ടിയെഴുന്നള്ളത്തിനായി ഭഗവാന്റെ തിടമ്പുമായി ക്ഷേത്രത്തിൽ നിന്നും പുറത്തുവരുന്ന തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ. ചുറ്റിലും കൂടിയ ആരാധകരെയും കാണാം | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
തൃശൂർ ചൂരക്കാട്ടുകര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഷഷ്ഠി - പ്രതിഷ്ഠാദിന ആഘോഷത്തിന്റെ ഭാഗമായി നടന്ന കൂട്ടിയെഴുന്നള്ളത്ത് | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
ടൂറിസം, പൊതുമരാമത്ത് വകുപ്പുകളുടെ നയ രൂപകല്പന ശില്പശാല കോവളം വെള്ളാർ ക്രാഫ്റ്റ് വില്ലേജിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയ്, മന്ത്രി പി.എ.മുഹമ്മദ് റിയാസ്, സന്തോഷ് ജോർജ് കുളങ്ങര തുടങ്ങിയവർ സമീപം | ഫോട്ടോ: പി.ആർ.ഡി.
നേതാജി സുഭാഷ് ചന്ദ്ര ബോസ് ജന്മ വാർഷിക പൊതുയോഗം കെ.സി.ഉമേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
റെയിൽവേ ഐക്യ ട്രേഡ് യൂണിയൻ സമിതി നടത്തിയ കണ്ണൂർ റെയിൽവേ സ്റ്റേഷൻ സംരക്ഷണ ശൃംഖല കെ.പി.സഹദേവൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കേരളാ സർവീസ് പെൻഷനേഴ്‌സ് ലീഗ് യോഗം അഡ്വ. കരീം ചേലേരി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കണ്ണൂർ തെക്കിയിലെ ഹോളി ഫാമിലി ദേവാലയ തിരുന്നാളിന് വികാരി ഫാദർ മാത്യു ആശാരി പറമ്പിൽ കൊടിയേറ്റുന്നു. തളിപ്പറമ്പ ഫെറോന വികാരി ഫാദർ മാത്യു വേങ്ങകുന്നേൽ സമീപം | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കണ്ണൂർ പുഷ്‌പോത്സവ നഗരിയിലെ കെ.വി. ഭാസ്‌കാരന്റെ പുരാവസ്തു ശേഖരണത്തിൽ നിന്നും | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കണ്ണൂർ പുഷ്‌പോത്സവത്തിൽ ഒരുക്കിയ ടെറേറിയം ചെടികൾ ആസ്വദിക്കുന്ന കുട്ടികൾ | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
അർബൻ നിധി നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ആന്റണി സണ്ണിയെ ചോദ്യം ചെയ്തതിനു ശേഷം കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിൽ നിന്നും ടൗൺ പോലീസ് ഇൻപെക്ടർ ബിനു മോഹനനും സംഘവും ചേർന്ന് പുറത്തേക്ക് കൊണ്ടുവരുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
ആലപ്പുഴ പഴയ തിരുമല വെങ്കടാചലപതി ക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ ഭാഗമായി വെള്ളിയാഴ്ച നടന്ന ദിഗ്‌വിജയ യാത്ര | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി
സേവ് കേരള മാർച്ചിൽ പി.കെ.ഫിറോസ് ഉൾപ്പടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മുസ്‌ലീം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്മീഷണർ ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് / മാതൃഭൂമി
കോഴിക്കോട് മാനാഞ്ചിറയിൽ നടക്കുന്ന ഓൾ കേരള ഇന്റർ സ്‌കൂൾ ബാസ്‌കറ്റ് ബോൾ ടൂർണമെന്റിൽ ലിറ്റിൽ ഫ്‌ളവർ എച്ച്.എസ്.എസ് കൊരട്ടിയും സിൽവർ ഹിൽസ് എച്ച്.എസ്.എസ് കോഴിക്കോടും തമ്മിലുള്ള മത്സരത്തിൽനിന്ന്. മത്സരത്തിൽ ലിറ്റിൽ ഫ്‌ളവർ എച്ച്.എസ്.എസ് കൊരട്ടി വിജയിച്ചു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് / മാതൃഭൂമി
സി.കെ.ജയകൃഷ്ണന്റെ സ്മരണാർഥം മാതൃഭൂമിയിലെ ഫോട്ടോ ജേണലിസ്റ്റുകൾ ഏർപ്പെടുത്തിയ ന്യൂസ് ഫോട്ടോഗ്രാഫി പുരസ്കാരം ഇന്തോ ഏഷ്യൻ ന്യൂസ് സർവ്വീസിന്റെ ഫോട്ടോഗ്രാഫർ അരുൺ ചന്ദ്രബോസിന് മന്ത്രി കെ. രാജൻ സമ്മാനിക്കുന്നു | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
കൊല്ലം റെയിൽവേ സ്റ്റേഷന്റെ നവീകരണ പ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയ എൻ കെ പ്രേമചന്ദ്രൻ എം പി ഉദ്യോഗസ്ഥരോട് വിവരങ്ങൾ ആരായുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
റോഡ് നിർമാണത്തിനുള്ള വാഹനങ്ങളും സാമഗ്രികളുമായി കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തിയ ഫ്ലാറ്റ് വാഗൺ ട്രെയിനിൽ നിന്ന് വാഹനങ്ങൾ ഇറക്കാനുള്ള ശ്രമം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
റോഡ് നിർമാണത്തിനുള്ള വാഹനങ്ങളും സാമഗ്രികളുമായി കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തിയ ഫ്ലാറ്റ് വാഗൺ ട്രെയിൻ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
ആർ.എസ്.പി കൊല്ലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ നടത്തുന്ന വാഹന പ്രചരണ ജാഥയ്ക്ക് തുടക്കം കുറിച്ച് ജാഥാ ക്യാപ്റ്റൻ മണ്ഡലം സെക്രട്ടറി ആർ.സുനിലിന് എൻ.കെ പ്രേമചന്ദ്രൻ എം പി.പതാക കൈമാറുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് കോഴിക്കോട് റീജണൽ ഓഫീസ് മലപ്പുറത്ത് നടത്തിയ 'നിധി ആപ്‌കേ നികട്ട്' ബോധവത്ക്കരണ ക്യാമ്പ് ജില്ലാ കളക്ടർ വി.ആർ. പ്രേംകുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
മുസ്ലീംലീഗ് സമരങ്ങൾക്കെതിരേ പോലീസ് പ്രതികാര നടപടികൾ സ്വീകരിക്കുകയാണെന്നാരോപിച്ച് മുസ്ലീം യൂത്ത് ലീഗ് മലപ്പുറം എസ്.പി. ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
മുസ്ലീംലീഗ് സമരങ്ങൾക്കെതിരേ പോലീസ് പ്രതികാര നടപടികൾ സ്വീകരിക്കുകയാണെന്നാരോപിച്ച് മുസ്ലീം യൂത്ത് ലീഗ് മലപ്പുറം എസ്.പി. ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യാനെത്തിയ സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പ്രവർത്തകർക്കൊപ്പം മുദ്രാവാക്യം വിളിച്ചപ്പോൾ. ജില്ലാ വൈസ് പ്രസിഡന്റ് കുരിക്കൾ മുനീർ, ജില്ലാ സെക്രട്ടറി സി.എച്ച്. അബ്ദുൾ കരീം, ജില്ലാ പ്രസിഡന്റ് ഷെരീഫ് കുറ്റൂർ, നഗരസഭാധ്യക്ഷൻ മുജീബ് കാടേരി തുടങ്ങിയവർ സമീപം | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷനും കേരള പോലീസ് അസോസിയേഷനും ചേർന്ന് സർവ്വീസിൽ നിന്നും വിരമിക്കുന്നവർക്ക് നൽകിയ യാത്രയയപ്പ് സമ്മേളനവും ആദരിക്കൽ ചടങ്ങും കൊല്ലത്ത് മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
ഓൾ കേരള കിഡ്‌സ് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനത്തിനെത്തിയ പി.ടി. ഉഷ കുട്ടികൾക്ക് നിർദ്ദേശം നൽകുന്നു | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
പോലീസ് - സി.പി.എം - ലഹരിമാഫിയ സഖ്യം ആരോപിച്ച് മഹിളാ കോൺഗ്രസ്സ് ആലപ്പുഴ എസ്.പി. ഓഫീസിലേക്ക് നടത്തിയ മാർച്ചിനു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി
പോലീസ് - സി.പി.എം - ലഹരിമാഫിയ സഖ്യം ആരോപിച്ച് മഹിളാ കോൺഗ്രസ്സ് ആലപ്പുഴ എസ്.പി. ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത ശേഷം കൊടിക്കുന്നിൽ സുരേഷ് എം.പി പ്രതീകാത്മകമായി പോലീസിന്റെ കൈയിലെ കെട്ടഴിക്കുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി
പോലീസ് - സി.പി.എം - ലഹരിമാഫിയ സഖ്യം ആരോപിച്ച് മഹിളാ കോൺഗ്രസ്സ് ആലപ്പുഴ എസ്.പി ഒാഫീസിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി
അധ്യാപക സർവീസ് മേഖലയെ അവഗണിക്കുന്നു എന്നാരോപിച്ച് സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സ് ഓർഗനൈസേഷൻ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ഉപവാസം യു ഡി എഫ് കൺവീനർ എം എം ഹസ്സൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ
കെ.ജി.ഒ.യു. കണ്ണർ ജില്ലാ സമ്മേളനം ഡി.സി.സി. പ്രസിഡണ്ട് മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
തിരുവനന്തപുരം വെള്ളയമ്പലം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച തായ് ക്വാൻഡോ അസോസിയേഷൻ ഓഫ് കേരള സെമിനാർ ഉദ്‌ഘാടനചടങ്ങിൽ കൊറിയൻ തായ് ക്വാൻഡോ ടീമിന്റെ മുഖ്യപരിശീലകനും ചീഫ് ഗസ്റ്റുമായ കിം ക്യുങ് ചാൻ സ്റ്റേജിനെ അഭിവാദ്യം ചെയ്യുന്നു. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മുൻ ബോക്സിങ് താരം കെ.സി. ലേഖ തുടങ്ങിയവർ സമീപം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ
ദക്ഷിണ - പശ്ചിമ മേഖലകളുടെ തിരുവനന്തപുരത്ത് നടന്ന സംയുക്ത ഭരണഭാഷ സമ്മേളനത്തിന്റെ ഉദ്‌ഘാടനച്ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയും വേദിയിൽ സംഭാഷണം നടത്തുന്നു | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
പാലക്കാട് വൈദ്യനാഥപുരം ഗോപാലകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഗോപാലകൃഷ്ണ ഭജനമണ്ഡലി വാർഷിക ഉത്സവത്തിന്റെ ഭാഗമായി ചെങ്കോട്ടയ് ഹരിഹര സുബ്രഹ്മണ്യ ഭാഗവതരും സംഘവും നടത്തിയ ഭജന | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി
പാലക്കാട് നടന്ന വിശ്വാസ് പത്താം വാർഷികം മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
ദേശീയ സേവാഭാരതി പാലക്കാട് സംഘടിപ്പിച്ച സർഗ്ഗസംഗമം സിനിമാ സംവിധായകൻ വിഷ്ണുമോഹൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
ദേശീയ സേവാഭാരതി സർഗ്ഗസംഗമത്തോടനുബന്ധിച്ച് പാലക്കാട് സംഘടിപ്പിച്ച റാലി | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
പാലക്കാട് ജില്ലാ പോലീസ് ആസ്ഥാനത്തിന് മുന്നിൽ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച ധർണ്ണ എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
നഴ്സിനെ അക്രമിച്ചതിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലാ ആശുപത്രിയിൽ ജീവനക്കാർ പ്രതിഷേധിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
റബ്ബർ വിലയിടിവിനെതിരെ കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി, കോട്ടയം റബ്ബർ ബോർഡ് ഓഫീസിന് മുമ്പിൽ നടത്തിയ ധർണ കെ. മുരളീധരൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി
യൂത്ത് ലീഗിന്റെ കണ്ണൂർ പോലീസ് ആസ്ഥാന ധർണ്ണ സംസ്ഥാന ട്രഷറർ ഇസ്മയിൽ പി. വയനാട് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
കെ.ബി.ഇ.എഫ് സംസ്ഥാന വനിത ശില്പശാല കണ്ണൂരിൽ ജനാധിപത്യമഹിളാ അസോസിയേഷൻ സംസ്ഥാന ട്രഷറർ ഇ.പത്മാവതി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
കൊല്ലം രാമേശ്വരം മഹാദേവക്ഷേത്രത്തിലെ മകര തിരുവാതിര ആറാട്ട് ഉത്സവത്തിന് ക്ഷേത്രം തന്ത്രി അടിമുറ്റത്ത് സുരേഷ് ഭട്ടതിരിപ്പാടിന്റെ കാർമികത്വത്തിൽ നടന്ന കൊടിയേറ്റ് | ഫോട്ടോ: സി.ആർ ഗിരീഷ് കുമാർ / മാതൃഭൂമി
കണ്ണൂർ മയ്യിൽ ചെറുപഴശ്ശി കണ്ടനാർ പൊയാൽ മുച്ചിലോട്ട് കാവിൽ ഭഗവതി പട്ടോല വായിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..