ജൂണ്‍ 26 ചിത്രങ്ങളിലൂടെ


1/32

തൃശ്ശൂർ ചേംബർ ഓഫ് കൊമേഴ്‌സിന്റെ ചേംബർ ഡേ ആഘോഷം കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

2/32

വിജിൽ ഹ്യൂമൻ റൈറ്റ്‌സ് കോഴിക്കോട് സംഘടിപ്പിച്ച അടിയന്തരാവസ്ഥ ഒരു ഓർമ്മ പുതുക്കൽ ചടങ്ങ് ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു. ജോസഫ് തോമസ്, പി.ഗോപാലൻകുട്ടി, ഗ്രന്ഥകാരൻ ഡോ.അബ്രഹാം ബെൻഹർ, പി.ജെ ജോഷ്വ, കെ.ഗംഗാധരൻ, എം.കെ.പ്രേമനാഥ് എന്നിവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

3/32

വൈദ്യുതി വില വർദ്ധനവിൽ പ്രതിഷേധിച്ച് ബി.ജെ.പി കോഴിക്കോട്‌ വെള്ളയിൽ വൈദ്യുതി ഭനവു മുന്നിൽ വൈദ്യുതി ബിൽ കത്തിച്ച് പ്രതിഷേധിക്കുന്നത് ഉദ്ഘാടനം ചെയ്യുന്ന ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

4/32

തിരുവനന്തപുരത്ത്‌ നടന്ന ചടങ്ങിൽ സംഗീതികാ പുരസ്‌കാരം ഏറ്റുവാങ്ങിയ ബി. അരുന്ധതിയും പി.കെ. ഗോപിയും ഉദ്‌ഘാടകൻ പെരുമ്പാവൂർ ജി രവീന്ദ്രനാഥ്, ഗുരുരത്‌നം ജ്ഞാനതപസ്വി, ശ്രീകുമാർ മുഖത്തല തുടങ്ങിയവരോടൊപ്പം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

5/32

അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം തിരുവനന്തപുരത്ത്‌ മന്ത്രി എം.വി.ഗോവിന്ദൻ നിർവഹിക്കുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

6/32

ലഹരി വിരുദ്ധദിനമായ ഞായറാഴ്ച മലപ്പുറം വെട്ടം പഞ്ചായത്തിലെ വിദ്യാനഗർ കേന്ദ്രമായി പ്രവർത്തിക്കുന്ന നന്മ ജാഗ്രത സമിതി സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലി | ഫോട്ടോ: പ്രദീപ് പയ്യോളി

7/32

തിരൂർ കോടതി സമുച്ചയത്തിൽ ലീഗൽ സർവീസസ് കമ്മിറ്റി സംഘടിപ്പിച്ച മെഗാ അദാലത്തിൽ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് എൻ.ആർ. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ കേസ്സുകൾ തീർപ്പാക്കുന്നു | ഫോട്ടോ: പ്രദീപ് പയ്യോളി

8/32

എം.എൽ.എ ഫണ്ടിൽ നിന്നും നിർമ്മിച്ച കൊല്ലം താലൂക്ക് കച്ചേരി ജങ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ പതിച്ചിരിക്കുന്ന പോസ്റ്ററുകളും മറ്റും എം. മുകേഷ് എം.എൽ.എ നേരിട്ടെത്തി നീക്കുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

9/32

മലപ്പുറം ഒതുക്കുങ്ങൽ പഞ്ചായത്തും കെയർ ക്ലബ് ഫൗണ്ടേഷനും ചേർന്ന് നടത്തിയ ലഹരി വിരുദ്ധ ദിനാചരണത്തിൽ മുൻ എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിങ് പ്രസംഗിക്കുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

10/32

കോട്ടയ്ക്കലിൽ നടന്ന ഇന്ത്യൻ ഹോമിയോപതിക് മെഡിക്കൽ അസോസിയേഷൻ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള എത്തിയപ്പോൾ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

11/32

കോട്ടയ്ക്കലിൽ നടന്ന ഇന്ത്യൻ ഹോമിയോപതിക് മെഡിക്കൽ അസോസിയേഷൻ ദേശീയ സമ്മേളനം ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

12/32

സംസ്ഥാന റവന്യൂ കലോത്സവത്തിൽ ഓവറോൾ കിരീടം നേടിയ തൃശ്ശൂർ ജില്ലാ ടീം റവന്യൂ മന്ത്രി കെ. രാജനൊപ്പം | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

13/32

മലപ്പുറം പറവണ്ണ അരിക്കാഞ്ചിറയിൽ ഓട്ടോറിക്ഷയെ മറികടന്ന് അമിത വേഗതയിൽ പോയ കാറിടിച്ചു ചത്ത ആട്ടിൻകുട്ടിക്ക് സമീപം തള്ളയാട് | ഫോട്ടോ: പ്രദീപ്‌ പയ്യോളി

14/32

എസ്‌.എസ്‌.എഫ്‌. കണ്ണൂർ ജില്ലാ നേതൃസംഗമം ദേശീയ പ്രസിഡന്റ് ഡോ.മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

15/32

കൊച്ചി കപ്പൽശാലയിൽ നിർമിച്ച സ്വയംനിയന്ത്രിത ഇലക്ട്രിക് വെസ്സലുകൾ നോർവെയ്ക്ക് കൊണ്ടു പോകുന്നതിനായി മദർഷിപ്പായ യാട്ട് സെർവന്റിൽ കയറ്റുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

16/32

കേരള സ്റ്റേറ്റ് ടെയ്‌ലേഴ്‌സ് അസോസിയേഷന്റെ മുപ്പത്തിയാറാം സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത്‌ മന്ത്രി വി. ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്യുന്നു. മന്ത്രി ജെ. ചിഞ്ചുറാണി, കെ.എസ്.ടി.എ. ജനറൽ സെക്രട്ടറി കെ.എൻ. ദേവരാജൻ, സംസ്ഥാന പ്രസിഡന്റ് കെ. രാമൻ ചെന്നിക്കര, ക്ഷേമനിധി ബോർഡ് ചെയർപേഴ്‌സൺ ജി. രാജമ്മ തുടങ്ങിയവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

17/32

കേരള സ്റ്റേറ്റ് ടെയ്‌ലേഴ്‌സ് അസോസിയേഷന്റെ മുപ്പത്തിയാറാം സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത്‌ മന്ത്രി വി. ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്യുന്നു. മന്ത്രി ജെ. ചിഞ്ചുറാണി, കെ.എസ്.ടി.എ. ജനറൽ സെക്രട്ടറി കെ.എൻ. ദേവരാജൻ, സംസ്ഥാന പ്രസിഡന്റ് കെ. രാമൻ ചെന്നിക്കര, ക്ഷേമനിധി ബോർഡ് ചെയർപേഴ്‌സൺ ജി. രാജമ്മ തുടങ്ങിയവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

18/32

ആലപ്പുഴ പുന്നമടയിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പ്രവർത്തകർക്കൊപ്പം പുരവഞ്ചിയിൽ പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് ശ്രവിക്കുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

19/32

കെ.എസ്‌.ടി.എ പാലക്കാട് ജില്ലാ പ്രവർത്തക കൺവെൻഷൻ സംസ്ഥാന ട്രഷറർ ടി.കെ.എ ഷാഫി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി

20/32

കെ.എസ്.എഫ്.ഇ. സ്റ്റാഫ് അസോസിയേഷൻ (സി.ഐ.ടി.യു) പാലക്കാട് ജില്ലാ സമ്മേളനം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എം. ഹംസ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി

21/32

മദ്യനിരോധന സമിതി കണ്ണൂരിൽ നടത്തിയ ലോക ലഹരി വിരുദ്ധ ദിനാചരണം സിസ്റ്റർ അഞ്ജലി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

22/32

തൃക്കാക്കര മണ്ഡലത്തിലെ എം.എൽ.എ ഓഫീസ് പാലാരിവട്ടത്ത്‌ ഉദ്ഘാടനം ചെയ്‌ത പ്രതിപക്ഷനേതാവ് വി.ഡി.സതീശന് ഉമ തോമസ് മധുരം നൽകുന്നു. ഹൈബി ഈഡൻ എം.പി., കെ.ബാബു എം.എൽ.എ. എന്നിവർ സമീപം | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

23/32

ലോക ലഹരി വിരുദ്ധ ദിനത്തിൽ ലഹരിക്കെതിരെ ബോധവത്കരണത്തിനായി മയ്യിലിൽ നിന്നു കണ്ണൂരിലേക്ക് ഓടിയെത്തിയ ആകാശ് നമ്പ്യാരെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ സ്വീകരിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

24/32

അബ്‌ട്രൈബ് കണ്ണൂര്‍ സാംസ്‌കാരിക നിലയത്തിന്റെയും ഓഡിയോ ലൈബ്രറി കെട്ടിടത്തിന്റെയും ഉദ്ഘാടനവും ഹെലന്‍ കെല്ലര്‍ അനുസ്മരണവും മുന്‍ എം.പി. എം.വി. ശ്രേയാംസ്‌കുമാര്‍ നിര്‍വഹിക്കുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂര്‍ / മാതൃഭൂമി

25/32

ഉമ്മൻ ചാണ്ടി കോട്ടയത്ത് മാധ്യമങ്ങളെ കാണുന്നു | ഫോട്ടോ: ശിവപ്രസാദ് | മാതൃഭൂമി

26/32

കൊച്ചിയിൽ ചേർന്ന അമ്മ ജനറൽ ബോഡി മീറ്റിംഗ് | ഫോട്ടോ: സിദ്ധിഖുൽ അക്ബർ| മാതൃഭൂമി

27/32

ലോക ലഹരിവിരുദ്ധദിനത്തിൽ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ ലഹരിക്കെതിരെ പഞ്ച് പരിപാടി എ.പി. ദേവ്ന ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി സുനിൽ കുമാർ/ മാതൃഭൂമി

28/32

അടിയന്തിരാവസ്ഥ വാർഷികദിനത്തിൽ കണ്ണൂർ മഹാത്മാ മന്ദിരത്തിൽ പീഡിതർ ഒത്തുകൂടിയപ്പോൾ | ഫോട്ടോ: സി സുനിൽ കുമാർ/ മാതൃഭൂമി

29/32

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് ബിജെപി ടൗൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ വൈദ്യുതി ഭവന് മുൻപിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചപ്പോൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

30/32

കോട്ടയം എസ്.പി.ഓഫീസിന് മുന്നിൽ സമരക്കാരെ തടയാനെത്തിയ പോലീസിന് നേരെ ബാരിക്കേഡ് മറിച്ചിടുന്നു | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

31/32

കോട്ടയം എസ്.പി.ഓഫീസ്‌ വളപ്പിലേയ്ക്ക് തള്ളിക്കയറാൻ ശ്രമിക്കുന്ന സമരക്കാർ | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

32/32

കോട്ടയത്ത്‌ കോൺഗ്രസ്‌ പ്രവർത്തകരുടെ പ്രതിഷേധ പ്രകടനം സംഘർഷത്തിലായതോടെ പോലീസിന്റെ ലാത്തി അടിയേറ്റ് വീഴുന്ന പ്രവർത്തകൻ | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

Content Highlights: news in pics

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022


amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022

Most Commented