.jpg?$p=bd8cfc3&w=856&q=0.8)
പൊന്നാനി എം.ഇ.എസ്. കോളേജിൽ നടന്ന സി. സോൺ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻമാരായ കാലിക്കറ്റ് സർവ്വകലാശാലാ ടീമിന്റെ ആഹ്ലാദം | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
പൊന്നാനി എം.ഇ.എസ്. കോളേജിൽ നടന്ന സി. സോൺ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻമാരായ കാലിക്കറ്റ് സർവ്വകലാശാലാ ടീമിന്റെ ആഹ്ലാദം | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
പൊന്നാനി എം.ഇ.എസ്. കോളേജിൽ നടന്ന കാലിക്കറ്റ് സർവ്വകലാശാല സി. സോൺ കലോത്സവത്തിൽ നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ ഗഗനാ ഗംഗാധരൻ, എം.സി.ടി. ലോ കോളേജ്, മേൽമുറി, മലപ്പുറം | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
പൊന്നാനി എം.ഇ.എസ്. കോളേജിൽ നടന്ന കാലിക്കറ്റ് സർവ്വകലാശാല സി. സോൺ കലോത്സവത്തിൽ നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ ആശ കൃഷ്ണൻ, എം.ഇ.എസ്. കോളേജ്, പൊന്നാനി | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
ഗുസ്തി താരങ്ങളായ ബജ്‌റംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവർ ന്യൂഡൽഹിയിൽ നടത്തുന്ന പ്രതിഷേധത്തിനിടെ പത്രസമ്മേളനത്തിൽ സംസാരിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി
ഞായറാഴ്ച ഉദ്ഘാടനം ചെയ്യുന്ന പാർലമെന്റ് ദീപാലങ്കാരത്തിൽ. മന്ദിരത്തിന്റെ മുൻവശത്തെ റോഡിൽ ടാറിങ് പ്രവൃത്തികൾ പുരോഗമിക്കുന്നതും ചിത്രത്തിൽ കാണാം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി
കേരളാ ഫയർ സർവ്വീസ് അസോസിയേഷൻ കോഴിക്കോട് മേഖലാ സമ്മേളനം മന്ത്രി പി.എ.മുഹമദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. കെ. സന്തോഷ് / മാതൃഭൂമി
കോഴിക്കോട് കടപ്പുറത്ത് ഇന്ത്യൻ നാഷണൽ ലീഗ് ( വഹാബ് പക്ഷം) സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെക്കുലർ ഇന്ത്യ റാലി ഉദ്ഘാടനം ചെയ്യാനെത്തിയ ദേശീയ പ്രസിഡണ്ട് കെ.സി. കുരീൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു | ഫോട്ടോ: കെ. കെ. സന്തോഷ് / മാതൃഭൂമി
കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാൻഡിൽ ജനകീയ വിദ്യാഭ്യാസ സമിതി നടത്തിയ വിദ്യാഭ്യാസ സദസ് എ. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. കെ. സന്തോഷ് / മാതൃഭൂമി
കോഴിക്കോട് കെ.പി.കേശവമേനോൻ ഹാളിൽ നടന്ന ചടങ്ങിൽ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ടി.പി. രാമചന്ദ്രന്റെ നോവൽ "അധികാരി" ഡോ. ഖദീജാ മുംതാസ് ഡോ. എലൈന് നല്കി പ്രകാശനം ചെയ്യുന്നു. ഡോ.സി.സി. പൂർണ്ണിമ, രോഷ്നി സ്വപ്ന, എസ്. നവീന, ടി.പി. രാമചന്ദ്രൻ, എം.ടി. ഫെമിന എന്നിവർ സമീപം | ഫോട്ടോ: കെ. കെ. സന്തോഷ് / മാതൃഭൂമി
മിന്നിത്തിളങ്ങട്ടെ... വേനലവധി കഴിഞ്ഞ് സ്‌കൂളുകൾ പ്രവേശനോത്സവത്തിനൊരുങ്ങുകയാണ്. പത്തനംതിട്ട കൊടുന്തറ ഗവ.എൽപി സ്‌കൂളിന്റെ ജനാലകൾ പെയിന്റ് അടിച്ച് മോടികൂട്ടുന്ന അധ്യാപകൻ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
പൊന്നാനി എം.ഇ.എസ്. കോളേജിൽ നടന്ന കാലിക്കറ്റ് സർവ്വകലാശാല സി. സോൺ കലോത്സവത്തിൽ മൂകാഭിനയത്തിൽ ഒന്നാം സ്ഥാനം നേടിയ പി.എസ്.എം.ഒ. കോളേജ്, തിരൂരങ്ങാടി | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
സി.ഐ.ടി.യു ഓട്ടോ ടാക്‌സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ പത്തനംതിട്ട ജില്ല ടാക്‌സി സെക്ടർ കമ്മിറ്റിയുടെ നേതൃത്വത്തിൽ കള്ള ടാക്‌സികൾക്കെതിരെ നടപടികൾ സ്വീകരിക്കുക, ഇൻഷുറൻസ് പ്രീമിയം വർധനവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു പത്തനംതിട്ട കളക്ടറേറ്റിലേക്ക് നടത്തിയ ധർണ്ണാ സമരം ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
കേരള അഡ്വർടൈസിങ് ഇൻഡസ്ട്രീസ് അസോസിയേഷനും സിറ്റി പൊലീസും ചേർന്ന് കണ്ണൂരിൽ നടത്തിയ റോഡ് സുരക്ഷാ ബോധവൽക്കരണ വാഹന റാലി എസിപി ടി.കെ.രത്നകുമാർ ഫ്ലാഗ് ഓഫ് ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
ഒ.ബി.സി. മോർച്ച കണ്ണൂർ ജില്ലാ കമ്മിറ്റി നടത്തിയ സായാഹ്‌ന ധർണ ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കേരള എൻ.ജി.ഒ യൂണിയൻ വജ്രജൂബിലി സമ്മേളനത്തിന് പുത്തരിക്കണ്ടം മൈതാനിയിൽ ഉയർത്താനുള്ള പതാക വഹിച്ചു കൊണ്ടുള്ള ജാഥക്ക് പത്തനംതിട്ടയിൽ നൽകിയ സ്വീകരണം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
വയലാർ രാമവർമ്മ സാംസ്‌കാരികവേദി സംഘടിപ്പിച്ച മൂന്നാമത് എം.പി. വീരേന്ദ്രകുമാർ അനുസ്മരണചടങ്ങിൽ മികച്ച സാഹിത്യ കൃതിക്കുള്ള പുരസ്ക്കാരം എം.ആർ. തമ്പാന് മന്ത്രി ജി.ആർ. അനിൽ നൽകുന്നു. കരമന ജയൻ, ജോർജ് ഓണക്കൂർ, വി.എസ്. ശിവകുമാർ എന്നിവർ സമീപം | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
വയലാർ രാമവർമ്മ സാംസ്‌കാരികവേദി സംഘടിപ്പിച്ച മൂന്നാമത് എം.പി. വീരേന്ദ്രകുമാർ അനുസ്മരണചടങ്ങിൽ മലയാള സാഹിത്യ രംഗത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്ക്കാരം ജോർജ് ഓണക്കൂറിന് മന്ത്രി ജി.ആർ. അനിൽ നൽകുന്നു. കരമന ജയൻ, എം.ആർ. തമ്പാൻ, വി.എസ്. ശിവകുമാർ എന്നിവർ സമീപം | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
വയലാർ രാമവർമ്മ സാംസ്‌കാരികവേദി സംഘടിപ്പിച്ച മൂന്നാമത് എം.പി. വീരേന്ദ്രകുമാർ അനുസ്മരണവും, പ്രഥമ പുരസ്‌ക്കാര സമർപ്പണവും മന്ത്രി ജി.ആർ. അനിൽ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) കൊല്ലം ജില്ല കമ്മിറ്റിയുടെ നേത്യത്വത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
വയലാർ രാമവർമ്മ സാംസ്‌കാരികവേദി സംഘടിപ്പിച്ച മൂന്നാമത് എം.പി. വീരേന്ദ്രകുമാർ അനുസ്മരണചടങ്ങിൽ ശതാഭിഷേക പുരസ്ക്കാരം തുളസിവനം ആർ. രാമചന്ദ്രൻ നായർക്ക് മന്ത്രി ജി.ആർ. അനിൽ നൽകുന്നു. മണക്കാട് രാമചന്ദ്രൻ, കരമന ജയൻ, ജോർജ് ഓണക്കൂർ, വി.എസ്. ശിവകുമാർ, ജി. രാജ്‌മോഹൻ തുടങ്ങിയവർ സമീപം | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
താങ്ങുവില 300 രൂപ പ്രഖ്യാപിച്ച് റബ്ബർ സംഭരിക്കണമെന്നാവശ്യപ്പെട്ട് കേരള കർഷക സംഘം സംഘടിപ്പിച്ച രാപ്പകൽ സമരത്തിന് സമാപനം കുറിച്ച് രാജ് ഭവന് മുന്നിലേക്ക് നടന്ന മാർച്ച് അഖിലേന്ത്യാ കിസാൻസഭ പ്രസിഡന്റ് അശോക് ധാവ്‌ളെ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ
മാതൃഭൂമി - ഫെഡറൽ ബാങ്ക് ഗ്രോ ഗ്രീൻ പദ്ധതിയുടെ സംസ്ഥാന തല ഉദ്‌ഘാടനം നിർവ്വഹിച്ചതിന് ശേഷം മന്ത്രി എ.കെ.ശശീന്ദ്രൻ വിദ്യാർത്ഥികളോടും മറ്റ് അതിഥികൾക്കുമൊപ്പം | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി
മാതൃഭൂമിയും ഫെഡറൽ ബാങ്കും സംയുക്തമായി നടപ്പിലാക്കുന്ന ഗ്രോ ഗ്രീൻ പദ്ധതിയുടെ സംസ്ഥാന തല ഉദ്‌ഘാടനം മന്ത്രി എ.കെ.ശശീന്ദ്രൻ നിർവഹിക്കുന്നു | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി
എയ്ഡഡ് പ്രീ പ്രൈമറിയെ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ അംഗീകരിക്കുക, തുല്യ ജോലിക്ക് തുല്യ വേതനം ഉറപ്പു വരുത്തുക തുടങ്ങിയ ആ വശ്യങ്ങൾ ഉന്നയിച്ച് കേരള എയ്ഡഡ് പ്രീ-പ്രൈമറി ടീച്ചേഴ്സ് ആന്റ് ഹെൽപ്പേഴ്സ് അസോസിയേഷൻ നടത്തിയ സെക്രട്ടേറിയറ്റ് ധർണ മുൻ മന്ത്രി വി.സുരേന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ
കെ.എസ്.ആർ.ടി.സി. പെൻഷനേഴ്സ് ഫെഡറേഷൻ ആലപ്പുഴ കെ.എസ്.ആർ.ടി.സി. യിൽ നടത്തിയ ധർണ്ണ ബി.കെ.എം.യു ജില്ലാ സെക്രട്ടറി ആർ. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഓട്ടോ - ടാക്‌സി - ടെമ്പോ വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) ലൈറ്റ് മോട്ടോർ തൊഴിലാളികളുടെ മിനി സിവിൽസ്റ്റേഷൻ മാർച്ചും, ധർണ്ണയും സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി. ഗാനകുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി
കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവത്തിൽ നിന്ന് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടുത്തം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും കൊച്ചി നഗരത്തിൽ കുന്നുകൂടുന്ന മാലിന്യത്തിന് പരിഹാരമായിട്ടില്ല. നഗരത്തിലേക്കുള്ള പ്രവേശന കവാടമായ വൈറ്റില ജംഗ്ഷനിലെ മാലിന്യ കൂമ്പാരമാണ് ചിത്രത്തിൽ. രണ്ടു ദിവസം മുൻപ് മാലിന്യനീക്കത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി ഹൈക്കോടതി കൊച്ചി കോർപ്പറേഷനെ രൂക്ഷമായി വിമർശിച്ചിരുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
കർഷക മോർച്ചയുടെ കണ്ണൂർ കലക്ടറേറ്റ് ധർണ്ണ ഉത്തര മേഖല പ്രസിഡണ്ട് ടി.പി ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
മോദി സർക്കാരിന്റെ 9 വർഷം തികയുന്ന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് 9 ചോദ്യങ്ങൾ ചോദിക്കുകയും അവയുടെ രേഖ പുറത്തിറക്കുന്ന ചടങ്ങിൽ കോൺഗ്രസ് പാർട്ടി മുതിർന്ന നേതാവ് ജയറാം രമേശും മറ്റു നേതാക്കളും ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി
കേരള സർവ്വകലാശാല ആസ്ഥാനത്തെത്തിയ കേന്ദ്രമന്ത്രി വി. മുരളീധരനെ വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ സ്വീകരിക്കുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തൃശ്ശൂരിൽ നടക്കുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ജെ. ഫിലിപ്പ് / മാതൃഭൂമി
കർഷകമോർച്ച കൊല്ലം ജില്ലാ കമ്മിറ്റി നടത്തിയ താലൂക്ക് ഓഫീസ് മാർച്ച് | ഫോട്ടോ: സി.ആർ, ഗിരീഷ്‌കുമാർ / മാതൃഭൂമി
ഗോൾഡൻ ഗ്ലോബ് റേസ് പായ് വഞ്ചിയോട്ടം ഫിനിഷ് ചെയ്തതിനു ശേഷം ആദ്യമായി കേരളത്തിലെത്തിയ അഭിലാഷ് ടോമിയെ കൊച്ചി വിമാനത്താവളത്തിൽ അച്ഛൻ വി.സി. ടോമിയും, അമ്മ വത്സമ്മയും സ്വീകരിക്കുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി
സീനിയർ സിറ്റിസൺസ് സർവ്വീസ് കൗൺസിൽ സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ മുൻമന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി
മലയോരത്തേക്കുള്ള സർവ്വീസ് ഒഴിവാക്കുന്ന കെ.എസ്.ആർ.ടി.സി. നടപടികൾക്കെതിരെ സജീവ് ജോസഫ് എം.എൽ.എ. കണ്ണൂരിൽ നടത്തുന്ന ഉപവാസം സണ്ണി ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ സ്‌കൂളുകളിലെ കുടിവെള്ള പരിശോധന ക്യാമ്പ് മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ കഥ ഫെഡറേഷന്റെ കണ്ണൂർ കലക്ട്രേറ്റ് മാർച്ച് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി സഹദേവൻ നയിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
ഏഴിമല നാവിക അക്കാദമിയിലെ പാസിങ് ഔട്ട് പരേഡിന് മുന്നോടിയായി വ്യാഴാഴ്ച്ച നടന്ന കേഡറ്റുകളുടെ ഔട്ട് ഡോർ ട്രെയിനിങ്ങുകളുടെ പ്രദർശനത്തിൽ നിന്ന്. ശനിയാഴ്ച്ച രാവിലെ ഇരുനൂറ്റി എട്ടുപേരാണ് പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുക്കുന്നത് | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..