നവംബര്‍ 26 ചിത്രങ്ങളിലൂടെ


1/39

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി കൊല്ലം എസ് എൻ വനിതാ കോളേജിൽ നടന്ന പ്രഭാഷണ പരമ്പരയിലെ ആദ്യ പരിപാടിയിൽ എഴുത്തുകാരൻ ഷൗക്കത്തിന് ഉപഹാരം നൽകുന്ന ആർ പി ബാങ്കേഴ്‌സ്‌ എം ഡി ആർ പ്രകാശൻപിള്ള | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

2/39

സംസ്ഥാന ജീവനക്കാരുടെ കവർന്നെടുത്ത മുഴുവൻ ആനൂകൂല്യങ്ങളും ഉടൻ നൽകണമെന്നാവശ്യപ്പെട്ട് എൻ.ജി.ഒ. സംഘ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

3/39

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി കൊല്ലം എസ് എൻ വനിതാ കോളേജിൽ നടന്ന പ്രഭാഷണ പരമ്പരയിലെ ആദ്യ പരിപാടിയിൽ എഴുത്തുകാരൻ ഷൗക്കത്തിനെ കേൾക്കുന്ന സദസിൽ നിന്ന് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

4/39

നവകേരളം പദ്ധതിയുടെ ഭാഗമായി ശുചിത്വമിഷൻ നടത്തിയ 'മലംഭൂതം' ക്യാമ്പയിന്റെ കൊല്ലം ജില്ലാതല ഉദ്ഘാടനം എസ്. എൻ. വനിതാ കോളേജ് ഓഡിറ്റോറിയത്തിൽ മന്ത്രി കെ. എൻ. ബാലഗോപാൽ നിർവഹിക്കുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

5/39

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി കൊല്ലം എസ് എൻ വനിതാ കോളേജിൽ നടന്ന പ്രഭാഷണ പരമ്പരയിൽ എഴുത്തുകാരൻ ഷൗക്കത്ത് സംസാരിക്കുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

6/39

കൊല്ലം ഫാത്തിമ മാതാ കോളേജിൽ നടന്ന നിയുക്തി തൊഴിൽ മേളയിൽ പങ്കെടുക്കാനെത്തിയവർ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

7/39

കൊല്ലം അഷ്ടമുടിക്കായലിൽ നടന്ന പ്രസിഡൻറ്സ് ട്രോഫി ജലോത്സവത്തിൽ കാഴ്ചക്കാരുടെ ആഹ്‌ളാദം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

8/39

കൊല്ലം അഷ്ടമുടിക്കായലിൽ നടന്ന പ്രസിഡൻറ്സ് ട്രോഫി ജലോത്സവത്തിലെ ജലഘോഷയാത്രയിൽ അരങ്ങേറിയ 'വാട്ടർ സ്പോർട്സ്' | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

9/39

കൊല്ലം അഷ്ടമുടിക്കായലിൽ നടന്ന പ്രസിഡൻറ്സ് ട്രോഫി ജലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ നടുഭാഗം ചുണ്ടൻ തുഴഞ്ഞ എൻ സി ഡി സി ബോട്ട് ക്ളബ്ബ് അംഗങ്ങളുടെ ആഹ്‌ളാദം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

10/39

കേരള സാംബവ സഭ 8-ാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന പ്രകടനം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

11/39

കേരള സാംബവ സഭ 8-ാം വാർഷിക സമ്മേളനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു. എം.വിൻസെന്റ് എം.എൽ.എ, കേരള സാംബവ സഭ സംസ്ഥാന പ്രസിഡന്റ് എ.സി.ബിനുകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

12/39

കൊല്ലം അഷ്ടമുടിക്കായലിൽ നടന്ന പ്രസിഡൻറ്സ് ട്രോഫി ജലോത്സവത്തിൽ നടന്ന മാസ്സ് ഡ്രിൽ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

13/39

തിരുവനന്തപുരത്ത്‌ പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ഭരണഘടനാ ദിനാചരണത്തിൽ മുൻ ലോക് സഭാ സെക്രട്ടറി ജനറൽ പി.ഡി.ടി. ആചാരി മുഖ്യപ്രഭാഷണം നടത്തുന്നു. മന്ത്രി ആന്റണി രാജു, എളമരം കരീം.എം പി, എസ് ആർ ശക്തീധരൻ, ഡോ.രാജു നാരായണ സ്വാമി, ഡോ.യു.സി.ബിവീഷ് തുടങ്ങിയവർ സമീപം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

14/39

ലഹരിക്കതിരെ നന്മ കൂട്ടായ്മ മലപ്പുറത്ത് നടത്തിയ മാനവികതാ സംരക്ഷണ കാമ്പയിനിൽ മജീഷ്യൻ മലയിൽ ഹംസ മാജിക് അവതരിപ്പിച്ചപ്പോൾ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

15/39

ഉത്പന്നങ്ങ്ൾക്ക് സംഭരണവില പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത കർഷക മോർച്ച മലപ്പുറം കളേക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് ജോസ് കുറ്റിയാനിമറ്റം ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

16/39

ഉത്പന്നങ്ങൾക്ക് സംഭരണവില പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത കർഷക മോർച്ച മലപ്പുറം കളേക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

17/39

മലപ്പുറം കോട്ടപ്പടിയിൽ നടന്ന കെ.പി.എൽ ഫുട്ബാൾ മത്സരത്തിൽ എം.കെ. സ്‌പോര്ട്ടിങ് ആലപ്പുഴയും വയനാട് യുണൈറ്റഡ് എഫ്.സി.യും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ. 2-1 ന് വയനാട് യുണൈറ്റഡ് വിജയിച്ചു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

18/39

ജില്ലയിലെ കാമ്പസുകളിൽ തിരഞ്ഞെടുപ്പിൽ വിജയിച്ച എം.എസ്.എഫ് പ്രവർത്തകർക്ക് നൽകിയ സ്വീകരണത്തിന്റെ ഭാഗമായി മലപ്പുറത്ത് നടത്തിയ പ്രകടനം | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

19/39

ലോകകപ്പ് ഫുട്‌ബോൾ ആരവങ്ങളുടെ ഭാഗമായി മലപ്പുറത്ത് ഡി.വൈ.എഫ്.ഐ. നടത്തിയ വനിതകളുടെ ഫുട്ബാൾ മത്സരത്തിൽ നിന്ന് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

20/39

കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട മികച്ച വാർത്ത ചിത്രത്തിനുള്ള പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ - ഇന്റർനാഷണൽ കമ്മിറ്റി ഫോർ റെഡ് ക്രോസ്സ്‌ അവാർഡ് മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫർ ബി മുരളീകൃഷ്ണൻ ഡൽഹിയിൽ നടന്ന ചടങ്ങിൽ ഏറ്റുവാങ്ങിയപ്പോൾ. പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശശി നായർ, ജൂറി അംഗങ്ങളായ ദിനേശ് ശർമ്മ, ഉഷ റായ്, നാഗമല്ലിക ഗുടിപതി സമീപം | ഫോട്ടോ: സാബു സ്കറിയ / മാതൃഭൂമി

21/39

സിംപിളും പവർഫുളും ....... കോഴിക്കോട് കടപ്പുറത്തെ ഫ്രീഡം സ്ക്വയറിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ ഒരുക്കിയ വനിതാ സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരാട്ടിനെ പ്രവർത്തകർ അഭിവാദ്യം ചെയ്ത് സ്വീകരിക്കുന്നു. പി.കെ.ശ്രീമതി, കാനത്തിൽ ജമീല എം.എൽ.എ തുടങ്ങിയവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

22/39

കഥകളി എച്ച്.എസ് ഗ്രൂപ്പ് മത്സരത്തിൽ സംസ്ഥാന തലത്തിലേക്ക് അർഹത നേടിയ കണ്ണൂർ സെന്റ് തെരേസാസ് എ.ഐ.ജി.എച്ച്.എസ്.എസിലെ മാളവിക ജ്യോതിഷ്, ലക്ഷ്മി നിരഞ്ജന, സാൻവി സന്തോഷ് എന്നിവർ അരങ്ങിലെത്തിച്ച കഥകളി | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

23/39

ഭരണഘടന ദിനാചരണത്തിന്റെ ഭാഗമായി നടന്ന ഭരണഘടനാ സംരക്ഷണ സമ്മേളനം കണ്ണൂർ ഡി.സി.സിയിൽ സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.സുനിൽകുമാർ / മാതൃഭൂമി

24/39

കൊല്ലം അഷ്ടമുടിക്കായലിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന്റേയും പ്രസിഡന്റ് ട്രോഫി വള്ളംകളിയ്ക്ക് മുൻപായി നടന്ന മാസ്റ്റ് ഡ്രിൽ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

25/39

സംസ്ഥാന സീനിയർ പുരുഷ, വനിതാ ഗുസ്തി ചാമ്പ്യൻഷിപ്പിന്റെ അൻപത് കിലോ വിഭാഗത്തിൽ ഗ്ലോറിയായും ആർ.എസ്.സൂര്യയും തമ്മിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിന്ന് | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

26/39

ദേശീയ കർഷക പ്രക്ഷോഭത്തിന്റെ രണ്ടാം വാർഷിക ദിനത്തിൽ കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ നയങ്ങൾക്കെതിരെ പത്തനംതിട്ട ഹെഡ്‌പോസ്റ്റാഫീസിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

27/39

അമൃത നൃത്ത കലാഭവൻ ഡാൻസ് സ്‌കൂൾ സന്നിധാനത്ത് അവതരിപ്പിച്ച നൃത്തപരിപാടി | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

28/39

തൃശ്ശൂർ ജില്ലാ സ്കൂൾ കലോത്സവം യു.പി. വിഭാഗം ഗ്രൂപ്പ്‌ ഡാൻസ് | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

29/39

കണ്ണൂരിൽ ജൈവ സംസ്കൃതിയുടെ ജൈവ വൈവിധ്യ പരിപാലന ശില്പശാലയിൽ ഡോ. എം.ഡി. സുഭാഷ് ചന്ദ്രൻ സംസാരിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

30/39

കേരള വൈദ്യുതി മസ്ദൂർ സംഘം സംസ്ഥാന സമ്മേളനം കണ്ണൂരിൽ ബി.എം.എസ് സംസ്ഥാന പ്രസിഡണ്ട് വേണുഗോപാലൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

31/39

ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്ന്‌ ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) ഓഷ്യൻസാറ്റ് -3 ഉപയോഗിച്ച് പിഎസ്എൽവി-സി 54 / ഇ ഒ എസ്-06 വിക്ഷേപിച്ചപ്പോൾ | ഫോട്ടോ: വി.രമേഷ് / മാതൃഭൂമി

32/39

ശബരിമലയിലെ ഇന്നത്തെ തിരക്ക് | ഫോട്ടോ: ജി. ശിവപ്രസാദ്/ മാതൃഭൂമി

33/39

ശബരിമല. ഫോട്ടോ: ജി. ശിവപ്രസാദ്/ മാതൃഭൂമി

34/39

കണ്ണൂര്‍ റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ കഥകളി ഗ്രൂപ്പ് മത്സരത്തില്‍ നിന്ന് | ഫോട്ടോ: ലതീഷ് പൂവത്തൂര്‍/ മാതൃഭൂമി

35/39

കേരള കർഷക സംഘം നടത്തിയ രാജ്ഭവൻ മാർച്ച് | ഫോട്ടോ: ജി. ബിനുലാൽ / മാതൃഭൂമി

36/39

സംയുക്ത കര്‍ഷക സമിതിയുടെ പ്രതിഷേധ കൂട്ടായ്മ കണ്ണൂരില്‍ എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനില്‍ കുമാര്‍/ മാതൃഭൂമി

37/39

സംസ്ഥാന കേരളോത്സവ സംഘാടക സമിതി കണ്ണൂരില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍/ മാതൃഭൂമി

38/39

കോഴിക്കോട്‌ വി.കെ. കൃഷ്ണ മേനോൻ ആർട്ട് ഗ്യാലറിയിൽ ലോക പൈതൃക വാരാഘോഷത്തിന്റെ സമാപന ദിനം അരങ്ങേറിയ തെയ്യം | ഫോട്ടോ: പി.പ്രമോദ്‌കുമാർ / മാതൃഭൂമി

39/39

കാണണം........ നല്ല കാഴ്ച്ചയിൽ ....... വെള്ളിയാഴ്ച രാത്രി കോഴിക്കോട്ടെത്തിയ എ.ഐ.സി.സി. ജനറൽ സെക്രട്ടറി താരിഖ് അൻവർ പത്രലേഖകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നു. എ.ഐ.സി.സി. സെക്രട്ടറി വിശ്വനാഥൻ പെരുമാൾ, ഡി.സി.സി. പ്രസിഡണ്ട് കെ. പ്രവീൺ കുമാർ എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

Content Highlights: News In Pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented