ഒക്ടോബര്‍ 26 ചിത്രങ്ങളിലൂടെ
1/44

വയനാട് മാനന്തവാടി സെയിന്റ് പാട്രിക്‌സ് സ്കൂളിൽ നടന്ന എ.എസ്.ഐ.എസ്.സി. ഓൾ കേരള റീജൻ കലോത്സവം, കാറ്റഗറി 3 -സംഘനൃത്തത്തിൽ ഒന്നാം സമ്മാനം നേടിയ തൃശൂർ പൂങ്കുന്നം ഹരിശ്രീ വിദ്യാനിധി സ്കൂളിലെ വിദ്യാർത്ഥികൾ.

2/44

കൊച്ചിയിൽ വെടിവെപ്പ് നടന്ന കുണ്ടന്നൂരിലെ ഹോട്ടലിന്റെ മുൻവശത്തെ ബോർഡ്‌ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

3/44

കൊച്ചിയിൽ വെടിവെപ്പ് നടന്ന കുണ്ടന്നൂരിലെ ഹോട്ടലിലെ ചുവരിൽ വെടികൊണ്ടു എന്ന് പറയപ്പെടുന്ന സ്ഥലത്തെ പാട് | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

4/44

കൊച്ചിയിൽ വെടിവെപ്പ് നടന്ന കുണ്ടന്നൂരിലെ ഹോട്ടൽ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

5/44

പാലക്കാട്‌ വടക്കന്തറ ശ്രീരാമപുരം വിഷ്ണു ക്ഷേത്രത്തിലെ ആറാട്ടുത്സവത്തോടനുബന്ധിച്ച് കല്പാത്തി ബാലകൃഷ്ണനും കല്ലൂർ ഉണ്ണികൃഷ്ണമാരാരും ചേർന്ന് അവതരിപ്പിച്ച ഡബിൾ തായമ്പക | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

6/44

ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച് എസ് എഫ് ഐ പ്രവർത്തകർ കൊല്ലം ചിന്നക്കടയിൽ നടത്തിയ പ്രകടനം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

7/44

കേരള ഗവർണറുടെ നടപടികളിൽ പ്രതിഷേധിച്ച് എൽഡിഎഫ് ടൗൺ, കടപ്പാക്കട മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ കൊല്ലം ചിന്നക്കടയിൽ നടത്തിയ പ്രതിഷേധ പ്രകടനം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

8/44

ഗവർണ്ണർക്കെതിരെ എൽ.ഡി.എഫ് ആലപ്പുഴയിൽ നടത്തിയ പ്രതിഷേധം പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

9/44

കേരളാ ഗവർണറുടെ നിലപാടുകളിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ്.പ്രവർത്തകർ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കോലം വഹിച്ചു കൊണ്ട് കണ്ണൂരിൽ നടത്തിയ പ്രകടനം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

10/44

കണ്ണൂർ ചൊവ്വ ധർമ സമാജം യു.പി.സ്‌കൂൾ എൽ.എസ്.എസ് -യു .എസ് .എസ്, ശാസ്ത്രോത്സവ വിജയികളെ ആനയിച്ചുകൊണ്ട് വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് നടത്തിയ വിജയ ഘോഷയാത്ര | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

11/44

കമ്പിത്തപാൽ ട്രേഡ് യൂണിയൻ നേതാവ് പി.വി.ചന്ദ്രശേഖരൻ (പിവിസി) അനുസ്മരണം കണ്ണൂരിൽ സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

12/44

കൺസ്ട്രക്‌ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ കണ്ണൂരിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശ സംഗമം കോർപ്പറേഷൻ മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

13/44

മികച്ച നിയമസഭാ സാമാജികനുള്ള ടി.എം.ജേക്കബ് മെമ്മോറിയൽ അവാർഡ് ഷാഫി പറമ്പിൽ എം.എൽ.എ.യ് ക്ക് മന്ത്രി എം.ബി.രാജേഷ് നൽകുന്നു. സണ്ണിക്കുട്ടി എബ്രഹാം, ലിസി ജേക്കബ്, അനൂപ് ജേക്കബ് എം.എൽ.എ, ഡെയ്‌സി ജേക്കബ്, അമ്പിളി ജേക്കബ് എന്നിവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

14/44

സുകുമാരനുണ്ണി മാസ്റ്റർ പുരസ്ക്കാരം കെ.പി.എസ്.ടി.എ. സംസ്ഥാന പ്രസിഡന്റ് സി. പ്രദീപിന് മുതിർന്ന കോൺഗ്രസ്സ് നേതാവ് എ.കെ. ആന്റണി നൽകുന്നു. അജിത് കുമാർ, ചെറിയാൻ ഫിലിപ്പ്, പി. ഹരിഗോവിന്ദൻ, ടി. ശരത് ചന്ദ്ര പ്രസാദ്, എം. സലാഹുദ്ദീൻ തുടങ്ങിയവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

15/44

സർക്കാർ ജീവനക്കാർക്കുള്ള പുതിയ ബഹുനില ക്വാർട്ടേഴ്‌സുകളുടെ ഉദ്‌ഘാടനം തിരുവനന്തപുരം നേതാജി നഗറിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു. മന്ത്രി ആന്റണി രാജു, എ.എ.റഹിം എം.പി, മന്ത്രിമാരായ ജി.ആർ.അനിൽ, പി.എ.മുഹമ്മദ് റിയാസ്, വി.കെ.പ്രശാന്ത് എം.എൽ.എ, മേയർ ആര്യ രാജേന്ദ്രൻ തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

16/44

കുസാറ്റിൽ വിദ്യാർഥികൾ തമ്മിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് പോലീസ് കുസാറ്റിലെ സഹാറ ഹോസ്റ്റലിൽ എത്തിയപ്പോൾ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

17/44

കുസാറ്റിൽ വിദ്യാർഥികൾ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ ഹോസ്റ്റൽ മുറി കത്തിച്ച നിലയിൽ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

18/44

ഗവർണർ സർവ്വകലാശാലാ ചാൻസലർ പദവി ദുരുപയോഗം ചെയ്യുന്നു എന്നാരോപിച്ച് എൽ.ഡി.എഫ്. പ്രവർത്തകർ കാസർകോട് നഗരത്തിൽ നടത്തിയ പ്രകടനം | ഫോട്ടോ: രാമനാഥ്‌ ​പൈ / മാതൃഭൂമി

19/44

സി.പി.എം. നേതാക്കളുടെ സ്ത്രീ പീഡനം എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് കേസെടുക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ്സ് കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ച് കെ.പി.സി.സി. ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.ബി.സതീഷ്‌കുമാർ / മാതൃഭൂമി

20/44

അറബി, സംസ്‌കൃത സാഹിത്യോത്സവങ്ങളിൽ കൊണ്ടുവന്ന നിയന്ത്രണം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഭാഷാധ്യാപക ഐക്യവേദി നടത്തിയ മലപ്പുറം ഡി.ഡി.ഇ. ഓഫീസ് മാർച്ചിനിടെ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു | ഫോട്ടോ: കെ.ബി.സതീഷ്‌കുമാർ / മാതൃഭൂമി

21/44

ജില്ലാ പോലിസ് കായികമേളയുടെ ഭാഗമായി മലപ്പുറം കോട്ടപ്പടി മൈതാനിയിൽ നടക്കുന്ന ഫുട്‌ബോൾ ടൂർണമെന്റിൽ മലപ്പുറം സബ് ഡിവിഷനും ജില്ലാ ഹെഡ് ക്വാർട്ടേഴ്‌സും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന് | ഫോട്ടോ: കെ.ബി.സതീഷ്‌കുമാർ / മാതൃഭൂമി

22/44

മലപ്പുറത്ത് നടന്ന വനിതാ കമ്മീഷൻ അദാലത്തിൽ പരാതി കേൾക്കുന്ന കമ്മീഷൻ അംഗം ഇന്ദിര രവീന്ദ്രൻ | ഫോട്ടോ: കെ.ബി.സതീഷ്‌കുമാർ / മാതൃഭൂമി

23/44

ഹെഡ് ലോഡ് ആന്റ് ജനറൽ വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു.) പ്രവർത്തകർ നടത്തിയ മലപ്പുറം കളക്ട്രേറ്റ് മാർച്ച് | ഫോട്ടോ: കെ.ബി.സതീഷ്‌കുമാർ / മാതൃഭൂമി

24/44

കോമ്പൗണ്ട് റബ്ബറിന്റെ ഇറക്കുമതി തീരുവ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് റബ്ബർ ഉൽപാദക സംഘങ്ങളുടെ ദേശീയ സംഘടനയായ എൻ.സി.ആർ.പി.എസിന്റെ ആഭിമുഖ്യത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ ധർണ്ണ ചീഫ് വിപ്പ് എൻ. ജയരാജ് എം.എൽ.എ. ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

25/44

പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

26/44

മാതൃഭൂമി സീഡ് ആലപ്പുഴ ജില്ലാ ഹരിത വിദ്യാലയ പുരസ്കാര ചടങ്ങ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

27/44

പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിന്റെ മുൻനിര | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

28/44

അറുപത് വയസ്സ് കഴിഞ്ഞവർക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചേർന്ന് പെൻഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വൺ ഇന്ത്യ വൺ പെൻഷൻ മൂവ് മെൻന്റിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ ധർണ്ണ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

29/44

മെഡിസെപ് അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പെൻഷനേഴ്‌സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ കൂട്ടധർണ്ണ മുൻ മന്ത്രി വി.എസ്. ശിവകുമാർ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

30/44

ലൈഫ് ഭവനപദ്ധതി അവഗണനയ്‌ക്കെതിരെ കേരള വിധവാ സംഘം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ പങ്കെടുക്കുന്നവർ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

31/44

ഓട്ടോ കൺസൾട്ടന്റിന് തൊഴിൽ സംരക്ഷണം ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് ആൾ കേരള ഓട്ടോ കൺസൾട്ടന്റ്‌സ് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടറിയേറ്റ് ധർണ്ണ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

32/44

അറബി, സംസ്‌കൃത കലോത്സവങ്ങൾ നിലനിർത്തണമെന്നാവശ്യപ്പെട്ട് ഭാഷാധ്യാപക സമരസമിതി ആലപ്പഴയിൽ നടത്തിയ ഡി.ഡി.ഇ ഓഫീസ് മാർച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

33/44

തൊഴിലാളികളുടെ ജോലിയും കൂലിയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യു ആലപ്പുഴയിൽ നടത്തിയ കളക്ടറേററ്റ് മാർച്ച് സംസ്ഥാന സെക്രട്ടറി സി. ബി. ചന്ദ്രബാബു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

34/44

ഡൽഹിയിൽ കോൺഗ്രസ്‌ പ്രസിഡന്റായി മല്ലികാർജുന ഖാർഗെ അധികാരമേറ്റ ചടങ്ങിൽ നിന്ന്‌ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

35/44

ഡൽഹിയിൽ കോൺഗ്രസ്‌ പ്രസിഡന്റായി മല്ലികാർജുന ഖാർഗെ അധികാരമേറ്റ ചടങ്ങിൽ നിന്ന്‌ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

36/44

ഡൽഹിയിൽ കോൺഗ്രസ്‌ പ്രസിഡന്റായി മല്ലികാർജുന ഖാർഗെ അധികാരമേറ്റ ചടങ്ങിൽ നിന്ന്‌ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

37/44

ഡൽഹിയിൽ കോൺഗ്രസ്‌ പ്രസിഡന്റായി മല്ലികാർജുന ഖാർഗെ അധികാരമേറ്റ ചടങ്ങിൽ നിന്ന്‌ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

38/44

എൻ.സി.സി. കാഡറ്റുകൾ കണ്ണൂരിൽ ലഹരി വിരുദ്ധ കൂട്ടയോട്ടം നടത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

39/44

കേരള കോ. ഓപ്പറേറ്റീവ് വർക്കേർസ് ഫെഡറേഷന്റെ കണ്ണൂർ ജെ.ആർ ഓഫീസ് മാർച്ച് സി.എ.അജീർ ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

40/44

ഭാഷാധ്യാപക സംഗമം കണ്ണൂർ ഡി.ഡി.ഇ ഓഫീസിനു മുന്നിൽ സുരേഷ് ബാബു എളയാവൂർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

41/44

ഭാഷാധ്യാപക സംഗമം കണ്ണൂർ ഡി.ഡി.ഇ. ഓഫീസിനു മുന്നിൽ നടന്നപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

42/44

കേരള ഗവർണറുടെ നിലപാടുകൾക്കെതിരെ ​എ.ഐ.​വൈ.എഫ്‌. നടത്തിയ മാർച്ച്‌ എറണാകുളം ജില്ല സെക്രട്ടറി കെ ആർ റിനീഷ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

43/44

വെള്ളയിൽ തൊടിയിൽ ഭഗവതി ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ കോഴിക്കോട് വെള്ളയിൽ കടപ്പുറത്ത് നടന്ന വാവു ബലി തർപ്പണത്തിൽനിന്ന് | ഫോട്ടോ: കൃഷ്ണപ്രദീപ്‌ / മാതൃഭൂമി

44/44

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ലഹരിക്കെതിരെ മലപ്പുറത്ത് നടത്തിയ മഹാസംഗമത്തില്‍ വിദ്യാര്‍ഥികള്‍ പ്രതിജ്ഞയെടുക്കുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented