
സി.പി.എം. പാലക്കാട് തത്തമംഗലം ലോക്കൽ കമ്മിറ്റി ഓഫീസ് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി
സി.പി.എം. പാലക്കാട് തത്തമംഗലം ലോക്കൽ കമ്മിറ്റി ഓഫീസ് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി
ശെമ്മങ്കുടി ശ്രീനിവാസ അയ്യർ ജന്മദിനത്തിൽ കോഴിക്കോട് ചാലപ്പുറം "രാജമാതംഗി"യിൽ ടി.എം. കൃഷ്ണ അവതരിപ്പിച്ച കച്ചേരി | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
കോഴിക്കോട് ടൗൺഹാളിൽ ജയൻ സ്മൃതി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത സംവിധായകൻ ഹരിഹരൻ തത്സമയം ജയന്റെ ചിത്രം വരച്ച ആർട്ടിസ്റ്റ് മദനനെ അഭിനന്ദിക്കുന്നു. കെ.പി.സുധീര, പി.വി.ഗംഗാധരൻ, ബൈജുനാഥ് കക്കാടത്ത്, മാമ്മുക്കോയ, പുരുഷൻ കടലുണ്ടി, പി.കെ. സുനിൽകുമാർ തുടങ്ങിയവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
കൊല്ലം കേരളപുരത്ത് പ്ലൈവുഡ് ഗോഡൗണിന് തീപിടിച്ച വിവരമറിഞ്ഞെത്തിയവർ | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
കേരളപുരത്ത് തീപ്പിടുത്തമുണ്ടായ പ്ലൈവുഡ് ഗോഡൗണിനുള്ളിലെ തീയണയ്ക്കാൻ കൊല്ലം ജില്ലയുടെ വിവിധയിടങ്ങളിൽ നിന്നെത്തിയ അഗ്നിശമന വാഹനങ്ങൾ | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
കൊല്ലം കേരളപുരത്ത് തീപ്പിടുത്തമുണ്ടായ പ്ലൈവുഡ് ഗോഡൗണിനുള്ളിൽ നിന്നും തീ കൂടുതൽ പടരാതിരിക്കാൻ പ്ലൈവുഡ് പുറത്തേക്ക് മാറ്റുന്ന അഗ്നിശമനസേനാംഗങ്ങൾ | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
കൊല്ലം കേരളപുരത്ത് തീപ്പിടുത്തമുണ്ടായ പ്ലൈവുഡ് ഗോഡൗണിനുള്ളിലെ തീയണയ്ക്കുന്ന അഗ്നിശമനസേനാംഗങ്ങൾ | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
കൊല്ലം കേരളപുരത്ത് പ്ലൈവുഡ് ഗോഡൗണിന് തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷം തീപിടിച്ചപ്പോൾ | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
ജോയിന്റ് കൗൺസിൽ സംസ്ഥാന വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടത്തിയ വനിതാ മുന്നേറ്റ ജാഥയുടെ സമാപന സമ്മേളനം സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
ലോക ചെസ് ഒളിമ്പ്യാഡിനെ വരവേറ്റുകൊണ്ട് ചെന്നൈയിലെ സ്വകാര്യ കോളേജിലെ വിദ്യാർഥിനികൾ ചായം കൊണ്ട് മുഖത്ത് ചെസ് ബോർഡ് തീർത്തപ്പോൾ | ഫോട്ടോ: വി. രമേഷ് / മാതൃഭൂമി
ലോക ചെസ് ഒളിമ്പ്യാഡിനെ വരവേറ്റുകൊണ്ട് ചെന്നൈയിലെ സ്വകാര്യ കോളേജിലെ വിദ്യാർഥിനികൾ ചായം കൊണ്ട് മുഖത്ത് ചെസ് ബോർഡ് തീർത്തപ്പോൾ | ഫോട്ടോ: വി. രമേഷ് / മാതൃഭൂമി
നിറയെ തത്തകളുള്ള മരം എന്ന സിനിമയിൽ മികച്ച ബാലതാരത്തിനുള്ള അവാർഡ് നേടിയ മാസ്റ്റർ ആദിത്യൻ മണിക്കുട്ടന് സിനിമയുടെ സംവിധായകൻ ജയരാജ് വാങ്ങിനൽകുന്ന വീടിന്റെ താക്കോൽദാനം മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചപ്പോൾ | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി
കോഴിക്കോട് ഉമറലി ശിഹാബ് തങ്ങളുടെ സ്മാരക സൗധത്തിന് സമീപം നിർമിക്കുന്ന അനക്സ് ബിൽഡിംഗിന്റെ തറക്കല്ലിടൽ കർമ്മം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു | ഫോട്ടോ: പി.പി. ബിനോജ് / മാതൃഭൂമി
തിരുവനന്തപുരം കോട്ടൺഹിൽ സ്കൂൾ ഗേറ്റിന് മുന്നിൽ പ്രതിഷേധിച്ച എ.ബി.വി.പി. പ്രവർത്തകരെ പോലീസ് നീക്കം ചെയ്യുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലെ മുതിർന്ന വിദ്യാർത്ഥിനികളുടെ ദേഹോപദ്രവത്തിന് ഇരയായ കുട്ടികളുടെ രക്ഷാകർത്താക്കൾ സ്കൂൾ കവാടത്തിന് മുന്നിൽ പ്രതിഷേധിച്ചപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
കോട്ടയം ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ദേശീയ-സംസ്ഥാന വോളിബോള്‍, ബാസ്ക്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിലും കോളേജ് ഗെയിംസിലും വിജയം വരിച്ച സ്പോര്‍ട്സ് അക്കാദമിയിലെ കായിക താരങ്ങള്‍ക്കുള്ള അനുമോദന ചടങ്ങില്‍ നിന്ന് | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി
രാഷ്ട്രപതി ഭവന്റെ അങ്കണത്തിൽ സംയുക്തസേനാംഗങ്ങളുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുന്ന രാഷ്ട്രപതി ദ്രൗപതി മുർമു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
തിരുവനന്തപുരം എ കെ ജി സെന്ററിൽ എത്തിയ ക്യൂബൻ അംബാസഡർ അലേജൻഡ്രോ സിമംകസിനെ മുൻ മന്ത്രി എ കെ ബാലൻ, മുൻ മന്ത്രി ടി പി രാമകൃഷ്ണൻ, എം വിജയകുമാർ, സംസ്ഥാന കമ്മറ്റി അംഗം ബിജു കണ്ടക്കൈ, മുൻ എം പി പി കെ ബിജു എന്നിവർ ചേർന്ന് സ്വീകരിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
ആഘോഷത്തിമര്‍പ്പില്‍... അതിരപ്പിള്ളിയിലെ നിറഞ്ഞൊഴുകുന്ന വെള്ളച്ചാട്ടങ്ങള്‍ കാണാന്‍ നിറയെ സഞ്ചാരികള്‍ എത്തിയപ്പോള്‍. അവധി ദിവസങ്ങളില്‍ നൂറുകണക്കിന് സഞ്ചാരികളാണ് അതിരപ്പിള്ളിയിലെത്തുന്നത്. തിരക്കേറുമ്പോള്‍ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ ആവശ്യത്തിന് വനപാലകരോ പോലീസ് ഇല്ലെന്ന് പരാതിയുണ്ട്. വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ഫീസ് നല്‍കുന്നുണ്ടെങ്കിലും ആവശ്യത്തിന് സൗകര്യം ഒരുക്കാത്തതാണ് ഗതാഗതക്കുരുക്കിന് കാരണം.
കണ്ണൂരിൽ റീജിയണൽ പബ്ലിക് ഹെൽത്ത് ലബോറട്ടറി കെട്ടിടോദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോർജ് നിർവഹിക്കുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കണ്ണൂർ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധം നടത്തിയപ്പോൾ | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
മുഴുവൻ തസ്തികകളിലും നിയമനം നടത്തുക, താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ബാങ്കിങ് കറസ്പോണ്ടന്റുമാരുടെ നിയമനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംയുക്ത സംഘടനകളുടെ നേതൃത്വത്തിൽ നടത്തിവരുന്ന സമരത്തിന്റെ തുടർച്ചയായി പണിമുടക്കിയ കേരള ഗ്രാമീൺ ബാങ്കിലെ ജീവനക്കാരും ഓഫീസർമാരും കണ്ണൂർ പള്ളിക്കുന്നിലെ റീജണൽ ഓഫിസിനു മുൻപിൽ നടത്തിയ ധർണ | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
ബെര്മിങ്ങാമില് നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന് മുന്നോടിയായി, ഒളിമ്പിക് മെഡല്‍ ജേതാവ് പി.വി. സിന്ധു സെക്കന്തരാബാദിലെ മഹങ്കാളി ക്ഷേത്രത്തിലെത്തിയപ്പോള്‍.
തിരൂർ - ചമ്രവട്ടം റൂട്ടിൽ പോലീസ് ലൈനിൽ റോഡരികിലെ തണൽ മരത്തിന്റെ ചില്ലകൾ അപകടമൊഴിവാക്കാൻ വെട്ടിമാറ്റുന്ന തൊഴിലാളി | ഫോട്ടോ: പ്രദീപ് പയ്യോളി
പൈപ്പ് കൊണ്ടുപോകുന്ന ലോറിയിൽ നിന്നും പൈപ്പുകൾ റോഡിലേക്ക് വീണപ്പോൾ. ദേശീയ പാത കവലയിൽ കണ്ണൂർ കണ്ണോത്തും ചാലിലെ കാഴ്ച | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
ആർച്ച് ബിഷപ്പ് മാർ ആന്റണി കരിയിലിനെ പുറത്താക്കാനുള്ള തീരുമാനത്തിനെതിരെ വൈദികർ എറണാകുളത്തെ ആസ്ഥാനത്ത് എത്തിയപ്പോൾ | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ / മാതൃഭൂമി
ദ്രൗപദി മുര്‍മു രാഷ്ട്രപതിയായി സത്യപ്രതിജ്ഞചെയ്ത് അധികാരമേല്‍ക്കുന്നു | Photo: ANI
ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ച സര്‍ക്കാര്‍ നടപടി പിന്വലിക്കണമെന്നാവശ്യെപ്പെട്ട് ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എ.എ. ഷുക്കൂര്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്
കണ്ണൂര്‍ മട്ടന്നൂര്‍ നഗരസഭയിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസര്‍ എ. ഷാജഹാന് കണ്ണൂരില്‍ നടത്തുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍
ബിഷപ്പ് ആന്റണി കരിയിലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വൈദികർ എറണാകുളത്തെ ആസ്ഥാനത്ത് എത്തിയപ്പോള്‍ | ഫോട്ടോ: ടി.കെ. പ്രദീപ് കുമാര്‍
എറണാകുളം ജനറല്‍ ആശുപത്രിയില്‍ റോട്ടറി ക്ലബ്ബ് നടപ്പിലാക്കുന്ന 100 കോടി രൂപയുടെ പദ്ധതി ഉദ്ഘാടന ചടങ്ങില്‍നിന്ന് | ഫോട്ടോ: ടി.കെ. പ്രദീപ് കുമാര്‍
സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി തയ്യാറായി നില്ക്കുന്ന രാഷ്ട്രപതിയുടെ അംഗരക്ഷകര്‍ | ഫോട്ടോ: പിടിഐ
രാഷ്ട്രപതി രാംനാഥ് കോവിന്ദും നിയുക്ത രാഷ്ട്രപതി ദ്രൗപതി മുര്‍മുവും രാഷ്ട്രപതി ഭവനിലേക്ക് പുറപ്പെടുന്നു | ഫോട്ടോ: പിടിഐ
സത്യപ്രതിജ്ഞാ ചടങ്ങിനു മുൻപായി നിയുക്ത രാഷ്ട്രപതി ദ്രൗപദി മുർമു രാജ്ഘട്ടിൽ രാഷ്ട്രപിതാവിന് ആദരമർപ്പിക്കുന്നു | ഫോട്ടോ: പി.ടി.ഐ
കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ കാത്ത് ലാബ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.സുനില്‍കുമാര്‍/മാതൃഭൂമി
കണ്ണൂർ ജില്ലാ ആശുപത്രിയിലെ പുതിയ സ്പെഷാലിറ്റി ബ്ലോക്കിന്റെ നിർമ്മാണ പുരോഗതി ആരോഗ്യമന്ത്രി വീണ ജോർജ്ജ് പരിശോധിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
എറണാകുളത്തു നടന്ന സ്വരലയ ദേശീയ പുരസ്ക്കാരദാന ചടങ്ങിൽ അവാർഡ് തുകയായ ഒരുലക്ഷം രൂപയുടെ ചെക്ക് സംഗീതജ്ഞൻ പണ്ഡിറ്റ് രാജീവ് താരനാഥിന്റെ പോക്കറ്റിലേക്ക് വെയ്ക്കുന്ന എം. എ. ബേബി. പുരസ്കാരം സമ്മാനിച്ച അടൂർ ഗോപാലകൃഷ്ണൻ, മന്ത്രി പി രാജീവ്, കൊച്ചി മേയർ എം. അനിൽകുമാർ, ഡോ. ലതാനായർ എന്നിവർ സമീപം | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..