ജൂണ്‍ 25 ചിത്രങ്ങളിലൂടെ


1/58

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് ബിജെപി ടൗൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ വൈദ്യുതി ഭവന് മുൻപിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചപ്പോൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

2/58

കോട്ടയത്ത്‌ കോൺഗ്രസ്‌ പ്രവർത്തകരുടെ പ്രതിഷേധ പ്രകടനം സംഘർഷത്തിലായതോടെ പോലീസിന്റെ ലാത്തി അടിയേറ്റ് വീഴുന്ന പ്രവർത്തകൻ | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

3/58

കോട്ടയത്ത്‌ കോൺഗ്രസ്‌ പ്രവർത്തകരുടെ പ്രതിഷേധ പ്രകടനം സംഘർഷത്തിലായതോടെ പ്രവർത്തകർക്ക് നേരെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചപ്പോൾ | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

4/58

കോട്ടയത്ത്‌ കോൺഗ്രസ്‌ പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനം സംഘർഷാവസ്ഥയിലായതിനിടെ പോലീസിന്റെ ലാത്തി അടിയേറ്റ് വീഴുന്ന പ്രവർത്തകർ | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

5/58

കോട്ടയം എസ്.പി.ഓഫീസ്‌ വളപ്പിലേയ്ക്ക് തള്ളിക്കയറാൻ ശ്രമിക്കുന്ന സമരക്കാർ | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

6/58

കോൺഗ്രസ്‌ പ്രവർത്തകർ നടത്തിയ കളക്‌ട്രേറ്റ് മാർച്ചിനിടെ സംഘർഷത്തിൽ പരിക്കേറ്റ കോട്ടയം ഡി.വൈ.എസ്.പി. ജെ.സന്തോഷ്‌കുമാറിനെ ആസ്പത്രിയിലേയ്ക്ക് മാറ്റുന്ന സഹപ്രവർത്തകർ | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

7/58

കോട്ടയം എസ്.പി.ഓഫീസിന് മുന്നിൽ സമരക്കാരെ തടയാനെത്തിയ പോലീസിന് നേരെ ബാരിക്കേഡ് മറിച്ചിടുന്നു | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

8/58

സംഘർഷത്തെ തുടർന്ന് കോട്ടയം കളക്‌ട്രേറ്റിന് മുന്നിൽ കോൺഗ്രസ്‌ പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചപ്പോൾ | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

9/58

രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രവർത്തകർ നടത്തിയ കോട്ടയം കളക്‌ട്രേറ്റ് മാർച്ച് | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

10/58

അഗ്നിപഥ് പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയിയുടെയും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഷാജി പാച്ചേരിയുടെയും നേതൃത്വത്തിൽ തിരൂർ റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ നൈറ്റ് മാർച്ച് പോലീസ് തടഞ്ഞപ്പോഴുണ്ടായ സംഘർഷം | ഫോട്ടോ: പ്രദീപ് പയ്യോളി

11/58

കണ്ണൂർ ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന അടിയന്തരാവസ്ഥാ വിരുദ്ധ ദിന സെമിനാർ സംസ്ഥാന കമ്മിറ്റി അംഗം വി.പി. ശ്രീപദ്മനാഭൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

12/58

ആവേശം തോരാതെ... ഫുട്ബോൾ ഫോർ ഫ്രണ്ട്‌ഷിപ്പിന്റെ ഭാഗമായി കണ്ണൂർ പോലീസ് ടെറഫിൽ സംഘടിപ്പിച്ച ഫുട്ബോൾ മത്സരത്തിൽ മഴയിൽ കുതിർന്ന് ബാംഗ്ലൂർ വെറ്ററൻസും കണ്ണൂർ റോയൽ ടൈഗേർസും ഏറ്റുമുട്ടിയപ്പോൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

13/58

മലപ്പുറത്ത് നിന്ന് സി.ഐ. യൂസഫിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം തിരൂർ ഗൾഫ് മാർക്കറ്റിലെ കെട്ടിടങ്ങളും ലൈസൻസ് രേഖകളും പരിശോധിക്കുന്നു | ഫോട്ടോ: പ്രദീപ്‌ പയ്യോളി

14/58

കോഴിക്കോട്‌ ആവിക്കൽതോട് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ ജനകീയ സമിതിയുടെ നേതൃത്വത്തിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽഎ യുടെ നടക്കാവിലെ ഓഫീസിലേക്കു നടത്തിയ മാർച്ചിൽ എം.എൽ.എ യുടെ കോലത്തിൽ അടിക്കുന്ന സമര സമിതി പ്രവർത്തകൻ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

15/58

കോഴിക്കോട് ജില്ലാ മോട്ടോർ എംപ്ലോയീസ് അസോസിയേഷൻ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തൊഴിലാളികളുമായി സൗഹൃദം പങ്കുവെയ്ക്കുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

16/58

എൽ.ജെ.ഡി. തൃശ്ശൂർ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച അടിയന്തരാവസ്ഥ വിരുദ്ധ സെമിനാർ സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ. പ്രേംനാഥ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

17/58

എൽ.ജെ.ഡി. എറണാകുളം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ "അടിയന്തിരാവസ്ഥ ഓർമ്മപ്പെടുത്തുന്നത് " എന്ന വിഷയത്തെ കുറിച്ചുനടന്ന സെമിനാർ നുവാൽസ് വൈസ് ചാൻസലർ ഡോ. കെ.സി. സണ്ണി ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

18/58

അടിയന്തിരാവസ്ഥ വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി തൃശൂരിൽ നടന്ന സെമിനാറിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് സംസാരിക്കുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

19/58

രാഹുൽ ഗാന്ധി എം പി യുടെ ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് കേരള എൻ ജി ഒ അസോസിയേഷൻ നടത്തിയ മാർച്ച് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

20/58

കണ്ണൂർ തെഴുക്കിലേ പിടികയിൽ റോഡ് മുറിച്ചു കടക്കുന്ന യാത്രക്കാരനെ ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ ജീപ്പ് | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

21/58

എറണാകുളം ഇടപ്പള്ളിയിൽ സപ്ലൈകോയുടെ സയന്റിഫിക് ഗോഡൗണിന്റെയും ടീ ബ്ലെന്റിംഗ് യൂണിറ്റിന്റെയും ശിലാസ്ഥാപനം ഭക്ഷ്യമന്ത്രി ജി ആർ അനിൽ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

22/58

ഭാരതീയ ജനത യുവമോർച്ച എറണാകുളം ബി.ടി.എച്ഛ് ഹോട്ടലിൽ സംഘടിപ്പിച്ച അടിയന്തരാവസ്ഥ വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി നടന്ന സെമിനാർ മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ കൊച്ചുമകനും അഖിലേന്ത്യാ ഉപാധ്യക്ഷനുമായ മധുകേശ്വർ ദേശായ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

23/58

സപ്ലൈകോയുടെ സ്ഥാപകദിനാഘോഷം എറണാകുളം കടവന്ത്ര ഗാന്ധിനഗറിലെ ഹെഡ് ഓഫീസിൽ ഉദ്ഘാടനം ചെയ്യാനെത്തിയ ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ.അനിൽ ജീവനക്കാരോടൊപ്പം | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

24/58

സപ്ലൈകോയുടെ സ്ഥാപകദിനാഘോഷം ഉദ്ഘാടനം എറണാകുളം കടവന്ത്ര ഗാന്ധിനഗറിലെ ഹെഡ് ഓഫീസിൽ ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ.അനിൽ നിർവ്വഹിക്കുന്നു | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

25/58

കണ്ണൂരിൽ യു.ഡി.എഫ് പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

26/58

ഡി.വൈ.എഫ്.ഐ. യുവജന പ്രതിരോധത്തിന്റെ ഭാഗമായി ആലപ്പുഴയിൽ നടന്ന പ്രകടനം | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

27/58

വായനവാരത്തിന്റെ സമാപനത്തോടനുബന്ധിച്ച് ആലപ്പുഴ മാതൃഭൂമി ബുക്സ്റ്റാളിൽ നടന്ന പുസ്തകക്കൂട്ടിൽ പങ്കെടുക്കുന്നവർ | ഫോട്ടോ: സി.ബിജു / മാതൃഭൂമി

28/58

നിർമ്മാണം പുരോഗമിക്കുന്ന കൊല്ലം തങ്കശ്ശേരി ബ്രേക്ക് വാട്ടർ ടൂറിസം പാർക്ക് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

29/58

രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ്സ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ നടത്തിയ സമരം എ ഐ സി സി അംഗം ബിന്ദുകൃഷ്ണ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

30/58

കൊല്ലം മേടയിൽമുക്കിന് സമീപം നിയന്ത്രണംവിട്ട് കെ എസ് ആർ ടി സി ബസ്സിൽ ഇടിച്ച് തകർന്ന ബൈക്ക്. അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

31/58

കടലേറ്റത്തിൽ തിരകളുയർന്നതോടെ ശനിയാഴ്ച കൊല്ലം ബീച്ചിലെ മണൽത്തിട്ടകൾ കടലെടുത്ത നിലയിൽ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

32/58

തണല്‍ വഴിയില്‍... പച്ചക്കുട നിവര്‍ത്തിയപോലെ മനോഹരമാണ് പലയിടങ്ങളും. പച്ചപ്പുനിറഞ്ഞ തണല്‍മരച്ചുവട്ടിലൂടെ കാളവണ്ടിയില്‍ വിറക് കൊണ്ടുവരുന്ന തൊഴിലാളി. പൊള്ളാച്ചി-പറമ്പിക്കുളം റോഡില്‍നിന്നുള്ള ദൃശ്യം | ഫോട്ടോ: പി.പി. രതീഷ് / മാതൃഭൂമി

33/58

പണമടച്ചിട്ടും ഡീസൽ, പെട്രോൾ കിട്ടാത്തതിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലാ പെട്രോളിയം ഡീലേർസ് അസോസിയേഷൻ നേതാക്കൾ താവക്കരയിലെ ഭാരത് പെട്രോളിയം ഡിപ്പോയിലെത്തിയപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

34/58

മനുഷ്യാവകാശ സമിതി കണ്ണൂരിൽ നടത്തിയ 'അടിയന്തരാവസ്ഥയുടെ വർത്തമാനം' പൊതുസമ്മേളനം കെ.കെ. രമ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

35/58

അടിയന്തിരാവസ്ഥ വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എൽ ജെ ഡി ആലപ്പുഴ ജില്ലാ കമ്മറ്റി നടത്തിയ ജനാധിപത്യ സംരക്ഷണ ദിനം സംസ്ഥാന സെക്രട്ടറി ഗിരീഷ് ഇലഞ്ഞിമേൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

36/58

ന്യൂഡൽഹിയിലെ ഐടിഒയ്ക്ക് സമീപമുള്ള യമുന നദിയുടെ മലിനമായ തീരത്ത് ശുചീകരണ പ്രവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നവർ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

37/58

ന്യൂഡൽഹിയിലെ ഐടിഒയ്ക്ക് സമീപം യമുന നദിയിലെ മലിനമായ വെള്ളത്തിൽ പുനരുപയോഗിക്കാവുന്ന വസ്തുക്കൾ തിരയുന്നയാൾ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

38/58

അടിയന്തിരാവസ്ഥ തടവുകാരെ രണ്ടാം സ്വാതന്ത്ര്യ സമര പോരാളികളായി അംഗീകരിക്കുക, അടിയന്തരാവസ്ഥ ചരിത്രം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അടിയന്തരാവസ്ഥ തടവുകാർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണ്ണയിൽ ഉണ്ണിച്ചെക്കൻ സംസാരിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

39/58

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങൾ കർഷകദ്രോഹമാണെന്നാരോപിച്ച് സ്വതന്ത്ര കർഷകസംഘം നടത്തിയ പാലക്കാട്‌ കലക്ടറേറ്റ് ധർണ മുൻ എം.എൽ.എ കളത്തിൽ അബ്ദുള്ള ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി

40/58

ലോക് താന്ത്രിക് ജനതാദൾ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അടിയന്തരാവസ്ഥ വിരുദ്ധ ദിനം ജില്ലാ പ്രസിഡന്റ് എ. ഭാസ്കരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി

41/58

ബി.ജെ.പി. ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം പ്രസ്‌ ക്ലബ്‌ ഹാളിൽ നടന്ന പൗരാവകാശ ബോധവും അടിയന്തരാവസ്ഥയും എന്ന വിഷയത്തിൽ നടന്ന സെമിനാർ ബി.ജെ.പി. ദേശീയ നിർവാഹക സമിതിയംഗം കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

42/58

കേരള ഖരമാലിന്യ പരിപാലന പദ്ധതി സംബന്ധിച്ച് തിരുവനന്തപുരത്ത്‌ ലോകബാങ്ക് പ്രതിനിധി സംഘവുമായി മന്ത്രി എം.വി.ഗോവിന്ദൻ കൂടിക്കാഴ്ച നടത്തുന്നു.

43/58

പ്രവർത്തകരെ അറസ്റ്റ് ചെയ്‌ത്‌ കയറ്റിയ വാഹനം യൂത്ത് കോൺഗ്രസ്, കെ.എസ് യു പ്രവർത്തകർ കണ്ണൂരിൽ തടയുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

44/58

കണ്ണൂരിൽ റോഡുപരോധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

45/58

കണ്ണൂരിൽ കെ.എസ്.യു യൂത്ത് കോൺഗ്രസ് പ്രവർത്തകർ കണ്ണൂരിൽ ദേശീയപാത ഉപരോധിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

46/58

വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഡൽഹിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും എൻ.എസ്.യു. പ്രവർത്തകരും സിപിഎം ഓഫീസിലേക്ക് നടത്തിയ മാർച്ച് പോലീസ് തടയുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

47/58

വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഡൽഹിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും എൻ.എസ്.യു. പ്രവർത്തകരും സിപിഎം ഓഫീസിലേക്ക് നടത്തിയ മാർച്ച് പോലീസ് തടയുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

48/58

ബി.ജെ.പി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം ബി.ടി.എച്ച്‌. ഹോട്ടലിൽ നടന്ന അടിയന്തരാവസ്ഥ വിരുദ്ധദിനത്തിന്റെ ഭാഗമായുള്ള സെമിനാർ മുൻ എം.പി. സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

49/58

കേരള ജൈവകർഷക സമിതിയുടെ ഞാറ്റുവേല നടീൽ വസ്തു വിപണനമേള കണ്ണൂർ മഹാത്മാ മന്ദിരത്തിൽ നടന്നപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

50/58

സ്വതന്ത്ര കർഷക സംഘത്തിന്റെ കണ്ണൂർ കലക്ടറേറ്റ് ധർണ്ണ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അബ്ദുൾ കരിം ചേലേരി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

51/58

വിമാന പ്രതിഷേധ കേസിൽ ജാമ്യത്തിലിറങ്ങിയ ഫർഹാൻ മജീദും നവീൻ കുമാറും കണ്ണരിൽ മാധ്യമങ്ങളോട് സംസാരിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

52/58

വിമാന പ്രതിഷേധ കേസില്‍ ജാമ്യത്തിലെത്തിയ നവീന്‍ കുമാറിനേയും ഫര്‍ഹാന്‍ മജീദിനേയുംയും കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സി.സി.സി. പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ സ്വീകരിക്കുന്നു | ഫോട്ടോ: സുനില്‍ സി കുമാര്‍ \ മാതൃഭൂമി

53/58

ഗാന്ധി നിന്ദയ്ക്കും ലഹരി വ്യാപനത്തിനുമെതിരെ മദ്യനിരോധന സമിതി കണ്ണൂര്‍ ഗാന്ധി സ്‌ക്വയറില്‍ നടത്തിയ പ്രതിഷേധം ഡോ: ഡി.സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സുനില്‍ സി കുമാര്‍ \ മാതൃഭൂമി

54/58

എച്ച്.എസ്.ടി.എ. കണ്ണൂര്‍ ജില്ലാ പഠന ക്യാമ്പ് സതീശന്‍ പാച്ചേനി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സുനില്‍ സി കുമാര്‍ \ മാതൃഭൂമി

55/58

രാഹുൽ ഗാന്ധി എം പി യുടെ വയനാടുള്ള ഓഫീസ് എസ് എഫ് ഐ അടിച്ചു തകർത്തതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് കെ എസ് യു പ്രവർത്തകർ ഇടതുപക്ഷ സർക്കാർ അനുകൂല ഫ്ലക്സ് ബോർഡുകൾ അടിച്ചു തകർക്കുന്നു. തിരുവനന്തപുരം ബേക്കറി ജങ്ഷനിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

56/58

രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്തതിൽ പ്രതിഷേധിച്ച് തൃശ്ശൂർ സ്വരാജ് റൗണ്ട് ഉപരോധിച്ച കോൺഗ്രസ്സ് പ്രവർത്തകരെ പോലീസ് നീക്കംചെയ്യുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

57/58

രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് പ്രവർത്തകർ തൃശ്ശൂർ സ്വരാജ് റൗണ്ട് ഉപരോധിച്ചപ്പോൾ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

58/58

അഗ്നിപഥ്‌ പദ്ധതിക്കെതിരായ ഇടത് യുവജന പ്രസ്ഥാനങ്ങളുടെ നൈറ്റ് മാർച്ചിൽ പങ്കെടുക്കാൻ ഇരുചക്രവാഹനത്തിൽ പോയ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് നേരെ കൊല്ലം ചിന്നക്കടയിൽ ദേശീയപാത ഉപരോധം നടത്തിക്കൊണ്ടിരുന്ന യൂത്ത് കോൺഗ്രസ്സ്കാർ മുദ്രാവാക്യം വിളിയുമായി എത്തിയപ്പോൾ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

Content Highlights: news in pics

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented