മേയ് 25 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/35

ഏഴിമല നാവിക അക്കാദമിയിലെ പാസിങ് ഔട്ട് പരേഡിന് മുന്നോടിയായി വ്യാഴാഴ്ച്ച നടന്ന കേഡറ്റുകളുടെ ഔട്ട് ഡോർ ട്രെയിനിങ്ങുകളുടെ പ്രദർശനത്തിൽ നിന്ന്. ശനിയാഴ്ച്ച രാവിലെ ഇരുനൂറ്റി എട്ടുപേരാണ് പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുക്കുന്നത് | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

2/35

ഏഴിമല നാവിക അക്കാദമിയിലെ പാസിങ് ഔട്ട് പരേഡിന് മുന്നോടിയായി വ്യാഴാഴ്ച്ച നടന്ന കേഡറ്റുകളുടെ ഔട്ട് ഡോർ ട്രെയിനിങ്ങുകളുടെ പ്രദർശനത്തിൽ നിന്ന്. ശനിയാഴ്ച്ച രാവിലെ ഇരുനൂറ്റി എട്ടുപേരാണ് പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുക്കുന്നത് | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

3/35

കണ്ണൂർ പ്രസ് ക്ലബ്ബും കാനറാ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാന ജേർണലിസ്റ്റ് വോളി ലീഗിൽ ഓവറോൾ കിരീടം നേടിയ കണ്ണൂർ ടീം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

4/35

യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിൻറെ ഭാഗമായി തൃശ്ശൂരിൽ നടന്ന യുവജന റാലി | ഫോട്ടോ: ജെ. ഫിലിപ്പ്‌ / മാതൃഭൂമി

5/35

യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തൃശ്ശൂരിൽ നടന്ന യുവജന റാലി | ഫോട്ടോ: ജെ. ഫിലിപ്പ്‌ / മാതൃഭൂമി

6/35

കോഴിക്കോട് ടൗൺഹാളിൽ നടന്ന "മേരി ആവാസ് " സംഗീത നിശയിൽ രാധിക റാവു പാടുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

7/35

മുസ്‌ലിം യൂത്ത് ലീഗ് നേതാവായിരുന്ന പി. എം ഹനീഫിന്റെ അനുസ്മരണത്തോടനുബന്ധിച്ച് "ഇന്ത്യൻ രാഷ്ട്രീയം കർണ്ണാടകയ്‌ക്ക് ശേഷം" എന്ന വിഷയത്തിൽ കോഴിക്കോട്ട് നടന്ന സെമിനാർ മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം. പി ഉദ്ഘാടനം ചെയ്യുന്നു. ഗഫൂർ കോൽക്കളത്തിൽ, അഷറഫ് എടനീർ, പി. ഇസ്മായിൽ, നിഷാദ് റാവുത്തർ, പി. കെ ഫിറോസ്, സി.പി ജോൺ, പി. എം സാദിഖലി, ഫൈസൽ ബാഫഖി തങ്ങൾ, ടിപി അഷ്റഫലി, സി. കെ മുഹമ്മദലി എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

8/35

മാലിന്യത്തെരുവാക്കരുതേ ......: കോഴിക്കോട് മിഠായ് തെരുവിന്റെ തെക്കെ അറ്റത്ത് ഓവുചാലിൽ മാലിന്യം അടിഞ്ഞതിനെ തുടർന്ന് പുതുതായി പാകിയ ടൈലുകൾ എടുത്തുമാറ്റി വൃത്തിയാക്കാൻ തുടങ്ങിയപ്പോൾ | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

9/35

കോഴിക്കോട് ചെറൂട്ടി റോഡിൽ ഗാന്ധി പാർക്കിനു സമീപം വ്യാഴാഴ്ച പുലർച്ചെ പൊളിഞ്ഞു വീണ കെട്ടിടം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

10/35

കൊച്ചിയിലെ ക്യൂൻസ് വാക്ക് വേയിൽ സൗജന്യ വൈ ഫൈ സംവിധാനം ഏർപ്പെടുത്തുന്നതിന്റെ ഉദ്ഘാടനത്തിനെത്തിയ ശശി തരൂർ എം.പി. ഇവിടുത്തെ ഓപ്പൺ ജിമ്മിൽ ​ഹൈബി ഈഡൻ എം. പി ക്കൊപ്പം വ്യായമം ചെയ്യുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

11/35

പൊന്നാനി എം.ഇ.എസ്. കോളേജിൽ നടക്കുന്ന കാലിക്കറ്റ് സർവ്വകലാശാല സി. സോൺ കലോത്സവത്തിൽ കോൽക്കളിയിൽ ഒന്നാം സ്ഥാനം നേടിയ പി.എസ്.എം.ഒ. കോളേജ്, തിരൂരങ്ങാടി | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

12/35

ഹയർ സെക്കണ്ടറി / വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷാഫല പ്രഖ്യാപനത്തിന് ശേഷം തിരുവനന്തപുരം മണക്കാട് കാർത്തിക തിരുനാൾ ജി.വി. ആൻഡ് എച്ച്.എസ്.എസ്. ഫോർ ഗേൾസിലെത്തിയ മന്ത്രി വി. ശിവൻകുട്ടി കുട്ടികൾക്കൊപ്പം വിജയാഘോഷത്തിൽ പങ്കാളിയായപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

13/35

പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ഉന്നതവിജയം നേടിയ വിമലഹൃദയ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനികൾ ഒത്തുകൂടിയപ്പോൾ സ്‌കൂളിലെ വിദ്യാർത്ഥിനി റിതിക ഡൈസ റോയ് പ്രിൻസിപ്പലും അച്ഛനുമായ റോയ് സെബാസ്റ്റ്യന് മുത്തം നൽകുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

14/35

പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളുടെ ആഹ്ലാദം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

15/35

പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ തിരുവനന്തപുരം ഹോളിഏയ്ഞ്ചൽസ് കോൺവെന്റ് സ്കൂളിലെ കുട്ടികളുടെയും അധ്യാപകരുടെയും ആഹ്ലാദം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

16/35

കുരുമ്പൻമുഴിയിൽ 2021 ഒക്ടോബർ 23-ന് ഉണ്ടായ ഉരുളുപൊട്ടലിൽ നാശനഷ്‌ടമുണ്ടായ സ്ഥലം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

17/35

കുരുമ്പൻമുഴിയിൽ 2021 ഒക്ടോബർ 23-ന് ഉണ്ടായ ഉരുളുപൊട്ടലിൽ തകർന്ന ആഞ്ഞിലമൂട്ടിൽ വീട് കാട് മൂടിക്കിടക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

18/35

കുരുമ്പൻമുഴി കോളനിയിലെ വീട്ടമ്മ ഉരുളുപൊട്ടലിനു ശേഷമുള്ള ദുരിതങ്ങൾ വിവരിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

19/35

കുരുമ്പൻമുഴിയിൽ 2021 ഒക്ടോബർ 23-ന് ഉണ്ടായ ഉരുളുപൊട്ടലിൽ നാശനഷ്‌ടമുണ്ടായ ആഞ്ഞിലമൂട്ടിലിൽ നിന്നും അപകട സാധ്യത കണക്കിലെടുത്ത് വാടക വീടുകളിലേക്ക് മാറ്റി താമസിപ്പിച്ച സാവിത്രി മകൾ സൗമ്യയുമായി. പൂർണ്ണമായും അംഗ പരിമിതിയുള്ള സൗമ്യയുടെ ചികിത്സയും മുടങ്ങിയിരിക്കയാണ് | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

20/35

കടുത്ത ചൂടിലും ന്യൂഡൽഹിയിലെ ചെങ്കോട്ട സന്ദർശിക്കാനായി വിനോദസഞ്ചാരികൾ വരിനിൽക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

21/35

നൂറാഹ്‌ളാദം .... പ്ലസ് ടു പരീക്ഷയിൽ നൂറു ശതമാനം വിജയം നേടിയ കോട്ടയം സെന്റ് ആൻസ് സ്കൂളിലെ കുട്ടികൾ പ്രിൻസിപ്പൽ സിസ്റ്റർ അയോണയും അദ്ധ്യാപകരുമായി ആഹ്‌ളാദപ്രകടനത്തിൽ | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി

22/35

സൗഹൃദ 'പൊന്നാ'നി.... കാലിക്കറ്റ് സർവ്വകലാശാല സി. സോൺ കലോത്സവം നടക്കുന്ന പൊന്നാനി എം.ഇ.എസ്. കോളേജിൽ ഭക്ഷണം പങ്കിട്ട് കഴിക്കുന്ന സൗഹൃദക്കാഴ്ച | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

23/35

പൊന്നാനി എം.ഇ.എസ്. കോളേജിൽ നടക്കുന്ന കാലിക്കറ്റ് സർവ്വകലാശാല സി. സോൺ കലോത്സവത്തിൽ മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ ഉമാ ഭട്ടതിരിപ്പാട് (ശ്രീ വിവേകാനന്ദ കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ, പാലേമാട്, നിലമ്പൂർ) | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

24/35

പുകച്ചുചാടിക്കുന്ന കളക്ടറേറ്റ് ... ദിനംതോറും നൂറുകണക്കിന് ജനങ്ങളാണ് വിവിധ ആവശ്യങ്ങൾക്കായി ജില്ലാ ഭരണസിരാകേന്ദ്രമായ സിവിൽസ്റ്റേഷനിൽ കയറിയിറങ്ങുന്നത്. കളക്ടറുടെ ചേംബറും കോടതിയും എല്ലാം ഉൾപ്പെടുന്ന സിവിൽസ്റ്റേഷൻ പരിസരം കൃത്യമായ പരിപാലനമില്ലാത്തതിനാൽ വൃത്തിഹീനമാണ്‌. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ കളക്ടറേറ്റിലെ ക്യാന്റീനുമുന്നിൽ സ്ഥാപിച്ചിട്ടുള്ള ബയോഗ്യാസ് പ്ലാന്റിനുമുന്നിലിട്ട് കത്തിക്കുമ്പോൾ പരിസരമാകെ പുകകൊണ്ട് നിറയുകയാണ്. ശ്വാസമുട്ടിയാണ് ജീവനക്കാരും കളക്ടറേറ്റിലെത്തുന്നവരും ഇവിടെ കഴിച്ചുകൂട്ടുന്നത് | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

25/35

കേരള ന്യൂസ്‌പേപ്പർ എംപ്ലോയീസ് ഫെഡറേഷന്റെ ഇരുപതാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോൺസൺ, വി. ജോയി എം.എൽ.എ., ആർ. കിരൺബാബു, വി. ബാലഗോപാൽ, കെ.എൻ. ലതാനാഥൻ എന്നിവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

26/35

കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷൻ കൊല്ലം കളക്ടറേറ്റിനു മുന്നിൽ നടത്തിയ ധർണ എ.ഐ.ടി.യു.സി. ജില്ലാ സെക്രട്ടറി ജി. ബാബു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

27/35

കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷൻ കൊല്ലം കളക്ടറേറ്റിനു മുന്നിൽ നടത്തിയ ധർണ | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

28/35

കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷൻ കൊല്ലം കളക്ടറേറ്റിനു മുന്നിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

29/35

ബി.ജെ.പി. എസ്.സി മോർച്ച സംഘടിപ്പിച്ച കളക്ടറേറ്റ് മാർച്ച് ബി.ജെ.പി. പാലക്കാട്‌ ജില്ലാ പ്രസിഡന്റ് കെ.എം.ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

30/35

അർഹതയുള്ള എല്ലാ പ്രൊഫഷണൽ വിഭാഗങ്ങൾക്കും കരിയർ അഡ്വാൻസ്മെന്റ് സ്കീം നടപ്പിലാക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ സംഘടിപ്പിച്ച കളക്ടറേറ്റ് മാർച്ച് | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

31/35

അർഹതയുള്ള എല്ലാ പ്രൊഫഷണൽ വിഭാഗങ്ങൾക്കും കരിയർ അഡ്വാൻസ്മെന്റ് സ്കീം നടപ്പിലാക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ പാലക്കാട്ട്‌ സംഘടിപ്പിച്ച കളക്ടറേറ്റ് മാർച്ച് സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

32/35

സെസ്സ് പിരിവ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഏൽപ്പിക്കുക, പെൻഷൻ കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും ഉടൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നിർമാണ തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) സംഘടിപ്പിച്ച ധർണ്ണ സംസ്ഥാന വൈസ് പ്രസിഡന്റ് വിജയൻ കുനിശ്ശേരി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

33/35

വിശ്വസംസ്കൃത പ്രതിഷ്ഠാനത്തിന്റെ ശ്ലോക പഠന ക്ലാസുകളുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരിൽ സ്വാമി കൈവല്യാനന്ദ നിർവ്വഹിച്ച് സംസാരിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

34/35

കെ.ജി.ഒ.എഫിന്റെ കണ്ണൂർ കലക്ടറേറ്റ് ധർണ്ണ സി.പി.ഐ. ജില്ലാ സെക്രട്ടറി സി.പി. സന്തോഷ്കുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

35/35

പൊന്നാനി എം.ഇ.എസ്. കോളേജിൽ നടക്കുന്ന സിസോൺ കലോത്സവത്തിൽ പെൺകുട്ടികളുടെ നാടോടി നൃത്തത്തിൽ (ഗ്രൂപ്പ് ) ഒന്നാം സ്ഥാനം നേടിയ കാലിക്കറ്റ് യൂണിവേഴ്സിറ്റി കാംപസ് ടീം | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

Content Highlights: news in pics,malayalam news, news images,photo gallery,kerala news

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pathanamthitta

82

സെപ്റ്റംബര്‍ 23 ചിത്രങ്ങളിലൂടെ

Sep 23, 2022


Tvm

29

മേയ് 31 ചിത്രങ്ങളിലൂടെ

May 31, 2023


Thrissur

42

മേയ് 30 ചിത്രങ്ങളിലൂടെ

May 30, 2023

Most Commented