നവംബര്‍ 25 ചിത്രങ്ങളിലൂടെ


1/46

കാണണം........ നല്ല കാഴ്ച്ചയിൽ ....... വെള്ളിയാഴ്ച രാത്രി കോഴിക്കോട്ടെത്തിയ എ.ഐ.സി.സി. ജനറൽ സെക്രട്ടറി താരിഖ് അൻവർ പത്രലേഖകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നു. എ.ഐ.സി.സി. സെക്രട്ടറി വിശ്വനാഥൻ പെരുമാൾ, ഡി.സി.സി. പ്രസിഡണ്ട് കെ. പ്രവീൺ കുമാർ എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

2/46

കോഴിക്കോട്‌ വി.കെ. കൃഷ്ണ മേനോൻ ആർട്ട് ഗ്യാലറിയിൽ ലോക പൈതൃക വാരാഘോഷത്തിന്റെ സമാപന ദിനം അരങ്ങേറിയ തെയ്യം | ഫോട്ടോ: പി.പ്രമോദ്‌കുമാർ / മാതൃഭൂമി

3/46

കോഴിക്കോട്‌ വി.കെ. കൃഷ്ണ മേനോൻ ആർട്ട് ഗ്യാലറിയിൽ ലോക പൈതൃക വാരാഘോഷത്തിന്റെ സമാപന ദിനം അരങ്ങേറിയ തെയ്യം | ഫോട്ടോ: പി.പ്രമോദ്‌കുമാർ / മാതൃഭൂമി

4/46

കോഴിക്കോട് നടക്കുന്ന സംസ്ഥാന സീനിയർ പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ് മന്ത്രി അഹമ്മദ്‌ ദേവർകോവിൽ ഉദ്‌ഘാടനം ചെയ്‌തശേഷം ഭാരം ഉയർത്താനുള്ള ശ്രമം | ഫോട്ടോ: പി.പി.ബിനോജ്‌ / മാതൃഭൂമി

5/46

കോഴിക്കോട് നടന്ന കേരള സൊസൈറ്റി ഓഫ് ഒഫ്താൽമിക് സർജൻസ് (കെ.എസ്.ഒ.എസ്) വാർഷികസമ്മേളനം 'ദൃഷ്ടി' ഡോ.ലളിത് വർമ്മ ഉദ്ഘാടനം ചെയ്യുന്നു. ലൈല മോഹൻ, ഡോ.അരൂപ് ചക്രബർത്തി, പി.ടി.ഉഷ എം.പി, ശ്രീനി എടക്കോളൻ, ഡോ.എസ്.ജെ.സായ് കുമാർ, വിനോദ് കുമാർ എന്നിവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

6/46

കാലിക്കറ്റ് സർവകലാശാല സിന്തറ്റിക് സ്റ്റേഡിയത്തിൽ നടന്ന ജില്ലാ സ്‌കൂൾ കായികമേളയിൽ ടി.കെ. ജിതിൻഷ, സീനിയർ പെൺ ഡിസ്‌കസ്‌ത്രോ റെക്കോർഡ് (എച്ച്.എം.വൈ.എച്ച്.എസ്.എസ്. മഞ്ചേരി) | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

7/46

കാലിക്കറ്റ് സർവകലാശാല സിന്തറ്റിക് സ്റ്റേഡിയത്തിൽ നടന്ന ജില്ലാ സ്‌കൂൾ കായികമേളയിൽ ട്രിപ്പിൾ സ്വർണം നേടിയ റിറ്റി.പി.രാജു, അനുഗ്രഹ അശോകൻ, മിഖായേല, ദേവിക, റബീഹ് അഹമ്മദ്, മുഹമ്മദ് മുഹ്‌സിൻ എന്നിവർ (ഐഡിയൽ കടകശേരി) | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

8/46

കാലിക്കറ്റ് സർവകലാശാല സിന്തറ്റിക് സ്റ്റേഡിയത്തിൽ നടന്ന ജില്ലാ സ്‌കൂൾ കായികമേളയിൽ രണ്ടാം സ്ഥാനം നേടിയ തിരൂർ ഉപജില്ലയുടെ ആഹ്ലാദം | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

9/46

കാലിക്കറ്റ് സർവകലാശാല സിന്തറ്റിക് സ്റ്റേഡിയത്തിൽ നടന്ന ജില്ലാ സ്‌കൂൾ കായികമേളയിൽ ഓവറോൾ ചാമ്പ്യൻമാരായ എടപ്പാൾ ഉപജില്ലയുടെ ആഘോഷം | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

10/46

ആലപ്പുഴയിൽ രാജാകേശവദാസ് നീന്തൽ കുളം ഉദ്ഘാടനം ചെയ്ത് മന്ത്രി വി.അബ്ദുൾ റഹ്മാൻ സംസാരിക്കുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

11/46

സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് പത്തനംതിട്ട കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ പ്രത്യേക ഇലക്ടറൽ റോൾ ഒബ്സർവറും ഗവ. സെക്രട്ടറിയുമായ കെ. ബിജു സംസാരിക്കുന്നു. അഡ്വ. പ്രമോദ് നാരായൺ എംഎൽഎ, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ, ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി കളക്ടർ ആർ. രാജലക്ഷ്മി തുടങ്ങിയവർ സമീപം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

12/46

ചലച്ചിത്ര നടിയും നർത്തകിയുമായ രചനാ നാരായണൻ കുട്ടി കണ്ണൂർ സ്‌കൂൾ കലോത്സവത്തിന് മത്സരങ്ങൾക്ക് വിധികർത്താവായപ്പോൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

13/46

കണ്ണൂർ ജില്ലാ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം കുച്ചുപ്പുടി മത്സരത്തിൽ സംസ്ഥാന തലത്തിലേക്ക് അർഹത നേടിയ അനവദ്യ രാജേഷ്. എൻ.എസ്.എസ്.എച്ച്.എസ്.എസ് ആലക്കോട് | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

14/46

കണ്ണൂർ ജില്ലാ കലോത്സവത്തിൽ കുച്ചുപ്പുടി യു.പി. വിഭാഗം ഒന്നാം സ്ഥാനം നേടിയ ശിവാനി സന്തോഷ്. ജി.ജി.എച്ച്.എസ് .എസ് തലശ്ശേരി | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

15/46

കൊല്ലത്ത് ആരംഭിച്ച കേരള സംസ്ഥാന മത്സ്യ അനുബന്ധ തൊഴിലാളി ഫെഡറേഷൻ സി ഐ ടി യു സംസ്ഥാന സമ്മേളനത്തിൽ നടന്ന സെമിനാർ മന്ത്രി വി അബ്‌ദുൾ റഹ്മാൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

16/46

കൊല്ലം കോർപ്പറേഷൻ ഗ്രാമവണ്ടി ഉദ്‌ഘാടനം ചെയ്ത മന്ത്രി ആന്റണി രാജു വണ്ടിയിൽ യാത്ര പുറപ്പെട്ടപ്പോൾ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

17/46

വനിത-ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള ‘ഓറഞ്ച് ദി വേൾഡ്’ ക്യാമ്പയിന്റെ ഭാഗമായി നടത്തിയ ഇരുചക്രവാഹന ബോധവൽക്കരണ റാലി കൊല്ലം കളക്ടറേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ അഫ്സാന പർവീൺ ഫ്‌ളാഗ്ഓഫ് ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

18/46

കൊല്ലം ക്രിസ്തുരാജ് ഹയർ സെക്കൻഡറി സ്കൂളിന്റെ വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം മന്ത്രി ആൻറണി രാജു ഉദ്ഘാടനം ചെയ്യുന്നു. പ്രിൻസിപ്പാൾ ഫ്രാൻസിസ്, ഹെഡ് മാസ്റ്റർ റോയിസ്റ്റൺ, എം പി എൻ കെ പ്രേമചന്ദ്രൻ, ഫാ. സേവിയർ ലാസർ, ഫാ.ബിനു തോമസ് തുപ്പാശ്ശേരി തുടങ്ങിയവർ സമീപം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

19/46

കോഴിക്കോട് കോതിയിലെ മലിനജല സംസ്‌കരണപ്ലാന്റിനെതിരെ വെള്ളിയാഴ്ച വൈകീട്ട് നടന്ന ജനകീയ പ്രതിഷേധ മാർച്ച് | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

20/46

കോഴിക്കോട് ആഴ്ചവട്ടം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നിർമ്മിക്കുന്ന മൂന്ന് നിലകെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിക്കാനെത്തിയ മന്ത്രിമാരായ വി.ശിവൻകുട്ടി, അഹമദ് ദേവർ കോവിൽ, മേയർ ബീന ഫിലിപ്പ് തുടങ്ങിയവരെ വേദിയിലേക്ക് സ്വീകരിച്ചാനയിക്കുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

21/46

കോഴിക്കോട് നടക്കുന്ന സംസ്ഥാന സീനിയർ പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ ഭാരം ഉയർത്തുന്ന കണ്ണൂരിൽ നിന്നുള്ള അഫ്‌നാൻ ഹിരോഷിന്റ പ്രകടനം | ഫോട്ടോ: പി.പി.ബിനോജ്‌ / മാതൃഭൂമി

22/46

തിരുവനന്തപുരം ജില്ലാ കലോത്സവത്തിൽ മാർഗ്ഗംകളി (എച്ച്.എസ്.വിഭാഗം) ഒന്നാം സ്ഥാനം.കാർമൽ ജി.എച്ച്.എസ്.എസ്.തിരുവനന്തപുരം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

23/46

തിരുവനന്തപുരം ജില്ലാ കലോത്സവത്തിൽ മൂകാഭിനയം, (എച്ച്.എസ്.എസ്.വിഭാഗം) ഒന്നാം സ്ഥാനം.ജി.എച്ച്.എസ്.എസ്. പട്ടം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

24/46

സതീഷ് ബാബു പയ്യന്നൂരിന്റെ മൃതദേഹം തിരുവനന്തപുരം ഭാരത ഭവനിൽ പൊതുദർശനത്തിന് വെച്ചപ്പോൾ ആദരാഞ്ജലി അർപ്പിക്കുന്ന സ്പീക്കർ എ എൻ ഷംസീർ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

25/46

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അക്രമങ്ങളിൽ പ്രതിഷേധിച്ച് കൊല്ലം നഗരത്തിൽ നടന്ന ബൈക്ക് റാലി | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

26/46

കൊല്ലത്ത് ആരംഭിച്ച കേരള സംസ്ഥാന മത്സ്യ അനുബന്ധ തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന സമ്മേളനം സി ഐ ടി യു അഖിലേന്ത്യ വൈസ് പ്രസിഡന്റ് ജെ. മേഴ്സിക്കുട്ടിയന്മ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

27/46

മേയർ ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തിയ കെ.എസ്.യു. പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

28/46

മേയർ ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിന് മുൻവശം ഉപരോധിച്ച് നടത്തിയ ഉപരോധ സമരം ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

29/46

മേയർ ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ്. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം കോർപ്പറേഷന് മുന്നിൽ നടത്തുന്ന സത്യാഗ്രഹ സമരം രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

30/46

ആലപ്പുഴ ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ പോൾവാട്ടിൽ ഒന്നാം സ്ഥാനം നേടുന്ന സ്റ്റാൻലിൻ മേരി ദാസ്, ലിയോ തേർട്ടീന്ത് എച്ച്‌.എസ്‌.എസ്‌. ആലപ്പുഴ | ഫോട്ടോ: സി.ബിജു / മാതൃഭൂമി

31/46

ആലപ്പുഴ ജില്ലാ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ പോൾവാട്ടിൽ ഒന്നാം സ്ഥാനം നേടുന്ന ചാരമംഗലം ഗവ: ഡി.വി.എച്ച്.എസ് എസിലെ സ്നേഹ പി | ഫോട്ടോ: സി.ബിജു / മാതൃഭൂമി

32/46

മേയർ ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിന്റെ മുൻവശത്തെ ഗേറ്റ് ഉപരോധിച്ചപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

33/46

മരമില്ലെങ്കിൽ നരനില്ല... വികസനത്തിന് മാർഗതടസമായി നിന്നിരുന്ന മരങ്ങളൊക്കെയും വെട്ടിനിരത്തി. ഇനി വെയിലേറ്റ് തളരുമ്പോൾ വിശ്രമിക്കാൻ ചെറുതണലിനായി കാലങ്ങൾ കാത്തിരിക്കണം. റോഡരികിലെ മതിലിൽ വരച്ച പ്രകൃതി സംരക്ഷണ ബോധവത്കരണ ചിത്രത്തിന് താഴെ കത്തുന്ന വെയിലിൽ നിന്ന് രക്ഷതേടി കൈകൊണ്ട് മുഖംമറച്ച് വിശ്രമിക്കുന്നയാൾ. പാലക്കാട് താരേക്കാടിന് സമീപത്ത് നിന്നുള്ള ദൃശ്യം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

34/46

കണ്ണൂർ റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവം - മൂകാഭിനയം എച്ച് എസ് വിജയികളായ മമ്പറം എച്ച്.എസ്. എസ് ടീം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

35/46

കണ്ണൂർ റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവം - വട്ടപ്പാട്ട് എച്ച് എസ് , സി.എച്ച്.എം .എച്ച് എസ് .എസ് എളയാവൂർ ടീം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

36/46

കണ്ണൂർ റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവം - കോൽക്കളി എച്ച് എസ്, മുബാറക്ക് എച്ച് എസ് എസ് ടീം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

37/46

കണ്ണൂർ റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവം എച്ച് എസ് എസ് ബോയ്സ് ഭാരതനാട്ട്യം അനൽ രാജ്, എം ജി എച്ച് എസ് എസ് കൂത്തുപറമ്പ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

38/46

മാളികപ്പുറത്തെ പ്രധാന വഴിപാടുകളിൽ ഒന്നായ പറകൊട്ടിപ്പാട്ട് | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

39/46

മാളികപ്പുറത്ത് വഴിപാടായി നാളികേരം ഉരുട്ടുന്ന കുഞ്ഞ് മാളികപ്പുറം | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

40/46

സന്നിധാനത്തെ വാവര് സ്വാമി നട | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

41/46

തൃശ്ശൂർ ജില്ലാ സ്കൂൾ കലോത്സവത്തിൽ യു.പി. വിഭാഗം മോഹിനിയാട്ട മത്സരത്തിൽ നിന്ന്‌ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

42/46

ശബരിമലയിൽ ഭക്തരുടെ തിരക്ക് | ഫോട്ടോ: ജി ശിവപ്രസാദ്

43/46

മാതൃഭൂമി ക ഫെസ്റ്റിന്റെ നാലാം പതിപ്പിന്റെ ഭാഗമായുള്ള 100 ദേശങ്ങൾ, പ്രഭാഷണങ്ങൾ പരമ്പരയിൽ കണ്ണൂരിലെ ആദ്യ പ്രഭാഷണം തലശ്ശേരി ബ്രണ്ണൻ കോളേജിൽ പി.കെ.രാജശേഖരൻ നടത്തുന്നു | ഫോട്ടോ: സി. സുനിൽ കുമാർ/ മാതൃഭൂമി

44/46

മാതൃഭൂമി ക ഫെസ്റ്റിന്റെ നാലാം പതിപ്പിന്റെ ഭാഗമായുള്ള 100 ദേശങ്ങൾ, പ്രഭാഷണങ്ങൾ പരമ്പരയിൽ കണ്ണൂരിലെ ആദ്യ പ്രഭാഷണം തലശ്ശേരി ബ്രണ്ണൻ കോളേജിൽ പി.കെ.രാജശേഖരൻ നടത്തുന്നു | ഫോട്ടോ: സി. സുനിൽ കുമാർ/ മാതൃഭൂമി

45/46

കാസർകോട് സി.പി.സി.ആർ.ഐയിൽ നടന്ന ഗ്രാമീണ ഗവേഷക സംഗമം കൃഷി വകുപ്പ് ഡയറക്ടർ ബി. അശോക് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: രാമനാഥ് പൈ/മാതൃഭൂമി

46/46

സി.പി.എമ്മിന്റെ ലഹരി കൂട്ടുകെട്ടിനെതിരെ തലശ്ശേരിയിൽ കോൺഗ്രസ് നടത്തിയ ജനകീയ കൂട്ടായ്മ രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു | Photo: സി. സുനിൽകുമാർ/ മാതൃഭൂമി

Content Highlights: News in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented