
റിപ്പബ്ലിക് ദിന പരേഡ് നടക്കുന്ന കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
റിപ്പബ്ലിക് ദിന പരേഡ് നടക്കുന്ന കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
സിപിഐഎം ബഹുജന ധർണ കണ്ണൂർ കക്കാട് സംസ്ഥാന കമ്മിറ്റിയംഗം വത്സൻ പനോളി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
സംസ്ഥാന സർക്കാരിന്റെ രണ്ടാം ഘട്ട ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി വിവിധ വകുപ്പുകൾ ചേർന്ന് കണ്ണൂരിൽ സംഘടിപ്പിച്ച ലഹരിയില്ലാ തെരുവിൽ നിന്ന് | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
തിരൂർ കൊറ്റംകുളങ്ങര ശിവ - ഭഗവതി ക്ഷേത്രത്തിലെ ഭഗവതിയാട്ടിനും മതസൗഹാർദ്ദ സമൂഹസദ്യയ്ക്കുമെത്തിയ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉത്സവത്തിനെത്തിയ 69 കാരി മാമ്പറ്റ ലീലാവതിയുമായി സൗഹൃദം പങ്കു വെക്കുന്നു | ഫോട്ടോ: പ്രദീപ് പയ്യോളി
കോട്ടയം പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്തിൽ ഡി വൈ എഫ് ഐ സംഘടിപ്പിച്ച ബിബിസി ഡോക്യുമെന്ററി പ്രദർശനം | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി
കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ എക്സൈസ് വകുപ്പ് നടത്തിയ "ലഹരിയില്ലാ തെരുവ് " ബോധവത്ക്കരണ പരിപാടിയുടെ സമാപനത്തിൽ വെസ്റ്റ്ഹിൽ പോളിടെക്നിക്കിലെ എൻ.സി.സി. കാഡറ്റുകൾ പുലിക്കളി അവതരിപ്പിച്ചപ്പോൾ | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി കോഴിക്കോട് കെ.പി.കേശവമേനോൻ ഹാളിൽ എം.പി.അബ്ദുസമദ് സമദാനി എം.പി. "ഭാരതീയ സംഗീതത്തിലെ ബഹുസ്വരത" എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
2021 ലെ സംസ്ഥാന ടെലിവിഷൻ അവാർഡ് ജേതാക്കളായ മികച്ച നടി കാതറിൻ ജെറി, മികച്ച രണ്ടാമത്തെ നടൻ മണികണ്ഠൻ വി., മികച്ച നടൻ ഇഷാക് മുസാഫിർ, മികച്ച ഹാസ്യാഭിനേതാവ് ഉണ്ണിരാജ ചെറുവത്തൂർ എന്നിവർ മന്ത്രി സജി ചെറിയാനിൽ നിന്നും പുരസ്ക്കാരം ഏറ്റുവാങ്ങിയ ശേഷം | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിലെ ബിരുദദാനചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുന്നതിനെത്തിയ ശശി തരൂർ എം പി യെ പ്രിൻസിപ്പൽ പ്രൊഫ സിന്തിയ കാതറിൻ മൈക്കൽ, ഫാ അഭിലാഷ് ഗ്രിഗറി തുടങ്ങിയവർ ചേർന്ന് വേദിയിലേക്ക് ആനയിക്കുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി
കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിലെ ബിരുദദാനചടങ്ങിൽ ശശിതരൂർ എം പി മുഖ്യപ്രഭാഷണം നടത്തുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി
ബി.ബി.സി തയ്യാറാക്കിയ 'ഇന്ത്യ ദി മോദി ക്വസ്റ്റിയൻ' ഡോക്യുമെന്ററി പാലക്കാട് സ്റ്റേഡിയം ബസ്റ്റാന്റിൽ യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദർശിപ്പിച്ചപ്പോൾ | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി
സേവാഭാരതിയുടെ സംസ്ഥാന സേവാസംഗമത്തിന്റെ ഭാഗമായി പാലക്കാട് നടത്തിയ ഐഡിയ മീറ്റ് ഐ.എസ്.ആർ.ഒ. ശാസ്ത്രജ്ഞൻ എം.കെ. വെങ്കിടകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം നാലാം പതിപ്പിനു മുന്നോടിയായുള്ള പ്രഭാഷണ പരമ്പരയുടെ ഭാഗമായി തിരുവനന്തപുരം കണിയാപുരം എം.ജി.എം. കോളേജിൽ ഗോപിനാഥ് മുതുകാടിന്റെ 'എനിക്കുമൊരു സ്വപ്നമുണ്ട് 'എന്ന വിഷയത്തിലെ പ്രഭാഷണം കേൾക്കുന്ന സദസ്സ് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം നാലാം പതിപ്പിനു മുന്നോടിയായുള്ള പ്രഭാഷണ പരമ്പരയുടെ ഭാഗമായി തിരുവനന്തപുരം കണിയാപുരം എം.ജി.എം. കോളേജിൽ ഗോപിനാഥ് മുതുകാട് 'എനിക്കുമൊരു സ്വപ്നമുണ്ട് 'എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
തിരുവനന്തപുരം മ്യൂസിയം ഓഡിറ്റോറിയത്തിൽ ഫ്ലോറ ആർട്സ് ആൻഡ് ക്രാഫ്റ്റ് സംഘടിപ്പിച്ച 'സൃഷ്ടി' ചിത്ര പ്രദർശനം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
റിപ്പബ്ലിക് ദിന പരേഡ് നടക്കുന്ന തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നായ ശല്യം രൂക്ഷമായതിനാൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായകളെ പിടിയ്ക്കാൻ ശ്രമിക്കുന്ന നഗരസഭാ ജീവനക്കാർ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
റിപ്പബ്ലിക് ദിന പരേഡ് നടക്കുന്ന തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും നടത്തിയ പരിശോധന | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
വനിത ശിശു വികസന വകുപ്പിന്റെയും ജില്ലാ വനിത സംരക്ഷണ ഓഫീസിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ലിംഗപദവി സമത്വം സംബന്ധിച്ച പത്തനംതിട്ട ജില്ലാതല ബോധവത്ക്കരണ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
പത്തനംതിട്ട കെ.എസ്.ആർ.ടി.സി സ്റ്റാന്റിനു മുന്നിലെ ഫുട്പാത്ത് കച്ചവടം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഐ എൻ ടി യു സി കൊല്ലം ജില്ലാ കമ്മിറ്റി കളക്ടറേറ്റിലേയ്ക്ക് നടത്തിയ മാർച്ച് | ഫോട്ടോ: സി. ആർ. ഗിരീഷ്കുമാർ / മാതൃഭൂമി
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കശുവണ്ടി തൊഴിലാളി സെന്റർ (എ.ഐ.ടി.യു.സി.) യുടെ നേതൃത്വത്തിൽ കശുവണ്ടി തൊഴിലാളികൾ കൊല്ലം കളക്ടറേറ്റിലേയ്ക്ക് നടത്തിയ മാർച്ച് സംസ്ഥാന പ്രസിഡന്റ് വി.കെ സദാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ആർ. ഗിരീഷ്കുമാർ / മാതൃഭൂമി
കുടുംബശ്രീ 25-ാം വാർഷികത്തിന്റെ ഭാഗമായി കണ്ണൂരിൽ നടന്ന വിളംബര ജാഥ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
സഹകരണ ജീവനക്കാരുടെ ജില്ലാ കലോത്സവത്തിന്റെ മുന്നോടിയായി കണ്ണൂരിൽ നടന്ന വിളംബര ജാഥ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ഡൽഹി ജാമിയ മിലിയ സർവകലാശാലയിൽ പോലീസും വിദ്യാർത്ഥികളും തമ്മിലുണ്ടായ സംഘർഷം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ന്യൂഡൽഹിയിലെ ഛത്രസൽ സ്റ്റേഡിയത്തിൽ സർക്കാരിന്റെ സംസ്ഥാനതല റിപ്പബ്ലിക് ദിന ചടങ്ങിൽ പങ്കെടുക്കുന്ന സ്കൂൾ കുട്ടികളോടൊപ്പം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
കണ്ണൂർ പുഷ്പോത്സവം ഉദ്ഘാടനം ചെയ്യാൻ കൈതപ്രം ദാമോദരൻ നമ്പൂതിരി എത്തിയപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
വാരണി-അക്കരക്കാട് പുതിയ പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. മലമ്പുഴ പഞ്ചായത്ത് കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ചും പ്രതീകാത്മിക തോണി സമ്മാനിക്കലും യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി
മാതൃഭൂമി അക്ഷരോത്സവത്തിലെ പ്രഭാഷണപരമ്പരയിൽ കൊല്ലം അമൃതപുരിയിലെ അമൃത സ്കൂൾ ഓഫ് ആർട്സ് ഹ്യുമാനിറ്റീസ് ആന്റ് കൊമേഴ്സിൽ ഡോ. കെ.ആർ. നായരുടെ പ്രഭാഷണം കേൾക്കുന്ന സദസ്സ് | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി
മാതൃഭൂമി അക്ഷരോത്സവത്തിലെ പ്രഭാഷണപരമ്പരയിൽ കൊല്ലം അമൃതപുരിയിലെ അമൃത സ്കൂൾ ഓഫ് ആർട്സ് ഹ്യുമാനിറ്റീസ് ആന്റ് കൊമേഴ്സിൽ ഡോ. കെ.ആർ. നായർ പ്രഭാഷണം നടത്തുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി
ക്ഷേമ പദ്ധതികളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക, കാട്ടുമൃഗങ്ങളുടെ ശല്യത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ചുമട്ടു തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ കളക്ടറേറ്റ് ധർണ സംസ്ഥാന വൈസ് പ്രസിഡണ്ട് എ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
വിലക്കയറ്റത്തിനും, പിൻവാതിൽ നിയമനങ്ങൾക്കും, തൊഴിലാളി വിരുദ്ധ നടപടികളിലും പ്രതിഷേധിച്ചുകൊണ്ട് യു.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനുമുന്നിൽ നടത്തിയ ധർണ സംസ്ഥാന ജനറൽ സെക്രട്ടറി തോമസ് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മതിദായക പ്രതിജ്ഞ ചൊല്ലി കൊടുക്കുന്നു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് തിരഞ്ഞെടുപ്പ് ഐക്കണുകളെ ആദരിക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ നഞ്ചിയമ്മയെ വേദിയിൽ സ്വീകരിച്ചപ്പോൾ. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ എന്നിവർ സമീപം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
റിപ്പബ്ലിക് ദിന പരേഡിന് മുന്നോടിയായി പാലക്കാട് വലിയ കോട്ടമൈതാനത്ത് പരിശീലനം നടത്തുന്ന എൻ.സി.സി കേഡറ്റസ് | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തോടനുബന്ധിച്ച് കോയമ്പത്തൂർ രാമനാഥപുരം ധന്വന്തരി അരംഗത്തിൽ നടന്ന പ്രഭാഷണ പരിപാടിയിൽ പങ്കെടുക്കാനെത്തിയവർ | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തോടനുബന്ധിച്ച് കോയമ്പത്തൂർ രാമനാഥപുരം ധന്വന്തരി അരംഗത്തിൽ നടന്ന പരിപാടിയിൽ പ്രഭാഷണത്തിനെത്തിയ ഗോവ ഗവർണർ പി. ശ്രീധരൻപിള്ളക്ക് കോയമ്പത്തൂർ എ.വി.പി മാനേജിംഗ് ഡയറക്ടർ ദേവീദാസ് വാര്യർ ഉപഹാരം സമർപ്പിക്കുന്നു. കോയമ്പത്തൂർ ഭാരതീയ വിദ്യാഭവൻ ചെയർമാൻ ബി.കെ കൃഷ്ണരാജ് വാനവരായർ, തമിഴ് സാഹിത്യകാരൻ മാരബിൻ മൈന്താൻ എം മുത്തയ്യ എന്നിവർ സമീപം | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തോടനുബന്ധിച്ച് കോയമ്പത്തൂർ രാമനാഥപുരം ധന്വന്തരി അരംഗത്തിൽ നടന്ന പരിപാടിയിൽ ഗോവ ഗവർണർ പി. ശ്രീധരൻപിള്ള സംസാരിക്കുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായുള്ള പ്രഭാഷണ പരമ്പരയിൽ കോട്ടയം ബസേലിയോസ് കോളേജിൽ 'ചരിത്രം, ക്രിക്കറ്റ്, സാഹിത്യം: അനുഭവവും ആവിഷ്ക്കാരവും' എന്ന വിഷയത്തിൽ ഡോ.കെ.എൻ. രാഘവന്റെ പ്രഭാഷണം കേൾക്കുന്ന സദസ്സ് | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായുള്ള പ്രഭാഷണ പരമ്പരയിൽ കോട്ടയം ബസേലിയോസ് കോളേജിൽ 'ചരിത്രം, ക്രിക്കറ്റ്, സാഹിത്യം: അനുഭവവും ആവിഷ്ക്കാരവും' എന്ന വിഷയത്തിൽ ഡോ.കെ.എൻ. രാഘവൻ സംസാരിക്കുന്നു | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി
ചേർത്തല മുട്ടം പള്ളിയിൽ അനിയന്റെ മകന്റെ കല്യാണത്തിനെത്തിയ എ.കെ ആന്റണി നാട്ടുകാരും, കുടുംബക്കാരുമായി സൗഹൃദം പങ്കു വയ്ക്കുന്നു | ഫോട്ടോ: സി.ബിജു / മാതൃഭൂമി
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം നാലാം പതിപ്പിന്റെ മുന്നോടിയായി കളമശ്ശേരി എസ്.സി.എം.എസ്. കോളേജിൽ സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയിൽ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി സംസാരിക്കുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ / മാതൃഭൂമി
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം നാലാം പതിപ്പിന്റെ മുന്നോടിയായി കണ്ണൂർ കൂത്തുപറമ്പ് നിർമലഗിരി കോളേജിൽ സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയിൽ എഴുത്തുകാരൻ ഇ. സന്തോഷ് കുമാർ 'ചരിത്രത്തിന്റെ നിഴലിൽ; ഭാവിയുടെ വെളിച്ചത്തിൽ' എന്ന വിഷയത്തിൽ സംസാരിക്കുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
പുകയില ഉത്പന്ന കടത്തു കേസിൽ ആരോപിതനായ ആലപ്പുഴ നഗരസഭ കൗൺസിലർ ഷാനവാസിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭയ്ക്ക് മുന്നിൽ കോൺഗ്രസ് നടത്തുന്ന ധർണ സി.ആർ മഹേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ബിജു / മാതൃഭൂമി
ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസി ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ പ്രതിനിധി തല ചർച്ചയ്ക്ക് മുമ്പ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഹസ്തദാനം ചെയ്യുന്നു. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസി റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയാകും | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയ്ക്ക് ഡൽഹിയിൽ ഗാർഡ് ഓഫ് ഓണർ നൽകുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രസിഡന്റ് ദ്രൗപദി മുർമു എന്നിവർ ചേർന്ന് ഡൽഹിയിൽ ആചാരപരമായി സ്വീകരിക്കുന്നു. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസി റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയാണ് | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രസിഡന്റ് ദ്രൗപദി മുർമു എന്നിവർ ചേർന്ന് ഡൽഹിയിൽ ആചാരപരമായി സ്വീകരിക്കുന്നു. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസി റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയാണ് | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
കാസർകോട് നെല്ലിക്കുന്ന് ജുമാഅത്ത് പള്ളിയിൽ നടന്ന തങ്ങൾ ഉപ്പാപ്പ ഉറൂസിന് തുടക്കം കുറിച്ച് കമ്മിറ്റി പ്രസിഡന്റ് ടി.എ. മഹമൂദ് ഹാജി പതാക ഉയർത്തുന്നു | ഫോട്ടോ: രാമനാഥ് പൈ / മാതൃഭൂമി
ബി.ബി.സി. തയ്യാറാക്കിയ 'ഇന്ത്യ- ദ മോദി ക്വസ്റ്റ്യന്‍' ഡോക്യുമെന്ററി തിരുവനന്തപുരം പൂജപ്പുരയില്‍ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ പ്രദര്‍ശിപ്പിക്കുന്നു
ബി.ബി.സി. തയ്യാറാക്കിയ 'ഇന്ത്യ- ദ മോദി ക്വസ്റ്റ്യന്‍' ഡോക്യുമെന്ററി തിരുവനന്തപുരം പൂജപ്പുരയില്‍ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി എത്തിയ ബി.ജെ.പി. പ്രവര്‍ത്തകര്‍ പോലീസ് ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിക്കുന്നു.
മോദി ഡോക്യുമെന്ററി പ്രദർശനത്തെത്തുടർന്ന് ജെ.എൻ.യു. വിൽ സംഘർഷം. വിദ്യാർഥികൾ മെയിൻ ഗേറ്റിൽ പ്രകടനം നടത്തുന്നു | ഫോട്ടോ: സാബു സ്കറിയ / മാതൃഭൂമി
മോദി ഡോക്യുമെന്ററി പ്രദർശനത്തെത്തുടർന്ന് ജെ.എൻ.യു. വിൽ സംഘർഷം. വിദ്യാർഥികൾ മെയിൻ ഗേറ്റിൽ പ്രകടനം നടത്തുന്നു | ഫോട്ടോ: സാബു സ്കറിയ / മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..