ജൂലായ് 24 ചിത്രങ്ങളിലൂടെ


1/35

എറണാകുളത്തു നടന്ന സ്വരലയ ദേശീയ പുരസ്ക്കാരദാന ചടങ്ങിൽ അവാർഡ് തുകയായ ഒരുലക്ഷം രൂപയുടെ ചെക്ക് സംഗീതജ്ഞൻ പണ്ഡിറ്റ് രാജീവ് താരനാഥിന്റെ പോക്കറ്റിലേക്ക് വെയ്ക്കുന്ന എം. എ. ബേബി. പുരസ്‌കാരം സമ്മാനിച്ച അടൂർ ഗോപാലകൃഷ്ണൻ, മന്ത്രി പി രാജീവ്, കൊച്ചി മേയർ എം. അനിൽകുമാർ, ഡോ. ലതാനായർ എന്നിവർ സമീപം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

2/35

എറണാകുളത്തു നടന്ന സ്വരലയ ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങികൊണ്ട് സംഗീതജ്ഞൻ പണ്ഡിറ്റ് രാജീവ് താരനാഥ് സംസാരിക്കുന്നു. പുരസ്‌കാരം സമ്മാനിച്ച അടൂർ ഗോപാലകൃഷ്ണൻ, എം എ.ബേബി, മന്ത്രി പി രാജീവ്, പ്രൊഫ. കെ വി തോമസ്, കൊച്ചി മേയർ എം. അനിൽകുമാർ, ഡോ. ലതാനായർ എന്നിവർ സമീപം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

3/35

കോഴിക്കോട്ട്‌ കെ.പി.സി.സി.യുടെ നവസങ്കൽപ് ചിന്തൻ ശിബിരം സമാപനം കഴിഞ്ഞ് മടങ്ങുബോൾ വികാരതീതനായ ഡി.സി.സി.പ്രസിഡന്റ് കെ.പ്രവീൺകുമാറിനെ ആശ്വസിപ്പിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രമേശ് ചെന്നിത്തലയും | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

4/35

കോഴിക്കോട്‌ ആവിക്കൽ തോട് മലിനജല സംസ്കരണ പ്ലാന്റിനെതിരെ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ നടന്ന വനിതാ സമരസംഗമത്തിന്റെ ഉദ്ഘാടനത്തിനെത്തിയ വി.ടി. ബൽറാം പ്രദേശവാസികളായ സ്ത്രീകളോട് കാര്യങ്ങൾ ചോദിച്ചറിയുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

5/35

കോഴിക്കോട്ട്‌ കെ.പി.സി.സി.യുടെ നവസങ്കൽപ് ചിന്തൻ ശിബിരം സമാപനം കഴിഞ്ഞ് മടങ്ങുമ്പോൾ എം.കെ.രാഘവൻ എം.പിയുമായി സന്തോഷം പങ്കുവെയ്ക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഡി.സി.സി. പ്രസിഡന്റ് കെ.പ്രവീൺകുമാർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

6/35

കോഴിക്കോട് കടപ്പുറത്ത് കെ.പി.സി.സി.യുടെ നവസങ്കൽപ് ചിന്തൻ ശിബിരത്തിന്റെ സമാപന വേദിയിൽ കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ സമ്മേളന പ്രഖ്യാപനം നടത്തുന്നു. എം.എം.ഹസൻ, എം.കെ.രാഘവൻ എം.പി, കൊടിക്കുന്നിൽ സുരേഷ് എം.പി, എ.ഐ.സി.സി.ജനറൽ സെക്രട്ടറി താരിഖ് അൻവർ, എ.ഐ.സി.സി.ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, രമേശ് ചെന്നിത്തല, കെ.മുരളീധരൻ എം.പി എന്നിവർ മുൻ നിരയിൽ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

7/35

കേരള ചിത്രകലാ പരിഷത്ത് തിരുവനന്തപുരം മ്യൂസിയം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പെയിന്റിംഗ് എക്സിബിഷൻ ഉദ്‌ഘാടനത്തിന് ശേഷം ടൂറിസം ഡയറക്ടർ പി.ബി. നൂഹ് കാണുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

8/35

കണ്ണൂരിൽ നടന്ന ഹീറ്റിങ് വെന്റിലേഷൻ എയർകണ്ടിഷനിങ് ആൻഡ് റഫ്രിജറേറ്റർ എംപ്ലോയീസ് അസോസിയേഷൻ കേരള സംസ്ഥാന സമ്മേളനം രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

9/35

തിരുവനന്തപുരം വെട്ടുകാട് കടൽക്ഷോഭത്തിൽ നിന്ന് വീട് സംരക്ഷിക്കാൻ മണൽചാക്ക് അടുക്കുന്നുവർ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

10/35

തിരുവനന്തപുരം ഫൊറോനയുടെ നേതൃത്വത്തിൽ ലൂർദ് ഫൊറോനപ്പള്ളിയിൽ നിന്നും പോങ്ങുംമ്മൂട് അൽഫോൻസാ ദേവാലയത്തിലേക്ക് ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ കാർമികത്വത്തിൽ നടന്ന അൽഫോൻസാ തീർത്ഥാടനം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

11/35

ആലപ്പുഴയിൽ നടന്ന പ്രൈഡ് റാലി | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

12/35

കേരള ഗവൺമെൻറ് കോൺട്രാക്ടേഴ്സ് ഫെഡറേഷൻ കണ്ണൂർ ജില്ല കുടുംബസംഗമവും അനുമോദന ചടങ്ങും സംസ്ഥാന പ്രസിഡൻറ് വി. ജോയ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

13/35

മഞ്ചേശ്വരം കുഞ്ചത്തൂർ മജലിൽ കുടുംബശ്രീ സംഘടിപ്പിച്ച മഴപ്പൊലിയിൽ നടന്ന വനിതകളുടെ ഓട്ട മത്സരം | ഫോട്ടോ: രാമനാഥ്‌ ​പൈ / മാതൃഭൂമി

14/35

ആലപ്പുഴയിൽ നടന്ന നൗഷാദുമാരുടെ സംഗമം നൗഷാദ് അസോസ്സിയേഷൻ സംസ്ഥാന സെക്രട്ടറി നൗഷാദ് എ.എം.എൻ കൊല്ലം ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

15/35

ഫയർ വർക്ക്സ് ഡീലേഴ്സ് അസോസിയേഷൻ പാലക്കാട്‌ ജില്ലാ സമ്മേളനം സംസ്ഥാന സെക്രട്ടറി കെ.എം ലെനിൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

16/35

തിരൂർ - ചമ്രവട്ടം റൂട്ടിൽ കെ.ജി. പടിയിൽ സ്ലാബില്ലാത്തതിനാൽ അഴുക്കുചാലിൽ വീണയാളെ രക്ഷിക്കാനുള്ള നാട്ടുകാരുടെ ശ്രമം | ഫോട്ടോ: പ്രദീപ് പയ്യോളി

17/35

തിരുവനന്തപുരം രാജാജി നഗറിൽ മഹിളാ മോർച്ച സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

18/35

കേരള യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ നടന്ന തിരുവനന്തപുരം ഗവൺമെന്റ് നേഴ്സിങ് കോളേജ് വിദ്യാർത്ഥികളുടെ ബിരുദദാനച്ചടങ്ങിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

19/35

കാഴ്ച മറച്ചിരുന്ന മരച്ചില്ലകള്‍ വെട്ടിമാറ്റിയതോടെ അതിരപ്പിള്ളി വ്യൂ പോയിന്റില്‍ നിന്നുള്ള വെള്ളച്ചാട്ടത്തിന്റെ ദൃശ്യം.

20/35

നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി പാലക്കാട്‌ നടന്ന ഏരിയ സമ്മേളനം ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി

21/35

എൻ.സി.പി പാലക്കാട് ജില്ലാ നേതൃയോഗം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി

22/35

മോട്ടോർ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) കണ്ണൂർ ഏരിയ സമ്മേളനം ഇ.സുർജിത്ത് കുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

23/35

ഡിഫറെന്റലി ഏബിൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷൻ കണ്ണൂർ ജില്ലാ സമ്മേളനം എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

24/35

മെഡിക്കൽ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾക്കുള്ള സ്വീകരണവും അനുമോദന സദസ്സും രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

25/35

ഓൾ ഇന്ത്യ വീരശൈവ മഹാസഭ പാലക്കാട് ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് ടി.പി. കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

26/35

ഡിഫറെന്റലി ഏബിൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷൻ പാലക്കാട് ജില്ലാ സമ്മേളനം സി.പി.എം. ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ്ബാബു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

27/35

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ കൊല്ലം ജില്ലാ കമ്മിറ്റി ചിന്നക്കട ഹെഡ് പോസ്റ്റഫീസിന് മുന്നിൽ നടത്തിയ ധർണ്ണ എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

28/35

നന്മ (മലയാള കലാകാരന്മാരുടെ ദേശീയ സംഘടന) കോഴിക്കോട് ജില്ലാ സമ്മേളനം തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ടി.കെ.വേണു, ജാനമ്മ കുഞ്ഞുണ്ണി, വിൽസൻ സാമുവൽ, വിജയൻ.വി.നായർ, കലാമണ്ഡലം സത്യവ്രതൻ, ഹരീന്ദ്രനാഥ് ഇയ്യാട് തുടങ്ങിയവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

29/35

കോഴിക്കോട്ട് കെ.പി.സി.സി. സംഘടിപ്പിച്ച നവ സങ്കല്പ് ചിന്തൻ ശിബിരത്തിൻ കോഴിക്കോട്ടെ പ്രതിനിധികളായ കെ.ബാലനാരായണൻ, കെ.സി.അബു, പി.വി.ഗംഗാധരൻ തുടങ്ങിയവർ | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

30/35

കോഴിക്കോട്ട് കെ.പി.സി.സി. സംഘടിപ്പിച്ച നവ സങ്കല്പ് ചിന്തൻ ശിബിരത്തിനെത്തിയ ഉമ്മൻ ചാണ്ടിയും, രമേശ് ചെന്നിത്തലയും ഉമാ തോമസ് എം.എൽ എ യെ അഭിവാദ്യം ചെയ്യുന്നു. പത്മജ വേണുഗോപാൽ, പി.സി.വിഷ്ണുനാഥ്, ചെറിയാൻ ഫിലിപ്പ്, കെ.സി.അബു, കെ.ബാലനാരായണൻ, എം.എം.ഹസൻ, കെ. പ്രവീൺ കുമാർ, ടി.സിദ്ധിഖ് തുടങ്ങിയവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

31/35

കോഴിക്കോട്ട് കെ.പി.സി.സി. സംഘടിപ്പി ച്ച നവ സങ്കല്പ് ചിന്തൻ ശിബിരം ഉദ്ഘാടനം ചെയ്ത എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ പ്രസംഗത്തെ കുറിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പരാമർശിച്ചപ്പോൾ തൊഴുകൈയോടെ കെ.സി.വേണുഗോപാൽ. കെ.സുധാകരൻ, ടി.സിദ്ധിഖ് എം.എൽ.എ, ഉമ്മൻ ചാണ്ടി എം.എൽ.എ. എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

32/35

കൊല്ലത്തെ മെഡിക്കൽ എൻട്രൻസ് രംഗത്തെ പ്രമുഖരായ നീറ്റ് ഇന്ത്യ അക്കാദമിയുടെയും ആർ.പി ബാങ്കേഴ്സിന്റെയും സഹകരണത്തോടെ ജില്ലയിലെ സ്‌കൂളുകളിൽ നിന്ന് എല്ലാ വിഷയത്തിനും എ പ്ലസ് നേടി പ്ലസ്ടു പരീക്ഷ വിജയിച്ച വിദ്യാർഥികൾക്കായി മാതൃഭൂമി സംഘടിപ്പിച്ച അനുമോദനച്ചടങ്ങിന്റെ സദസ് | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

33/35

കൊല്ലത്തെ മെഡിക്കൽ എൻട്രൻസ് രംഗത്തെ പ്രമുഖരായ നീറ്റ് ഇന്ത്യ അക്കാദമിയുടെയും ആർ.പി ബാങ്കേഴ്സിന്റെയും സഹകരണത്തോടെ ജില്ലയിലെ സ്‌കൂളുകളിൽ നിന്ന് എല്ലാ വിഷയത്തിനും എ പ്ലസ് നേടി പ്ലസ്ടു പരീക്ഷ വിജയിച്ച വിദ്യാർഥികൾക്കായി മാതൃഭൂമി സംഘടിപ്പിച്ച അനുമോദനച്ചടങ്ങ് വടക്കേവിള ശ്രീനാരായണ പബ്ലിക് സ്‌കൂളിൽ എൻ.കെ പ്രേമചന്ദ്രൻ എം.പി ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

34/35

കെ.എസ്.കെ.ടി.യു. കണ്ണൂർ ജില്ലാ പ്രവർത്തക കൺവെൻഷൻ സംസ്ഥാന ട്രഷറർ സി.ബി. ദേവദർശൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

35/35

• കോഴിക്കോട് കടപ്പുറത്ത് കെ.പി.സി.സി.യുടെ നവസങ്കല്പ് ചിന്തൻ ശിബിരം എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു. എം.കെ. രാഘവൻ, എം.എം. ഹസ്സൻ, കൊടിക്കുന്നിൽ സുരേഷ്, ദിഗ്വിജയ്‌ സിങ്, ടി. സിദ്ദിഖ്, കെ. സുധാകരൻ, താരിഖ് അൻവർ, വി.ഡി. സതീശൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവർ മുൻനിരയിൽ |ഫോട്ടോ: കെ.കെ. സന്തോഷ്

Content Highlights: news in pics

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented