ജൂണ്‍ 24 ചിത്രങ്ങളിലൂടെ


1/64

അഗ്നിപഥ്‌ പദ്ധതിക്കെതിരായ ഇടത് യുവജന പ്രസ്ഥാനങ്ങളുടെ നൈറ്റ് മാർച്ചിൽ പങ്കെടുക്കാൻ ഇരുചക്രവാഹനത്തിൽ പോയ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് നേരെ കൊല്ലം ചിന്നക്കടയിൽ ദേശീയപാത ഉപരോധം നടത്തിക്കൊണ്ടിരുന്ന യൂത്ത് കോൺഗ്രസ്സ്കാർ മുദ്രാവാക്യം വിളിയുമായി എത്തിയപ്പോൾ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

2/64

രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് പ്രവർത്തകർ തൃശ്ശൂർ സ്വരാജ് റൗണ്ട് ഉപരോധിച്ചപ്പോൾ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

3/64

രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്തതിൽ പ്രതിഷേധിച്ച് തൃശ്ശൂർ സ്വരാജ് റൗണ്ട് ഉപരോധിച്ച കോൺഗ്രസ്സ് പ്രവർത്തകരെ പോലീസ് നീക്കംചെയ്യുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

4/64

അഗ്നിപഥ്‌ പദ്ധതിക്കെതിരായ ഇടത് യുവജന പ്രസ്ഥാനങ്ങളുടെ നൈറ്റ് മാർച്ചിൽ പങ്കെടുക്കാൻ ഇരുചക്രവാഹനത്തിൽ പോയ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ കൊല്ലം ചിന്നക്കടയിൽ ദേശീയപാത ഉപരോധം നടത്തിക്കൊണ്ടിരുന്ന യൂത്ത് കോൺഗ്രസ്സുകാർ മർദിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്യാൻ കൂടുതൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ എത്തിയപ്പോൾ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

5/64

രാഹുൽ ഗാന്ധി എം പി യുടെ വയനാടുള്ള ഓഫീസ് എസ് എഫ് ഐ അടിച്ചു തകർത്തതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് കെ എസ് യു പ്രവർത്തകർ ഇടതുപക്ഷ സർക്കാർ അനുകൂല ഫ്ലക്സ് ബോർഡുകൾ അടിച്ചു തകർക്കുന്നു. തിരുവനന്തപുരം ബേക്കറി ജങ്ഷനിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

6/64

അഗ്നിപഥ്‌ പദ്ധതിക്കെതിരായ ഇടത് യുവജന പ്രസ്ഥാനങ്ങളുടെ നൈറ്റ് മാർച്ചിൽ പങ്കെടുക്കാൻ ഇരുചക്രവാഹനത്തിൽ പോയ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ കൊല്ലം ചിന്നക്കടയിൽ ദേശീയപാത ഉപരോധം നടത്തിക്കൊണ്ടിരുന്ന യൂത്ത് കോൺഗ്രസ്സുകാർ മർദിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്യാൻ കൂടുതൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ എത്തിയപ്പോൾ പോലീസ് തടയുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

7/64

രാഹുൽ ഗാന്ധി എം പി യുടെ വയനാടുള്ള ഓഫീസ് എസ് എഫ് ഐ പ്രവർത്തകർ അടിച്ചു തകർത്തതിനെ തുടർന്ന് തിരുവനന്തപുരം എ കെ ജി സെന്ററിലേക്ക് കോൺഗ്രസ്സ് നടത്തിയ മാർച്ചിൽ പോലീസ് ലാത്തി ഉപയോഗിച്ച് മർദിക്കുന്നു എന്നാരോപിക്കുന്ന വനിതാ പ്രവർത്തകർ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

8/64

രാഹുൽ ഗാന്ധി എം പി യുടെ വയനാടുള്ള ഓഫീസ് എസ് എഫ് ഐ പ്രവർത്തകർ അടിച്ചു തകർത്തതിനെ തുടർന്ന് തിരുവനന്തപുരം എ കെ ജി സെന്ററിലേക്ക് കോൺഗ്രസ്സ് നടത്തിയ മാർച്ച് പാളയത്ത് തടഞ്ഞതിനെ തുടർന്ന് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്ന പ്രവർത്തകർ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

9/64

രാഹുൽ ഗാന്ധിയുടെ ഓഫീസ്‌ അടിച്ചുതകർത്തതിൽ കോട്ടയത്ത്‌ കോൺഗ്രസ്‌ പ്രവർത്തകർ പ്രതിഷേധിക്കുന്നു | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

10/64

വയനാട്ടിൽ രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ തകർത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് പ്രവർത്തകർ മലപ്പുറത്ത് ടയർ കത്തിച്ച് റോഡ് ഉപരോധിച്ചപ്പോൾ | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

11/64

യുവജനങ്ങളെ വഞ്ചിക്കുന്ന അഗ്നിപഥ്‌ പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.വൈ.എഫിന്റെ നേതൃത്വത്തിൽ കൊല്ലം ചിന്നക്കടയിൽ നടത്തിയ നൈറ്റ് മാർച്ച് | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

12/64

രാഹുൽ ഗാന്ധിയുടെ ഓഫീസിനു നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് കണ്ണൂരിൽ കോൺഗ്രസ്സ് പ്രവർത്തകർ നടത്തിയ പ്രകടനം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

13/64

രാഹുൽ ഗാന്ധി എം.പി യുടെ വയനാട് ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ കൊല്ലം ചിന്നക്കടയിൽ ദേശീയപാത ഉപരോധിച്ചപ്പോൾ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

14/64

രാഹുൽ ഗാന്ധി എം.പി യുടെ വയനാട് ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ കൊല്ലം ചിന്നക്കടയിൽ ദേശീയപാത ഉപരോധിച്ചപ്പോൾ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

15/64

രാഹുൽ ഗാന്ധി എം.പി യുടെ വയനാട് ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ കൊല്ലം ചിന്നക്കടയിൽ നടത്തിയ പ്രകടനം | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

16/64

വയനാട്ടിൽ രാഹുൽ ഗാന്ധി എം.പി.യുടെ ഓഫീസിനു നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ആലപ്പുഴയിൽ നടത്തിയ പ്രകടനം | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

17/64

രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട്‌ കമ്മീഷണർ ഓഫിസിലേക്ക് റോഡ് ഉപരോധിച്ച് നടത്തിയ മാർച്ച് മുൻ ഡി.സി.സി പ്രസിഡന്റ് കെ.സി.അബു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

18/64

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവർത്തനം തുടങ്ങിയപ്പോൾ.

19/64

കെ എസ് ആർ ടി സി സിറ്റി സർവ്വീസിന് വേണ്ടി വാങ്ങിയ ഇലക്ട്രിക് ബസിൽ മന്ത്രി ആന്റണി രാജു യാത്ര ചെയ്യുന്നു. സി എം ഡി ബിജു പ്രഭാകർ സമീപം | ഫോട്ടോ: പ്രവീൺദാസ്‌ എം / മാതൃഭൂമി

20/64

കെ എസ് ആർ ടി സി സിറ്റി സർവ്വീസിന് വേണ്ടി വാങ്ങിയ ഇലക്ട്രിക് ബസുകളിൽ ആദ്യ ബാച്ച് തിരുവനന്തപുരത്ത് എത്തിയപ്പോൾ | ഫോട്ടോ: പ്രവീൺദാസ്‌ എം / മാതൃഭൂമി

21/64

രാഹുൽ ഗാന്ധിയുടെ ഓഫീസ്‌ അടിച്ചുതകർത്തതിൽ കോട്ടയത്ത്‌ കോൺഗ്രസ്‌ പ്രവർത്തകർ പ്രതിഷേധിക്കുന്നു | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

22/64

തൃശൂരിൽ സംസ്ഥാന റവന്യൂ കലോത്സവത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി നിർവ്വഹിച്ച ശേഷം വേദിയിൽ വിശിഷ്ടാതിഥികൾ വിളക്ക് തെളിയിക്കുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

23/64

സംസ്ഥാന റവന്യൂ കലോത്സവത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി തൃശ്ശൂർ സ്വരാജ് റൗണ്ടിൽ നടന്ന ഘോഷയാത്ര | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

24/64

സംസ്ഥാന റവന്യൂ കലോത്സവത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി തൃശ്ശൂർ സ്വരാജ് റൗണ്ടിൽ നടന്ന ഘോഷയാത്ര | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

25/64

വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്തതുമായി ബന്ധപ്പെട്ട് എറണാകുളം കെ. പി. സി. സി ജംഗ്ഷനിൽ കോൺഗ്രസ്‌ പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിനിടയിൽ മഹാരാജാസ് ഗ്രൗണ്ടിന്റെ മതിലിലുള്ള എസ്. എഫ്.ഐ ചുമരെഴുത്തിൽ കരി ഓയിൽ ഒഴിക്കുന്നു | ഫോട്ടോ: ജി.ആര്‍. രാഹുല്‍ / മാതൃഭൂമി

26/64

രാഹുൽ ഗാന്ധിയുടെ ഓഫീസ്‌ അടിച്ചുതകർത്തതിൽ പ്രതിഷേധിച്ച്‌ എറണാകുളത്ത്‌ കോൺഗ്രസ്‌ പ്രവർത്തകർ റോഡ് ഉപരോധിക്കുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

27/64

തിരുവനന്തപുരത്ത്‌ എ.കെ.ജി. സെന്ററിന് മുന്നിൽ പോലീസിനെ വിന്യസിച്ചപ്പോൾ. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് എ.കെ.ജി സെന്ററിലേക്ക് മാർച്ച് നടത്തുന്നതിനാലാണ് പോലീസ് എത്തിയത് | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

28/64

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിൽ പ്രതിക്ഷേധിച്ച് കൊച്ചിയിൽ കെ.എസ്‌.യു. പ്രവർത്തകർ നടത്തിയ മാർച്ച് | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

29/64

വയനാട് കല്പറ്റയിലെ രാഹുല്‍ ഗാന്ധി എം.പി.യുടെ ഓഫീസ് അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാലക്കാട് ചന്ദ്രനഗറില്‍ വാളയാര്‍ - മണ്ണുത്തി ദേശീയപാത ഉപരോധിക്കുന്നു | ഫോട്ടോ: പി.പി. രതീഷ് / മാതൃഭൂമി

30/64

വയനാട് കല്പറ്റയിലെ രാഹുല്‍ ഗാന്ധി എം.പി.യുടെ ഓഫീസ് അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാളയാര്‍- മണ്ണുത്തി ദേശീയപാത ഉപരോധിക്കുന്നു | ഫോട്ടോ: അരുണ്‍ കൃഷ്ണന്‍കുട്ടി

31/64

ന്യൂഡൽഹി പന്ത്രണ്ട് ജൻപഥിലെ വസതി, സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിന് വേണ്ടി ഒരുങ്ങുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

32/64

നിർമ്മാണം പൂർത്തിയായിട്ടും തുറന്നുകൊടുക്കാതെ കാടുകയറിയ കൊല്ലം കല്ലുംപുറം നടപ്പാത | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

33/64

ഭാരതത്തിന്റെ മതനിരപേക്ഷത സംരക്ഷിക്കാൻ കൊല്ലം ചിന്നക്കടയിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ നടത്തിയ സ്നേഹസദസ്സ് സംസ്ഥാന പ്രസിഡൻറ് സൂസൻ കോടി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

34/64

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദും നവീൻ കുമാറും ജാമ്യം ലഭിച്ചതിനെ തുടർന്ന് പൂജപ്പുര ജയിലിൽ നിന്നും പുറത്തേക്ക് വരുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

35/64

വയനാട് കല്പറ്റയിലെ രാഹുല്‍ ഗാന്ധി എം.പി.യുടെ ഓഫീസ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധിച്ച് പാലക്കാട് യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം | ഫോട്ടോ: അരുണ്‍ കൃഷ്ണന്‍കുട്ടി

36/64

വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരെ ആദരിക്കാൻ തിരൂരിലെ വ്യാപാരി കൂട്ടായ്മ സംഘടിപ്പിച്ച പരിപാടി നഗരസഭാധ്യക്ഷ എ.പി. നസീമ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പ്രദീപ്‌ പയ്യോളി

37/64

വയനാട് കല്പറ്റയിലെ രാഹുൽ ഗാന്ധി എം.പി.യുടെ ഓഫീസ് എസ്.എഫ്.ഐ. പ്രവർത്തകർ അടിച്ചുതകർത്ത നിലയിൽ | ഫോട്ടോ: എം.വി. സിനോജ് / മാതൃഭൂമി

38/64

വയനാട് കല്പറ്റയിലെ രാഹുൽ ഗാന്ധി എം.പി.യുടെ ഓഫീസ് എസ്.എഫ്.ഐ. പ്രവർത്തകർ അടിച്ചുതകർത്ത നിലയിൽ | ഫോട്ടോ: എം.വി. സിനോജ് / മാതൃഭൂമി

39/64

വയനാട് കല്പറ്റയിലെ രാഹുല്‍ ഗാന്ധി എം.പി.യുടെ ഓഫീസ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുന്നു | ഫോട്ടോ: എം.വി. സിനോജ് / മാതൃഭൂമി

40/64

റോഡിലെ ആകാശം ....... കോഴിക്കോട് ബാങ്ക് റോഡിൽ നിന്നും വൈ.എം.സി.എ. ക്രോസ് റോഡ് തുടങ്ങുന്ന ഭാഗത്ത് രണ്ടാഴ്ച്ചയിലേറെയായി ശുദ്ധജല പൈപ്പ് പൊട്ടി രൂപപ്പെട്ട ഗർത്തം. വ്യാഴാഴ്ച്ച രാത്രി ഈ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റിരുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

41/64

കോഴിക്കോട് എരഞ്ഞിപ്പാലത്തെ സെന്റ് സേവിയേഴ്സ് കോളജിൽ നടന്ന ലഹരി വിരുദ്ധ സന്ദേശവാഹന റാലിയുടെ ഫ്ലാഗ് ഓഫ് ചടങ്ങിൽ പ്രിൻസിപ്പൽ പ്രൊഫ. വർഗീസ് മാത്യുവിന് കളക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി ദീപശിഖ കൈമാറുന്നു. സിസ്റ്റർ ആലീസ്, ഫാദർ ജോൺസൺ, വി.കെ. സി. റസാഖ് തുടങ്ങിയവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

42/64

അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ ജനാധിപത്യ യുവജന മുന്നണി കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

43/64

ആലപ്പുഴ തിരുവമ്പാടി ഹയർസെക്കന്ററി സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് മന്ത്രി വി.ശിവൻ കുട്ടി സംസാരിക്കുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

44/64

കോഴിക്കോട്‌ ആവിക്കൽ തോട് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ ജനകീയ സമരസമിതി കോർപ്പറേഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ച് കോർപ്പറേഷൻ ഓഫീസിനു മുന്നിൽ പോലീസ് തടഞ്ഞപ്പോൾ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

45/64

കോഴിക്കോട്‌ ആവിക്കൽ തോട് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ റോഡ് ഉപരോധിച്ച പ്രതിഷേധകാർക്ക് ഐക്യദാർഢ്യം അർപ്പിക്കുന്ന എം.കെ.മുനീർ എംഎൽഎ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

46/64

പ്ലസ്ടു പരീഷയിൽ 100 ശതമാനം വിജയം നേടിയ അമ്പലപ്പുഴ കാക്കാഴം ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെത്തിയ മന്ത്രി വി.ശിവൻകുട്ടി വിദ്യാർത്ഥികൾക്ക് മധുരം നൽകുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

47/64

പ്ലസ്ടു പരീഷയിൽ 100 ശതമാനം വിജയം നേടിയ അമ്പലപ്പുഴ കെ.കെ.കുഞ്ചുപിള്ള സ്മാരക ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിലെത്തിയ മന്ത്രി വി.ശിവൻകുട്ടി വിദ്യാർത്ഥികൾക്ക് മധുരം നൽകുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

48/64

മുൻ നിയമസഭാ സാമാജികരുടെ നിയമസഭാ മന്ദിരത്തിൽ നടന്ന സമ്മേളനത്തിൽ മുൻ ഡെപ്യൂട്ടി സ്പീക്കർ ഭാർഗവി തങ്കപ്പനെ പൊന്നാടയണിയിച്ച് സ്വീകരിക്കുന്നതിനിടയിൽ മുൻ എം.എൽ.എ മാലേത്ത് സരളാദേവി കാലിൽ തൊട്ടു വണങ്ങിയപ്പോൾ. പി.എം.മാത്യു, എം.എം.ഹസൻ, എം.വിജയകുമാർ, സ്‌പീക്കർ എം.ബി.രാജേഷ്, വി.എം.സുധീരൻ, പാലോട് രവി, പാലോളി മുഹമ്മദ്‌കുട്ടി, ആർ.ഉണ്ണികൃഷ്‍ണപിള്ള എന്നിവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

49/64

സൗഹൃദ നിമിഷം... മുൻ നിയമസഭാ സാമാജികരുടെ നിയമസഭാമന്ദിരത്തിൽ നടന്ന സമ്മേളനത്തിൽ നിലമ്പൂരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട് ഏറ്റവും കുറഞ്ഞകാലം എം.എൽ.എയായിരുന്ന സി.ഹരിദാസ് ആദരവ് ഏറ്റുവാങ്ങാൻ വേദിയിലെത്തിയപ്പോൾ മുൻ മന്ത്രി പാലോളി മുഹമ്മദ്‌കുട്ടി അദ്ദേഹവുമായി സൗഹൃദം പുതുക്കുന്നു. കെ.പി.കുഞ്ഞികണ്ണൻ, രാജൻ ബാബു, എം.വിജയകുമാർ, പി.എം.മാത്യു, എൻ.ശക്തൻ, സ്‌പീക്കർ എം.ബി.രാജേഷ്, മന്ത്രി കെ.രാധാകൃഷ്‌ണൻ, ജോസ് ബേബി തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

50/64

കുട നന്നാക്കാൻ കൊടുത്തവർ മഴ കുറഞ്ഞതോടെ നന്നാക്കാൻ നൽകിയ കുട വാങ്ങാനെത്താതായപ്പോൾ എല്ലാം കൂട്ടി വെച്ച് കാത്തിരിക്കുന്ന തെരുവോരത്തെ കുട അറ്റകുറ്റപണി നടത്തുന്ന തൊഴിലാളി. തിരൂരിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: പ്രദീപ് പയ്യോളി

51/64

അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് തിരൂരിൽ എൽ.ഡി.വൈ.എഫ് പ്രവർത്തകർ ആദായ നികുതി ഓഫീസിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: പ്രദീപ് പയ്യോളി

52/64

'ആഴ്ചയിൽ ഒരു ദിവസം ഖാദി വസ്ത്രം' കാമ്പയിൻ കോഴിക്കോട്‌ ജില്ലാതല ഉദ്ഘാടനം കേരള ഖാദി ബോർഡ്‌ വൈസ് ചെയർമാൻ പി.ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു. സാജൻ തൊടുകയിൽ, ഇ.രമേശ് ബാബു, എം.മെഹബൂബ്, എസ്. ശിവരാമൻ എന്നിവർ സമീപം | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

53/64

ഗായിക മഞ്ജരിയും ബാല്യകാല സുഹൃത്തും പത്തനംതിട്ട സ്വദേശിയുമായ ജെറിനും തിരുവനന്തപുരം കഴക്കൂട്ടത്ത് എസ്എഫ്എസ് സൈബർ പാർക്കിൽ വെച്ച്‌ വിവാഹിതരായപ്പോൾ.

54/64

വായനവാരം മാതൃഭൂമിയോടൊപ്പം എന്ന പരിപാടിയുടെ ഭാഗമായി 'മാതൃഭൂമി' ബുക്‌സും സീഡും സംയുക്തമായി കണ്ണൂരില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കഥാകൃത്ത് ടി.പത്മനാഭന്‍ കുട്ടികളുമായി സംവദിക്കുന്നു. ഫോട്ടോ - റിദിന്‍ ദാമു\മാതൃഭൂമി

55/64

കെ-റെയില്‍ വിരുദ്ധ സമരക്കാര്‍ക്കെതിരെ ചുമത്തിയിട്ടുള്ള കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കെ-റെയില്‍, സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി കോട്ടയത്ത് നടത്തിയ എസ്.പി ഓഫീസ് മാര്‍ച്ച്. ഫോട്ടോ - ജി. ശിവപ്രസാദ്‌\മാതൃഭൂമി

56/64

എറണാകളം ലേ-മെറിഡിയന്‍ ഹോട്ടലില്‍ നടക്കുന്ന ഹെല്‍ത്ത് ടെക് സമ്മിറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് സംസാരിക്കുന്നു. ഫോട്ടോ - വി.കെ. അജി\മാതൃഭൂമി

57/64

സൈക്കിളില്‍ തനിച്ച് ഇന്ത്യ പര്യടനം നടത്തുന്ന അഗ്രിമ നായര്‍. വഴിയിലുടനീളം യോഗ പഠിപ്പിച്ചു കൊണ്ടാണിവരുടെ യാത്ര. കൊച്ചിയില്‍ നിന്ന് തിരൂരിലെത്തിയ അഗ്രിമയ്ക്ക് കേരള നല്ല ജീവന പ്രസ്ഥാനം തിരൂരില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് നേടിയ കളരി ഗുരുക്കള്‍ ടി.വി. ശ്രീകലയും പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ.പി.എ. രാധാകൃഷ്ണനും ചേര്‍ന്ന് പൊന്നാട ചാര്‍ത്തി ആദരിക്കുന്നു ഫോട്ടോ: പ്രദീപ് പയ്യോളി

58/64

വായനാ വാരാചരണത്തിന്റെ ഭാഗമായി തൃശ്ശൂർ പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന പരിപാടിയിൽ കെ.സി. നാരായണന്‍ പ്രഭാഷണം നടത്തുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

59/64

അഗ്നിപഥിനെതിരെ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച കൂട്ടയോട്ടം കൊല്ലം പള്ളിമുക്കിൽ ഉദ്‌ഘാടനം ചെയ്ത ശേഷം സി.ആർ മഹേഷ് എം.എൽ.എ ഓട്ടത്തിൽ പങ്ക് ചേർന്നപ്പോൾ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

60/64

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂരില്‍ നടന്ന ഒളിമ്പിക് റണ്‍ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

61/64

ഗുരുപൂജ " അവാർഡ് നേടിയ പപ്പൻ കോഴിക്കോടിനെ ആദരിക്കാൻ മ്യൂസിക് ആർട്ടിസ്റ്റ് അസോസിയേഷൻ കോഴിക്കോട് ടൗൺഹാളിൽ ഒരുക്കിയ "പത്മരാഗം" പരിപാടിയിൽ പിന്നണി ഗായകൻ ഉണ്ണി മേനോൻ പപ്പനെ പൊന്നാടയണിയിക്കുന്നു. സലാം, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, ലീന പപ്പൻ എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

62/64

കരുനീക്കം... ശിവസേനാ വിമതസംഘത്തിന് നേതൃത്വം നല്‍കുന്ന മഹാരാഷ്ട്ര മന്ത്രി ഏക്‌നാഥ് ഷിന്ദേ അസമിലെ ഗുവാഹാട്ടിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ചെസ് കളിക്കുന്നു.

63/64

മാറുന്ന കോടതിവരാന്തകള്‍... എറണാകുളം ജില്ലാ കോടതിസമുച്ചയത്തില്‍ പോക്‌സോ കോടതിയോട് അനുബന്ധിച്ച് വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യുന്ന കേരളത്തിലെ ആദ്യ ശിശുസൗഹൃദ കോടതിമുറിയിലെ അവസാനവട്ട ഒരുക്കങ്ങള്‍. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ജഡ്ജി കുട്ടികളുമായി സംവദിക്കുന്നത്. കുട്ടികള്‍ക്ക് വിനോദ, വിശ്രമത്തിനായുള്ള മുറി ഉള്‍പ്പെടെ മൂന്നു മുറികളാണ് ഒരുക്കിയിരിക്കുന്നത് | ഫോട്ടോ: ബി. മുരളീകൃഷ്ണന്‍ / മാതൃഭൂമി

64/64

എന്‍.ഡി.എ. രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മു പ്രധാനമന്ത്രി നരേന്ദ്രമോദിയെ ന്യൂഡല്‍ഹിയിലെ വസതിയില്‍ സന്ദര്‍ശിച്ചപ്പോള്‍.

Content Highlights: news in pics

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


pc george

1 min

മെന്റർ ആയി വന്നയാളില്‍നിന്ന് മോശം അനുഭവമുണ്ടായി- പരാതിക്കാരി

Jul 2, 2022

Most Commented