നവംബര്‍ 24 ചിത്രങ്ങളിലൂടെ


1/43

തൃപ്പുണിത്തുറ ശ്രീ പൂർണ്ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന്റെ ഭാഗമായി വ്യാഴാഴ്ച രാത്രി നടന്ന തൃക്കേട്ട പുറപ്പാടിൽ സ്വർണ്ണക്കുടത്തിൽ കാണിക്കയർപ്പിക്കുന്ന ഭക്തജനങ്ങൾ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

2/43

തിരുവനന്തപുരം റവന്യൂ ജില്ലാ സ്കൂൾ കലോൽസവം യു.പി. വിഭാഗം സംഘനൃത്തത്തിൽ നിന്ന് | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

3/43

കാലിക്കറ്റ് സർവകലാശാലയിൽ നടക്കുന്ന മലപ്പുറം ജില്ലാ കായികമേളയിൽ സി. അശ്വിൻ, ജൂനിയർ ആൺ ജാവലിൻത്രോയിൽ റെക്കോർഡ്, കെ.എച്ച്.എം.എച്ച്.എസ്.എസ്. ആലത്തിയൂർ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

4/43

കാലിക്കറ്റ് സർവകലാശാലയിൽ നടക്കുന്ന മലപ്പുറം ജില്ലാ കായികമേളയിൽ ടി.എഫ്. അൻസബ്, 400 മീറ്റർ ഓട്ടം സീനിയർ ആൺ, ഐഡിയൽ എച്ച്.എസ്.എസ്. കടകശ്ശേരി | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

5/43

കാലിക്കറ്റ് സർവകലാശാലയിൽ നടക്കുന്ന മലപ്പുറം ജില്ലാ കായികമേളയിൽ അനുഗ്രഹ അശോകൻ, 400 മീറ്റർ ഓട്ടം സീനിയർ പെൺ, ഐഡിയൽ എച്ച്.എസ്.എസ്. കടകശ്ശേരി | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

6/43

കാലിക്കറ്റ് സർവകലാശാലയിൽ നടക്കുന്ന മലപ്പുറം ജില്ലാ കായികമേളയിൽ കെ. ഫർസാന 100 മീറ്റർ ഹർഡിൽസ്, സീനിയർ പെൺ, സി.എച്ച്.എം.എച്ച്.എസ്.എസ്‌. പൂക്കൊളത്തൂർ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

7/43

കാലിക്കറ്റ് സർവകലാശാലയിൽ നടക്കുന്ന മലപ്പുറം ജില്ലാ കായികമേളയിൽ കെ അഞ്ജലി 400 മീറ്റർ ഓട്ടം, ജൂനിയർ പെൺ, ആർ.എം.എച്ച്.എസ്.എസ്. മേലാറ്റൂർ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

8/43

കാലിക്കറ്റ് സർവകലാശാലയിൽ നടക്കുന്ന മലപ്പുറം ജില്ലാ കായികമേളയിൽ പി.വി. അക്ഷജ് 400 മീറ്റർ ഓട്ടം, സബ് ജൂനിയർ ആൺ, ഡി.എച്ച്.ഒ.എച്ച്.എസ്.എസ്. പൂക്കരത്തറ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

9/43

കാലിക്കറ്റ് സർവകലാശാലയിൽ നടക്കുന്ന മലപ്പുറം ജില്ലാ കായികമേളയിൽ റബീഹ് അഹമ്മദ് 400, 800 മീറ്റർ ഓട്ടം, ജൂനിയർ ആൺ, ഐഡിയൽ എച്ച്.എസ്.എസ്. കടകശ്ശേരി | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

10/43

കാലിക്കറ്റ് സർവകലാശാലയിൽ നടക്കുന്ന മലപ്പുറം ജില്ലാ കായികമേളയിൽ യു. മുഹമ്മദ് സാനിർ, ലോങ് ജംപ്, ജൂനിയർ ആൺ, ആർ.എം.എച്ച്. എസ്.എസ്. മേലാറ്റൂർ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

11/43

19 -ാമത് റവന്യൂ ജില്ലാ കായികമേളയിൽ ഓവറോൾ ചാമ്പ്യൻമാരായ കട്ടപ്പന ഉപജില്ലാ ടീമംഗങ്ങൾ ട്രോഫിയുമായി | ഫോട്ടോ: ശ്രീജിത്ത്‌ പി. രാജ്‌ / മാതൃഭൂമി

12/43

അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക് ഷോപ്‌സ് കേരള ജില്ലാ സമ്മേളനത്തിൻ്റെ പൊതുസമ്മേളനത്തിൽ എം.നൗഷാദ്‌ എം.എൽ.എ. സംസാരിക്കുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

13/43

തിരുവനന്തപുരം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം വട്ടപ്പാട്ട് മത്സരത്തിൽ ഒന്നാം സ്‌ഥാനം നേടിയ കൊർദോവ എച്ച്.എസ് .എസ്, അമ്പലത്തറ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

14/43

തിരുവനന്തപുരം ജില്ലാ കലോത്സവത്തിൽ കോൽക്കളി (എച്ച്.എസ്. വിഭാഗം), ഒന്നാം സ്ഥാനം, ജി.എച്ച്.എസ്.എസ്.വെട്ടൂർ, വർക്കല | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

15/43

തൃശ്ശൂർ ജില്ലാ കലോത്സവത്തിൽ എച്ച്‌.എസ്‌. വിഭാഗം ഭാരതനാട്യ മത്സരത്തിൽ നിന്ന്‌ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

16/43

എറണാകുളം ജില്ലാ കോടതിക്ക് മുന്നിൽ കേരളാ കാർട്ടൂൺ അക്കാദമിയും, ലോയേഴ്സ് യൂണിയൻ ജില്ലാ കമ്മറ്റിയും ചേർന്ന് നടത്തിയ ഭരണഘടനാ സംബന്ധിയായ കാർട്ടൂണുകളുടെ പ്രദർശനത്തിൽ നിന്ന് | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

17/43

കണ്ണൂർ ജില്ലാ സ്കൂൾ കലോത്സവം എച്ച്.എസ്. വിഭാഗം ഒന്നാം സ്ഥാനം - ദേവഗംഗയും സംഘവും മമ്പറം എച്ച്.എസ്.എസ് | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

18/43

മാതൃഭൂമി അക്ഷരോത്സവത്തിന്‌ മുന്നോടിയായി മലപ്പുറം ഗവ.കോളേജിൽ വ്യാഴാഴ്ച നടന്ന പ്രഭാഷണ പരമ്പരയിൽ പങ്കെടുത്ത ബി.കെ.ഹരിനാരായണൻ സദസ്സിനൊപ്പം | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

19/43

മാതൃഭൂമി അക്ഷരോത്സവത്തിന്‌ മുന്നോടിയായി മലപ്പുറം ഗവ.കോളേജിൽ വ്യാഴാഴ്ച നടന്ന പ്രഭാഷണപരമ്പരയിൽ ഗാനരചയിതാവ് ബി.കെ.ഹരിനാരായണൻ സംസാരിക്കുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

20/43

തിരുവനന്തപുരം ജില്ലാ കലോത്സവത്തിൽ എച്ച്.എസ്.വിഭാഗം പെൺകുട്ടികളുടെ കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനം നേടിയ അശ്വനി എസ്, കോട്ടൺഹിൽ എച്ച്.എസ്.എസ്.തിരുവനന്തപുരം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

21/43

ബി.ഡി.ജെ.എസ്. കോഴിക്കോട്‌ നടത്തിയ സതീഷ് കുറ്റിയിൽ അനുസ്മരണം സംസ്ഥാന സെക്രട്ടറി പൈലി വാത്യാട്ട് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

22/43

തിരുവനന്തപുരം കോർപ്പറേഷൻ ഭരണസമിതി പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് കോർപ്പറേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തിയ മഹിളാ മോർച്ച പ്രവർത്തകർ കോർപ്പറേഷൻ മതിൽ ചാടിക്കടക്കാൻ നടത്തിയ ശ്രമം പോലീസ് തടയുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി

23/43

തിരുവനന്തപുരം കോർപ്പറേഷൻ ഭരണസമിതി പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് കോർപ്പറേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തിയ മഹിളാ മോർച്ച പ്രവർത്തകർ റോഡ് ഉപരോധിച്ചപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

24/43

തിരുവനന്തപുരം കോർപ്പറേഷൻ ഭരണസമിതി പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് മഹിളാ മോർച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

25/43

ഐ.ആർ.പി.സി. കണ്ണൂരിൽ നടത്തിയ ആദരസമ്മേളനത്തിൽ എം.വി.ജയരാജൻ ജെമിനി ശങ്കരനെ ആദരിക്കുന്നു. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ., പി.ജയരാജൻ എന്നിവർ സമീപം | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

26/43

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിനുള്ളിലേക്ക് തള്ളിക്കയറിയ മഹിളാ മോർച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

27/43

തിരുവനന്തപുരം ജില്ലാ കലോത്സവത്തിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

28/43

കൊല്ലം കോർപ്പറേഷൻ കേരളോത്സവം മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

29/43

മരക്കൂട്ടത്ത് ചന്ദ്രാനന്ദൻ റോഡിലൂടെ സർവീസ് നടത്തുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ജീപ്പ് ആംബുലൻസ് | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി

30/43

പതിനെട്ടാംപടിക്ക് താഴെ നാളികേരം ഉടയ്ക്കുന്ന കൊച്ചയ്യപ്പന്മാർ | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി

31/43

സന്നിധാനത്തെ ദേവസ്വം ബോർഡിന്റെ അന്നദാനം | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി

32/43

ദീപപ്രഭയിൽ സന്നിധാനവും പരിസരവും | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി

33/43

തിരുമുറ്റം...കളിമുറ്റം... ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിക്ക് താഴെ തിരക്കൊഴിഞ്ഞ ക്യൂവിൽ സൗഹൃദം പങ്കുവെക്കുന്ന കുഞ്ഞു മാളികപ്പുറങ്ങൾ | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി

34/43

തൃശ്ശൂർ റവന്യു ജില്ലാ കലോത്സവത്തിലെ യു.പി. വിഭാഗം ഭരതനാട്യം മത്സരത്തിൽ നിന്നു്‌ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

35/43

കണ്ണൂർ വിദ്യാഭ്യാസ ജില്ലാതല സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നങ്ങ്യാർ കൂത്തിൽ ഒന്നാം സ്ഥാനം നേടിയ ചിന്മയ സജീവൻ, ആർ.ജി.എം.എച്ച്.എസ്.എസ്. മൊകേരി | ഫോട്ടോ: സി. സുനില്‍കുമാര്‍/ മാതൃഭൂമി

36/43

മേയർ ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി. കൗൺസിലർമാർ നഗരസഭയ്ക്ക് മുന്നിൽ നടത്തുന്ന സത്യാഗ്രഹ സമരത്തെ അഭിസംബോധന ചെയ്യാൻ കേന്ദ്രമന്ത്രി വി. മുരളീധരൻ എത്തിയപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി

37/43

നിയമനത്തിന് പാര്‍ട്ടി സെക്രട്ടറിക്ക് കത്ത് നല്‍കിയ വിഷയത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ്. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരസഭയ്ക്ക് മുന്നില്‍ നടത്തിയ സത്യാഗ്രഹ സമരത്തെ ശശി തരൂര്‍ എം.പി. അഭിസംബോധന ചെയ്യുന്നു | ഫോട്ടോ: എസ്. ശ്രീകേഷ്/ മാതൃഭൂമി

38/43

നിയമനത്തിന് പാർട്ടി സെക്രട്ടറിക്ക് കത്ത് നൽകിയ വിഷയത്തിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ്. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയ്ക്ക് മുന്നിൽ നടത്തിയ സത്യാഗ്രഹ സമരത്തെ അഭിസംബോധന ചെയ്യാൻ ശശി തരൂർ എം.പി. എത്തിയപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി

39/43

വാവരുസ്വാമി നട, സന്നിധാനം | ഫോട്ടോ: ജി. ശിവപ്രസാദ്/ മാതൃഭൂമി

40/43

കരുളായി വാര്‍ഷിക ദിനത്തില്‍ കണ്ണൂര്‍ ബസ്സ് സ്റ്റാന്റില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍/ മാതൃഭൂമി

41/43

പ്രതിഷേധം പോലീസിന്റെ തലയ്ക്കും മീതെ ........ കോഴിക്കോട് കോതിയിൽ മലിന ജല സംസ്ക്കരണ പ്ലാന്റ് നിർമ്മാണ സ്ഥലത്ത് കോർപ്പറേഷൻ ചുറ്റുമതിൽ കെട്ടാനെത്തിയതിൽ പ്രതിഷേധിച്ച നാട്ടുകാരനായ എം.പി. ഹംസക്കോയയെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു. പ്രതിഷേധങ്ങൾക്കിടയിൽ വൻ പോലീസ് സന്നാഹത്തോടെയാണ് നിർമ്മാണ പ്രവൃത്തി ആരംഭിച്ചത് | ഫോട്ടോ: കെ. കെ. സന്തോഷ്‌ / മാതൃഭൂമി

42/43

ലഹരിയ്‌ക്കെതിരെ ഫുട്ബാൾ ലഹരി എന്ന സന്ദേശവുമായി ബോബി ചെമ്മണ്ണൂർ ആലപ്പുഴ ലജ്‌നത്തുൽ മുഹമ്മദീയ ഹയർസെക്കൻഡറി സ്‌കൂളിലെത്തിയപ്പോൾ | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

43/43

രാഹുല്‍ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര മഹാരാഷ്ട്രയിലെ ബുര്‍ഹാന്‍പൂരില്‍ എത്തിയപ്പോള്‍ | ഫോട്ടോ: പി.ടി.ഐ.

Content Highlights: News In Pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022

Most Commented