ജൂലായ് 23 ചിത്രങ്ങളിലൂടെ


1/36

നഗരത്തിലെ കെട്ടിട നമ്പർ തട്ടിപ്പ്,പോലീസ് അന്വേഷണത്തിലെ വീഴ്‌ചകൾ ക്കെതിരെ തിരുവനന്തപുരം കോർപറേഷനിലെ ബി .ജെ.പി കൗൺസിലർമാർ മ്യൂസിയം പോലീസ് സ്റ്റേഷനിലേയ്ക്ക് നടത്തിയ മാർച്ച് | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

2/36

കേരള പോലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ആറ്റിങ്ങലിൽ നടന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

3/36

കോഴിക്കോട് ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ജൂനിയർ ബോക്‌സിങ് ചാപ്യംൻഷിപ്പിൽ 48 കിലോ വിഭാഗം മത്സരത്തിൽ പി.അനുനന്ദയും ടി.പി.ശ്രീദിയയും തമ്മിലുള്ള മത്സരത്തിൽനിന്ന്. മത്സരത്തിൽ പി.അനുനന്ദ (റെഡ്) വിജയിച്ചു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

4/36

താളിയോല സാംസ്‌കാരിക സമിതി കോഴിക്കോട്‌ സംഘടിപ്പിച്ച യു.എ.ഖാദർ സ്മാരക താളിയോല പുരസ്‌കാര വിതരണവും കഥാസായാഹ്നവും ചടങ്ങ് കവി പി. പി. ശ്രീധരനുണ്ണി ഉദ്ഘാടനം ചെയ്യുന്നു. പത്മനാഭൻ വേങ്ങേരി, കെ.എഫ്.ജോർജ്, പി.ഐ. അജയൻ, പുരസ്‌കാര ജേതാക്കളായ സുഭാഷ് ഒട്ടുംപുറം, വി.ജി.ആദർശ്, യു.എ.ഫിറോസ് എന്നിവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

5/36

മാതൃഭൂമിയും രാജധാനി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസും സ്പാർക് ലേണിംഗ്‌സും ചേർന്ന് തിരുവനന്തപുരത്ത്‌ സംഘടിപ്പിച്ച പ്ലസ് ടു പരീക്ഷയിൽ മുഴുവൻ എ പ്ലസ് കിട്ടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങിനെത്തിയ എം എൽ എ ഒ.എസ് അംബിക കുട്ടികളോടൊപ്പം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

6/36

കോഴിക്കോട്ട് കെ.പി.സി.സി. സംഘടിപ്പിച്ച നവ സങ്കല്പ് ചിന്തൻ ശിബിരത്തിന് തുടക്കം കുറിച്ച് സംസ്ഥാന പ്രസിഡണ്ട് കെ.സുധാകരൻ എംപി പതാക ഉയർത്തിയപ്പോൾ. കെ.കെ.അബ്രഹാം, ടി.സിദ്ധിഖ് എംഎൽഎ, ദിഗ് വിജയ് സിംഗ് എം പി, എൻ.സുബ്രഹ്മണ്യൻ, ടി.സുബോധൻ, എൻ. ശക്തൻ, കെ.സി.ജോസഫ്, കെ. ജയന്ത്, എം.കെ.രാഘവൻ എം.പി, ഹൈബി ഈഡൻ എം.പി, രമേശ് ചെന്നിത്തല, എം.എം.ഹസൻ , അബ്ദുൾ മുത്തലിബ്, ഷാഫി പറമ്പിൽ എം.എൽ. എ, അൻവർ സാദത്ത് എം.എൽ.എ, താരിഖ് അൻവർ, കെ.സി.വേണുഗോപാൽ എം പി, കൊടിക്കുന്നിൽ സുരേഷ് എം.പി., പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പി.എം. നിയാസ്, രാജ്മോഹൻ ഉണ്ണിത്താൻ എം.പി, കെ. പ്രവീൺ കുമാർ തുടങ്ങിയവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

7/36

മഹാകവി കുമാരനാശാന്റെ 150 -ാം ജന്മ വാർഷികാഘോഷവും നിർമ്മാണം പൂർത്തിയാക്കിയ കാവ്യശില്പത്തിന്റെയും ഉദ്‌ഘാടനം നിർവഹിക്കാൻ തോന്നയ്ക്കൽ ആശാൻ സ്മാരകത്തിലെ വേദിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ എത്തുന്നു. ശില്പി കാനായി കുഞ്ഞിരാമൻ, മന്ത്രി വി.എൻ.വാസവൻ, വി.ശശി എം.എൽ.എ എന്നിവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

8/36

സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദ് ന്യൂഡൽഹിയിലെ പാർലമെന്റ് ഹൗസിൽ യാത്രയയപ്പ്‌ ചടങ്ങിൽ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്‌സഭാ സ്പീക്കർ ഓം ബിർള എന്നിവർക്കൊപ്പം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

9/36

സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദ് ന്യൂഡൽഹിയിലെ പാർലമെന്റ് ഹൗസിൽ യാത്രയയപ്പ്‌ ചടങ്ങിൽ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്‌സഭാ സ്പീക്കർ ഓം ബിർള എന്നിവർക്കൊപ്പം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

10/36

തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ കോഴിക്കോട്‌ നടന്ന ചടങ്ങിൽ ജഗത്മയൻ ചന്ദ്രപുരിയെ പൊന്നാടയണിയിച്ച് ആദരിക്കുന്നു. നവാസ് പൂനൂർ, പ്രൊഫ.ടി.ശോഭീന്ദ്രൻ, പി.വാസു, വൈഗ സുബ്രഹ്മണ്യം എന്നിവർ സമീപം | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

11/36

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട് കെ.എസ്.ടി.എ. മലപ്പുറം കളക്ടറേറ്റിലേയ്ക്ക് നടത്തിയ മാർച്ച് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

12/36

മലപ്പുറത്ത് നടന്ന മാതൃഭൂമി സീഡ് അധ്യാപക ശിൽപശാല ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് വി. സജികുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

13/36

മലപ്പുറത്ത് നടന്ന മാതൃഭൂമി സീഡ് അധ്യാപക ശിൽപശാലയിൽ പങ്കെടുക്കാനെത്തിയവർ വിശിഷടാതിഥികൾക്കൊപ്പം | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

14/36

മുഖ്യമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് മംഗലപുരം തോന്നയ്ക്കലിൽ വച്ച് തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. എസ് കൃഷ്ണകുമാറിനെ മംഗലപുരം പോലീസ് കരുതൽ തടങ്കലിൽ വെച്ചപ്പോൾ. ബിന്ദു കൃഷ്ണയുടെ ഭർത്താവ് ആണ് എസ്.കൃഷ്ണകുമാർ.

15/36

മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ അപർണ്ണ ബാലമുരളി ഫോർട്ട് കൊച്ചി കൊച്ചിൻ ക്ലബ്ബിൽ മാധ്യമപ്രവർത്തകരെ കാണുവാൻ എത്തുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

16/36

എൻ.ആർ.ഇ.ജി. വർക്കേഴ്സ് യൂണിയൻ ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ഏകദിന ശില്പശാല സി.പി.എം. ജില്ലാ സെക്രട്ടറി ആർ. നാസർ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

17/36

മാതൃഭൂമി സീഡിന്റെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ അധ്യാപകർക്കുള്ള ശില്പശാല കണ്ണൂർ ചേംബർ ഹാളിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എസ്. ശശീന്ദ്ര വ്യാസ് ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

18/36

അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യാനെത്തിയ അഖിലേന്ത്യ വൈസ് പ്രസിഡന്റ് സുഭാഷിണി അലിയോട് സൗഹൃദം പങ്കുവെക്കുന്ന അഖിലേന്ത്യ വൈസ് പ്രസിഡന്റ് പി.കെ.ശ്രീമതി. സംസ്ഥാന സെക്രട്ടറി സി.എസ്.സുജാത സമീപം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

19/36

അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യാനെത്തിയ അഖിലേന്ത്യ വൈസ് പ്രസിഡന്റ് സുഭാഷിണി അലിയോട് സൗഹൃദം പങ്കുവെക്കുന്ന അഖിലേന്ത്യ വൈസ് പ്രസിഡന്റ് പി.കെ.ശ്രീമതി | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

20/36

അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് സുഭാഷിണി അലി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

21/36

ആലപ്പുഴയിൽ കെ.എസ്.ടി.എ ജില്ലാമാർച്ചും ധർണ്ണയും ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ജെയ്ക്ക് സി. തോമസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

22/36

സി.പി.ഐ ആലപ്പുഴ ജില്ലാ സമ്മേളനുമായി ബന്ധപ്പെട്ട് സുഗതൻ സ്മാരകത്തിൽ ഓർമ മരങ്ങൾ നട്ട ശേഷം നനയ്ക്കുന്ന കേന്ദ്ര കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

23/36

ആൾ ഇന്ത്യാ പോസ്റ്റൽ & ആർ.എം.എസ് പെൻഷനേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ സമ്മേളനം അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം. സി. നായർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

24/36

എൻ എസ് എസ് കൊല്ലം താലൂക്ക് യൂണിയൻ പ്രസിഡൻറ് ഡോ. ജി ഗോപകുമാറിനെതിരെയുള്ള അക്രമത്തിൽ പ്രതിഷേധിച്ച് ആനന്ദവല്ലീശ്വരത്ത് നടന്ന യോഗത്തിൽ എൻ കെ പ്രേമചന്ദ്രൻ എം പി സംസാരിക്കുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

25/36

കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കൊല്ലത്ത് നടത്തിയ മാർച്ച് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

26/36

കെ എസ് ടി എ ഇടുക്കി ജില്ലാ കമ്മിറ്റി തൊടുപുഴ ഡി ഡി ഓഫീസിന് മുന്നിൽ നടത്തിയ ജില്ലാ മാർച്ചും ധർണ്ണയും സി പി എം ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ശ്രീജിത്ത്‌ പി. രാജ്‌ / മാതൃഭൂമി

27/36

കണ്ണൂര്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും വനിതാ ശിശു വികസന വകുപ്പും ചേര്‍ന്ന് ജില്ലയിലെ ലൈംഗിക തൊഴിലാളികള്‍ക്കായി സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്ലാസ് ജില്ലാ സെഷന്‍സ് ജഡ്ജും ഡി.എല്‍.എസ്.എ ചെയര്‍മാനുമായ ജോബിന്‍ സൊബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - റിദിന്‍ ദാമു\മാതൃഭൂമി

28/36

ഓള്‍ കേരള ഡി.ടി.എച്ച് ടെക്‌നിക്കല്‍ സര്‍വ്വീസ് യൂണിയന്‍ കണ്ണൂര്‍ - കാസര്‍കോട് സംയുക്ത ജില്ലാ സമ്മേളനം സിനിമാതാരം ശിവദാസ് കണ്ണൂര്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - റിദിന്‍ ദാമു\മാതൃഭൂമി

29/36

കെ.എസ്.ടി.എ നടത്തിയ സെക്രട്ടേറിയറ്റ് ധര്‍ണ ഇ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - ജി. ബിനുലാല്‍\മാതൃഭൂമി

30/36

യുവകലാസാഹിതി കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഡോ. ടി.പി. സുനില്‍ കുമാര്‍ അനുസ്മരണം അഡ്വ. പി.സന്തോഷ് കുമാര്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - റിദിന്‍ ദാമു\മാതൃഭൂമി

31/36

കോഴിക്കോട് മാനാഞ്ചിറ ഡി.ഡി.ഇ ഓഫീസിലേക്ക് കെ.എസ്.ടി.എ നടത്തിയ മാര്‍ച്ച്. ഫോട്ടോ - സാജന്‍ വി നമ്പ്യാര്‍\മാതൃഭൂമി

32/36

കെപിസിസിയുടെ നവസങ്കല്‍പ് ചിന്തന്‍ ശിബിരം എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - കെ.കെ സന്തോഷ്‌\മാതൃഭൂമി

33/36

കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാര്‍ച്ച്. ഫോട്ടോ - റിദിന്‍ ദാമു\മാതൃഭൂമി

34/36

പാചക തൊഴിലാളി ഫെഡറേഷന്‍ നടത്തിയ സെക്രട്ടേറിയറ്റ് ധര്‍ണ. ഫോട്ടോ - ജി. ബിനുലാല്‍\മാതൃഭൂമി

35/36

• മികച്ച സംവിധായകനുള്ള ദേശീയഅവാർഡ് നേടിയ അന്തരിച്ച സച്ചിയുടെ ഭാര്യ സിജി തൃപ്പൂണിത്തുറയിലെ വീട്ടിൽ അവാർഡ് വാർത്തയറിഞ്ഞ് സച്ചിയുടെ സഹോദരി സജിതയെ കെട്ടിപ്പിടിച്ചു കരയുന്നു |ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ

36/36

മാതൃഭൂമി മുന്‍മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാറിന്റെ ജന്മവാര്‍ഷികത്തില്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച സെമിനാറില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ പ്രസംഗിക്കുന്നു. കോണ്‍ഗ്രസ് മാധ്യമവിഭാഗം മേധാവി പവന്‍ ഖേര, സാമൂഹികപ്രവര്‍ത്തകന്‍ യോഗേന്ദ്ര യാദവ്, ജോണ്‍ ബ്രിട്ടാസ് എം.പി., പ്രശാന്ത് ഭൂഷണ്‍, രാജ്യസഭാംഗം മനോജ് ഝാ, മുന്‍ എം.പി. സ്വപന്‍ ദാസ്ഗുപ്ത എന്നിവര്‍ സമീപം | -ഫോട്ടോ: സാബു സ്‌കറിയ

Content Highlights: News in pics

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


11:48

ആളില്ലാക്കപ്പലും ഫ്ലോട്ടിം​ഗ് പാലവും- ഋഷിയുടെ കണ്ടുപിടുത്തങ്ങൾ മാസ്സാണ്

Aug 11, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022

Most Commented