ജൂണ്‍ 23 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/47

ഗുരുപൂജ " അവാർഡ് നേടിയ പപ്പൻ കോഴിക്കോടിനെ ആദരിക്കാൻ മ്യൂസിക് ആർട്ടിസ്റ്റ് അസോസിയേഷൻ കോഴിക്കോട് ടൗൺഹാളിൽ ഒരുക്കിയ "പത്മരാഗം" പരിപാടിയിൽ പിന്നണി ഗായകൻ ഉണ്ണി മേനോൻ പപ്പനെ പൊന്നാടയണിയിക്കുന്നു. സലാം, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, ലീന പപ്പൻ എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

2/47

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂരില്‍ നടന്ന ഒളിമ്പിക് റണ്‍ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

3/47

കണ്ണൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി കാൽടെക്സിൽ നടത്തിയ പ്രതിഷേധ സദസ്സ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

4/47

അഗ്നിപഥിനെതിരെ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച കൂട്ടയോട്ടം കൊല്ലം പള്ളിമുക്കിൽ ഉദ്‌ഘാടനം ചെയ്ത ശേഷം സി.ആർ മഹേഷ് എം.എൽ.എ ഓട്ടത്തിൽ പങ്ക് ചേർന്നപ്പോൾ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

5/47

വായനാ വാരാചരണത്തിന്റെ ഭാഗമായി തൃശ്ശൂർ പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന പരിപാടിയിൽ കെ.സി. നാരായണന്‍ പ്രഭാഷണം നടത്തുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

6/47

അഗ്നിപഥിനെതിരെ എൽ.ഡി.വൈ.എഫ് തൃശ്ശൂർ നഗരത്തിൽ നടത്തിയ പ്രകടനം | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

7/47

സംസ്ഥാന റവന്യു കലോത്സവത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ ജില്ലാ കളക്ടർ ഹരിത വി കുമാറിനോട് ഇരിക്കാൻ ആവശ്യപ്പെടുന്ന ഖദീജ മുംതാസ്. കവി കെ സച്ചിദാനന്ദൻ, മന്ത്രി കെ രാജൻ, ഇ എം സതീശൻ തുടങ്ങിയവർ സമീപം | ഫോട്ടോ: ജെ.ഫിലിപ്പ്‌ / മാതൃഭൂമി

8/47

എറണാകുളത്ത്‌ കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ കം കൺവെൻഷൻ സെന്ററിന്റെ ഉദ്ഘാടനം മന്ത്രി പി രാജീവ്‌ നിർവഹിക്കുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

9/47

തിരുവനന്തപുരം കഴക്കൂട്ടത്ത്‌ വെച്ച്‌ കാറില്‍ കടത്തിയ 125 കിലോ കഞ്ചാവ് പോലീസിന്റെ സിറ്റി ഷാഡോ ടീം പിടികൂടിയപ്പോൾ. ഇൻസെറ്റിൽ പിടിയിലായ പ്രതികൾ. കാറിന്റെ ഡിക്കിയിലാണ് രണ്ടു കിലോ വീതമുള്ള പാക്കറ്റുകളിലായി കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.

10/47

ഭാരത് ഭവനും, വയലാർ രാമവർമ്മ സാംസ്കാരിക വേദിയും സംയുക്തമായി സംഘടിപ്പിച്ച ഐ.വി. ശശി ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങിൽ ഏറ്റവുമധികം ഐ.വി. ശശി സിനിമകൾ നിർമ്മിച്ച നിർമ്മാതാവ് പി.വി. ഗംഗാധരനുള്ള ആദരം മാതൃഭൂമി തിരുവനന്തപുരം യൂണിറ്റ് മാനേജർ അഞ്ജലി രാജൻ മന്ത്രി സജി ചെറിയാനിൽ നിന്നും ഏറ്റുവാങ്ങുന്നു. മുൻ മേയർ കെ. ചന്ദ്രിക, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ., മുൻ മന്ത്രി വി.എസ്. ശിവകുമാർ തുടങ്ങിയവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

11/47

സ്‌പെഷല്‍ റൂള്‍ അംഗീകരിച്ച സര്‍ക്കാര്‍ തീരുമാനത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് മലപ്പുറത്ത് നടന്ന പ്രകടനം എഫ്.എസ്‌.ഇ.ടി.ഒ. ജില്ലാ സെക്രട്ടറി കെ.വിജയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.ബി.സതീഷ്‌കുമാർ / മാതൃഭൂമി

12/47

ബി.ജെ.പി. മലപ്പുറം ജില്ലാക്കമ്മിറ്റി ഓഫീസില്‍ നടന്ന ശ്യാമപ്രസാദ് മുഖര്‍ജി അനുസ്മരണ സമ്മേളനം സംസഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.ബി.സതീഷ്‌കുമാർ / മാതൃഭൂമി

13/47

യു.ടി.രാജന്‍ അനുസ്മരണ സമിതിയുടെ നേതൃത്വത്തില്‍ കോഴിക്കോട് നടന്ന അനുസ്മരണ സമ്മേളനം തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

14/47

കോഴിക്കോട്‌ വെള്ളയില്‍ ആവിക്കല്‍ തോട് മലിനജല സംസ്‌കരണ പ്ലാന്റിനെതിരെ പ്രതിഷേധിക്കുന്ന നാട്ടുകാര്‍ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

15/47

കോഴിക്കോട്‌ വെള്ളയില്‍ ആവിക്കല്‍ തോട് മലിനജല സംസ്‌കരണ പ്ലാന്റിനെതിരെ റോഡില്‍ കിടന്ന് റോഡ് ഉപരോധിക്കുന്ന നാട്ടുകാർ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

16/47

ചെന്നൈ വാനഗരത്തിൽ നടന്ന എ ഐ എ ഡി എം കെ ജനറൽ കൗൺസിൽ യോഗത്തിൽ നിന്ന്‌ | ഫോട്ടോ: വി. രമേഷ്‌ / മാതൃഭൂമി

17/47

പന്തളം വലിയതമ്പുരാന്‍ രേവതി തിരുന്നാള്‍ രാമവര്‍മ്മരാജയുടെ മൃതദേഹം സംസ്‌കാരത്തിനായി കൊണ്ടുപോകുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

18/47

ഒളിംപിക് ദിനാചരണത്തിന്റെ ഭാഗമായി തൊടുപുഴ സെന്റ് സെബാസ്ററ്യൻസ് ഹൈസ്കൂളിൽ കുട്ടികൾ ഒളിംപിക് ചിഹ്നത്തിന്റെ ആകൃതിയിൽ അണിനിരന്നപ്പോൾ | ഫോട്ടോ: ശ്രീജിത്ത്‌ പി. രാജ്‌ / മാതൃഭൂമി

19/47

മുൻ നിയമസഭാ സാമാജികരുടെ നിയമസഭാമന്ദിരത്തിൽ നടന്ന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ മുൻ മന്ത്രി കെ.പി.വിശ്വനാഥൻ പി.എം.മാത്യു, എം.വിജയകുമാർ, വി.എം.സുധീരൻ, രാജൻ ബാബു, കെ.വി.തോമസ് എന്നിവരുമായി സൗഹൃദം പുതുക്കുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

20/47

മുൻ നിയമസഭാ സാമാജികരുടെ നിയമസഭാമന്ദിരത്തിൽ നടന്ന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ എം.എം.ഹസനുമായി കെ.വി.തോമസ് സംസാരിക്കുന്നു. ജോണി നെല്ലൂർ, സ്റ്റീഫൻ ജോർജ്, ജോസഫ്.എം.പുതുശേരി തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

21/47

മുൻ നിയമസഭാ സാമാജികരുടെ നിയമസഭാമന്ദിരത്തിൽ നടന്ന സമ്മേളനത്തിൽ മുൻ ഡെപ്യൂട്ടി സ്‌പീക്കർ ഭാർഗവി തങ്കപ്പനെ സ്‌പീക്കർ എം.ബി.രാജേഷ് ആദരിക്കുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

22/47

മുൻ നിയമസഭാ സാമാജികരുടെ നിയമസഭാമന്ദിരത്തിൽ നടന്ന സമ്മേളനത്തിൽ മുൻ സ്‌പീക്കർ എം.വിജയകുമാറിനെ സ്‌പീക്കർ എം.ബി.രാജേഷ് ആദരിക്കുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

23/47

മുൻ നിയമസഭാ സാമാജികരുടെ നിയമസഭാമന്ദിരത്തിൽ നടന്ന സമ്മേളനത്തിൽ മുൻ സ്‌പീക്കർ വി.എം.സുധീരനെ സ്‌പീക്കർ എം.ബി.രാജേഷ് ആദരിക്കുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

24/47

മുൻ നിയമസഭാ സാമാജികരുടെ നിയമസഭാമന്ദിരത്തിൽ നടന്ന സമ്മേളനത്തിൽ നിലമ്പൂരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട് ഏറ്റവും കുറഞ്ഞകാലം എം.എൽ.എയായിരുന്ന സി.ഹരിദാസിനെ സ്‌പീക്കർ എം.ബി.രാജേഷ് ആദരിക്കുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

25/47

നിയമസഭാ മന്ദിരത്തിൽ നടന്ന മുൻ നിയമസഭാ സാമാജികരുടെ സമ്മേളനത്തിൽ സ്‌പീക്കർ എം.ബി.രാജേഷ് മുൻ ഡെപ്യൂട്ടി സ്പീക്കർ ഭാർഗവി തങ്കപ്പനുമായി കുശലം പറഞ്ഞപ്പോൾ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

26/47

നിയമസഭാ മന്ദിരത്തിൽ നടന്ന മുൻ നിയമസഭാ സാമാജികരുടെ സമ്മേളനം സ്‌പീക്കർ എം.ബി.രാജേഷ് ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

27/47

മുൻ നിയമസഭാ സാമാജികരുടെ നിയമസഭാ മന്ദിരത്തിൽ നടന്ന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ മുൻ സ്പീക്കർമാരായ എം.വിജയകുമാർ, വി.എം.സുധീരൻ, എൻ.ശക്തൻ തുടങ്ങിയവർ സ്‌പീക്കർ എം.ബി.രാജേഷിനൊപ്പം മുൻ നിയമസഭാ സാമാജികരായ പന്തളം സുധാകരൻ, തോമസ് ഉണ്ണിയാടൻ, ഡൊമിനിക് പ്രസന്റേഷൻ, കെ.വി.തോമസ്, ജോസ് ബേബി, എം.എം.ഹസൻ, രാജൻ ബാബു തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

28/47

എറണാകുളം സെന്റ് തെരേസാസ് കോളേജിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള ലോഗോയുടെ പ്രകാശനം ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു നിർവ്വഹിക്കുന്നു. ഡോ. ലിസി മാത്യു, ഡോ. സജിമോൾ അഗസ്റ്റിൻ, ഡോ. സജി ഗോപിനാഥ്‌, സിസ്റ്റർ ഡോ. വിനീത, ജോവിറ്റ എന്നിവർ സമീപം | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

29/47

എറണാകുളം സെന്റ് തെരേസാസ് കോളേജിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള ലോഗോയുടെ പ്രകാശനം നിർവ്വഹിക്കുവാനെത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനെ വേദിയിലേക്കാനയിക്കുന്നു. മേയർ എം .അനിൽകുമാർ സമീപം | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

30/47

അഗ്നിപഥ് പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.വൈ.എഫ് ആലപ്പുഴ ഇരുമ്പുപാലം ഓഫീസിലേക്ക് നടത്തിയ മാർച്ച് ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റി അംഗം ചിന്താ ജെറോം ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

31/47

ബസ് ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് ഫെഡറേഷൻ സംഘടിപ്പിച്ച പാലക്കാട്‌ കളക്ട്രേറ്റ് മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി എം.എസ്. സ്‌കറിയ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

32/47

കേന്ദ്രസർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ എൽ.ഡി.വൈ.എഫ് സംഘടിപ്പിച്ച പാലക്കാട് ഹെഡ്പോസ്റ്റോഫീസ് മാർച്ച് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ.അരുൺ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

33/47

കേന്ദ്രസർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ എൽ.ഡി.വൈ.എഫ് സംഘടിപ്പിച്ച പാലക്കാട് ഹെഡ്പോസ്റ്റോഫീസ് മാർച്ച് | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

34/47

കോഴിക്കോട്ട്‌ അഡ്വ.എ. സുജനപാൽ അനുസ്മരണച്ചടങ്ങ് എ.സജീവൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

35/47

സ്വർണ്ണക്കടത്ത് കേസിൽ എറണാകുളത്തെ ഇ.ഡി. ഓഫീസിൽ ചോദ്യം ചെയ്യലിന് എത്തിയ സ്വപ്ന സുരേഷ് | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

36/47

എൻ.ഡി.എ.യുടെ പ്രസിഡന്റ് സ്ഥാനാർത്ഥി ദ്രൗപദി മുർമുവിന് ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ ബിജെപിയുടെ മുതിർന്ന നേതാക്കളും പ്രവർത്തകരും ചേർന്ന്‌ സ്വീകരണം നൽകിയപ്പോൾ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

37/47

സീനിയർ സിറ്റിസൺസ് സംഘ് നടത്തിയ തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ മാർച്ച്‌ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

38/47

കണ്ണൂർ ബി.ജെ.പി. ഓഫീസിൽ നടന്ന ശ്യാമപ്രസാദ് മുഖർജി അനുസ്മരണ ചടങ്ങിന് ദേശീയ സമിതി അംഗം സി.കെ. പത്മനാഭൻ നേതൃത്വം നൽകുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

39/47

ഔഷധ കമ്പനികളുടെ കൂട്ടപ്പിരിച്ചുവിടലിനെതിരെ കെ.എം എസ് ആര്‍.എ കണ്ണൂര്‍ മുഖ്യ തപാല്‍ ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ സംസ്ഥാന സെക്രട്ടറി സി.എസ്.ജയന്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സി സുനില്‍കുമാര്‍

40/47

ദേശീയ നേതാക്കള്‍ക്കെതിരെ ഇ.ഡി. അനാവശ്യ നടപടികളെടുക്കുന്നതില്‍ പ്രതിഷേധിച്ച് ദളിത് കോണ്‍ഗ്രസും കെ.പി.സി.സി ന്യൂനപക്ഷ വകുപ്പും കണ്ണൂരില്‍ നടത്തിയ ധര്‍ണ്ണ മുഹമ്മദ് ബ്ലാത്തുര്‍ ഉദ്ഘാടനം ചെയ്യുന്നു.ഫോട്ടോ: സി സുനില്‍കുമാര്‍

41/47

സീനിയർ സിറ്റിസൺസ് സംഘ് നടത്തിയ തൃശൂർ റെയിൽവേ സ്റ്റേഷൻ മാർച്ച് | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

42/47

കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ഇ.എം.എസിന്റെ ലോകം സെമിനാറില്‍ വി.ശിവദാസന്‍ എം.പി. വിഷയാവതരണം നടത്തുന്നു. ഫോട്ടോ: സി സുനില്‍കുമാര്‍

43/47

എറണാകുളം ഒളിമ്പിക്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച കൂട്ടായോട്ടം. ഫോട്ടോ - ബി. മുരളീകൃഷ്ണന്‍\മാതൃഭൂമി

44/47

മൂലമ്പള്ളിയിൽ നിന്നും കുടിയിറക്കപ്പെട്ടവരുമായുള്ള കൂടികാഴ്ചക്കായി എത്തിയ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ജോസഫ് കളത്തിപ്പറമ്പിൽ ഹൈബി ഈഡൻ എം പി യുമായി സംസാരിക്കുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

45/47

പ്രവാചക നിന്ദക്കെതിരെ ജമാഅത്തെ ഇസ്ലാമി എറണാകുളത്ത്‌ സംഘടിപ്പിച്ച ''പ്രതിഷേധ ചത്വരം'' കേരള അമീർ എം.ഐ.അബ്ദുൽ അസീസ് ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

46/47

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനെതിരെ കലൂർ സ്റ്റേഡിയത്തിൽ ഇടതുമുന്നണി പ്രതിഷേധ സംഗമത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം എൻ.സി.പി. സംസ്ഥന പ്രസിഡന്റ് പി.സി.ചാക്കോ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

47/47

തിരൂരിൽ കുഞ്ഞൻ അയല വിൽപ്പനയ്ക്ക് വെച്ചപ്പോൾ. കടലില്‍നിന്ന് ചെറിയ മീനുകളെ പിടിക്കുന്നവര്‍ക്കെതിരേ ഫിഷറീസ് വകുപ്പ് നടപടി ശക്തമാക്കിയിട്ടും അവയുടെ വില്‍പ്പന തുടരുകയാണ്. | ഫോട്ടോ: പ്രദീപ്‌ പയ്യോളി

Content Highlights: news in pics

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
new delhi

22

ഒക്ടോബർ 02 ചിത്രങ്ങളിലൂടെ

Oct 2, 2023


pta

69

ഒക്ടോബർ 01 ചിത്രങ്ങളിലൂടെ

Oct 1, 2023


കോഴിക്കോട്

49

സെപ്റ്റംബർ 30 ചിത്രങ്ങളിലൂടെ

Sep 30, 2023

Most Commented