നവംബര്‍ 23 ചിത്രങ്ങളിലൂടെ


1/47

പ്രതിഷേധം പോലീസിന്റെ തലയ്ക്കും മീതെ ........ കോഴിക്കോട് കോതിയിൽ മലിന ജല സംസ്ക്കരണ പ്ലാന്റ് നിർമ്മാണ സ്ഥലത്ത് കോർപ്പറേഷൻ ചുറ്റുമതിൽ കെട്ടാനെത്തിയതിൽ പ്രതിഷേധിച്ച നാട്ടുകാരനായ എം.പി. ഹംസക്കോയയെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു. പ്രതിഷേധങ്ങൾക്കിടയിൽ വൻ പോലീസ് സന്നാഹത്തോടെയാണ് നിർമ്മാണ പ്രവൃത്തി ആരംഭിച്ചത് | ഫോട്ടോ: കെ. കെ. സന്തോഷ്‌ / മാതൃഭൂമി

2/47

പത്തനംതിട്ട ആറന്മുള പന്നിവേലിച്ചിറയിലെ ബ്രസീലിയൻ ആരാധകൻ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

3/47

ആസ്വാദകർ ... കണ്ണൂർ സെന്റ് മൈക്കിൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ നടക്കുന്ന ഒപ്പന മത്സരം ആസ്വദിക്കുന്ന സദസ്സ് | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

4/47

ഡി.സി.സി പത്തനംതിട്ട ജില്ലാ നേതൃ യോഗം രാജീവ് ഭവനിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എ.എ ഷുക്കൂർ ഉദ്ഘാടനം ചെയ്യുന്നു. എ.ഐ.സി.സി അംഗം മാലോത്ത് സരളാദേവി, അനീഷ് വരിക്കണ്ണാമല, ആന്റോ ആന്റണി എം.പി, കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പിജെ കുര്യൻ, ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, കെ. ശിവദാസൻ നായർ, കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു, ബാബു ജോർജ്ജ്, പി. മോഹൻരാജ്, കെ.പി.സി.സി നിർവ്വാഹക സമിതി അംഗം ജോർജ്ജ് മാമ്മൻ കൊണ്ടൂർ, കെ. ജയവർമ്മ എന്നിവർ സമീപം | ഫോട്ടോ: കെ.അബൂബക്കർ / മാതൃഭൂമി

5/47

കർഷക പെൻഷൻ വിതരണത്തിലെ കാലതാമസം ഒഴിവാക്കുക, പെൻഷൻ തുക വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള പ്രദേശ് കർഷക കോൺഗ്രസ് പത്തനംതിട്ട ജില്ലാ കൃഷി ഓഫീസിലേക്ക് നടത്തിയ മാർച്ച് കെ.പി.സി.സി. ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.അബൂബക്കർ / മാതൃഭൂമി

6/47

സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ നടത്തിയ ജില്ലാതല ജനകീയ ചർച്ച എച്ച്‌.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

7/47

ലഹരിയ്‌ക്കെതിരെ ഫുട്ബാൾ ലഹരി എന്ന സന്ദേശവുമായി ബോബി ചെമ്മണ്ണൂർ ആലപ്പുഴ ലജ്‌നത്തുൽ മുഹമ്മദീയ ഹയർസെക്കൻഡറി സ്‌കൂളിലെത്തിയപ്പോൾ | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

8/47

തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവത്തിലെ എച്ച്.എസ്.വിഭാഗം ഭരതനാട്യ മത്സരത്തിനിടെ സ്റ്റേജിൽ കുഴഞ്ഞു വീണ മത്സരാർത്ഥിയെ അദ്ധ്യാപകർ എഴുന്നേൽക്കാൻ സഹായിക്കുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

9/47

പത്തനംതിട്ട അബാൻ മേൽപ്പാലത്തിന്റെ പണി ഇഴഞ്ഞു നീങ്ങുന്നതിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി കോൺഗ്രസ് അബാൻ ജങ്ഷൻ ഉപരോധിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

10/47

പത്തനംതിട്ട മുസ്ല്യാർ കോളേജ് ഓഫ് എഞ്ചിനീയറിങ് ആന്റ് മാനേജ്‌മെന്റ് കോളേജിൽ നടക്കുന്ന സമഗ്രഹ് 22 ടീംവർക്ക് മത്സരങ്ങളുടെ മുന്നോടിയായി പത്തനംതിട്ട കെ.എസ്.ആർ.ടി.സി ബസ്റ്റാന്റിൽ നടത്തിയ ലഹരി വിരുദ്ധ ഫ്‌ളാഷ്‌മോബ് | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

11/47

ആലപ്പുഴയിൽ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന പൊതുസമ്മേളനം സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

12/47

സി.ഐ.ടി.യു സംസ്ഥാന വ്യാപകമായി നടത്തിയ ലഹരിക്കെതിരെ തൊഴിലാളി കവചത്തിന്റെ ഭാഗമായി പത്തനംതിട്ട ഗാന്ധിസ്‌ക്വയിറിൽ പ്രവർത്തകർ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

13/47

ഭാര്യയുടെ ആത്മഹത്യയുമായി ബന്ധപ്പട്ട് പോലീസ് പിടിയിലായ മലപ്പുറം എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണർ ഓഫീസിലെ സിവിൽ എക്‌സൈസ് ഓഫീസർ അലക്‌സ് അലോഷ്യസിനെ മലപ്പുറം പോലീസ് കോടതിയിലേക്ക് കൊണ്ടു പോകുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

14/47

മുസ്ലീം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ലോഗോ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്യുന്നു. മുനവ്വറലി ശിഹാബ് തങ്ങൾ, എം.കെ.മുനീർ എം.എൽ.എ., എം.പി.അബ്ദുസമദ് സമദാനി എം.പി., പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എ., മുസ്ലീം ലീഗ് ദേശീയ പ്രസിഡൻറ്‌ ഖാദർ മൊയ്തീൻ, പി.വി.അബ്ദുൾ വഹാബ്.എം.പി., ഇ.ടി.മുഹമ്മദ് ബഷീർ എം.പി., തമിഴ്‌നാട് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ.എം. മുഹമ്മദ്, കെ.പി.എ.മജീദ് എം.എൽ.എ., ദേശീയ അസിസ്റ്റന്റ് സെക്രട്ടറി സി.കെ.സുബൈർ എന്നിവർ സമീപം | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

15/47

പാണക്കാട് സന്ദർശനത്തിനെത്തിയ നിയമസഭാ സ്പീക്കർ എ.എൻ.ഷംസീറിനെ സാദിഖലി ശിഹാബ് തങ്ങൾ സ്വീകരിക്കുന്നു. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, പി.വി.അബ്ദുൾ വഹാബ് എം.പി., പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എ. എന്നിവർ സമീപം | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

16/47

മലപ്പുറം കോട്ടപ്പടിയിലെ മുഹമ്മദ് അബ്ദുറഹിമാൻ സ്മാരകമന്ദിരത്തിലെ ആര്യാടൻ മുഹമ്മദ് ഹാളിന്റെ ഉദ്ഘാടനത്തിനെത്തിനെത്തിയ സ്പീക്കർ എ.എൻ.ഷംസീറിനെ ആര്യാടൻ ഷൗക്കത്ത്, വീക്ഷണം മുഹമ്മദ് എന്നിവർ ചേർന്ന് സ്വീകരിക്കുന്നു. സി.പി.എം.ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻദാസ് സമീപം | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

17/47

അന്ധവിശ്വാസങ്ങൾക്കെതിരെ കൊച്ചിയിൽ സി ഐ ടി യു നടത്തിയ മനുഷ്യച്ചങ്ങലയിൽ സി പി എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, മേയർ എം അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

18/47

കൊല്ലം നഗര ഹൃദയമായ ചിന്നക്കട ആശ്രാമം റോഡിൽ കടിച്ചെടുത്ത കോഴിക്കാലുമായി കാൽനടക്കാർക്കിടയിലൂടെ നീങ്ങുന്ന തെരുവുനായ. ഇവയെ നിയന്ത്രിക്കാൻ പദ്ധതികൾ പലതും പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഒന്നും ഫലവത്താകുന്നില്ല | ഫോട്ടോ: സി. ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

19/47

തിരക്കൊഴിഞ്ഞ കലോത്സവ വേദി... കണ്ണൂർ ടൗൺ സ്ക്വയറിലെ സ്കൂൾ കലോത്സവവേദിയിൽ മോഹിനിയാട്ടം നടക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

20/47

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാകമ്മറ്റി സംസ്ഥാന ഭാരവാഹികൾക്ക് നൽകിയ സ്വീകരണം മേയർ ബീനഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു. കെ.കെ വാസുദേവൻ, പി.സി ജേക്കബ്, എം.കെ തോമസ്‌കുട്ടി, ജിജി കെ തോമസ്, അഷ്‌റഫ് മൂത്തേടത്ത്, കെ.ഹസൻകോയ, സംസ്ഥാന പ്രസിഡണ്ട് രാജു അപ്‌സര, പി.കുഞ്ഞാവുഹാജി, ദേവസ്യ മേച്ചേരി, എ.കെ.ഷാജഹാൻ, കെ.വി അബ്ദുൾഹമീദ്, കെ.അഹമ്മദ് ഷെരീഫ്, പി.കെ ബാപ്പുഹാജി എന്നിവർ സമീപം | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

21/47

തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവത്തിൽ ഹയർ സെക്കന്ററി ആൺകുട്ടികളുടെ വിഭാഗം കേരളനടനം ഒന്നാം സ്ഥാനം അനൂപ് എം എസ്.ഗവ. എച്ച്. എസ് എസ് വെട്ടൂർ, വർക്കല | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

22/47

എറണാകുളം ചളിക്കവട്ടത്ത് സ്വകാര്യ ബസ്സിനുപുറകിൽ ലോറി ഇടിച്ചുണ്ടായ അപകടം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

23/47

റവന്യൂ ജില്ലാ കലോത്സവത്തിൽ യു പി വിഭാഗം കുച്ചുപ്പുടി ഒന്നാം സ്ഥാനം നേടിയ ജുവൽ മറിയ എബ്രഹാം, തിരുവനന്തപുരം സെന്റ തോമസ് എച്ച്. എസ്. എസ് മുക്കോലയ്ക്കൽ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

24/47

തിരുവനന്തപുരം മേയറുടെ രാജി ആവശ്യപ്പെട്ട് കോർപ്പറേഷന് മുന്നിൽ യു.ഡി.എഫ് നടത്തിയ സത്യഗ്രഹസമരം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

25/47

തിരുവനന്തപുരം മേയറുടെ രാജി ആവശ്യപ്പെട്ട് കോർപ്പറേഷന് മുന്നിൽ ബി.ജെ.പി കൗൺസിലമാർ നടത്തിയ പ്രതിഷേധ ധർണ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് പി.രഘുനാഥ് ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

26/47

തിരുവനന്തപുരം മേയറുടെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കോർപ്പറേഷനിലേക്ക് എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കൊടിക്കുന്നിൽ സുരേഷ് എം.പി, എം.വിൻസെന്റ് എം.എൽ.എ എന്നിവരുടെ നേതൃത്വത്തിൽ മ്യൂസിയം പോലീസ് സ്റ്റേഷൻ പ്രവർത്തകർ കുത്തിയിരുന്ന് ഉപരോധിച്ചപ്പോൾ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

27/47

സി പി ഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം കോട്ടയത്ത് എത്തിയ കാനം രാജേന്ദ്രനെ സിപിഐ ജില്ലാ കൗൺസിൽ നേതൃത്വത്തിൽ സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി അഡ്വ വി ബി ബിനു സ്വീകരിക്കുന്നു | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

28/47

തിരുവനന്തപുരം പട്ടം വൈദ്യുതി ഭവനിൽ നടന്ന കെ.എസ്.ഇ.ബി.യുടെ ഇ-മൊബൈലിറ്റി കോൺക്ലേവ് ഉദ്‌ഘാടനച്ചടങ്ങിൽ ഇ - ചാർജിങിനുള്ള മൊബൈൽ ആപ്പ് മന്ത്രി കെ.കൃഷ്‌ണൻകുട്ടി പ്രകാശനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

29/47

റവന്യൂ ജില്ലാ കലോത്സവം നടക്കുന്ന തിരുവനന്തപുരം കോട്ടൺഹിൽ ഗവ. ഗേൾസ് എച്ച്.എസ്.എസിലെ ഊട്ടുപുരയിൽ ഭക്ഷണം തയ്യാറാക്കുന്ന ആന്റണി തിരുപുറവും കൂട്ടരും. ഫുഡ് കമ്മിറ്റി കൺവീനർ എൻ. സാബു സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

30/47

റവന്യൂ ജില്ലാ കലോത്സവം നടക്കുന്ന തിരുവനന്തപുരം കോട്ടൺഹിൽ ഗവ. ഗേൾസ് എച്ച്.എസ്.എസിൽ നിന്ന് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

31/47

പമ്പ മണപ്പുറം, ത്രിവേണി എന്നിവിടങ്ങളിൽ പുണ്യം പൂങ്കാവനത്തിന്റെ ഭാഗമായി എൻ.ഡി.ആർ.എഫ് പ്രവർത്തകർ ശുചീകരിക്കുന്നു | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

32/47

ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

33/47

സന്നിധാനത്തെ തിരക്കിന്റെ വിദൂര ദൃശ്യം | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

34/47

പുൽമേട് വഴിയുള്ള കാനനപാതയിലൂടെ സന്നിധാനത്തേക്ക് എത്തിച്ചേരുന്ന ഭക്തർ | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

35/47

ശബരിമല ദേവസ്വം അന്നദാനത്തിൽ നിന്ന്‌ | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

36/47

കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിലെ ഹൈസ്കൂൾ വിഭാഗം നാടോടി നൃത്തത്തിൽ നിന്ന് | ഫോട്ടോ: റിഥിന്‍/ മാതൃഭൂമി

37/47

കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിലെ ഹൈസ്കൂൾ വിഭാഗം നാടോടി നൃത്തത്തിൽ നിന്ന് | ഫോട്ടോ: റിഥിന്‍/ മാതൃഭൂമി

38/47

കണ്ണൂർ ജവഹർലാൽ നെഹ്റു പബ്ലിക്ക് ലൈബ്രറി ആന്റ് റിസർച്ച് സെന്ററിന്റെ നെഹ്റു സ്മാരക പ്രഭാഷണത്തിന് ഡോ. ശശി തരൂർ എം.പി. എത്തിയപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

39/47

ശശി തരൂർ എം. പി. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് സതീശൻ പാച്ചേനിയുടെ ഭാര്യ റീനയെ സന്ദർശിക്കുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍/ മാതൃഭൂമി

40/47

യൂത്ത് കോണ്‍ഗ്രസിന്റെ ഇന്ത്യന്‍ ഭരണഘടനാ പ്രചാരണ പരിപാടി ശശി തരൂര്‍ എം.പി. കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍/ മാതൃഭൂമി

41/47

കണ്ണൂര്‍ റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം ഒപ്പന മത്സരത്തില്‍ നിന്നും | ഫോട്ടോ: ലതീഷ് പൂവത്തൂര്‍/ മാതൃഭൂമി

42/47

കണ്ണൂര്‍ റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം ഒപ്പന മത്സരത്തില്‍ നിന്നും | ഫോട്ടോ: ലതീഷ് പൂവത്തൂര്‍/ മാതൃഭൂമി

43/47

സത്യസായിബാബയുടെ 97-ാം പിറന്നാള്‍ ദിനത്തില്‍ സത്യസായി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ കേക്ക് മുറിക്കുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍/ മാതൃഭൂമി

44/47

ശബരിമല സന്നിധാനത്ത് ശനിയാഴ്ച അനുഭവപ്പെട്ട തിരക്ക് | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

45/47

ഫെബ്രുവരി രണ്ടുമുതല്‍ അഞ്ചുവരെ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന 'മാതൃഭൂമി' അന്താരാഷ്ട്ര അക്ഷരോത്സവം നാലാംപതിപ്പിന്റെ മുന്നോടിയായുള്ള നൂറു പ്രഭാഷണങ്ങളുടെ ഉദ്ഘാടനം കോഴിക്കോട് കടപ്പുറത്ത് ഡോ. ശശി തരൂര്‍ എം.പി. നിര്‍വഹിക്കുന്നു. ഫോട്ടോ - മാതൃഭൂമി

46/47

റോട്ടറി ക്ലബ്‌ ഓഫ്‌ ആലപ്പിയുടെ മൂന്നാം ഘട്ട പെൻഷൻ വിതരണം പി പി ചിത്തരഞ്ജൻ എം എൽ എ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

47/47

ഓൾ ഇന്ത്യ ഗിഗ് വർക്കേഴ്സ് യൂണിയൻ (സിഐടിയു)ന്റെ നേതൃത്വത്തിൽ നടന്ന സൊമാറ്റോ ജീവനക്കാരുടെ പ്രതിഷേധ പ്രകടനവും, സ്വിഗ്ഗി ജീവനക്കാരുടെ സമരത്തിന് ഐക്യദാർഢ്യവുമായി സ്വിഗ്ഗി കമ്പനി ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധയോഗം സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബി. മുരളികൃഷ്ണൻ / മാതൃഭൂമി

Content Highlights: News In Pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented