ജനുവരി 23 ചിത്രങ്ങളിലൂടെ


1/42

കോട്ടയം പാക്കിൽ പ്രത്യാശ നഗറിൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജിയൻ ശതാബ്ദി കൺവെൻഷൻ അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ. എൻ.പി. കൊച്ചുമോൻ കുമരകം ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

2/42

എൽ.പി.സ്കൂൾ അദ്ധ്യാപക നിയമനത്തിൽ രാഷ്ട്രീയ ഇടപെടൽ നടത്തിയവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ കോഴിക്കോട് ഡി.ഡി. ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ മതിൽ ചാടികടക്കാൻ ശ്രമിച്ച വനിതാ കോർഡിനേറ്റർ വിസ്മയ പിലാശ്ശേരിയെ പോലീസ് താഴെയിറക്കുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

3/42

അണിയണിയായ് ...........: കോഴിക്കോട് വിക്രം മൈതാനിയിൽ തിങ്കളാഴ്ച്ച വൈകീട്ട് നടന്ന റിപ്പബ്ലിക് ദിന പരേഡിന്റെ റിഹേഴ്സലിൽ നിന്ന് | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

4/42

നിലം തൊടാതെ ....... മുസ്ലീം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോഴിക്കോട്‌ വണ്ടിപ്പേട്ടയിൽ റോഡ് ഉപരോധിച്ച യൂത്ത് ലീഗ് പ്രവർത്തകരെ പോലീസ് തൂക്കിയെടുത്ത് മാറ്റിയപ്പോൾ | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

5/42

മലപ്പുറം ഡി.സി.സി. ഓഫീസില്‍ നടന്ന ജില്ലാ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി എക്‌സിക്യൂട്ടീവ് യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

6/42

മലപ്പുറം ബ്ലോക്ക് കൃഷി വകുപ്പിന്റെ കീഴിൽ ടൗൺ ഹാളിൽ നടത്തിയ കിസാൻ മേളയിൽ നിന്ന് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

7/42

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മലപ്പുറത്ത് യൂത്ത് ലീഗ് പ്രവർത്തകർ നടത്തിയ പ്രകടനം | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

8/42

കണ്ണൂർ റെയിൽവേ സ്റ്റേഷൻ ഭൂമി സ്വകാര്യ വ്യക്തികൾക്ക് പതിച്ചു നൽകിയതിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ്. ജില്ലാ കമ്മിറ്റി പി സന്തോഷ് കുമാർ എം.പി.യുടെ നേതൃത്വത്തിൽ ജ്വാല തെളിയിച്ചപ്പോൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

9/42

റിപ്പബ്ലിക് ദിന പരേഡിന് മുന്നോടിയായി മലപ്പുറം എം.എസ്.പി. യിൽ നടന്ന പരേഡ് റിഹേഴ്‌സലിൽ നിന്ന്‌ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

10/42

റിപ്പബ്ലിക് ദിന പരേഡിന് മുന്നോടിയായി മലപ്പുറം എം.എസ്.പി. യിൽ നടന്ന പരേഡ് റിഹേഴ്‌സലിൽ നിന്ന്‌ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

11/42

മാതൃഭൂമി അക്ഷരോത്സവത്തിനു മുന്നോടിയായി കൊല്ലം വടക്കേവിള ശ്രീനാരായണ കോളേജ് ഓഫ് ടെക്നോളജിയിൽ 'സംഗീതം എന്ന സ്നേഹസാന്ത്വനം' എന്ന വിഷയത്തിൽ പ്രഭാഷണം നടത്താൻ എത്തിയ സംഗീതജ്ഞനും എഴുത്തുകാരനുമായ ഡോ.മണക്കാല ഗോപാലകൃഷ്ണന് പ്രിൻസിപ്പൽ അനിതാ ശങ്കർ ഉപഹാരം നൽകുന്നു. പ്രൊഫ.കെ ശശികുമാർ സമീപം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

12/42

മാതൃഭൂമി അക്ഷരോത്സവത്തിനു മുന്നോടിയായി കൊല്ലം വടക്കേവിള ശ്രീനാരായണ കോളേജ് ഓഫ് ടെക്നോളജിയിൽ പ്രഭാഷണ ചടങ്ങിന് എത്തിയ ഡോ.മണക്കാല ഗോപാലകൃഷ്ണൻ, പ്രിൻസിപ്പൽ അനിതാ ശങ്കർ, പ്രൊഫ.കെ ശശികുമാർ തുടങ്ങിയവർ പങ്കെടുത്ത വിദ്യാർഥികൾക്കും അധ്യാപകർക്കുമൊപ്പം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

13/42

കഴിഞ്ഞദിവസം യൂത്ത് ലീഗ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിലെ അക്രമത്തിൽ ഒന്നാം പ്രതിയായി കന്റോൺമെന്റ് പോലീസ് അറസ്റ്റ് ചെയ്ത സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിനെ സ്റ്റേഷനിൽ സന്ദർശിക്കുന്ന രമേശ് ചെന്നിത്തല എം.എൽ. എ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

14/42

കഴിഞ്ഞദിവസം യൂത്ത് ലീഗ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിലെ അക്രമത്തിൽ ഒന്നാം പ്രതിയായി കന്റോൺമെന്റ് പോലീസ് അറസ്റ്റ് ചെയ്ത സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിനെ സ്റ്റേഷനിൽ സന്ദർശിക്കുന്ന മുസ്ലിംലീഗ് ദേശിയ സെക്രട്ടറി പി.കെ. കുഞ്ഞാലികുട്ടി എം എൽ എ, മഞ്ഞളാംകുഴി അലി എം എൽ എ, ബീമാപള്ളി റഷീദ് തുടങ്ങിയവർ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

15/42

യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

16/42

മാൻ വർഗ്ഗത്തിൽപ്പെട്ട മൃഗങ്ങൾ ചാവുന്നതറിഞ്ഞു തിരുവനന്തപുരം മൃഗശാല സന്ദർശിക്കുന്ന മന്ത്രി ചിഞ്ചുറാണി | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

17/42

തിരുവനന്തപുരത്ത് സേവ് കേരള മാർച്ചിൽ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ.ഫിറോസിനെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കണ്ണൂരിൽ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ നടത്തിയ പ്രകടനം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

18/42

റെയിൽവേ ഭൂമി സ്വകാര്യ കമ്പനിക്ക് വിട്ട് കൊടുക്കാനുള്ള നീക്കം അവസാനിപ്പിക്കുക, കണ്ണൂർ നഗര റോഡ് വികസനം തകർക്കാനുള്ള നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എ.ഐ.വൈ.എഫ്. കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ നടത്തിയ റെയിൽവേ സംരക്ഷണ ജ്വാല | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

19/42

എറണാകുളം ആൽബെർട്ടയിൻ ഇൻസ്‌റ്റിട്യൂട്ടിൽ നടന്ന സ്പീക്ക് ഫോർ ഇന്ത്യ സംവാദം ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് രാമു എസ്. നായർ ഉദ്‌ഘാടനം ചെയ്യുന്നു. മാനേജ്മെന്റ് സ്റ്റഡീസ് ഡീൻ ജിയോ ജോസ് ഫെർണാണ്ടസ്, മാതൃഭൂമി റീജിയണൽ മാനേജർ പി സിന്ധു, സെന്റ് ആൽബെർട്സ് കോളേജ് ചെയർമാൻ ഫാ. ആന്റണി തോപ്പിൽ എന്നിവർ സമീപം | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

20/42

കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും മാതൃഭൂമിയും ചേര്‍ന്ന് നടപ്പാക്കുന്ന എന്റെ വീട് പദ്ധതിയിലെ തൃശൂർ ജില്ലയിലെ രണ്ടാമത്തെ വീടിന്റെ താക്കോല്‍ദാനം, വീഗാലാന്റ് ഡവലപ്പേഴ്‌സിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടറും കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ പ്രൊജക്ട് ഹെഡുമായ ബി. ജയരാജും വടക്കാഞ്ചേരി നഗരസഭാ ചെയര്‍മാന്‍ പി.എന്‍. സുരേന്ദ്രനും ചേര്‍ന്ന് രവിക്കും ദമയന്തിക്കും കൈമാറി നിര്‍വ്വഹിക്കുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

21/42

പരീക്ഷാസമ്മര്‍ദ്ദത്തെ അതിജീവിക്കാനായി കോഴിക്കോട്‌ ഈസ്റ്റ്‌ ഹിൽ കേന്ദ്രീയ വിദ്യാലയത്തില്‍ നടന്ന ചിത്രരചനാ മത്സരത്തില്‍ നിന്ന് | ഫോട്ടോ: പി.പി.ബിനോജ്‌ / മാതൃഭൂമി

22/42

തിരുവാഭരണ മടക്ക ഘോഷയാത്ര പന്തളം മണികണ്ഠനാലിനു സമീപമെത്തിയപ്പോൾ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

23/42

മകര വിളക്കിന്‌ അയ്യനെ അണിയിച്ച തിരുവാഭരണങ്ങളുമായി പന്തളത്തേക്കുള്ള മടക്ക ഘോഷയാത്ര കൊട്ടാരത്തിലേക്ക് പ്രവേശിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

24/42

അമ്പലപ്പുഴ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ സ്വദേശമായ നെയ്യാറ്റിൻകരയിലേക്ക് കൊണ്ടുപോകാനായി ആംബുലൻസിൽ കയറ്റുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

25/42

സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ തിരുവനന്തപുരം സത്യൻ മെമ്മോറിയൽ ഹാളിൽ സംഘടിപ്പിച്ച "സിനി എക്സ്പോ" യുടെ ഉദ്‌ഘാടനത്തിനെത്തിയ മന്ത്രി സജി ചെറിയാൻ എക്സ്പോയിൽ പ്രദർശിപ്പിച്ച അത്യന്താധുനിക ക്യാമറയുടെ വ്യൂ ഫൈൻഡറിലൂടെ ദൃശ്യങ്ങൾ കാണുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

26/42

തിരുവനന്തപുരം ആക്കുളം പാലത്തിൽ കണ്ടെയ്‌നർ ലോറി ഇടിച്ചു കയറിയപ്പോൾ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

27/42

റിപ്പബ്ലിക് ദിന പരേഡിന് മുന്നോടിയായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പരിശീലനത്തിലേർപ്പെട്ടിരിക്കുന്ന സേനാംഗങ്ങൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

28/42

റിപ്പബ്ലിക് ദിന പരേഡിന് മുന്നോടിയായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പരിശീലനത്തിലേർപ്പെട്ടിരിക്കുന്ന സേനാംഗങ്ങൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

29/42

സുഗതകുമാരി ടീച്ചറുടെ എൺപത്തിഒൻപതാം ജന്മനാൾ ദിനത്തിൽ വിവിധ പരിസ്ഥിതി സംഘടനകളുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ശാസ്തമംഗലത്തെ ആൽമരച്ചുവട്ടിൽ ആചരിച്ച സുഗത സ്‌മൃതിയിൽ പങ്കെടുക്കുന്നവർ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

30/42

തിരൂർ കാരത്തൂർ അജ്മീർ ഉറൂസിനും മർക്കസ് മുപ്പത്തി മൂന്നാം വാർഷികത്തിനും തുടക്കം കുറിച്ച് അജ്മീറിൽ നിന്നും കൊണ്ടുവന്ന കൊടി കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉയർത്തുന്നു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ സമീപം | ഫോട്ടോ: പ്രദീപ് പയ്യോളി

31/42

സി.പി എം. - ലഹരിമാഫിയ - പോലീസ് കൂട്ടുകെട്ടിനെതിരെ ആലപ്പുഴ നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നഗരസഭയ്ക്ക് മുന്നിൽ നടക്കുന്ന റിലേ സത്യാഗ്രഹം കെ.പി.സി.സി ജനറൽ സെക്രട്ടറി എ. എ. ഷുക്കൂർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

32/42

കൊല്ലം പള്ളിമുക്കിലെ ഫർണീച്ചർ ഷോപ്പിന്റെ ഗോഡൗൺ കത്തി നശിച്ചപ്പോൾ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

33/42

കൊല്ലം പള്ളിമുക്കിലെ ഫർണീച്ചർ ഷോപ്പിന്റെ ഗോഡൗൺ കത്തി നശിച്ചപ്പോൾ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

34/42

മാതൃഭൂമി അക്ഷരോത്സവത്തോടനുബന്ധിച്ച് പ്രഭാഷണ പരമ്പരയിൽ എറണാകുളം രാജഗിരി സ്‌കൂൾ ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജിയിൽ 'മലയാളിയുടെ ഭാഷയും ഗാനവും' എന്ന വിഷയത്തിൽ വി. കലാധരൻ പ്രഭാഷണം നടത്തുന്നു | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

35/42

എൻ.ആർ.ഈ.ജി. വർക്കേഴ്സ് യൂണിയൻ കണ്ണൂർ കോർപ്പറേഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ച് ജില്ലാ സെക്രട്ടറി കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

36/42

കിസാൻ സഭ കണ്ണൂർ ജില്ലാ പഠന ക്യാമ്പ് ചക്കരക്കല്ലിൽ പി. സന്തോഷ്കുമാർ എം.പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

37/42

കണ്ണൂരിൽ നടന്ന ശുചിത്വ - മാലിന്യ സംസ്കരണം ജില്ലാതല അവലോകനയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

38/42

കിസാൻ സഭ കണ്ണൂർ ജില്ല ക്യാമ്പിന്‌ തുടക്കമായി ചക്കരക്കല്ലിൽ ജില്ലാ പ്രസിഡണ്ട് കെ.പി.കുഞ്ഞികൃഷ്ണൻ പതാക ഉയർത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

39/42

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗം നടത്തുന്നു | ഫോട്ടോ: ജി. ബിനുലാൽ / മാതൃഭൂമി

40/42

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗം നടത്തുന്നു | ഫോട്ടോ: ജി. ബിനുലാൽ / മാതൃഭൂമി

41/42

പി.ടി.7 എന്ന കാട്ടാനയെ ഞായറാഴ്ച പുലർച്ചെ കോർമ അരിമണിക്കാട് വനത്തിൽ ദൗത്യസംഘത്തിലെ ഡോക്ടർമാരായ അരുൺ സക്കറിയയുടെയും അജേഷ് മോഹൻദാസിന്റെയും നേതൃത്വത്തിലുള്ള സംഘം മയക്കുവെടിവെച്ച് നിയന്ത്രണത്തിലാക്കിയപ്പോൾ | ഫോട്ടോ: പി. പി. രതീഷ്‌ / മാതൃഭൂമി

42/42

പി. ടി. 7 എന്ന കാട്ടാനയെ ഞായറാഴ്ച പുലർച്ചെ കോർമ അരിമണിക്കാട് വനത്തിൽ മയക്കുവെടിവെച്ച് നിയന്ത്രണത്തിലാക്കിയ ശേഷം ബന്ധിക്കുന്നതിനിടെ തുണി ഉപയോഗിച്ച് കണ്ണ് കെട്ടി നിർത്തിയിരിക്കുന്നു.

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023


jenna gestetner

1 min

ആകെ കഴിയ്ക്കാവുന്നത് 9 ഭക്ഷണം; അത്യപൂര്‍വ രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞ് യുവതി

Feb 1, 2023


shashi tharoor, droupadi murmu

1 min

രാഷ്ട്രപതിയിലൂടെ BJP അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു; ദ്രൗപദി മുര്‍മുവിനെതിരെ ശശി തരൂര്‍

Jan 31, 2023

Most Commented