ഓഗസ്റ്റ് 22 ചിത്രങ്ങളിലൂടെ


1/46

ലോക ഫോക് ലോർ ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് ടൗൺഹാളിൽ "പാട്ടുകൂട്ടം" നാടൻ കലാ പഠന ഗവേഷണ അവതരണ കലാസംഘം മുളം ചെണ്ട ഉപയോഗിച്ച് അവതരിപ്പിച്ച നാടൻപാട്ട് | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

2/46

തിരുവനന്തപുരം കിഴക്കേകോട്ട മേൽപ്പാലത്തിന്റെ ഉദ്‌ഘാടനത്തിന് എത്തിയ മന്ത്രി മുഹമ്മദ് റിയാസും പൃഥ്വിരാജും വേദിയിലേക്ക് എത്തുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

3/46

മലപ്പുറം വേങ്ങര റോഡിൽ ചാമക്കയത്ത് ചെങ്കൽ കയറ്റിയ ലോറിയുമായി കൂട്ടിയിടിച്ചു തകർന്ന ബസ് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

4/46

ഒരിടവേളയ്ക്ക് ശേഷം തിങ്കളാഴ്ച മലപ്പുറത്ത് പെയ്ത മഴയിൽ നിന്നുള്ള കാഴ്ച. മലപ്പുറം കുന്നുമ്മലിൽ നിന്ന് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

5/46

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ മുന്നോടിയായി കൊല്ലം നിയോജക മണ്ഡലം കൺവെൻഷനും, സ്വാഗത സംഘ രൂപീകരണ യോഗവും ഡി.സി.സി. പ്രസിഡൻ്റ് രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

6/46

പോലീസ് സഹകരണ സംഘത്തിന്റെ സഹകരണ സൂപ്പർ ബസാർ തിരുവനന്തപുരം നന്ദാവനത്ത് ഉദ്‌ഘാടനം നിർവഹിച്ച ശേഷം മന്ത്രി വി.എൻ.വാസവൻ സൂപ്പർ ബസാർ സന്ദർശിക്കുന്നു. എം.വിൻസെന്റ് എം.എൽ.എ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

7/46

കൊല്ലത്തെ സ​പ്ലൈകോ ഓണകിറ്റ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി ജെ ചിഞ്ചുറാണി നിർവ്വഹിക്കുന്നു | ഫോട്ടോ: സി. ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

8/46

ആലപ്പുഴ സെന്റ് ജോസഫ്സ് കോളേജിൽ മാതൃഭൂമി ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ ഫീച്ചർ പ്രദർശനം | ഫോട്ടോ: സി. ബിജു / മാതൃഭൂമി

9/46

ഓണക്കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു | ഫോട്ടോ: ജി. ബിനുലാൽ / മാതൃഭൂമി

10/46

കേരള ഗസറ്റഡ് ഓഫീസേഴ്‌സ്‌ അസോസിയേഷൻ ജില്ലാ മാർച്ചിന്റെ പ്രചരണാർഥം കണ്ണൂരിൽ വനിതാ പ്രവർത്തകരുടെ മൂകാഭിനയം | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

11/46

കണ്ണൂർ ജില്ലയിലെ ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ മുഴുവൻ ഇടപാടുകാരിലേക്കും എത്തിച്ചതിൻറെ ജില്ലാതല പ്രഖ്യാപന ചടങ്ങ് കനറാബാങ്ക് ഹാളിൽ ഫുട്ബോൾ താരം സി.കെ. വിനീത് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

12/46

ഓണത്തിന് മുമ്പ് പതിനായിരം രൂപ ബോണസായി നൽകുക, ആശവർക്കർമാരെ ആരോഗ്യവകുപ്പിൽ സ്ഥിരപ്പെടുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ നടത്തിയ സെക്രട്ടേറിയറ്റ്‌ മാർച്ച് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

13/46

പൊതുജനാരോഗ്യ ബില്ലിൽ ആയുഷ് വിഭാഗങ്ങൾക്ക് തുല്യത ഉറപ്പാക്കുക, പൗരാവകാശ നിഷേധം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആയുഷാരോഗ്യ കോൺഫെഡറേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടന്ന ശ്രദ്ധ ക്ഷണിക്കൽ സംഗമം സി ആർ നീലകണ്ഠൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

14/46

രണ്ട് വർഷമായി അടച്ചിട്ടിരിക്കുന്ന ഇ ഐ സി എൽ വേളി ക്ലേ ഫാക്ടറി തുറക്കുന്നതിനും ത്രികക്ഷി കരാർ നടപ്പിലാക്കുന്നതിനും സർക്കാർ ഇടപെടുകയെന്ന് ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ തൊഴിലാളി കുടുംബാംഗങ്ങളുടെ സെക്രട്ടേറിയറ്റ് മാർച്ച് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

15/46

ഓൾ കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ സെക്രട്ടേറിയറ്റ്‌ ധർണ്ണ മോൻസ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

16/46

ഇലക്ട്രിസിറ്റി ബോർഡ് കോൺട്രാക്ട് വർക്കേഴ്സ് അസോസിയേഷൻ (സി ഐ റ്റി യു ) നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് സി ഐ റ്റി യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

17/46

ഡി. എ. കുട്ടിശ്ശിക അനുവദിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ നടപ്പിലാക്കുക, പി.എച്ച് .ഡി അഡ്വാൻസ് ഇൻക്രിമെന്റ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അസോസിയേഷൻ ഓഫ് കേരള ഗവ.കോളേജ് ടീച്ചേഴ്സ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ.കെ ബാലൻ ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

18/46

മദ്യപിച്ച ഡ്രൈവർമാർ ഓടിച്ച ബസ്സ് പോലീസ് പിടിച്ചെടുത്തപ്പോൾ. തിങ്കളാഴ്ച രാവിലെ തൃശൂർ ഈസ്റ്റ് പോലീസ് ആണ് 9 ഡ്രൈവർമാരെ അറസ്റ്റ് ചെയ്തത് | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

19/46

കുറച്ചു ദിവസത്തെ ഇടവേളയ്ക്കുശേഷം തൃശ്ശൂരിൽ തിങ്കളാഴ്ച പകൽ ശക്തമായ മഴപെയ്തപ്പോൾ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

20/46

തിരൂർ നഗരത്തിൽ മഴ ശക്തമായതോടെ ബസ് സ്റ്റാൻഡിൽ മുല്ലപൂമാല വാങ്ങാൻ ആളില്ലാതായി. മാല വിൽക്കുന്ന തമിഴ് സ്ത്രീ പ്രതീക്ഷ കൈവിടാതെ മഴയത്ത് റോഡിലൂടെ നടന്നു പോകുന്നവരോട് മാല കാട്ടി വിളിക്കുന്നു | ഫോട്ടോ: പ്രദീപ് പയ്യോളി

21/46

അംഗൻവാടി വർക്കേഴ്‌സ് ആന്റ് ഹെൽപ്പേഴ്‌സ് അസോസിയേഷൻ (സി.ഐ.ടി.യു) പാലക്കാട് കമ്മിറ്റി നടത്തിയ കളക്‌ട്രേറ്റ് മാർച്ച് | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി

22/46

പാലക്കാട്‌ നഗരസഭയിൽ ബി.ജെ.പിയുടെ ദുർഭരണമാണെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി നഗരസഭയ്ക്ക് മുന്നിൽ നടത്തിയ കാത്തിരുപ്പ് സമരം ഡി.സി.സി പ്രസഡന്റ് എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി

23/46

15 വർഷം പഴക്കമുള്ള വാഹനങ്ങൾ പൊളിക്കണം എന്ന കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഓട്ടോ - ടാക്‌സി ടെമ്പോ ഡ്രൈവേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) പാലക്കാട് ജില്ലാ കമ്മിറ്റി നടത്തിയ ഹെഡ് പോസ്‌റ്റോഫീസ് മാർച്ച് | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി

24/46

ഡോക്ടര്‍ എ.വി. അനൂപ് നിര്‍മിച്ച് വിനോദ് മങ്കര രചിച്ച് സംവിധാനം ചെയ്ത ആദ്യ സംസ്‌കൃത സയന്‍സ് ചിത്രം ചെന്നൈയിലെ പ്രസാദ് തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നതിനോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ നിന്ന് | ഫോട്ടോ: വി. രമേഷ് / മാതൃഭൂമി

25/46

കണ്ണൂർ സർവ്വകലാ ആസ്ഥാനത്ത് ഖാദി മേള ഉദ്ഘാടനം ചെയ്യാനെത്തിയ വൈസ് ചാൻസിലർ ഗോപിനാഥ് രവീന്ദ്രനെ കോടതി ഉത്തരവ് പ്രതികരണത്തിനായി മാധ്യമങ്ങൾ വളഞ്ഞപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

26/46

സയൻസ് മാർച്ച്‌ കോട്ടയം സി എം എസ്‌ കോളേജിൽ നിന്ന് ആരംഭിച്ചപ്പോൾ | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

27/46

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തി വരുന്ന അനിശ്ചിതകാല സമരത്തിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ മീൻപിടിത്ത വള്ളങ്ങളുമായി മത്സ്യത്തൊഴിലാളികൾ തുറമുഖ നിർമ്മാണം നടക്കുന്ന സ്ഥലം കടലിലൂടെ ഉപരോധിച്ചപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

28/46

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തി വരുന്ന അനിശ്ചിതകാല സമരത്തിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ മീൻപിടിത്ത വള്ളങ്ങളുമായി മത്സ്യത്തൊഴിലാളികൾ തുറമുഖ നിർമ്മാണം നടക്കുന്ന സ്ഥലം കടലിലൂടെ ഉപരോധിച്ചപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

29/46

ഓണക്കാലത്തിന്റെ വരവറിയിച്ച്‌ കൊല്ലം ചിന്നക്കടയിലെ വില്പനകേന്ദ്രത്തിൽ ഓണവിപണി ലക്ഷ്യമാക്കി വില്പനയ്‌ക്കെത്തിച്ച കളിപ്പന്തുകൾ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

30/46

തൃശ്ശൂർ കോഴിക്കോട് റോഡിൽ കൈപ്പറമ്പിൽ കെ.എസ്.ആർ.ടി.സി. ബസ്സിനു മുകളിലേക്ക് മരം കടപുഴകി വീണപ്പോൾ | ഫോട്ടോ: ബിജു പെരുമ്പടപ്പ്

31/46

കൊല്ലം സിറ്റി പോലീസ് ട്രാക്കും പോലീസ് സൊസൈറ്റിയും എസ്.ബി.ഐ യുമായി ചേർന്ന് പോലീസ് ക്ലബിൽ പോലീസ് സേനയ്ക്കായി നടത്തിയ പ്രഥമ ശുശ്രൂഷ ക്യാമ്പ് സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

32/46

കണ്ണൂർ മട്ടന്നൂർ നഗരസഭയിലെ കീച്ചേരി ഡിവിഷനിൽ വിജയിച്ച എൽ.ഡി.എഫ്. സ്ഥാനാർഥി സ്‌നേഹ പ്രവർത്തകർക്കൊപ്പം | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി

33/46

കണ്ണൂർ മട്ടന്നൂരില്‍ വിജയാഹ്ലാദം നടത്തുന്ന എല്‍ഡിഎഫ് പ്രവർത്തകർ | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി

34/46

നിർമ്മാണ തൊഴിലാളി യൂണിയൻ എ.ഐ.ടി.യു.സി. കണ്ണൂർ കലക്ടറേറ്റ് മാർച്ച് നടത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ/ മാതൃഭൂമി

35/46

സ്റ്റുഡന്റ്സ് ഇനീഷ്യേറ്റീവ് ഇ പാലിയേറ്റീവ് കെയർ പദ്ധതി കണ്ണൂരിൽ ഡോ. എം.ആർ. രാജഗോപാൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

36/46

കൈത്തറിയെ അവഗണിക്കുന്ന കേന്ദ്രനയത്തിനെതിരെ കൈത്തറി തൊഴിലാളി സംയുക്ത സംരക്ഷണ സമിതി കണ്ണൂർ മുഖ്യതപാൽ ഓഫീസ് മാർച്ച് നടത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ/ മാതൃഭൂമി

37/46

കോഴിക്കോട് കടപ്പുറത്ത് വെള്ളിമാടുകുന്ന് ജെ.ഡി.ടി. ഇസ്‌ലാം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് സ്റ്റുഡന്റ്‌സ് ഇനിഷ്യേറ്റീവ് ഫോർ പാലിയേറ്റീവ്‌ കെയർ (എസ്.ഐ.പി.സി.) സംഘടിപ്പിച്ച സംഗീത പരിപാടിക്കിടെ ഉണ്ടായ സംഘർഷത്തിൽ പരിക്കേറ്റ പോലീസുകാരൻ | ഫോട്ടോ: സാജൻ വി. നമ്പ്യാർ/ മാതൃഭൂമി

38/46

കോഴിക്കോട് കടപ്പുറത്ത് വെള്ളിമാടുകുന്ന് ജെ.ഡി.ടി. ഇസ്‌ലാം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് സ്റ്റുഡന്റ്‌സ് ഇനിഷ്യേറ്റീവ് ഫോർ പാലിയേറ്റീവ്‌ കെയർ (എസ്.ഐ.പി.സി.) സംഘടിപ്പിച്ച സംഗീത പരിപാടിക്കിടെ ഉണ്ടായ സംഘർഷത്തിൽ തകർന്ന ബാരിക്കേഡ് | ഫോട്ടോ: സാജൻ വി. നമ്പ്യാർ/ മാതൃഭൂമി

39/46

കോഴിക്കോട് കടപ്പുറത്ത് വെള്ളിമാടുകുന്ന് ജെ.ഡി.ടി. ഇസ്‌ലാം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് സ്റ്റുഡന്റ്‌സ് ഇനിഷ്യേറ്റീവ് ഫോർ പാലിയേറ്റീവ്‌ കെയർ (എസ്.ഐ.പി.സി.) സംഘടിപ്പിച്ച സംഗീത പരിപാടിക്കിടെ ഉണ്ടായ സംഘർഷത്തിൽ പരിക്കേറ്റവരെ ആംബുലൻസിൽ കയറ്റുന്നു | ഫോട്ടോ: സാജൻ വി. നമ്പ്യാർ/ മാതൃഭൂമി

40/46

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക സംഘടനകൾ ഡൽഹി ജന്തർ മന്തറിൽ റാലി നടത്തുന്നു | ഫോട്ടോ: സാബു സ്കറിയ / മാതൃഭൂമി

41/46

കണ്ണൂർ മട്ടന്നൂരിൽ വിജയാഹ്ലാദം നടത്തുന്ന എൽഡിഎഫ് പ്രവർത്തകർ | ഫോട്ടോ:ലതീഷ് പൂവത്തൂർ / മാതൃഭൂമി

42/46

മട്ടന്നൂര്‍ നഗരസഭ വോട്ടെണ്ണല്‍ കേന്ദ്രത്തിനു മുമ്പില്‍ നിന്നുള്ള ദൃശ്യം. ഫോട്ടോ - ലതീഷ് പൂവത്തൂര്‍\മാതൃഭൂമി

43/46

മട്ടന്നൂര്‍ നഗരസഭ വോട്ടെണ്ണല്‍ കേന്ദ്രത്തിനു മുമ്പില്‍ നിന്നുള്ള ദൃശ്യം. ഫോട്ടോ - ലതീഷ് പൂവത്തൂര്‍\മാതൃഭൂമി

44/46

സംസ്ഥാന ആം റെസ്ലിങ് അസോസിയേഷനും ജില്ലാ ആം റെസ്ലിങ് അസോസിയേഷനും കോസ്‌മോസ് സ്‌പോര്‍ട്‌സും ചേര്‍ന്ന് നടത്തിയ സംസ്ഥാന ആം റെസ്ലിങ് സൂപ്പര്‍ മാച്ചില്‍ നാഷണല്‍ അരുണ്‍ പി ജോണും എം.എം. വിജീഷും തമ്മിലുള്ള മത്സരത്തില്‍നിന്ന് |ഫോട്ടോ: സാജന്‍ വി. നമ്പ്യാര്‍

45/46

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച നടന്നത് 236 വിവാഹങ്ങള്‍. ചിട്ടയോടെയുള്ള നിയന്ത്രണങ്ങള്‍ കാരണം മണ്ഡപങ്ങള്‍ക്കടുത്ത് തിരക്കുണ്ടായില്ല. രണ്ടു വര്‍ഷത്തിനുശേഷം ആദ്യമായാണ് ഇത്രയധികം കല്യാണങ്ങള്‍ നടന്നത് |ഫോട്ടോ: മനീഷ് ചേമഞ്ചേരി

46/46

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹം കഴിഞ്ഞശേഷം പടിഞ്ഞാറേനടയിലെ കടയില്‍നിന്ന് ഉപ്പിലിട്ട മാങ്ങ വാങ്ങുന്ന വധു കോട്ടയം ചേനപ്പാടി തുരുത്തിക്കാട്ട് ആര്യ. ഗുരുവായൂരില്‍ ഞായറാഴ്ചയായിരുന്നു ഇരിങ്ങാലക്കുട കാട്ടൂര്‍ ഒറ്റാലിവീട്ടില്‍ രേഷുമായുള്ള വിവാഹം. വരന്റെ സഹോദരി വര്‍ണ സമീപം | ഫോട്ടോ: മനീഷ് ചേമഞ്ചേരി

Content Highlights: news in pics august 22


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented