ജൂലായ് 22 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/51

കോഴിക്കോട്ട് കെ.പി.സി.സി. സംഘടിപ്പിക്കുന്ന നവ സങ്കല്പ് ചിന്തൻ ശിബിരത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സായാഹ്നത്തിൽ കല്പറ്റ നാരായണൻ സംസാരിക്കുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

2/51

കോഴിക്കോട്ട് കെ.പി.സി.സി. സംഘടിപ്പിക്കുന്ന നവ സങ്കല്പ് ചിന്തൻ ശിബിരത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സായാഹ്നത്തിൽ പാർട്ടി പ്രസിഡണ്ട് കെ.സുധാകരൻ സംസാരിക്കുന്നു. കെ.സി.അബു, എ.പി.അനിൽകുമാർ എം.എൽ.എ, കൈതപ്രം ദാമോദരൻ നമ്പൂതിരി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കല്പറ്റ നാരായണൻ, ടി.സിദ്ധിഖ് എം.എൽ.എ, ഡി.സി.സി. പ്രസിഡണ്ട് കെ. പ്രവീൺ കുമാർ, യു.കെ.കുമാരൻ, വി.ടി.ബലറാം, പി.സി.വിഷ്ണുനാഥ് എം.എൽ. എ, നെടുമുടി ഹരികുമാർ, ഡോ. ആർസു, പി.കെ. സുനിൽകുമാർ തുടങ്ങിയവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

3/51

കോഴിക്കോട്ട് കെ.പി.സി.സി. സംഘടിപ്പിക്കുന്ന നവ സങ്കല്പ് ചിന്തൻ ശിബിരത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സായാഹ്നത്തിൽ കല്പറ്റ നാരായണൻ, കെ.പി.സി.സി. പ്രസിഡണ്ട് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കൈതപ്രം ദാമോദരൻ നമ്പൂതിരി, എം.എൽ.എ മാരായ എ.പി. അനിൽകുമാർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവർ | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

4/51

മികച്ച സഹനടനുള്ള ദേശീയ അവാർഡ് നേടിയ വിവരം അറിഞ്ഞ ബിജു മേനോൻ ആഹ്‌ളാദത്തോടെ ... അവാർഡ് പ്രഖ്യാപിച്ചപ്പോൾ കൊച്ചിയിലെ സുഹൃത്തിന്റെ ഫ്ലാറ്റിൽ ആയിരുന്നു ബിജു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

5/51

എൽ.ജെ.ഡി കോഴിക്കോട്ട് സംഘടിപ്പിച്ച എം.പി.വീരേന്ദ്രകുമാർ ജന്മദിനാഘോഷം പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി വി.കുഞ്ഞാലി ഉദ്ഘാടനം ചെയ്യുന്നു. പി.കിഷൻ ചന്ദ്, എം.കെ. പ്രേംനാഥ്, ജയൻ വെസ്റ്റ് ഹിൽ, എസ്.കെ.കുഞ്ഞുമോൻ, പി വാസു എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

6/51

കോഴിക്കോട് ബീച്ച് മറൈൻ ഗ്രൗണ്ടിൽ ആരംഭിച്ച ബാങ്ക് ഓഫ് ബറോഡ - ക്രെഡായ് പ്രോപ്പർട്ടി ഷോ ഉദ്ഘാടനം ചെയ്ത ശേഷം ബാങ്ക് ഓഫ് ബറോഡ സോണൽ ഹെഡ് ശ്രീജിത്ത് കൊട്ടാരത്തിൽ സ്റ്റാളുകൾ വീക്ഷിക്കുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

7/51

തിരൂർ തുഞ്ചൻപറമ്പിൽ രാമായണ പ്രഭാഷണ പരമ്പരയിൽ രാമായണത്തിലെ ഭരതൻ എന്ന വിഷയത്തിൽ സാഹിത്യകാരനും തിരക്കഥാകൃത്തുമായ ശത്രുഘ്‌നൻ പ്രഭാഷണം നടത്തുന്നു | ഫോട്ടോ: പ്രദീപ്‌ പയ്യോളി

8/51

കണ്ണൂർ ബർണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രലിൽ മോൺ. ദേവസി ഈരത്തറയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കബറിടത്തിൽ കോഴിക്കോട് രൂപത ബിഷപ് ഡോ. വർഗീസ് ചക്കാലക്കലിന്റെ നേതൃത്വത്തിൽ പ്രാർത്ഥന നടത്തുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

9/51

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനാധിപത്യ വിരുദ്ധ നിലപാടുകൾക്കെതിരെ കൊല്ലം ചിന്നക്കടയിൽ നടന്ന പ്രതിഷേധ സായാഹ്നം യൂത്ത് കോൺഗ്രസ്സ് പ്രസിഡൻറ് കെ എസ് ശബരിനാഥൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

10/51

മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് നേടിയ അന്തരിച്ച സംവിധായകൻ സച്ചിയുടെ ഭാര്യ സിജി തൃപ്പൂണിത്തുറയിലെ വീട്ടിൽ മാധ്യമങ്ങളോട് സംസാരിക്കുന്നു. സച്ചിയുടെ സഹോദരി സജിത സമീപം | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

11/51

എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡൻറ് ഡോ. ജി. ഗോപകുമാറിനെതിരെയുള്ള അക്രമത്തിൽ പ്രതിഷേധിച്ച് നടന്ന പ്രകടനം കൊല്ലം ശക്തികുളങ്ങര ധർമ്മ ശാസ്താ ക്ഷേത്രത്തിന് മുന്നിൽ നിന്ന് പുറപ്പെട്ടപ്പോൾ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

12/51

എൽ.ജെ.ഡി ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എം.പി.വീരേന്ദ്രകുമാർ ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടന്ന വർഗ്ഗീയ വിരുദ്ധ സെമിനാർ പി.പിചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

13/51

ഡൽഹിയിൽ എം പി വീരേന്ദ്രകുമാർ സ്മാരക സെമിനാറിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ സംസാരിക്കുന്നു. പവൻ ഖേഢ, യോഗേന്ദ്ര യാദവ്, ജോൺ ബ്രിട്ടാസ്, പ്രശാന്ത് ഭൂഷൻ, മനോജ് ഝാ, സ്വപൻ ദാസ് ഗുപ്ത എന്നിവർ വേദിയിൽ | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

14/51

പന്തളത്തിനടുത്ത് കുറിയാനിപ്പള്ളിലുണ്ടായ വാഹനാപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച വനിതാ സിവിൽ പോലീസ് ഓഫീസർ സിൻസി പി. അസീസിനൊപ്പം പത്തനംതിട്ട വനിതാ സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥർ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

15/51

പന്തളത്തിനടുത്ത് കുറിയാനിപ്പള്ളിലുണ്ടായ വാഹനാപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച വനിതാ സിവിൽ പോലീസ് ഓഫീസർ സിൻസി പി. അസീസിന്റെ മൃതദേഹം പത്തനംതിട്ട എ.ആർ. ക്യാമ്പിൽ പൊതുദർശനത്തിന് വെച്ചപ്പോൾ സല്യൂട്ട് ചെയ്യുന്ന ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുക്കർ മഹാജൻ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

16/51

പന്തളത്തിനടുത്ത് കുറിയാനിപ്പള്ളിലുണ്ടായ വാഹനാപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച വനിതാ സിവിൽ പോലീസ് ഓഫീസർ സിൻസി പി. അസീസിന്റെ മൃതദേഹം പത്തനംതിട്ട എ.ആർ. ക്യാമ്പിൽ പൊതുദർശനത്തിന് വെച്ചപ്പോൾ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

17/51

പ്രതീകാത്മകചിത്രം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

18/51

കോഴിക്കോട്‌ കോർപ്പറേഷൻ ഓഫീസിന്‌ മുന്നിൽ ബി.ജെ.പി കൗൺസിലർമാർ നടത്തുന്ന സപ്തദിന സത്യാഗ്രഹം കോഴിക്കോട് ജില്ലാ പ്രസിഡണ്ട് വി.കെ സജീവൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

19/51

എം. പി. വീരേന്ദ്രകുമാറിന്റെ 86-ാം ജന്മദിനത്തോടനുബന്ധിച്ച് എൽ. ജെ. ഡി കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വർഗീയ വിരുദ്ധ സെമിനാർ മുൻ എം. ജി സർവകലാശാല വൈസ് ചാൻസലാർ ഡോ. സിറിയക് തോമസ് ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

20/51

മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം നേടിയ ബിജു മേനോൻ കൊച്ചിയിൽ മാധ്യമങ്ങളോട്‌ സംസാരിക്കുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

21/51

നാക് അക്രഡിറ്റേഷനിൽ എ പ്ലസ് പ്ലസ് നേടിയ കേരള സർവ്വകലാശാലക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് നൽകിയ ആദരവിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ഉപഹാരം വൈസ് ചാൻസിലർ ഡോ വി.പി.മഹാദേവൻ പിള്ളയും, സിന്റിക്കേറ്റ് ബാബുജാനും ചേർന്ന് ഏറ്റുവാങ്ങുന്നു. മന്ത്രിമാരായ ജി.ആർ.അനിൽ, കെ.എൻ.ബാലഗോപാൽ, ഡോ.ബിന്ദു, ആൻ്റണി രാജു തുടങ്ങിയവർ സമീപം | ഫോട്ടോ: ജി. ബിനുലാൽ / മാതൃഭൂമി

22/51

എൽ.ജെ.ഡി. തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എം.പി. വീരേന്ദ്രകുമാർ ജന്മദിനാഘോഷവും, വർഗ്ഗീയ വിരുദ്ധ സെമിനാറും കാലടി സംസ്‌കൃത സർവ്വകലാശാല മുൻ പി.വി.സി. കെ. എസ്. രവികുമാർ ഉദ്‌ഘാടനം ചെയ്യുന്നു. എസ്. ചന്ദ്രകുമാർ, തോമസ് ജെയിംസ്, എൻ.എം. നായർ, വെച്ചൂച്ചിറ മധു, ചാരുപാറ രവി തുടങ്ങിയവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

23/51

ഡല്‍ഹിയില്‍ ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപന ചടങ്ങില്‍ നിന്ന് | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

24/51

പ്രതീകാത്മകചിത്രം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

25/51

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ ന്യൂഡൽഹിയിലെ സെന്റ് തോമസ് ഗേൾസ് സീനിയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാർത്ഥികൾ ആഘോഷത്തിൽ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

26/51

പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണ്ണ സി.പി.ഐ ദേശീയ കൗൺസിൽ അംഗം കെ.ഇ. ഇസ്മായിൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

27/51

പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മുൻ മന്ത്രിയുമായ എം.പി. വീരേന്ദ്രകുമാറിന്റെ 86-ാം ജന്മവാർഷികത്തോടനുബന്ധിച്ച് എൽ.ജെ.ഡി പാലക്കാട്‌ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വർഗ്ഗീയ വിരുദ്ധ സെമിനാർ ജില്ലാ പ്രസിഡന്റ് എ. ഭാസ്കരൻ ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

28/51

തമിഴ്നാട് സർക്കാർ നടപ്പാക്കുന്ന ഒട്ടൻചത്രം ജലസേചന പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് ചുണ്ണാമ്പുത്തറയിലെ അന്തർ സംസ്ഥാന നദീജല ഓഫീസിനുമുന്നിൽ ബി.ഡി.ജെ.എസ്. നടത്തിയ ധർണ സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. അനുരാഗ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

29/51

ഡൽഹിയിൽ പാർലമെന്റ് സമരത്തിന് പോകുന്ന അംഗൻവാടി ജീവനക്കാർക്ക് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ യാത്രയയപ്പ് നൽകിയപ്പോൾ സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി കെ. അശോകൻ പ്രസംഗിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

30/51

വന്യജീവി സംരക്ഷണ നിയമത്തിൽ പരിഷ്കരണമാവശ്വപ്പെട്ട് ഡൽഹിയിൽ സമരം ചെയ്യാൻ പോകുന്ന കർഷകസംഘം സന്നദ്ധ പ്രവർത്തകർക്ക് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ജില്ലാ സെക്രട്ടറി എം.പ്രകാശന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

31/51

കണ്ണൂർ നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ ഏഴുദിവസമായി കുടിവെള്ള വിതരണം മുടങ്ങിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കണ്ണൂർ താണ ജലവിഭവ വകുപ്പ് ഓഫീസിലെ അസി. എക്സിക്യൂട്ടീവ് എൻജിനീയർ എൻ.വി. അജേഷിനെ ഉപരോധിച്ചപ്പോൾ | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

32/51

സംഗീതത്തിനും അപ്പുറം ..... എറണാകുളം ചങ്ങമ്പുഴ പാർക്കിൽ നടന്ന ഭിന്നശേഷിക്കാർക്കായുള്ള ദേശഭക്തി ഗാന മത്സരത്തിൽ അമ്മയുടെ കൈത്താങ്ങിൽ നിന്ന് പാടുന്ന സെറിബറൽ പാൾസി ബാധിച്ച പെരുമ്പാവൂർ സ്വദേശിനി റിദ മോൾ. പൂർണ്ണമായും അന്ധയായ റിയ ബി എ മ്യൂസിക് കോഴ്സിന് ചേരുവാനുള്ള തയ്യാറെടുപ്പിൽ ആണ് | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

33/51

തിരുവനന്തപുരം നേമം ടെർമിനൽ പദ്ധതി ഉപേക്ഷിക്കരുതെന്നാവശ്യപ്പെട്ട് ഫ്രാൻസ് - നേമം റെയിൽവേ വികസന ആക്ഷൻ കൗൺസിൽ റെയിൽവേ ഡിവിഷൻ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ്ണ വി എസ് ശിവകുമാർ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

34/51

സാമൂഹ്യനീതി വകുപ്പും സെന്റ് സെബാസ്ററ്യൻസ് യു പി സ്കൂളിന്റെയും ആഭിമുഖ്യത്തിൽ തൊടുപുഴ മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ നടത്തിയ ലഹരി വിമുക്ത സ്റ്റിക്കർ കാമ്പയിനിൽ വാഹനത്തിൽ ലഹരി വിമുക്ത സ്റ്റിക്കർ പതിപ്പിക്കുന്ന വിദ്യാർഥികൾ | ഫോട്ടോ: ശ്രീജിത്ത്‌ പി. രാജ്‌ / മാതൃഭൂമി

35/51

പോലീസിന്റെ സ്ഫോടകവസ്‌തു ഉപയോഗ പരിശീലനം കണ്ണൂർ പോലീസ്‌ മൈതാനത്ത് നടന്നപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

36/51

രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപതി മുർമു ആശംസകളറിയിക്കാൻ എത്തിയ നാഗാ ഗോത്ര കലാകാരന്മാർക്കൊപ്പം ന്യൂഡൽഹിയിലെ വസതിയിൽ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

37/51

രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപതി മുർമു ആശംസകളറിയിക്കാൻ എത്തിയ നാഗാ ഗോത്ര കലാകാരന്മാർക്കൊപ്പം ന്യൂഡൽഹിയിലെ വസതിയിൽ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

38/51

രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപതി മുർമുവിനെ വെള്ളിയാഴ്ച ന്യൂഡൽഹിയിലെ വസതിയിലെത്തി ആളുകൾ അഭിനന്ദിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

39/51

രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപതി മുർമുവിനെ വെള്ളിയാഴ്ച ന്യൂഡൽഹിയിലെ വസതിയിലെത്തി ആളുകൾ അഭിനന്ദിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

40/51

പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷൻ ആലപ്പുഴ കളക്ടറേറ്റിനു മുന്നിൽ നടത്തിയ ധർണ്ണ സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

41/51

വിഴിഞ്ഞം തുറമുഖ നിർമ്മാണം മൂലമുണ്ടായ തീരശോഷണം പരിഹരിക്കുക, വീടും സ്ഥലവും നഷ്ട്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ആഭിമുഖ്യത്തിൽ നടന്ന സെക്രട്ടേറിയറ്റ് ധർണയിൽ നിന്ന് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

42/51

പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷൻ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് സി.പി.ഐ. കേന്ദ്ര കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

43/51

ദേശീയ വിദ്യാഭ്യാസ നയം 2020 സംസ്ഥാനത്ത് നടപ്പാക്കരുത് എന്നാവശ്യപ്പെട്ട് അഖിലേന്ത്യാ സേവ് എഡ്യുക്കേഷൻ കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ച് എം.പി. മത്തായി ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

44/51

വൈകിഎത്തിയ സന്തോഷം ... ഏറെ കാത്തിരിപ്പിന് ശേഷം സി ബി എസ് സി പ്ലസ് ടു റിസൾട്ട് പ്രഖ്യാപിച്ചപ്പോൾ ആഹ്ളാദിക്കുന്ന കുട്ടികൾ. എറണാകുളം ഗ്രീറ്റ്സ് പബ്ലിക് സ്കൂളിൽ നിന്നൊരു ദൃശ്യം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

45/51

സ്ത്രീധനത്തിന്റെയും ജാതിയുടെയും പേരിൽ പീഡിപ്പിച്ചതിനെ തുടർന്ന് മകൾ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയിലെ മത്തായി മാഞ്ഞൂരാൻ റോഡിൽ പാലപ്പറമ്പിൽ വീട്ടിൽ ഷീബ സജീവൻ സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്ഥലം സന്ദർശിക്കുന്നു. ചെയർമാൻ ബി.എസ് മാവോജി, കമ്മീഷൻ അംഗം അഡ്വ. സൗമ്യ സോമൻ എന്നിവരാണ് സ്ഥലം സന്ദർശിച്ച് തെളിവെടുപ്പ് നടത്തുന്നത് | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

46/51

കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ കണ്ണൂരില്‍ നടത്തിയ ധര്‍ണ്ണ എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.ടി. ജോസ് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - സി. സുനില്‍കുമാര്‍\മാതൃഭൂമി

47/51

കണ്ണൂര്‍ സര്‍വകലാശാല താവക്കര ചെറുശ്ശേരി ഓഡിറ്റോറിയത്തില്‍ നടന്ന പ്രഭാഷണ പരമ്പരയില്‍ ശാസ്ത്രജ്ഞന്‍ ഡോ. തമ്പാന്‍ മേലോത്ത് ക്ലാസെടുക്കുന്നു. ഫോട്ടോ - റിദിന്‍ ദാമു\മാതൃഭൂമി

48/51

കെ.ജി.ഓ.എഫ് കണ്ണൂര്‍ കളക്ടറേറ്റ് മാര്‍ച്ച് നടത്തിയപ്പോള്‍. ഫോട്ടോ - സി. സുനില്‍കുമാര്‍\മാതൃഭൂമി

49/51

കഴിഞ്ഞദിവസങ്ങളിൽ പെയ്ത കനത്തമഴയെത്തുടർന്ന് ബാണാസുര ഡാമിൽ വെള്ളം നിറഞ്ഞപ്പോൾ | ഫോട്ടോ: എം.വി. സിനോജ്

50/51

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വിജയിച്ച എന്‍.ഡി.എ. സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവിനെ അവരുടെ വസതിയില്‍ അഭിനന്ദിക്കാനെത്തിയ പ്രധാനമന്ത്രിയും ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയും.

51/51

ബെംഗളൂരുവിലെ ജവാഹര്‍ലാല്‍ നെഹ്രു പ്ലാനറ്റേറിയത്തില്‍ ഹ്യൂമന്‍ സ്‌പേസ് ഫ്‌ളൈറ്റ് എക്‌സ്‌പോ ഉദ്ഘാടനംചെയ്തശേഷം ഇന്ത്യയുടെ മനുഷ്യ ബഹിരാകാശദൗത്യമായ ഗഗന്‍യാന്‍ ഓര്‍ബിറ്റല്‍ മൊഡ്യൂളിന്റെ മാതൃക പരിശോധിക്കുന്ന ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ. എസ്. സോമനാഥ്. മുന്‍ ചെയര്‍മാന്‍ എ.എസ്. കിരണ്‍കുമാര്‍ സമീപം.

Content Highlights: news in pics

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ISL

40

സെപ്റ്റംബര്‍ 21 ചിത്രങ്ങളിലൂടെ

Sep 21, 2023


Helicopter

32

സെപ്റ്റംബര്‍ 20 ചിത്രങ്ങളിലൂടെ

Sep 20, 2023


malappuram

30

സെപ്റ്റംബര്‍ 19 ചിത്രങ്ങളിലൂടെ

Sep 19, 2023


Most Commented