
തിരൂരിൽ കുഞ്ഞൻ അയല വിൽപ്പനയ്ക്ക് വെച്ചപ്പോൾ. കടലില്‍നിന്ന് ചെറിയ മീനുകളെ പിടിക്കുന്നവര്‍ക്കെതിരേ ഫിഷറീസ് വകുപ്പ് നടപടി ശക്തമാക്കിയിട്ടും അവയുടെ വില്‍പ്പന തുടരുകയാണ്. | ഫോട്ടോ: പ്രദീപ് പയ്യോളി
തിരൂരിൽ കുഞ്ഞൻ അയല വിൽപ്പനയ്ക്ക് വെച്ചപ്പോൾ. കടലില്‍നിന്ന് ചെറിയ മീനുകളെ പിടിക്കുന്നവര്‍ക്കെതിരേ ഫിഷറീസ് വകുപ്പ് നടപടി ശക്തമാക്കിയിട്ടും അവയുടെ വില്‍പ്പന തുടരുകയാണ്. | ഫോട്ടോ: പ്രദീപ് പയ്യോളി
വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനെതിരെ കലൂർ സ്റ്റേഡിയത്തിൽ ഇടതുമുന്നണി പ്രതിഷേധ സംഗമത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം എൻ.സി.പി. സംസ്ഥന പ്രസിഡന്റ് പി.സി.ചാക്കോ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി
പ്രവാചക നിന്ദക്കെതിരെ ജമാഅത്തെ ഇസ്ലാമി എറണാകുളത്ത് സംഘടിപ്പിച്ച ''പ്രതിഷേധ ചത്വരം'' കേരള അമീർ എം.ഐ.അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി
കോയമ്പത്തൂരിൽ നടന്ന ഏഷ്യൻ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി സ്വർണ്ണം നേടിയ സക്കീർ ഹുസൈൻ, സ്വർണ്ണവും സ്ട്രോംഗ് വുമൺ ഓഫ് ഏഷ്യ പട്ടവും നേടിയ വി.കെ.അഞ്ജന കൃഷ്ണ (സബ് ജൂനിയർ ), വെങ്കല മെഡൽ നേടിയ പ്രഗതി പി.നായർ, നാലാം സ്ഥാനം നേടിയ ആയിഷാ ബീഗം, വെള്ളി മെഡൽ നേടിയ മാത്യു ടി.ജെ എന്നിവരെ കോഴിക്കോട് ജില്ലാ പവർ ലിഫ്റ്റിംഗ് അസോസിയേഷൻ ആദരിച്ച ചടങ്ങിൽ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് ഒ. രാജഗോപാൽ പൊന്നാടയണിയിക്കുന്നു. പ്രേമരാജൻ, പ്രഭാകരൻ എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
കോഴിക്കോട് കോർപ്പറേഷൻ ഓഫീസ് അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ നല്കിയ തട്ടിപ്പിന് സമഗ്രാന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കൗൺസിലർമാർ കോർപ്പറേഷനു മുമ്പിൽ നടത്തിയ ധർണ്ണ യു.ഡി.എഫ്.ജില്ലാ കൺവീനർ എം.എ. റസാഖ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ ജനാധിപത്യ യുവജന മുന്നണി കോഴിക്കോട് ആദായ നികുതി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന ജോയന്റ് സെക്രട്ടറി എം.ഷാജർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഭാരതീയ വിചാരകേന്ദ്രം എറണാകുളത്ത് സംഘടിപ്പിച്ച സ്വാശ്രയ ഭാരതം സംവാദ പരമ്പരയിൽ റിട്ട.ഡി ജി പി ഡോ.ജേക്കബ് തോമസ് മുഖ്യപ്രഭാഷണം നടത്തുന്നു. കലാധരൻ, ആർ സഞ്ജയൻ, ഡോ.സി എം ജോയ് എന്നിവർ വേദിയിൽ | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി
മൂലമ്പള്ളിയിൽ നിന്നും കുടിയിറക്കപ്പെട്ടവരുമായുള്ള കൂടികാഴ്ചക്കായി എത്തിയ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ജോസഫ് കളത്തിപ്പറമ്പിൽ ഹൈബി ഈഡൻ എം പി യുമായി സംസാരിക്കുന്നു | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ സംഘടിപ്പിച്ച പൂവച്ചൽ ഖാദർ അനുസ്മരണം മന്ത്രി സജിചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു. ഐ ബി സതീഷ് എം എൽ എ, ജി .സ്റ്റീഫൻ എം എൽ എ, ശ്രീകുമാരൻ തമ്പി, കെ എസ് ശബരിനാഥൻ, പ്രഭാവർമ്മ, സി ശിവൻകുട്ടി തുടങ്ങിയവർ സമീപം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
കണ്ണൂർ നൈമിശാരണ്യം കലാസ്വാദന വേദിയിൽ കലാമണ്ഡലം ജിഷ്ണു പ്രതാപ് അവതരിപ്പിച്ച പ്രബന്ധ കൂത്ത് | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
ചികിൽസ ലഭിച്ചില്ലെന്നാരോപിച്ച് കൊല്ലം നീണ്ടകര ആശുപത്രിയിൽ ആയുധങ്ങളുമായി കയറി ആരോഗ്യ പ്രവർത്തകരെ ആക്രമിച്ച പ്രതികളെ പൊലീസ് സംഭവസ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചപ്പോൾ | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
കൊല്ലം കുരീപ്പുഴ ചണ്ടിഡിപ്പോയിലെ മാലിന്യമലയിൽ നിന്നും വേർതിരിച്ചെടുത്ത ചെരിപ്പുകൾ ലോഡിംഗിനായി തയ്യാറാക്കുന്ന തൊഴിലാളികൾ | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
നിയമസഭാ പരിസ്ഥിതി കമ്മിറ്റി ചെയർമാൻ ഇ. കെ. വിജയൻ എം.എൽ.എ, എം.എൽ.എ മാരായ കെ.ഡി പ്രസേനൻ, യു.പ്രതിഭ എന്നിവരുടെ നേതൃത്വത്തിൽ കൊല്ലം അഷ്ടമുടിക്കായലിലൂടെ ബോട്ടിൽ സന്ദർശനം നടത്തുന്നു. ജില്ലാ കലക്ടർ അഫ്സാന പർവീൺ സമീപം | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
കുരീപ്പുഴ ചണ്ടി ഡിപ്പോയിലെ മാലിന്യം പരിസ്ഥിതിക്ക് പ്രശ്നമുണ്ടാക്കാതെ വേർതിരിച്ച് നീക്കംചെയ്യുന്ന സമ്പൂർണ ബയോമൈനിങ് രീതിയെക്കുറിച്ച് പഠിക്കാൻ ലോകബാങ്കിന്റെ സംഘമെത്തിയപ്പോൾ. മേയർ പ്രസന്ന ഏണസ്റ്റ്, ഡെപ്യൂട്ടി മേയർ കൊല്ലം മധു എന്നിവർ സമീപം | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
കൊല്ലത്ത് നടന്ന എൽ ഡി എഫ് ബഹുജനറാലി ഉദ്ഘാടനം ചെയ്ത് സി പി ഐ കേന്ദ്ര കൺട്രോൾ കമ്മീഷൻ അംഗം പന്ന്യൻ രവീന്ദ്രൻ ഇരിപ്പിടത്തിലേയ്ക്ക് മടങ്ങവേ വേദിയിലെത്തിയ മന്ത്രി കെ എൻ ബാലഗോപാലിനോട് കുശലം പറയുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി
ആരോഗ്യമന്ത്രി വീണാ ജോർജ്ജിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച ക്രൈം നന്ദകുമാറിനെതിരെ മഹിളാ അസോസിയേഷൻ പാലക്കാട് ജില്ലാ കമ്മിറ്റി സ്റ്റേഡിയം സ്റ്റാന്റിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
മതവിദ്വേഷത്തിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്നേഹ സദസ്സ് സാഹിത്യകാരി എം.ബി.മിനി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
കൊല്ലത്തു നടന്ന എൽ ഡി എഫ് ബഹുജന റാലി പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി
തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിൽ നിന്നും പുറത്തേയ്ക്ക് വരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹോദരൻ പ്രഹ്ലാദ് മോദി. കൊല്ലത്ത് നടക്കുന്ന സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനാണ് അദ്ദേഹം കേരളത്തിലെത്തിയത് | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിൽ നിന്നും പുറത്തേയ്ക്ക് വരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹോദരൻ പ്രഹ്ലാദ് മോദി. കൊല്ലത്ത് നടക്കുന്ന സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനാണ് അദ്ദേഹം കേരളത്തിലെത്തിയത് | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി ആലപ്പുഴയിൽ സംഘടിപ്പിച്ച സ്നേഹസദസ്സ് സംസ്ഥാന സെക്രട്ടറി സി.എസ്.സുജാത ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി
മാതൃഭൂമിയും ആലപ്പുഴ എസ്.ഡി.വി സ്കൂളും ചേർന്ന് നടത്തിയ വായനവാരം മാതൃഭൂമിക്കൊപ്പം പരിപാടിയിൽ സാഹിത്യകാരൻ സുസ്മേഷ് ചന്ത്രോത്ത് കുട്ടികളുമായി സംവദിക്കുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി
മുഖ്യമന്ത്രി രാജിവെക്കുക എന്നാവശ്യപ്പെട്ട് ആം ആദ്മി പ്രവർത്തകർ മലപ്പുറത്ത് നടത്തിയ പ്രതിഷേധം | ഫോട്ടോ: കെ.ബി. സതീഷ്കുമാർ / മാതൃഭൂമി
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ മലപ്പുറത്ത് നടത്തിയ 'നമ്മൾ ഒന്നാണ് സ്നേഹ സദസ്സ്' ഹുസൈൻ രണ്ടത്താണി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.ബി. സതീഷ്കുമാർ / മാതൃഭൂമി
യാത്രക്കാരുടെ പ്രതിഷേധത്തെത്തുടർന്ന് സ്വകാര്യ ബസിനു പകരം കെ.എസ്.ആർ.ടി.സിയിൽത്തന്നെ മൂന്നാറിലേക്ക് യാത്രപോകുന്നവർ. മലപ്പുറത്ത് നിന്നുള്ള ദൃശ്യം | ഫോട്ടോ: കെ.ബി. സതീഷ്കുമാർ / മാതൃഭൂമി
കെ.എസ്.ആർ.ടി.സിയിൽ മൂന്നാറിലേക്കുള്ള ഉല്ലാസയാത്രയക്ക് ബുക്ക് ചെയ്തവർക്ക് സ്വകാര്യ ബസ് ഏർപ്പെടുത്തിയതിനാൽ പോകാൻ തയ്യാറാകാതെ നിൽക്കുന്ന യാത്രക്കാർ. മലപ്പുറത്ത് നിന്നുള്ള ദൃശ്യം | ഫോട്ടോ: കെ.ബി. സതീഷ്കുമാർ / മാതൃഭൂമി
നയതന്ത്ര സ്വർണക്കടത്തു കേസിൽ എറണാകുളത്തെ ഇ.ഡി. ഓഫീസിൽ മൊഴി നൽകിയ ശേഷം പുറത്തേക്കു വരുന്ന സ്വപ്നാ സുരേഷ് | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ / മാതൃഭൂമി
ദേശീയ യോഗ ഒളിമ്പ്യാഡിൽ സ്വർണ്ണ മെഡൽ നേടിയ പ്രതിഭകളെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയുടെ നേതൃത്വത്തിലുള്ള സംഘം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകിയപ്പോൾ | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
അമ്പഴങ്ങ വേണോ അമ്പഴങ്ങ.... ഇത് അമ്പഴങ്ങ വിളയും സീസൺ. തിരൂർ മാർക്കറ്റിൽ അമ്പഴങ്ങ വിൽപ്പനയ്ക്ക് വെച്ചപ്പോൾ | ഫോട്ടോ: പ്രദീപ് പയ്യോളി
രാഹുൽ ഗാന്ധിയെ കള്ളക്കേസിൽ കുടുക്കാനുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടിയിൽ പ്രതിഷേധിച്ച് പത്തനംതിട്ട ഈസ്റ്റ് മണ്ഡലം കമ്മറ്റി നടത്തിയ പോസ്റ്റ് ഓഫീസ് ധർണ്ണ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
മുഖ്യമന്ത്രിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സി.ഐ.ടി.യു പത്തനംതിട്ട മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
ന്യൂഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് അഗ്നിപഥ് പദ്ധതിക്കെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര, അധീർ രഞ്ജൻ ചൗധരി, കെ സി വേണുഗോപാൽ, പി ചിദംബരം തുടങ്ങിയവർ സത്യാഗ്രഹം നടത്തുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
അഗ്നിപഥ് പദ്ധതിയിലും കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ പ്രതികാര നടപടിയിലും പ്രതിഷേധിച്ച് കെ.എസ്.യു സംഘടിപ്പിച്ച പാലക്കാട് ഹെഡ് പോസ്റ്റോഫീസ് മാർച്ചിനിടെ പോലീസ് പ്രവർത്തകരെ തടയാൻ ശ്രമിക്കുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
സി.ഡബ്ള്യു.ആർ.ഡി.എമ്മിൽ നടന്ന ജലപരിസ്ഥിതി പരിപാലനത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനം കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ.എം.കെ.ജയരാജ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി.പി. ബിനോജ് / മാതൃഭൂമി
കേന്ദ്ര സർക്കാർ സമഗ്ര മോട്ടോർ തൊഴിലാളി ക്ഷേമ പദ്ധതി ഉടൻ നടപ്പിലാക്കുക, ഇൻഷുറൻസ് പ്രീമിയം വർദ്ധനവ് പിൻവലിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് പ്രൈവറ്റ് മോട്ടോർ തൊഴിലാളി ഫെഡറേഷൻ (എ ഐ ടി യു സി) തിരുവനന്തപുരം ജില്ലാ കമ്മറ്റി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
മിസലെനിയസ് കോ - ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാമോർച്ച നടത്തിയ പാലക്കാട് കളക്ട്രേറ്റ് മാർച്ച് | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാമോർച്ച നടത്തിയ പാലക്കാട് കളക്ട്രേറ്റ് മാർച്ച് ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാമോർച്ച നടത്തിയ പാലക്കാട് കളക്ട്രേറ്റ് മാർച്ചിൽ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ഉപദേവതയായ വിശ്വക് സേന വിഗ്രഹത്തിന്റെ പുനരുദ്ധാരണത്തിനായി ശിവഗംഗയിൽ നിന്നെത്തിച്ച കടുശർക്കര യോഗ ദ്രവ്യങ്ങൾ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ എത്തിച്ചപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
നിരോധിത പ്ലാസ്റ്റിക്ക് ഉൽപന്നങ്ങൾ വിൽപന നടത്തുന്ന തിരുവനന്തപുരം ചാലയിലെ മൊത്ത വ്യാപാര സ്ഥാപനങ്ങളിൽ നഗരസഭ ആരോഗ്യവിഭാഗവും മലിനീകരണ നിയന്ത്രണ ബോർഡും സംയുക്തമായി പരിശോധന നടത്തിയപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
മാനേജ്മെന്റ് ബോർഡിൽ അൻപത് ശതമാനം ദളിത് സംവരണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ദളിത് ക്രിസ്ത്യൻ കൗൺസിൽ ഫോർ സോഷ്യൽ ജസ്റ്റിസിന്റെ നേതൃത്വത്തിൽ സ്കൂളിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടധർണ്ണ വി.ശശി എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
"ഓണത്തിന് ഒരുമുറം പച്ചക്കറി"പദ്ധതിയുടെ ഭാഗമായി സെക്രട്ടേറിയറ്റ് വളപ്പിൽ നടത്തിവരുന്ന പച്ചക്കറി കൃഷിയുടെ തുടക്കം കുറിച്ചുകൊണ്ട് മന്ത്രി പി. പ്രസാദ് തൈനട്ടുകൊണ്ട് ഉദ്ഘാടനം ചെയ്യുന്നു. മന്ത്രിമാരായ ആർ.ബിന്ദു, കെ.കൃഷ്ണൻകുട്ടി, പി.രാജീവ്, സജിചെറിയാൻ, റോഷി അഗസ്റ്റിൻ, എം.വി.ഗോവിന്ദൻ, കെ.എൻ.ബാലഗോപാൽ എന്നിവർ സമീപം | ഫോട്ടോ: ജി. ബിനുലാൽ / മാതൃഭൂമി
തെളിവ് നൽകുവാനായി എറണാകുളത്തെ ഇ.ഡി. ഓഫീസിലേക്ക് എത്തുന്ന സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ് | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ / മാതൃഭൂമി
അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൽ ഡി വൈ എഫ് പ്രവർത്തകർ കൊല്ലം ഹെഡ് പോസ്റ്റോഫീസിലേയ്ക്ക് നടത്തിയ മാർച്ച് പോലീസ് തടഞ്ഞപ്പോൾ | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി
അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊല്ലത്ത് എൽ ഡി വൈ എഫ് പ്രവർത്തകർ നടത്തിയ ഹെഡ് പോസ്റ്റോഫീസ് മാർച്ച് | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി
ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ ജില്ലാ സമ്മേളനം കണ്ണൂരിൽ സംസ്ഥാന പ്രസിഡന്റ് എ.എൻ.മോഹൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
ഓൾ ഇന്ത്യ എൽ ഐ സി ഏജന്റ്സ് ഫെഡറേഷൻ ജില്ലാ സമ്മേളനം കണ്ണൂരിൽ കോർപ്പറേഷൻ മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
സിൽവർ ലൈൻ വിരുദ്ധ സമരസമിതിയുടെ കണ്ണൂർ കലക്ട്രേറ്റ് മാർച്ച് ജോസഫ് സി.മാത്യു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂര്‍ ജില്ല കൗണ്‍സില്‍ യോഗം സംസ്ഥാന പ്രസിഡന്റ് പി.കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - റിദിന്‍ ദാമു\മാതൃഭൂമി
അഗ്നിപഥ് പദ്ധതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എല്‍.ഡി.വൈ.എഫ് കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച്. ഫോട്ടോ - റിദിന്‍ ദാമു\മാതൃഭൂമി
ഫെയര്‍ വേജ് പുതുക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ് തൊഴിലാളികള്‍ നടത്തിയ കണ്ണൂര്‍ കളക്ടറേറ്റ് മാര്‍ച്ച് മുന്‍ എം.എല്‍.എ. കെ.കെ.നാരായണന് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - സി. സുനില്‍കുമാര്‍\മാതൃഭൂമി
കണ്ണൂര്‍ ജില്ലാ സ്വര്‍ണ തൊഴിലാളി യൂണിയന്റെ ലേബര്‍ ഓഫീസ് മാര്‍ച്ചിന് സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി കെ. മനോഹരന് നേതൃത്വം നല്കുന്നു. ഫോട്ടോ - സി. സുനില്‍കുമാര്‍\മാതൃഭൂമി
കെ-റെയില്‍, സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി കണ്ണൂര്‍ കളക്ടറേറ്റിലേക്ക്് നടത്തിയ മാര്‍ച്ച്. ഫോട്ടോ - സി. സുനില്‍കുമാര്‍\മാതൃഭൂമി
ഖാദി ബോര്‍ഡിന്റെ സംസ്ഥാനതല സര്‍വേ കണ്ണൂര്‍ കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ എസ്. ചന്ദ്രശേഖറില്‍നിന്ന് വിവരങ്ങള്‍ സ്വീകരിച്ച് വൈസ് ചെയര്മാന് പി. ജയരാജന് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - സി. സുനില്‍കുമാര്‍\മാതൃഭൂമി
അന്താരാഷ്ട്ര യോഗ ദിനാചരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പത്തനംതിട്ട ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച യോഗ പരിശീലനത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പങ്കെടുക്കുന്നു. | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി
തിരൂർ ബോയ്സ് ഹൈസ്കൂളിൽ അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് എൻ.സി.സി കാഡറ്റുകളുടെ യോഗാ പ്രദർശനം | ഫോട്ടോ: പ്രദീപ് പയ്യോളി / മാതൃഭൂമി
അഗ്നിപഥിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കണ്ണൂർ റെയിൽവേ സ്റ്റേഷനിലേയ്ക്ക് നടത്തിയ 'യുവാഗ്നി' പ്രധിഷേധം | ഫോട്ടോ: റിഥിൻ ദാമു / മാതൃഭൂമി
ഇടതുമുന്നണിയുടെ രാഷ്ട്രീയ വിശദീകരണ യോഗത്തിനു തുടക്കം കുറിച്ച് പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച ബഹുജനസംഗമം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യുന്നു.കാനം രാജേന്ദ്രൻ,സ്റ്റീഫൻ ജോർജ്,ഡോ.വർഗീസ് ജോർജ്,കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ,മന്ത്രിമാരായ വി.ശിവൻകുട്ടി,ആന്റണി രാജു,കെ.ബി.ഗണേഷ്കുമാർ എം.എൽ.എ തുടങ്ങിയവർ സമീപം. | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..