ഓഗസ്റ്റ് 21 ചിത്രങ്ങളിലൂടെ


1/21

ശാന്തിഗിരി ആശ്രമത്തിലെ തൊണ്ണൂറ്റിയാറാമത് നവപൂജിതം ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന വിളംബര സമ്മേളനം കേന്ദ്ര സഹമന്ത്രി ഭഗവന്ത് ഖുബ ഉദ്ഘാടനം ചെയ്യുന്നു. ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ബി.ജെ.പി. സംസ്ഥാന സംഘടന സെക്രട്ടറി എം. ഗണേശൻ, ആശ്രമം പ്രസിഡൻറ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, വൈസ് പ്രസിഡൻറ് സ്വാമി നിർമ്മോഹാത്മ ജ്ഞാനതപസ്വി, മുൻ എം.പിമാരായ എ. സമ്പത്ത്, എൻ.പീതംബരക്കുറുപ്പ് തുടങ്ങിയവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

2/21

നവപൂജിതം ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം ശാന്തിഗിരിയിൽ നടന്ന വിളംബര ഘോഷയാത്രയിൽ നിന്ന് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

3/21

നഗരത്തിലെ തെരുവോര കച്ചവടക്കാർക്കായി തിരുവനന്തപുരം കോർപ്പറേഷൻ ആർ കെ വി റോഡിൽ തയ്യാറാക്കിയ വില്പന കേന്ദ്രത്തിന്റെ ഉദ്‌ഘാടനം മന്ത്രി എം വി ഗോവിന്ദൻ നിർവഹിച്ച ശേഷം കാണുന്നു. മേയർ ആര്യ രാജേന്ദ്രൻ സമീപം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

4/21

തിരുവനന്തപുരം പുത്തരികണ്ടത്ത് നടക്കുന്ന ബോംബെ സർക്കസ് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

5/21

തിരുവനന്തപുരം കിഴക്കേകോട്ട നടപ്പാലത്തിന്റെ രാത്രി ദൃശ്യം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

6/21

ചെമ്പൈ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ 126-ാം ജന്മദിനാഘോഷത്തിനും സംഗീത നൃത്തോൽസവത്തിന്റെയും ഭാഗമായി തിരുവനന്തപുരത്ത്‌ എം.ബാലമുരളി കൃഷ്ണ അവതരിപ്പിച്ച സംഗീത കച്ചേരി | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

7/21

ഗുരുവായൂർ ക്ഷേത്രത്തിൽ കല്ല്യാണത്തിരക്കുള്ള ദിവസമായിരുന്നു ഞായറാഴ്ച. 236 വിവാഹങ്ങൾ നടന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

8/21

കാലം ചെയ്ത മലങ്കര യാക്കോബായ സുറിയാനി സഭയുടെ ഡൽഹി, ബംഗളൂരു മുൻ ഭദ്രാസനാധിപൻ പത്രോസ് മാർ ഒസ്‌താത്തിയോസ്‌ മെത്രാപ്പോലീത്തയുടെ കബറടക്കം മുളന്തുരുത്തി വെട്ടിക്കൽ ഉദയഗിരി സെമിനാരിയിലെ സെന്റ് അപ്രേം ചാപ്പലിൽ നടന്നപ്പോൾ | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

9/21

ആലപ്പുഴ പുന്നമടയിൽ നെഹ്‌റു ട്രോഫി വള്ളംകളിക്കു മുന്നോടിയായി കാരിച്ചാൽ ചുണ്ടൻ ഞായറാഴ്ച പരിശീലനത്തുഴച്ചിൽ നടത്തിയപ്പോൾ | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

10/21

ആലപ്പുഴയിൽ നെഹ്‌റുട്രോഫി വള്ളംകളിയോടനുബന്ധിച്ച് സംഘടിപ്പിച്ച കയാക്കിങ് പ്രദർശന മത്സരത്തിൽ നിന്ന്‌ | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

11/21

ആകാശമാകെ .... മഴമാറി കൃഷിപ്പണികൾ സജീവമായതോടെ കൊല്ലം ഉമയനല്ലൂർ ഏലായിൽ ഇരതേടി പറന്നിറങ്ങാൻ ആകാശത്ത്‌ വട്ടമിട്ടുപറക്കുന്ന ദേശാടന പക്ഷികൾ. ഓഗസ്റ്റ്‌, സെപ്റ്റംബർ മാസങ്ങളിൽ പതിവായി ഇവർ ഇവിടെ എത്തും | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

12/21

പ്ലാസ്റ്റിക് നിരോധിതമേഖലയായ തേക്കടി ബോട്ട് ലാന്‍ഡിങ്ങില്‍ സഞ്ചാരികള്‍ ഉപേക്ഷിച്ച ശീതളപാനീയ കുപ്പിക്കുള്ളില്‍ിന്ന് പാനീയം കുടിക്കാന്‍ ശ്രമിക്കുന്ന കുരങ്ങ് | ഫോട്ടോ: ശ്രീജിത്ത് പി. രാജ് / മാതൃഭൂമി

13/21

കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ കണ്ണൂരിൽ നടന്ന ജില്ലാ ബാല പാർലമെന്റ്‌ ഉദ്‌ഘാടനം ചെയ്യാനെത്തിയ കടന്നപ്പള്ളി രാമചന്ദ്രൻ എം എൽ എ കുട്ടികൾക്കൊപ്പം| ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

14/21

കേരള പത്രപ്രവർത്തക യൂണിയന്റെ അൻപത്തിഎട്ടാമത് സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്‌ഘാടനം ചെയ്യുന്നു. മുൻ ഭാരവാഹികളായ ഇ.എസ്.സുഭാഷ്, കെ.പി.റെജി, സംസ്ഥാന പ്രസിഡന്റ് എം.വി. വിനീത, ജനറൽ സെക്രട്ടറി ആർ. കിരൺബാബു, എസ്. രാജശേഖരൻ നായർ തുടങ്ങിയവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

15/21

തിരൂരിൽ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും മന്ത്രി വി.അബ്ദുറഹിമാൻ തമ്മിൽ കണ്ടുമുട്ടി സൗഹൃദം പങ്കിടുന്നു | ഫോട്ടോ: പ്രദീപ്‌ പയ്യോളി

16/21

കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ ഞായറാഴ്ച നടന്ന ആനയൂട്ട് | ഫോട്ടോ: ഇ.വി രാഗേഷ്‌ / മാതൃഭൂമി

17/21

1. കോഴിക്കോട് മലാപ്പറമ്പിലെ വസതിയില്‍ നവതി ആഘോഷച്ചടങ്ങില്‍ ചരിത്രകാരന്‍ എം.ജി.എസ്. നാരായണന്‍ അടുത്തെത്തിയ കുട്ടിയുടെ തൊപ്പി എടുത്ത് തലയില്‍ വെച്ചപ്പോള്‍. 2. പിണങ്ങിയ കുട്ടിയെ തൊപ്പിയണിയിച്ച് അദ്ദേഹം അനുഗ്രഹിച്ചപ്പോള്‍ | ഫോട്ടോ: പി.പി. ബിനോജ്

18/21

തിരൂര്‍ തെക്കുംമുറി പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തില്‍ ഞായറാഴ്ച രാവിലെ നടന്ന ആനയൂട്ട്. ഫോട്ടോ - പ്രദീപ് പയ്യോളി

19/21

കണ്ണൂർ ചിന്മയ വിദ്യാലയത്തിൽ നടന്ന സഹോദയ സ്കൂൾ നീന്തൽ മത്സരത്തിൽ നിന്ന് | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

20/21

കേരള ബാഡ്മിന്റൺ അസോസിയേഷൻ സംഘടിപ്പിച്ച അഖില കേരള സീനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലെ വുമൺസ് ഡബിൾസിൽ ചാമ്പ്യന്മാരായ അർച്ചന വർഗ്ഗീസ്, ദിയ അരുൺ (എറണാകുളം) | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

21/21

ഒരുമെയ്... രാജീവ് ഗാന്ധിയുടെ 78-ാം ജന്മവാര്‍ഷികദിനത്തില്‍ സ്മാരകമായ വീരഭൂമിയില്‍ മക്കളായ പ്രിയങ്കാഗാന്ധിയും രാഹുല്‍ ഗാന്ധിയും.

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented