ജൂലായ് 21 ചിത്രങ്ങളിലൂടെ


1/43

നിയുക്ത രാഷ്ട്രപതി ദ്രൗപദി മുർമു, വസതിയിൽ കലാപരിപാടി അവതരിപ്പിച്ച കലാകാരൻമാർക്കൊപ്പം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

2/43

എറണാകുളം ടി ഡി എം ഹാളിൽ നടന്ന ഡോ. ടി കെ രാമചന്ദ്രൻ അനുസ്മരണ ചടങ്ങിൽ ബോളിവുഡ് നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്കർ സംസാരിക്കുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

3/43

നിയുക്ത രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ വസതിയിൽ ഗ്രാമീണ നൃത്തങ്ങൾ അരങ്ങേറിയപ്പോൾ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

4/43

നിയുക്ത രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ വസതിയിൽ ഗ്രാമീണ നൃത്തങ്ങൾ അരങ്ങേറിയപ്പോൾ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

5/43

ദ്രൗപദി മുർമു രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ ബി ജെ പി സംസഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിജയാഘോഷം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

6/43

രാഷ്ട്രപതിയായി ദ്രൗപതി മുർമു തിരഞ്ഞെടുക്കപ്പെട്ടതിൽ ബി.ജെ.പി. പാലക്കാട്‌ ജില്ലാ കമ്മിറ്റി പട്ടണത്തിൽ സംഘടിപ്പിച്ച ആഹ്ലാദ പ്രകടനം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

7/43

വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ കോട്ടയ്ക്കലിൽ നടന്ന കഥകളി സോദാഹരണ ശിൽപശാലയിൽ നിന്ന്‌ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

8/43

വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ കോട്ടയ്ക്കലിൽ നടന്ന കഥകളി സോദാഹരണ ശിൽപശാലയിൽ വാനരനെ അഭിനയിച്ചുകാണിക്കുന്ന പി.എസ്.വി. നാട്യസംഘത്തിലെ കലാകാരൻ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

9/43

ഡൽഹി പ്രദേശ് ബി ജെ പി പ്രവർത്തകർ ദ്രൗപദി മുർമുവിന്റെ വിജയം ആഘോഷിക്കുന്നു | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

10/43

ഡൽഹി പ്രദേശ് ബി ജെ പി പ്രവർത്തകർ ദ്രൗപദി മുർമുവിന്റെ വിജയം ആഘോഷിക്കുന്നു | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

11/43

ദ്രൗപതി മുർമുവിൻ്റെ രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ചുകൊണ്ട് കണ്ണൂരിൽ ബി.ജെ.പി. പ്രവർത്തകർ നടത്തിയ റാലി | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

12/43

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കും വിലക്കയറ്റത്തിനുമെതിരെ സി.എം.പി. അമ്പലപ്പുഴ ഏരിയ കമ്മിറ്റി നടത്തിയ സായാഹ്ന ധർണ സി.എം.പി.ജില്ലാ സെക്രട്ടറി എ.നിസാർ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

13/43

മാതൃഭൂമിയും രാജധാനി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസും ലാന്റ് ലിങ്ക്സ് ഡെവലപ്പേഴ്സ് ആൻഡ് ബിൽഡേഴ്സും സംയുക്തമായി സംഘടിപ്പിച്ച പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെയും 100ശതമാനം വിജയം നേടിയ വിദ്യാലയങ്ങളെയും ആദരിക്കുന്ന ചടങ്ങിൽ പങ്കെടുക്കാനെത്തിയവർ വിശിഷ്ടാതിഥികളോടൊപ്പം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

14/43

മാതൃഭൂമിയും രാജധാനി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസും ലാന്റ് ലിങ്ക്സ് ഡെവലപ്പേഴ്സ് ആൻഡ് ബിൽഡേഴ്സും സംയുക്തമായി സംഘടിപ്പിച്ച പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെയും 100 ശതമാനം വിജയം നേടിയ വിദ്യാലയങ്ങളെയും ആദരിക്കുന്ന ചടങ്ങ് കൊച്ചി ഇൻകംടാക്സ് ജോയിന്റ് കമ്മിഷണർ ജ്യോതിസ് മോഹൻ ഉദ്ഘാടനം ചെയ്യുന്നു. മാതൃഭൂമി പാലക്കാട് ന്യൂസ് എഡിറ്റർ പി.മനോജ്, രാജധാനി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബിജു രമേശ്, മാതൃഭൂമി പാലക്കാട് യൂണിറ്റ് മാനേജർ എസ്. അമൽരാജ്, ലാന്റ് ലിങ്ക്സ് ഡെവലപ്പേഴ്സ് മാനേജിങ് ഡയറക്ടർ കെ.എസ്. സേതുമാധവൻ, തിരുവനന്തപുരം രാജധാനി ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി പ്രിൻസിപ്പൽ എസ്. സുരേഷ് ബാബു, പാലക്കാട് രാജധാനി ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി പ്രിൻസിപ്പൽ ആർ. പ്രേംനാഥ്, ക്ലബ്ബ് എഫ്.എം. ആർ.ജെ. അച്ചു, മാതൃഭൂമി പാലക്കാട് സീനിയർ സർക്കുലേഷൻ ഓഫീസർ പി. വേണുഗോപാൽ എന്നിവർ സമീപം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

15/43

രാഷ്ട്രപതിയായി ദ്രൗപദി മുര്‍മുവിനെ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി അവരുടെ വസതിയില്‍ ഒരുക്കിയിരിക്കുന്ന തയ്യാറെടുപ്പുകള്‍ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന്‍ / മാതൃഭൂമി

16/43

ആസാദി കാ അമൃത് മഹോത്സവ് പരിപാടിയുടെ ഭാഗമായി കോഴിക്കോട് മീഞ്ചന്ത ഗവ. ആർട്സ് കോളജിൽ നടന്ന "മലബാറും സ്വാതന്ത്ര്യ സമരവും" സെമിനാറിൽ മാതൃഭൂമി മുൻ ഡെപ്യൂട്ടി എഡിറ്റർ എം.പി.സുരേന്ദ്രൻ സംസാരിക്കുന്നു. ഡോ. ശിഹാബുദ്ധീൻ പൂന്തല, ടി.ബാലകൃഷ്ണൻ, ബീന.പി. എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

17/43

തിരുവനന്തപുരം തമ്പാനൂരിൽ ട്രെയിൻ തടഞ്ഞ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

18/43

മന്ത്രി ആന്റണി രാജുവിന്റെ രാജി ആവശ്യപ്പെട്ട്‌ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ നിന്ന് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

19/43

പാർലമെന്റിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുന്നു | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

20/43

ഇ.ഡി. യെ ഉപയോഗിച്ച് സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്ന കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് തിരുവനന്തപുരം തമ്പാനൂരിൽ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ പ്രവർത്തകർ ട്രെയിൻ തടഞ്ഞപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

21/43

വീട്ടുകാരനും വിരുന്നുകാരനും ... കൃഷിയ്ക്കായി നിലമൊരുക്കിത്തുടങ്ങിയ കൊല്ലം ഉമയനല്ലൂർ ഏലയിൽ ഇരതേടുന്ന താറാവുകൾക്കൊപ്പം പറന്നിറങ്ങിയ കഷണ്ടികൊക്കുകൾ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

22/43

ഇ.ഡി. യെ ഉപയോഗിച്ച് സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്ന കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് തിരുവനന്തപുരം തമ്പാനൂരിൽ ട്രെയിൻ തടഞ്ഞ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിനെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

23/43

ഇ.ഡി. യെ ഉപയോഗിച്ച് സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്ന കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് തിരുവനന്തപുരം തമ്പാനൂരിൽ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ ട്രെയിൻ തടഞ്ഞ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

24/43

തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ ട്രെയിന്‍ തടയല്‍ സമരത്തില്‍ നിന്ന് | ഫോട്ടോ: പ്രവീണ്‍ദാസ് എം / മാതൃഭൂമി

25/43

മോദി സർക്കാർ ഇ.ഡി. യെ ഉപയോഗിച്ച് സോണിയ ഗാന്ധിയെയും കോൺഗ്രസ്സ് നേതാക്കളെയും വേട്ടയാടുന്നു എന്നാരോപിച്ച് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ രാജ്ഭവൻ ഉപരോധത്തിനെത്തിയ രമേശ് ചെന്നിത്തല, ഉമ്മൻ‌ചാണ്ടി, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ എന്നിവർ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

26/43

മോദി സർക്കാർ ഇ.ഡി. യെ ഉപയോഗിച്ച് സോണിയ ഗാന്ധിയെയും കോൺഗ്രസ്സ് നേതാക്കളെയും വേട്ടയാടുന്നു എന്നാരോപിച്ച് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ രാജ്ഭവൻ ഉപരോധം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

27/43

മോദി സർക്കാർ ഇ.ഡി. യെ ഉപയോഗിച്ച് സോണിയ ഗാന്ധിയെയും കോൺഗ്രസ്സ് നേതാക്കളെയും വേട്ടയാടുന്നു എന്നാരോപിച്ച് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ രാജ്ഭവൻ ഉപരോധം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

28/43

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇ.ഡി. ചോദ്യം ചെയ്യുന്നതിനെതിരേ ഡൽഹി എ.ഐ.സി.സി. ഓഫീസിനുമുന്നിൽ പ്രതിഷേധിച്ച കോൺഗ്രസ് എം.പിമാരെ അറസ്റ്റുചെയ്തപ്പോൾ പോലീസിനോട് കയർക്കുന്ന കെ.സി. വേണുഗോപാൽ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

29/43

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇ.ഡി. ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച് ഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്ത് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്ന എം.പിമാരായ മുകുൾ വാസ്‌നിക്, വി.കെ. ശ്രീകണ്ഠൻ, കെ.സി. വേണുഗോപാൽ, അഭിഷേക് മനു സാങ്‌വി, അധീർ രഞ്ജൻ ചൗധരി, കൊടിക്കുന്നിൽ സുരേഷ്, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, രാജ്‌മോഹൻ ഉണ്ണിത്താൻ, പി.ചിദംബരം, എം.കെ. രാഘവൻ, ആന്റോ ആന്റണി, കെ. മുരളീധരൻ തുടങ്ങിയവർ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

30/43

ഇ.ഡി.യുടെ ചോദ്യം ചെയ്യലിനായി ഡൽഹിയിലെ വസതിയിൽനിന്ന് കാറിൽ പുറപ്പെടുന്ന കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

31/43

തൃശൂർ വെളിയന്നൂർ കുളശ്ശേരി നരസിംഹമൂർത്തി ഹനുമാൻ ക്ഷേത്രത്തിൽ വ്യാഴാഴ്ച നടന്ന ഗജപൂജ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

32/43

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോൺഗ്രസ് (ജേക്കബ്) സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണ്ണ അനൂപ് ജേക്കബ് എം എൽ എ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

33/43

തിരുവനന്തപുരം ഭാരത് ഭവനിൽ പൊതുദർശനത്തിന് വെച്ച നടൻ രാജ് മോഹന്റെ മൃതദേഹത്തിന് അന്തിമോപചാരം അർപ്പിക്കുന്ന മന്ത്രി വി.എൻ. വാസവൻ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

34/43

കോർപ്പറേഷൻ ഓഫീസിന്‌ മുന്നിൽ ബി.ജെ.പി കൗൺസിലർമാർ നടത്തുന്ന സപ്തദിന സത്യാഗ്രഹം കോഴിക്കോട് മേഖല പ്രസിഡണ്ട് ടി.പി. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

35/43

സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യംചെയ്യുന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് പ്രതിഷേധിക്കുന്ന പ്രവര്‍ത്തകര്‍. ഫോട്ടോ - പി.ജി ഉണ്ണികൃഷ്ണന്‍\മാതൃഭൂമി

36/43

സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യംചെയ്യുന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് പ്രതിഷേധിക്കുന്ന പ്രവര്‍ത്തകര്‍. ഫോട്ടോ - പി.ജി ഉണ്ണികൃഷ്ണന്‍\മാതൃഭൂമി

37/43

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇ.ഡി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച്. ഫോട്ടോ - സാബു സ്‌കറിയ\മാതൃഭൂമി

38/43

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇ.ഡി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച്. ഫോട്ടോ - സാബു സ്‌കറിയ\മാതൃഭൂമി

39/43

ഉച്ചഭക്ഷണത്തുക അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് കെ.പി.എസ്.ടി.എ യുടെ നേതൃത്വത്തിൽ കണ്ണൂർ സി.ഡി.ഇ ഓഫീസിനുമുന്നിൽ പ്രഥമാധ്യാപകർ ധർണ്ണ നടത്തുന്നു | ഫോട്ടോ:സി. സുനിൽകുമാർ / മാതൃഭൂമി

40/43

മലപ്പുറം 11-ാം വാര്‍ഡില്‍ നടന്ന തിരഞ്ഞെടുപ്പ്. ഫോട്ടോ - കെ.ബി സതീഷ് കുമാര്‍\മാതൃഭൂമി

41/43

• ഒളിമ്പ്യൻ പി.ടി. ഉഷ രാജ്യസഭാ എം.പി.യായി സത്യപ്രതിജ്ഞ ചെയ്തശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചപ്പോൾ. ഉഷയുടെ മകൻ വിഘ്നേഷ് ഉജ്ജ്വൽ, ഭർത്താവ് ശ്രീനിവാസൻ എന്നിവർ സമീപം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ

42/43

കോഴിക്കോട് കക്കടം ഏദന്‍വാലി പ്ലാന്റേഷനില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലകപ്പെട്ട പെണ്‍കടുവ | ഫോട്ടോ: ഷമീര്‍ മച്ചിങ്ങല്‍

43/43

ഭാഗ്യം ചിലപ്പോഴൊക്കെ ഒരുനൂലകലെയെങ്കിലുമുണ്ടാകും. വീണുകിടക്കുന്ന ബൈക്കിലെ യാത്രക്കാരന് ജീവന്‍ തിരിച്ചുകിട്ടിയത് അതിന്റെ പിന്‍ബലത്തിലാണ്. ദേശീയപാത താഴേചേളാരിയില്‍ കണ്ടെയ്‌നര്‍ ലോറിക്കടിയില്‍പ്പെട്ടതാണ് ബൈക്ക്. പരപ്പനങ്ങാടി റോഡും ദേശീയപാതയും കൂടിച്ചേരുന്ന ഭാഗത്ത് ബുധനാഴ്ച ഉച്ചയോടെയായിരുന്നു ഈ അപകടം. ലോറി ഇടിച്ചതോടെ ബൈക്കില്‍നിന്ന് ചാടാനായതിനാല്‍ യാത്രക്കാരന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബൈക്ക് പാടെ തകര്‍ന്നു.

Content Highlights: news in pics

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented