
മാതൃഭൂമി ബുക്‌സ് കോഴിക്കോട് സംഘടിപ്പിച്ച കുട്ടികളുടെ പുസ്തകോത്സവത്തിൽ സായി ശ്വേത ടീച്ചറോടെപ്പം കുട്ടികൾ | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി
മാതൃഭൂമി ബുക്‌സ് കോഴിക്കോട് സംഘടിപ്പിച്ച കുട്ടികളുടെ പുസ്തകോത്സവത്തിൽ സായി ശ്വേത ടീച്ചറോടെപ്പം കുട്ടികൾ | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി
കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ ഭാഗമായി ശനിയാഴ്ച രാത്രി തിരുവഞ്ചിറയിൽ തൊഴാനെത്തിയവർ | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
കോഴിക്കോട് ബിലാത്തികുളം സെന്റ് ജോർജ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ ഓർത്തഡോക്‌സ് സഭ അദ്ധ്യക്ഷൻ ബസോലിയോസ് മാർത്തോമ മാത്യൂസ് ത്രിതീയൻ കാതോലിക്ക ബാവയ്ക്ക് നൽകിയ സ്വീകരണം. മെത്രോപ്പോലീത്ത ഡോ.സഖറിയാസ് മാർ അപ്രേം സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് / മാതൃഭൂമി
കോഴിക്കോട് ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിൽ ശനിയാഴ്ച രാത്രി നടന്ന ഇളനീർവെപ്പ് ചടങ്ങിൽ നിന്ന് | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് / മാതൃഭൂമി
കോഴിക്കോട് മാതൃഭൂമി ബുക്സിൽ നടക്കുന്ന കുട്ടികളുടെ പുസ്തകോത്‌സവത്തോടനുബന്ധിച്ച് കെ.പി.കേശവമേനോൻ ഹാളിൽ നടന്ന പരിപാടിയിൽ സായി ശ്വേത ടീച്ചർ കുട്ടികൾക്കൊപ്പം ആടി പാടിയപ്പോൾ | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
കോഴിക്കോട് തളി പത്മശ്രീ ഹാളിൽ ആരംഭിച്ച ത്യാഗരാജ സംഗീതോത്സവത്തിൽ ചെന്നൈയിൽ നിന്നുള്ള എ.എസ്. മുരളി അവതരിപ്പിച്ച കച്ചേരി | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
മോഹൻലാലിന്റെ പിറന്നാളിനോടനുബന്ധിച്ച് മോഹൻലാൽ ഫാൻസ് അസോസിയേഷൻ ജില്ലാ കമ്മറ്റിയും കാലിക്കറ്റ് സ്ട്രിംഗ്സ് മ്യൂസിക് ബാന്റും ചേർന്ന് സംഘടിപ്പിച്ച സംഗീതസായാഹ്നത്തിൽ ശ്രീകാന്ത് കൃഷ്ണമൂർത്തി, ലിജേഷ് ഫറോക്ക്, ബിന്ദു എന്നിവർ പാടുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
കെ.എഫ്.സി. ഓഫീസേഴ്‌സ് അസോസിയേഷന്റെയും കെ.എഫ്.സി.എംപ്ലോയിസ് അസോസിയേഷന്റെയും സംയുക്ത സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
തൃശൂരിൽ അമ്മോയ് സംഘടിപ്പിച്ച പരിപാടിയിൽ നാടക രചയിതാവ് സി.എൽ. ജോസിന് മന്ത്രി ആർ. ബിന്ദു ഉപഹാരം നൽകുന്നു | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
തെളിവുകിട്ടുമോ?... മൈസൂരുവിലെ നാട്ടുവൈദ്യൻ ഷാബാ ഷെരീഫിന്റെ മൃതദേഹാവശിഷ്ടങ്ങൾക്കായി നാവികസേന തിരച്ചിൽ നടത്തുന്ന ചാലിയാറിന്റെ കരയിൽ ആകാംക്ഷയോടെ നോക്കി നിൽക്കുന്ന ജനങ്ങൾ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
തെളിവുതേടി... മൈസൂരുവിലെ നാട്ടുവൈദ്യൻ ഷാബാ ഷെരീഫിന്റെ മൃതദേഹാവശിഷ്ടങ്ങൾക്കായി എടവണ്ണ സീതി ഹാജി പാലത്തിനടിയിൽ ചാലിയാറിൽ തിരച്ചിൽ നടത്തുന്ന നാവിക സേനാംഗങ്ങളും അഗ്നിരക്ഷാസേനയും സന്നദ്ധസേവകരും | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
തെളിവുതേടി... മൈസൂരുവിലെ നാട്ടുവൈദ്യൻ ഷാബാ ഷെരീഫിന്റെ മൃതദേഹാവശിഷ്ടങ്ങൾക്കായി എടവണ്ണ സീതി ഹാജി പാലത്തിനടിയിൽ ചാലിയാറിൽ തിരച്ചിൽ നടത്തുന്ന നാവിക സേനാംഗങ്ങളും അഗ്നിരക്ഷാസേനയും സന്നദ്ധസേവകരും | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
പത്തനംതിട്ട സ്റ്റേഡിയം ജങ്ഷനിലെ വെള്ളക്കെട്ടിൽ വീണ ഇരുചക്രവാഹനം അഗ്നിശമന സേനാംഗങ്ങൾ ഉയർത്തുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിന്റെ ദൃശ്യം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
വാഹനങ്ങൾ കയറിയിറങ്ങി തകർന്ന പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിലെ സ്റ്റേഡിയത്തിലെ ക്രിക്കറ്റ് പിച്ച് | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
വാഹനങ്ങൾ കയറി ഇറങ്ങി തകർന്ന പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിലെ സ്റ്റേഡിയത്തിലെ ട്രാക്ക് | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിലെ ഫുട്ബാൾ കോർട്ടിന്റെ പോസ്റ്റുകൾ ഇളക്കിയ നിലയിൽ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
ഗ്യാൻവാപി മസ്ജിദ് കേസുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിന്റെ പേരിൽ അറസ്റ്റിലായ പ്രൊഫസർ രത്തൻ ലാലിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഡൽഹി സർവകലാശാലയിലെ ഇടതുപക്ഷ വിദ്യാർഥികൾ പ്രതിഷേധ പ്രകടനം നടത്തുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി
ഗ്യാൻവാപി മസ്ജിദ് കേസുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിന്റെ പേരിൽ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത, ഡൽഹി സർവകലാശാലയിലെ പ്രൊഫസർ രത്തൻ ലാലിനെ ന്യൂഡൽഹിയിലെ തീസ് ഹസാരി കോടതിയിൽ ഹാജരാക്കിയപ്പോൾ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി
ആർട്ട് ഓഫ് ലിവിങ് വാർഷികത്തിന്റെ ഭാഗമായി കൊല്ലം തോപ്പിൽക്കടവിലെ ആശ്രമത്തിലെത്തിയ സ്വാമി സദ്യോജാതയെ സ്വീകരിച്ചപ്പോൾ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
കെ.എസ്.ആർ.ടി.സി. എംപ്ലോയീസ് സംഘ് മന്ത്രി വീണാ ജോർജിന്റെ പത്തനംതിട്ട ഓഫീസിലേക്ക് നടത്തിയ പട്ടിണി മാർച്ച് ബി.എം.എസ് സംസ്ഥാന സെക്രട്ടറി ജി.സതീഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
ട്രിവാൻഡ്രം കെന്നൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വളപ്പിൽ സംഘടിപ്പിച്ച ഡോഗ് ഷോയിൽ അണിനിരന്ന "റോട്ട് വീലർ" ഇനത്തിൽ പെട്ട നായ്ക്കൾ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
മഴയെ തുടർന്ന് നിറഞ്ഞൊഴുകുന്ന തിരുവനന്തപുരം വെള്ളായണി കന്നുകാലിച്ചാലിൽ നടക്കുന്ന മീൻപിടുത്തം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
കെ.എസ്.ആർ.ടി.സിയിലെ ശമ്പള നിഷേധത്തിനെതിരേ കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് എംപ്ലോയിസ് സംഘിൻ്റെ നേതൃത്വത്തിൽ ജീവനക്കാരും കുടുംബാംഗങ്ങളും ഗതാഗത വകുപ്പ് മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ പട്ടിണി മാർച്ച് | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷന്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു. സ്വാഗത സംഘം ചെയർമാൻ മാങ്കോട് രാധാകൃഷ്ണൻ, സംസ്ഥാന പ്രസിഡന്റ് കെ.എസ്. സജികുമാർ, മന്ത്രി ജെ. ചിഞ്ചുറാണി തുടങ്ങിയവർ സമീപം | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം കെ.പി.സി.സി. ഓഫീസിൽ കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധിയുടെ ഛായാച്ചിത്രത്തിന് മുന്നിൽ നിലവിളക്ക് തെളിയിക്കുന്നു. യു.ഡി.എഫ്. കൺവീനർ എം.എം.ഹസൻ, തെന്നല ബാലകൃഷ്ണപിള്ള, ഡി.സി.സി.പ്രസിഡന്റ് പാലോട് രവി തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
ആർട്ടിസ്റ്റ് വികാസ് ബാബു കോവൂരിന്റെ ചികിത്സാർത്ഥം കോഴിക്കോട് ആർട്ട് ഗാലറിയിൽ പുനർജനിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന 'ജീവരേഖ' കലാകാരൻമാരുടെ ചിത്രപ്രദർശനത്തിൽനിന്ന് | ഫോട്ടോ: പി.പി. ബിനോജ് / മാതൃഭൂമി
തൃശൂരിൽ എസ്.സി. / എസ്.ടി. ഫണ്ട് മുഴുവൻ ചെലവാക്കിയ തദ്ദേശ സ്ഥാപനങ്ങളെ അനുമോദിക്കുന്ന ചടങ്ങ് മന്ത്രി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
ബജ്റംഗദൾ ആലപ്പുഴയിൽ നടത്തിയ ശൗര്യ റാലി| ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി
സെൻട്രൽ ഗവൺമെന്റ് പെൻഷനേഴ്സ് അസോസിയേഷൻ കേരള ജില്ലാ സമ്മേളനം കണ്ണൂരിൽ എ ഐ ബി ഡി പി എ സംസ്ഥാന പ്രസിഡന്റ് കെ മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
ഇന്ധനവില വർധനവിനെതിരെ അസംഘടിത തൊഴിലാളി കോൺഗ്രസ് നടത്തിയ പ്രതിഷേധം കണ്ണൂരിൽ മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
കണ്ണൂർ ജില്ലാ പഞ്ചായത്ത് ട്രെബൽ മിഷൻ ആലോചനയോഗം പ്രസിഡണ്ട് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
രാജീവ് ഗാന്ധിയുടെ രക്തസാക്ഷിദിനത്തിൽ ഡൽഹിയിൽ അദ്ദേഹത്തിന്റെ സമാധിയിൽ ആദരാഞ്ജലി അർപ്പിക്കുന്ന സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി, പ്രിയങ്കാ ഗാന്ധിയുടെ മക്കൾ എന്നിവർ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി
രാജീവ് ഗാന്ധിയുടെ രക്തസാക്ഷിദിനത്തിൽ ഡൽഹിയിൽ അദ്ദേഹത്തിന്റെ സമാധിയിൽ പ്രിയങ്കാ ഗാന്ധി ആദരാഞ്ജലി അർപ്പിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി
രാജീവ് ഗാന്ധിയുടെ രക്തസാക്ഷിദിനത്തിൽ ഡൽഹിയിൽ അദ്ദേഹത്തിന്റെ സമാധിയിൽ സോണിയാ ഗാന്ധി ആദരാഞ്ജലി അർപ്പിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി
കൂടു തുറക്കുമോ... വയനാട് കാരാപ്പുഴ ഡാമിന്റെ ഷട്ടറിനു സമീപമുള്ള കടന്നല്‍ക്കൂടുകള്‍. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസമാണ് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നത് | ഫോട്ടോ: എം.വി. സിനോജ് / മാതൃഭൂമി
ആലപ്പുഴയിൽ ബജ്റംഗദൾ നടത്തിയ ശൗര്യ യാത്ര | ഫോട്ടോ: സി. ബിജു / മാതൃഭൂമി
രാജീവ് ഗാന്ധി സ്മൃതിയിൽ കണ്ണൂർ ഡി.സി.സി ഓഫീസിൽ നടന്ന പുഷ്പാർച്ചന | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
കൊച്ചിയിൽ നടന്ന രാജീവ് ഗാന്ധി അനുസ്മരണ യോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംസാരിക്കുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി
ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ വന്ദേ ഭാരത് ട്രെയിന്‍ കോച്ചുകളുടെ നിര്‍മാണപുരോഗതി വിലയിരുത്തുന്ന കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് | ഫോട്ടോ: എ.എന്‍.ഐ.
മഴമേഘങ്ങള്‍ തെളിയുമ്പോള്‍ മയിലും സന്തോഷത്തിലാണ്. മഴയെത്തുംമുമ്പേ ചിറകുവിരിച്ച് പറക്കുന്ന മയില്‍- കാമ്പുറം ബീച്ചില്‍ നിന്നുള്ള കാഴ്ച | ഫോട്ടോ: പി. കൃഷ്ണപ്രദീപ്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..