നവംബര്‍ 21 ചിത്രങ്ങളിലൂടെ


1/49

പാലക്കാട് നടക്കുന്ന ജില്ലാ കായികമേളയിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

2/49

പാലക്കാട് നടക്കുന്ന ജില്ലാ കായികമേളയിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

3/49

പാലക്കാട് നടക്കുന്ന ജില്ലാ കായികമേളയിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

4/49

പാലക്കാട് നടക്കുന്ന ജില്ലാ കായികമേളയിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

5/49

പാലക്കാട് നടക്കുന്ന ജില്ലാ കായികമേളയിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

6/49

പാലക്കാട് നടക്കുന്ന ജില്ലാ കായികമേളയിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

7/49

ആലപ്പുഴ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന പൂരം എഴുന്നെള്ളത്ത് | ഫോട്ടോ: സി. ബിജു / മാതൃഭൂമി

8/49

പത്തനംതിട്ട പന്നിവേലിച്ചിറയിലെ അർജന്ററീനയുടെയും ബ്രസീലിന്റെയും ആരാധകർ വീടുകളിൽ ഇഷ്ട ടീമിന്റെ ജേഴ്‌സികളുടെ കളറുകൾ വീടിനും മതിലുകൾക്കും അടിച്ചും കട്ടൗട്ടുകൾ ഉയർത്തിയും ആഘോഷിക്കുകയാണ് | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

9/49

കോട്ടയത്ത്‌ ദലിത് ആദിവാസി സംയുക്തസമിതിയുടെ അവകാശ പ്രഖ്യാപന സംഗമത്തിൽ വിവിധ ദലിത് ആദിവാസി നേതാക്കന്മാർ ചേർന്ന് അവകാശ പത്രിക പ്രകാശനം ചെയ്യുന്നു | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

10/49

ദലിത് ആദിവാസി സംയുക്തസമിതി കോട്ടയത്ത് നടത്തിയ അവകാശ പ്രഖ്യാപന സംഗമത്തിലെ സദസ്സ് | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

11/49

കടൽ പോലെ സംഗമം........ ദലിത് ആദിവാസി സംയുക്തസമിതി കോട്ടയം നെഹ്രുസ്റ്റേഡിയത്തിൽ നടത്തിയ അവകാശ പ്രഖ്യാപന സംഗമം സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

12/49

മുസ്ലിം ലീഗിൻ്റെ ആഭിമുഖ്യത്തിൽ വിലക്കയറ്റത്തിനെതിരെ നടത്തിയ ധർണ്ണ ജില്ലാ പ്രസിഡൻ്റ് എ എം നസീർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

13/49

ളാഹ വിളക്കു വഞ്ചിയിൽ അപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിൽ ചികിത്സ കഴിഞ്ഞ ആന്ധ്രയിൽ നിന്നുള്ള അയ്യപ്പന്മാർക്കുള്ള വിടുതൽ രേഖകൾ ഡോക്ടർമാർ നൽകുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

14/49

ശനിയാഴ്ച ളാഹ വിളക്കുവഞ്ചിയിലുണ്ടായ ബസ് അപകടത്തിൽ പരിക്കേറ്റ ആന്ധ്രയിൽ നിന്നുള്ള അയ്യപ്പന്മാരെ ചികിത്സയ്ക്ക് ശേഷം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്നും യാത്രയാക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

15/49

തൃശൂർ റവന്യൂ ജില്ലാ സ്‌ക്കൂൾ കായിക മേളയിൽ ജൂനിയർ പെൺകുട്ടികളുടെ ഷോട്ട്പുട്ട് മത്സരത്തിൽ ഒന്നാംസ്ഥാനം നേടുന്ന ശിവപ്രിയ വിനോദ്, സെന്റ് തോമസ് എച്ച്.എസ്.എസ്. തിരൂർ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

16/49

തൃശൂർ റവന്യൂ ജില്ലാ സ്‌ക്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ 100 മീ. ഓട്ടമത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ദേവനന്ദ വിനോദ്, ഫിഷറിസ് എച്ച്.എസ്.എസ്., നാട്ടിക | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

17/49

തൃശൂർ റവന്യൂ ജില്ലാ സ്‌ക്കൂൾ കായിക മേളയിൽ ജൂനിയർ പെൺകുട്ടികളുടെ 100 മീ. ഓട്ടമത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന കെ.എസ്. ആര്യനന്ദ, സേക്രട്ട് ഹാർട്ട് എച്ച്.എസ്.എസ്., തൃശ്ശൂർ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

18/49

തൃശൂർ റവന്യൂ ജില്ലാ സ്‌ക്കൂൾ കായിക മേളയിൽ ജൂനിയർ ആൺകുട്ടികളുടെ 100 മീ. ഓട്ടമത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന വിജയ് കൃഷ്ണ, കാൽഡിയൻ എച്ച്.എസ്.എസ്. തൃശ്ശൂർ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

19/49

തൃശൂർ റവന്യൂ ജില്ലാ സ്‌ക്കൂൾ കായിക മേളയിൽ സബ്ജൂനിയർ പെൺകുട്ടികളുടെ 100 മീ. ഓട്ടമത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന വി.എം. അശ്വതി (323), കാൽഡിയൻ എച്ച്.എസ്.എസ്. തൃശ്ശൂർ. 80മീ. ഹർഡിൽസിലും ലോങ് ജമ്പിലും അശ്വതി ഒന്നാമതെത്തി | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

20/49

തൃശൂർ റവന്യൂ ജില്ലാ സ്‌ക്കൂൾ കായിക മേളയിൽ സബ്ജൂനിയർ ആൺകുട്ടികളുടെ 100 മീ. ഓട്ടമത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന സി.എസ്. വിഷ്ണു (744), ജി.എച്ച്.എസ്.എസ്., ചെമ്പൂച്ചിറ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

21/49

ജല ജീവൻ മിഷൻ സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായി മലപ്പുറം കളക്ടറേറ്റിൽ പി.ഉബൈദുല്ല എം.എൽ.എ യുടെ നേതൃത്വത്തിൽ നടന്ന യോഗം | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

22/49

ലോകകപ്പിനോടനുബന്ധിച്ച് മലപ്പുറം കളക്ടറേറ്റ് റിക്രിയേഷൻ ക്ലബിന്റെ നേതൃത്വത്തിൽ നടത്തിയ ഷൂട്ടൗട്ട് മത്സരം എ.ഡി.എം. എൻ.എം മെഹ്‌റലി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

23/49

ലോകകപ്പിനോടനുബന്ധിച്ച് ലഹരിക്കെതിരെയുള്ള കൂട്ടായ്മയുടെ ഭാഗമായി ജില്ലാ സ്‌പോർട്‌സ് കൗൺസിൽ മലപ്പുറം എം.എസ്.പി.എച്ച്.എസ്‌. സ്‌കൂളിൽ നടത്തിയ വൺ മില്യൺ ഗോൾ ഷൂട്ടൗട്ടിൽ പങ്കെടുക്കാനെത്തിയ കുട്ടികളുടെ ആവേശം | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

24/49

ലോകകപ്പിനോടനുബന്ധിച്ച് ലഹരിക്കെതിരെയുള്ള കൂട്ടായ്മയുടെ ഭാഗമായി ജില്ലാ സ്‌പോർട്‌സ് കൗൺസിൽ നടത്തിയ വൺ മില്യൺ ഗോൾ ഷൂട്ടൗട്ട് മലപ്പുറം എം.എസ്.പി.എച്ച്.എസ്‌. സ്‌കൂളിൽ മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

25/49

കേരളത്തിൽ നിന്ന് ജി.സി.സി രാജ്യങ്ങൾ വഴി സൈക്കിളിൽ ആഫ്രിക്കയിലേക്ക് പോവുന്ന ഒറ്റപ്പാലം സ്വദേശി അരുണിമ മലപ്പുറത്ത് നിന്ന് യാത്ര ആരംഭിച്ചപ്പോൾ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

26/49

പറന്ന് പറന്ന്... തീരങ്ങളിൽ നിന്നും തീരങ്ങളിലേയ്ക്ക് തീറ്റ തേടി പറക്കുന്ന കടലാളകൾ. പുറത്തൂർ കളൂർ ഭാരതപ്പുഴയോരത്ത് നിന്ന് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

27/49

അഷ്ടമുടിക്കായലിൽ ശനിയാഴ്ച നടക്കുന്ന പ്രസിഡന്റ് ട്രോഫി വള്ളംകളിയിൽ പങ്കെടുക്കാനുള്ള ചുണ്ടൻ വള്ളങ്ങൾ കൊല്ലം ബോട്ട് ജെട്ടിയിൽ എത്തിയപ്പോൾ | ഫോട്ടോ: സി.ആർ.ഗിരീഷ്‌കുമാർ / മാതൃഭൂമി

28/49

കൊല്ലത്ത് തകർന്ന പള്ളിത്തോട്ടം കൊച്ചു പ്ലാമൂട് - കല്ലുപാലം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്സ് നടത്തിയ പ്രതിഷേധ ധർണ എ ഐ സി സി അംഗം ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ.ഗിരീഷ്‌കുമാർ / മാതൃഭൂമി

29/49

അയ്യപ്പ ഭക്തന്മാരെ കൊള്ളയടിക്കുന്ന നിലയ്ക്കൽ - പമ്പ ബസ് ചാർജ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി പ്രവർത്തകർ പത്തനംതിട്ട കെ.എസ്.ആർ.ടി.സി. ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

30/49

വൈദ്യുതി നിയമ ഭേദഗതിക്കെതിരെ നടത്തുന്ന പാർലമെൻറ് മാർച്ചിൽ പങ്കെടുക്കാൻ കണ്ണൂരിൽ നിന്ന് പോകുന്നവർക്ക് വിവിധ സംഘടനകൾ ചേർന്ന് നൽകിയ യാത്രയയപ്പ് സി.ഐ.ടി.യു. കണ്ണൂർ ജില്ലാ സെക്രട്ടറി ഇ.സുർജിത് കുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

31/49

വിലക്കയറ്റം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് കണ്ണൂർ മണ്ഡലം കമ്മിറ്റി കാൾടെക്‌സിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

32/49

സർക്കാരിൻ്റെ അധ്യാപക ദ്രോഹ നടപടികൾ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് കെ.പി.എസ്.ടി.എ കണ്ണൂരിൽ നടത്തിയ പ്രതിഷേധ മാർച്ച് | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

33/49

കണ്ണൂർ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ പ്രചരണാർത്ഥം നഗരത്തിൽ നടന്ന വിളംബര ജാഥ | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

34/49

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് കോർപ്പറേഷനിലെ മതിൽ ചാടിക്കടക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് തടയുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

35/49

തിരുവനന്തപുരം കോർപ്പറേഷനിൽ തൊഴിൽ തട്ടിപ്പെന്നാരോപിച്ച് ബി ജെ പി കർഷക മോർച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോർപ്പറേഷനിലേക്ക് നടത്തിയ മാർച്ചിൽ ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിക്കുന്ന പ്രവർത്തകർ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

36/49

അഴിമതി കൊണ്ട് മലീമസമായി എന്നാരോപിച്ച് തിരുവനന്തപുരം കോർപ്പറേഷന് മുന്നിൽ യു ഡി എഫ് കൗൺസിലർമാർ പ്രതീകാത്മകമായി 'ശുദ്ധികലശം' നടത്തുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

37/49

ആലപ്പുഴ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് കണ്ണമംഗലത്തില്ലത്ത് മോഹനൻ നമ്പൂതിരി കൊടിയേറ്റുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

38/49

'ലഹരിക്കെതിരേ ഫുട്‌ബോൾ ലഹരി' എന്ന സന്ദേശവുമായി മറഡോണയുടെ സ്വർണ ശില്പവുമായി ബോബി ചെമ്മണ്ണൂർ ലോകകപ്പ് ഫുട്‌ബോൾ വേദിയായ ഖത്തറിലേക്ക് നടത്തുന്ന യാത്ര തിരുവനന്തപുരം കാര്യവട്ടം കാമ്പസിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഫ്‌ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്യുന്നു. മന്ത്രിമാരായ പി.പ്രസാദ്, ആന്റണി രാജു, രമ്യ ഹരിദാസ് എം.പി. എന്നിവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

39/49

'ലഹരിക്കെതിരേ ഫുട്‌ബോൾ ലഹരി' എന്ന സന്ദേശവുമായി മറഡോണയുടെ സ്വർണ ശില്പവുമായി ബോബി ചെമ്മണ്ണൂർ ലോകകപ്പ് ഫുട്‌ബോൾ വേദിയായ ഖത്തറിലേക്ക് നടത്തുന്ന യാത്രയുടെ ഉദ്ഘാടനച്ചടങ്ങിൽ തിരുവനന്തപുരം കാര്യവട്ടം കാമ്പസിൽ അവതരിപ്പിച്ച പരിപാടികളിൽ നിന്ന് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

40/49

കണ്ണൂർ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായി മുൻസിപ്പൽ സ്കൂളിൽ ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി നടത്തിയ കൊട്ട മടയൽ മത്സരത്തിൽ നിന്ന് | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

41/49

കണ്ണൂർ മുഖ്യതപാൽ ഓഫീസിൽ നടന്ന കൗമുദി ടീച്ചറുടെ ചിത്രത്തിലുള്ള പ്രത്യേക തപാൽ കവറിന്റെ പ്രകാശന ചടങ്ങിൽ നിന്ന് | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

42/49

നോർക്ക - യു.കെ. കരിയർ ഫെയർ എറണാകുളം താജ് ഗേറ്റ് വേ ഹോട്ടലിൽ നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്‌ണൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

43/49

മയ്യഴി കലാഗ്രാമത്തിൽ ടി. പത്മനാഭന്റെ ശില്‌പം അനാച്ഛാദന ചടങ്ങിൽ ശശി തരൂർ എം.പി ക്ക് ടി.പത്മനാഭൻ കൈയ്യൊപ്പു നൽകുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

44/49

മയ്യഴി കലാഗ്രാമത്തിൽ ടി.പത്മനാഭൻ സംസാരിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

45/49

മയ്യഴി കലാഗ്രാമത്തിൽ ശശി തരൂർ എം.പി. സംസാരിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

46/49

മാഹി കലാഗ്രാമത്തില്‍ ടി.പത്മനാഭന്റെ അര്‍ദ്ധകായ ശില്പം ശശി തരൂര്‍ എം.പി. അനാച്ഛാദനം ചെയ്തപ്പോള്‍. എം.കെ.രാഘവന്‍ എം.പി. സ്പീക്കര്‍ എം ഷംസീര്‍, ടി.പത്മനാഭന്‍, എം.പി കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സമീപം | ഫോട്ടോ: സി. സുനില്‍കുമാര്‍

47/49

ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ആലപ്പുഴയില്‍ ദേശീയ വൈസ് പ്രസിഡന്റ് സുഭാഷിണി അലി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു

48/49

എന്‍.ആര്‍.ഇ.ജി.വര്‍ക്കേഴ്‌സ് യൂണിയന്‍ കണ്ണൂര്‍ ജില്ലാ ശില്‍പ്പശാല കില ഫാക്കല്‍റ്റി പി.കെ. മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിന്‍ ദാമു

49/49

കണ്ണൂർ കോർപ്പറേഷന്റെ കെടുകാര്യസ്ഥതയ്‌ക്കെതിരെ സി.പി.എം. സംഘടിപ്പിച്ച ബഹുജന പ്രതിഷേധ ധർണ്ണ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented