ഓഗസ്റ്റ് 20 ചിത്രങ്ങളിലൂടെ


1/44

കേരള ബാഡ്മിന്റൺ അസോസിയേഷൻ സംഘടിപ്പിച്ച അഖില കേരള സീനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലെ മിക്‌സഡ് ഡബിൾസിൽ ചാമ്പ്യന്മാരായ രോഹിത് ജയകുമാറും ദിയഅരുണും (ഇരുവരും എറണാകുളം.) | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

2/44

കേരള ബാഡ്മിന്റൺ അസോസിയേഷൻ സംഘടിപ്പിച്ച അഖില കേരള സീനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലെ വുമൺസ് ഡബിൾസിൽ ചാമ്പ്യന്മാരായ അർച്ചന വർഗ്ഗീസ്, ദിയ അരുൺ (എറണാകുളം) | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

3/44

പ്രഥമ സി.എൻ. ബാലകൃഷ്ണൻ പുരസ്‌കാരം തൃശൂരിൽ നടന്ന ചടങ്ങിൽ മുൻ എം.എൽ.എ. ഇ.എം. അഗസ്തിക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സമ്മാനിക്കുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

4/44

നവതി ആഘോഷിക്കുന്ന എം ജി എസ് നാരായണനെ കാണാൻ കോഴിക്കോട് മലാപ്പറമ്പിലെ വസതി 'മൈത്രി’യിൽ കെെതപ്രം എത്തിയപ്പോൾ | ഫോട്ടോ: പി.പി.ബിനോജ് / മാതൃഭൂമി

5/44

ഇന്നു നവതി ആഘോഷിക്കുന്ന എം ജി എസ് നാരായണന് കോഴിക്കോട് മലാപ്പറമ്പിലെ വസതി 'മൈത്രി’യിൽ ഭാര്യ പ്രേമലത പായസം നൽകുന്നു | ഫോട്ടോ: പി.പി.ബിനോജ് / മാതൃഭൂമി

6/44

കുടുംബശ്രീ സംസ്ഥാന മിഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം നാലാഞ്ചിറയിൽ നടക്കുന്ന സി.ഡി.എസ് ചെയർ പേഴ്‌സൺമാർക്കുള്ള സംസ്ഥാനതല പരിശീലനത്തിൽ പങ്കെടുക്കാനെത്തിയവർ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

7/44

കേരള പത്രപ്രവർത്തക യൂണിയൻ 58-ാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

8/44

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ കരിങ്കൊടി കാട്ടിയതിന്റെ പേരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിനെതിരെ കാപ്പ നിയമപ്രകാരം കേസ് എടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കണ്ണൂർ സ്റ്റേഡിയം കോർണറിൽ മുഖ്യമന്ത്രിക്കെതിരെ ബാനർ കെട്ടിയുയർത്തിയപ്പോൾ | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

9/44

കണ്ണൂർ ശിക്ഷക് സദനിൽ ഐ.എസ്.എം. സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച 'സാമൂഹ്യ ബോധനം' ചർച്ചാ സംഗമം ഡെപ്യൂട്ടി മേയർ കെ. ഷബീന ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

10/44

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വീട്ടിലെത്തിയപ്പോൾ. ജില്ലാ കോൺഗ്രസ് അധ്യക്ഷൻ വി.എസ്.ജോയ്, പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എ. എന്നിവർ സമീപം | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

11/44

തൊടുപുഴയിൽ എം.ഡി.എം.എ യുമായി പിടിയിലായ പോലീസ് ഉദ്യോഗസ്ഥൻ ഷാനവാസ് എം.ജെ, ഷംനാസ് ഷാജി എന്നിവർ | ഫോട്ടോ: ശ്രീജിത്ത്‌ പി. രാജ്‌ / മാതൃഭൂമി

12/44

കേരള റോവിംഗ് ആൻഡ് പാഡ്ലിംഗ് ബോട്ട് ക്ലബ് അസോസിയേഷൻ, കേരള ബോട്ട് റേസ് ലീഡേഴ്സ് ഫൗണ്ടേഷൻ, സെന്റ് ആന്റണീസ് സാധുജന സംഘം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ നാലാം വാർഷികവും ചാരിറ്റി ഫണ്ട് വിതരണവും ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ സൗമ്യ രാജ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

13/44

ഐ.എം.എ. ഹെൽത്ത് ഫോർ ആൾ ഫൗണ്ടേഷൻ സഹകരണത്തോടെ ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിച്ച കൊതുക് ദിനാചരണ പരിപാടിയുടെ ആലപ്പുഴ ജില്ലാതല ഉദ്ഘാടനവും വിദ്യാത്ഥികൾക്കുള്ള മത്സര ഉദ്ഘാടനവും എച്ച്.സലാം എം.എൽ എ നിർവ്വഹിക്കുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

14/44

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷൻ മലപ്പുറം കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

15/44

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരണാർത്ഥം മഹിള കോൺഗ്രസ് മലപ്പുറത്ത് നടത്തിയ വിളംബര ജാഥ | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

16/44

സി. എൻ. ജി. വിലവർദ്ധനവ് പിൻവലിക്കുക എന്നാവശ്യപ്പെട്ട് സംയുക്ത മോട്ടോർ തൊഴിലാളി യൂണിയൻ ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

17/44

മലപ്പുറത്ത്‌ നടന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കൗൺസിൽ യോഗവും സംസ്ഥാന ഭാരവാഹികൾക്കുള്ള സ്വീകരണവും മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

18/44

അന്യായമായ ഒഴിപ്പിക്കലുകൾ അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സി. ഐ. ടി. യു.) മലപ്പുറം കളക്‌ട്രേറ്റിനു മുന്നിൽ നടത്തിയ ധർണ്ണ | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

19/44

ഇന്ത്യൻ ഓപ്പൺ ചെസ് വേൾഡ് കപ്പിൽ സ്വർണ്ണം നേടിയ എൻ.ജി.ഒ. അസോസിയേഷൻ നേതാവ് സി.എച്ച് മുഹമ്മദ് ഫൈസലിനും മകൻ മുഹമ്മദ്ഫർസീനും ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കണ്ണൂരിൽ സ്വീകരണം നൽകിയപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

20/44

കേരളാ പത്ര പ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ജി. ബിനുലാൽ / മാതൃഭൂമി

21/44

കണ്ണൂർ ഡി. എസ്. സി. സെന്ററിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നടന്ന വിമുക്തഭട സംഗമത്തിൽ ജോലിക്കിടയിൽ മരിച്ചവരുടെ വിധവകളെ ലീനു സിംഗ് വീരനാരി പദവി നൽകി ആദരിച്ചപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

22/44

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനത്തിൽ പാർലമെന്റ് സെൻട്രൽ ഹാളിൽ നടന്ന ചടങ്ങിൽ സ്പീക്കർ ഓം ബിർല ചിത്രത്തിൽ പുഷ്പങ്ങൾ അർപ്പിക്കുന്നു | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

23/44

ആലപ്പുഴ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ രാജീവ് ഗാന്ധി ജന്മദിനാചരണം ഡി. സി. സി. പ്രസിഡൻറ് ബി. ബാബുപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

24/44

നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗമായി പബ്ലിസിറ്റി കമ്മിറ്റി ആലപ്പുഴയിൽ നടത്തിയ നിറച്ചാർത്ത് മത്സരത്തിൽ നിന്ന് | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

25/44

വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ തുറമുഖ കവാടത്തിൽ വിഴിഞ്ഞം ഇടവകയിലെ മത്സ്യത്തൊഴിലാളികൾ നടത്തുന്ന പ്രതിഷേധ സമരത്തിൽ നിന്ന് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

26/44

തിരൂർ എം.ഇ.എസ് സെൻട്രൽ സ്കൂളിൽ വിഷൻ 2022 പദ്ധതി മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഉദ്ഘാടനം ചെയ്യുന്നു. സ്പോർട്സ് ഫൗണ്ടേഷൻ കേരള ഡയറക്ടർ ആഷിക്ക് കൈനിക്കര, ഡി.വൈ.എസ്.പി. വി.വി ബെന്നി, അൻവർ സാദത്ത് കള്ളിയത്ത്, പി.എ.സലാം ലില്ലീസ് എന്നിവർ സമീപം | ഫോട്ടോ: പ്രദീപ് പയ്യോളി

27/44

സമാന്തര ടെലഫോൺ എക്‌സ്‌ചേഞ്ച് കേസിൽ അറസ്റ്റിലായ പി.പി.ഷബീറിനെ കോഴിക്കോട് കസബ പോലീസ് സ്‌റ്റേഷനിൽ നിന്ന് വൈദ്യപരിശോധനയ്ക്കായി കൊണ്ടു പോകുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

28/44

വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ കോഴിക്കോട്ട്‌ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ സംസ്ഥാന വനിതാ ഫോറം ചെയർപേഴ്‌സൺ കെ.പി.റംലത്ത് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

29/44

ഫ്ലാറ്റിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അർഷാദിനെ എറണാകുളം കാക്കനാട് മജിസ്ടേറ്റ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

30/44

കണ്ണൂർ ചിന്മയ വിദ്യാലയത്തിൽ നടന്ന സഹോദയ സ്കൂൾ നീന്തൽ മത്സരത്തിൽ നിന്ന് | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

31/44

കൊല്ലം കോർപ്പറേഷനിലെ തീപിടുത്തമുണ്ടായ മേയറുടെ മുറി ഫോറൻസിക് വിദഗ്ധർ പരിശോധിക്കുന്നു. ഫോട്ടോ - സി.ആർ. ഗിരീഷ്‌കുമാർ\മാതൃഭൂമി

32/44

കൊല്ലം കോര്‍പ്പറേഷനിലെ തീപിടുത്തമുണ്ടായ മേയറുടെ മുറി. ഫോട്ടോ - സി.ആര്‍. ഗിരീഷ്‌കുമാര്‍\മാതൃഭൂമി

33/44

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വാര്‍ത്താ സമ്മേളനം നടത്തുന്നു. ഫോട്ടോ - സാബു സ്‌കറിയ\മാതൃഭൂമി

34/44

സഹകരണ മേഖല അഴിമതി മുക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിയ ധര്‍ണ്ണ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - ജി. ബിനുലാല്‍\മാതൃഭൂമി

35/44

ഉച്ചഭക്ഷണ ഫണ്ട് കാലാനുസൃതമായി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.പി.എച്ച്.എയുടെ നേതൃത്വത്തില്‍ പ്രഥമാധ്യാപകര്‍ കണ്ണൂര്‍ ഡി.ഡി.ഇ.ഓഫീസിന മുന്നില്‍ ധര്‍ണ്ണ നാത്തുന്നു. ഫോട്ടോ - സി. സുനില്‍കുമാര്‍\മാതൃഭൂമി

36/44

കേരള പി.എസ്.സി എംപ്ലോയീസ് യൂണിയന്റെ 49-ാമത് സംസ്ഥാന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - ജി ബിനുലാല്‍\മാതൃഭൂമി

37/44

കേരള പി.എസ്.സി എംപ്ലോയീസ് യൂണിയന്റെ 49-ാമത് സംസ്ഥാന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - ജി ബിനുലാല്‍\മാതൃഭൂമി

38/44

രാജീവ് ഗാന്ധിയുടെ ജന്മദിനത്തില്‍ കണ്ണൂര്‍ ഡി.സി.സിയില്‍ പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ നടന്ന പുഷ്പാര്‍ച്ചന. ഫോട്ടോ - സി. സുനില്‍കുമാര്‍\മാതൃഭൂമി

39/44

മട്ടന്നൂര്‍ നഗരസഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ കെ.കെ. ശൈലജ എം.എല്‍.എ. ഫോട്ടോ - റിദിന്‍ ദാമു\മാതൃഭൂമി

40/44

മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പില്‍ പാലോട്ട് പള്ളി ബൂത്ത് 30-ല്‍ രാവിലെ വോട്ടര്‍മാരുടെ തിരക്ക്. ഫോട്ടോ - റിദിന്‍ ദാമു\മാതൃഭൂമി

41/44

മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയവര്‍. ഫോട്ടോ - റിദിന്‍ ദാമു\മാതൃഭൂമി

42/44

കൊല്ലം കോര്‍പ്പറേഷന്‍ ഓഫീസിലെ മേയറുടെ മുറിയില്‍ ഉണ്ടായ വന്‍അഗ്‌നിബാധ. ഫോട്ടോ - സി.ആര്‍ ഗിരീഷ്‌കുമാര്‍\മാതൃഭൂമി

43/44

ലിവിങ് ലൈഫ് ട്രസ്റ്റിന്റെയും വയോജനങ്ങളുടെ പകൽവീട് തറവാടിന്റെയും വാർഷികാഘോഷങ്ങളോടനുബന്ധിച്ച് കോഴിക്കോട് നടന്ന ഡാൻസ് മത്സരം വീക്ഷിക്കുന്നവർ | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

44/44

പെയ്ൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്താനായി ജെ.ഡി.ടി. ഇസ്ലാം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ സ്റ്റുഡന്റ്‌സ് ഇനീഷ്യേറ്റീവ് പാലിയേറ്റീവ് കെയർ കോഴിക്കോട്‌ ബീച്ച് ലയൺസ് പാർക്കിന് സമീപം നടത്തുന്ന റെയിൻ ഫെസ്റ്റിൽ വീൽചെയറിൽ വന്ന അമ്മൂമ്മക്കുവേണ്ടി പാട്ടു പാടുന്നവർ | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022

Most Commented