
തിരൂർ തുഞ്ചൻ പറമ്പിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി നടത്തുന്ന രാമായണ പ്രഭാഷണപരമ്പരയുടെ ഉദ്ഘാടന ദിവസം ബാലകാണ്ഡത്തിന്റെ ശില്പഘടന എന്ന വിഷയത്തെ അധികരിച്ച് ഡോ.രാജേന്ദ്രൻ എടത്തുംകര പ്രഭാഷണം നടത്തുന്നു | ഫോട്ടോ: പ്രദീപ് പയ്യോളി
തിരൂർ തുഞ്ചൻ പറമ്പിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി നടത്തുന്ന രാമായണ പ്രഭാഷണപരമ്പരയുടെ ഉദ്ഘാടന ദിവസം ബാലകാണ്ഡത്തിന്റെ ശില്പഘടന എന്ന വിഷയത്തെ അധികരിച്ച് ഡോ.രാജേന്ദ്രൻ എടത്തുംകര പ്രഭാഷണം നടത്തുന്നു | ഫോട്ടോ: പ്രദീപ് പയ്യോളി
അന്തരിച്ച എൻ.എസ്.എസ് മുൻ പ്രസിഡന്റ് പി.എൻ.നരേന്ദ്രൻ നായരുടെ ഭൗതിക ശരീരത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ അന്തിമോചാരം അർപ്പിക്കുന്നു. ചീഫ് വിപ്പ് എൻ.ജയരാജ്, എം.എൽ.എ പ്രമോദ് നാരായൺ തുടങ്ങിയവർ സമീപം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
കോഴിക്കോട് കെ.പി.കേശവമേനോൻ ഹാളിൽ മാതൃഭൂമി ആദ്ധ്യാത്മിക പുസ്തകോത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ശ്രീനാരായണ ഗുരുവിന്റെ "അനുകമ്പാദശക"ത്തെ കുറിച്ചുള്ള സ്വാമി ചിദാനന്ദപുരിയുടെ വ്യാഖ്യാനം കെ.കെ. മുഹമദ് ഫാദർ ജോൺ മണ്ണാറത്തറയ്ക്ക് നല്കി പ്രകാശനം ചെയ്യുന്നു. സ്വാമി ചിദാനന്ദപുരി സമീപം | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
എൻ.എസ്.എസ് മുൻ പ്രസിഡണ്ട് പി.എൻ. നരേന്ദ്രനാഥൻ നായരുടെ ഭൗതികശരീരത്തിൽ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.സക്കീർ ഹുസൈൻ അന്തിമോപചാരം അർപ്പിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
എൻ.എസ്.എസ് മുൻ പ്രസിഡണ്ട് പി.എൻ. നരേന്ദ്രനാഥൻ നായരുടെ ഭൗതികശരീരത്തിൽ ജില്ലാ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ അന്തിമോപചാരം അർപ്പിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
എൻ.എസ്.എസ് മുൻ പ്രസിഡണ്ട് പി.എൻ. നരേന്ദ്രനാഥൻ നായരുടെ ഭൗതികശരീരത്തിൽ ജില്ലാ കലക്ടർ ദിവ്യ.എസ് അയ്യർ അന്തിമോപചാരം അർപ്പിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
എൻ.എസ്.എസ് മുൻ പ്രസിഡണ്ട് പി.എൻ. നരേന്ദ്രനാഥൻ നായരുടെ ഭൗതികശരീരത്തിൽ മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ അന്തിമോപചാരം അർപ്പിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
എൻ.എസ്.എസ് മുൻ പ്രസിഡണ്ട് പി.എൻ. നരേന്ദ്രനാഥൻ നായരുടെ ഭൗതികശരീരത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ അന്തിമോപചാരം അർപ്പിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
എൻ.എസ്.എസ് മുൻ പ്രസിഡണ്ട് പി.എൻ. നരേന്ദ്രനാഥൻ നായരുടെ ഭൗതികശരീരത്തിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അന്തിമോപചാരം അർപ്പിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി നടത്തുന്ന ഉണർവ് വനിതാ മുന്നേറ്റ ജാഥ കൊല്ലത്ത് എത്തിയപ്പോൾ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
പത്തനംതിട്ട എൻ.എസ്.എസ് താലൂക്ക് യൂണിയൻ ഓഫീസിൽ പൊതുദർശനത്തിനെത്തിച്ച എൻ.എസ്.എസ് മുൻ പ്രസിഡണ്ട് പി.എൻ. നരേന്ദ്രനാഥൻ നായരുടെ ഭൗതികശരീരത്തിൽ സി.പി.എം സംസ്ഥാന കമ്മറ്റി അംഗവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി. ജയരാജൻ അന്തിമോപചാരം അർപ്പിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
എൻ.എസ്.എസ് മുൻ പ്രസിഡണ്ട് പി.എൻ. നരേന്ദ്രനാഥൻ നായരുടെ ഭൗതികശരീരം പത്തനംതിട്ട മേലെ വെട്ടിപ്പുറത്തെ അദ്ദേഹത്തിന്റെ വസതിയായ പഞ്ചവടിയിൽ സംസ്‌കാരത്തിനായി ചിതയിലേക്ക് എടുക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി നടത്തുന്ന ഉണർവ് വനിതാ മുന്നേറ്റ ജാഥയുടെ കൊല്ലം ജില്ലയിലെ സമാപന യോഗം സിപിഐ സംസ്ഥാന അസി.സെക്രട്ടറി കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
പുരോഗമന കലാസാഹിത്യ സംഘം കണ്ണൂർ പഴയ ബസ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച സാംസ്‌കാരിക പ്രതിരോധം കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കണ്ണൂർ മക്കാനി സീനത്തിന്റെ വീടിന്റെ ചുമർ തകർന്ന നിലയിൽ. വഖഫ് ബോർഡിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പതിറ്റാണ്ടുകളായി താമസിച്ചു വരികയായിരുന്നു ഈ കുടുംബം. ബുധനാഴ്ച്ച പകൽ നേരമുണ്ടായ അപകടത്തിൽ നിന്നും തലനാരിഴയ്ക്കാണ് സീനത്ത് രക്ഷപെട്ടത് | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
പത്തനംതിട്ട എൻ.എസ്.എസ് താലൂക്ക് യൂണിയൻ ഓഫീസിൽ പൊതുദർശനത്തിനുവെച്ച എൻ.എസ്.എസ് മുൻ പ്രസിഡണ്ട് പി.എൻ. നരേന്ദ്രനാഥൻ നായരുടെ ഭൗതികശരീരത്തിൽ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അന്തിമോപചാരം അർപ്പിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
അന്തരിച്ച എൻ.എസ്.എസ് മുൻ പ്രസിഡണ്ട് പി.എൻ. നരേന്ദ്രനാഥൻ നായരുടെ ഭൗതികശരീരം പത്തനംതിട്ട എൻ.എസ്.എസ് താലൂക്ക് യൂണിയൻ ഓഫീസിൽ പൊതുദർശനത്തിന് വെച്ചപ്പോൾ. എൻ.എസ്.എസ് പ്രസിഡണ്ട് ഡോക്ടർ എം.ശശികുമാർ, ഡയറക്ടർ ബോർഡ് അംഗം കലഞ്ഞൂർ മധു, പത്തനംതിട്ട യൂനിയൻ സെക്രട്ടറി വി.ആർ സുനിൽ, യൂനിയൻ പ്രസിഡണ്ട് ഹരിദാസ് ഇടത്തിട്ട, പി.സി ജോർജ് തുടങ്ങിയവർ സമീപം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
പത്തനംതിട്ട എൻ.എസ്.എസ് താലൂക്ക് യൂണിയൻ ഓഫീസിൽ പൊതുദർശനത്തിനെത്തിച്ച എൻ.എസ്.എസ് മുൻ പ്രസിഡണ്ട് പി.എൻ. നരേന്ദ്രനാഥൻ നായരുടെ ഭൗതികശരീരത്തിൽ എൻ.എസ്.എസ് പ്രസിഡണ്ട് ഡോക്ടർ എം.ശശികുമാർ അന്തിമോപചാരം അർപ്പിക്കുന്നു. ഡയറക്ടർ ബോർഡ് അംഗം കലഞ്ഞൂർ മധു, പത്തനംതിട്ട യൂനിയൻ സെക്രട്ടറി വി.ആർ സുനിൽ, യൂനിയൻ പ്രസിഡണ്ട് ഹരിദാസ് ഇടത്തിട്ട തുടങ്ങിയവർ സമീപം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
അന്തരിച്ച എൻ.എസ്.എസ് മുൻ പ്രസിഡണ്ട് പി.എൻ. നരേന്ദ്രനാഥൻ നായരുടെ ഭൗതികശരീരത്തിൽ അന്തിമോപചാരം അർപ്പിക്കാനെത്തിയ ഖാദിബോർഡ് വൈസ് ചെയർമാനും സി.പി.എം സംസ്ഥാന കമ്മറ്റി അംഗവുമായ പി.ജയരാജനും ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രനും ഹസ്തദാനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
കൊല്ലത്ത് സി പി ഐ ജില്ലാ സമ്മേളന സംഘാടക സമിതി ഓഫീസ് സി പി ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
എൽ.ഐ.സി. എ.ഒ.ഐ. സംസ്ഥാന സമ്മേളനം സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ് ഉദ്‌ഘാടനം ചെയ്യുന്നു.
കേരള കശുവണ്ടി തൊഴിലാളി കേന്ദ്ര കൗൺസിലിന്റെ (എ ഐ ടി യു സി) നേതൃത്വത്തിൽ കൊല്ലം ചിന്നക്കട ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ നടന്ന കശുവണ്ടി തൊഴിലാളികളുടെ സമര സംഗമത്തിന്റെ പ്രകടനം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
ആൾ ഇന്ത്യ ബി. എസ്. എൻ. എൽ. ഡി. ഒ. ടി. പെൻഷനേഴ്‌സ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി. എസ്. എൻ. എൽ. ജനറൽ മാനേജരുടെ ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ സി. ഐ. ടി. യു. ജില്ലാ വൈസ് പ്രസിഡന്റ് എ. കെ. വേലായുധൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി
പ്ലസ് വൺ സീറ്റ് വർധിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മറ്റി നടത്തിയ തെരുവ് പഠനം കെ.പി.സി.സി. ഉപാധ്യക്ഷൻ വി.ടി.ബൽറാം സിവിൽ സ്റ്റേഷനു മുൻപിൽ ക്ലാസെടുത്ത് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി
ശാന്തിഗിരി ആശ്രമത്തിന്റെ കർക്കിടക കഞ്ഞികിറ്റിന്റെ ജില്ലാതല ഉദ്ഘാടനം സ്വാമി ജനപുഷ്പൻ ജ്ഞാന തപസ്വി മലപ്പുറം പ്രസ് ക്ലബ് പ്രസിഡന്റ് വിമൽ കോട്ടക്കൽ, സെക്രട്ടറി സി.വി.രാജീവ് എന്നിവർക്ക് നൽകി നിർവ്വഹിക്കുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി
വിഴിഞ്ഞം തുറമുഖ നിർമ്മാണം മൂലമുണ്ടായ തീരശോഷണം പരിഹരിക്കുക, വീടും സ്ഥലവും നഷ്ട്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ആഭിമുഖ്യത്തിൽ നടന്ന സെക്രട്ടേറിയറ്റ് ധർണയ്ക്ക് ആർച്ച് ബിഷപ് തോമസ് ജെ.നെറ്റോ നേതൃത്വം നൽകുന്നു. വികാരി ജനറൽ യൂജിൻ എച്ച്.പെരേര, മോൺ.ഫാ.സി.ജോസഫ്, ബിഷപ് ആർ.ക്രിസ്തുദാസ് തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
എൽ ഡി എഫ് പ്രകടന പത്രികയിലെ വാഗ്‌ദാനങ്ങൾ നടപ്പാക്കുക എന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിൽ കെ എസ് ആർ ടി സി ജീവനക്കാരും കുടുംബാംഗങ്ങളും ക്ലിഫ് ഹൗസിലേക്ക് നടത്തിയ പട്ടിണി മാർച്ച് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ
ബഫർസോണിൽ നിന്നും കൃഷിയിടങ്ങളും ജനവാസ മേഖലകളും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കത്തോലിക്കാ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടന്ന സെക്രട്ടേറിയറ്റ് ധർണയിൽ നിന്ന് | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച അധികൃതർക്കെതിരെ നടപടി എടുക്കുക എന്നാവശ്യപ്പെട്ട് എ ബി വി പി സെക്രട്ടേറിയറ്റിന് മുന്നിലേക്ക് നടത്തിയ മാർച്ചിൽ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ
നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർത്ഥിനികളുടെ ഉൾവസ്ത്രം അഴിപ്പിച്ച അധികൃതർക്കെതിരെ നടപടി എടുക്കുക എന്നാവശ്യപ്പെട്ട് എ ബി വി പി സെക്രട്ടേറിയറ്റിന് മുന്നിലേക്ക് നടത്തിയ മാർച്ചിൽ ഗതാഗത തടസ്സമുണ്ടാക്കി റോഡിലിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ
ബഫർസോണിൽ നിന്നും കൃഷിയിടങ്ങളും ജനവാസ മേഖലകളും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കത്തോലിക്കാ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടന്ന സെക്രട്ടേറിയറ്റ് ധർണയിൽ ബഫർസോണിന് അനുകൂലമായ ഉത്തരവ് കത്തിച്ച് പ്രതിഷേധിക്കുന്നു | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
ഓൾ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന കൂട്ട സത്യാഗ്രഹം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
ഓൾ ഇന്ത്യ ബി.എസ്.എൻ.എൽ - ഡി.ഒ.ടി. പെൻഷനേഴ്സ് പാലക്കാട് ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ്ബാബു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
നാഷണൽ ജനതാദൾ പാലക്കാട് മണ്ഡലം കമ്മിറ്റി ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ സ്വകാര്യബസ് തടഞ്ഞുനിർത്തി പ്രതിഷേധിക്കുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
അൻപതാം വാർഷികം ആഘോഷിക്കുന്ന "സ്വയംവരം" സിനിമയെക്കുറിച്ച് മധു ഇറവങ്കര സംവിധാനം ചെയ്യുന്ന 'ദി ജേർണി - സ്വയംവരം അറ്റ് ഫിഫ്റ്റി' എന്ന ഡോക്യുമെന്ററിയുടെ സ്വിച്ച് ഓൺ ചടങ്ങിനെത്തിയ കെ. ജയകുമാർ അടൂർ ഗോപാലകൃഷ്ണനും, സംവിധായകനുമൊപ്പം സൗഹൃദ സംഭാഷണത്തിൽ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരം നഗരസഭയിലെ അഴിമതിക്കെതിരെ സമരം ചെയ്ത കൗൺസിലർമാരെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി. കൗൺസിലർമാർ നഗരസഭാ കവാടത്തിൽ പ്രതിഷേധിച്ചപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരം നഗരസഭയിലെ പട്ടികജാതി ഫണ്ട് തട്ടിപ്പിൽ പ്രതിഷേധിച്ച് പട്ടികജാതി മോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ കവാടത്തിൽ മേയറുടെ കോലം കത്തിച്ച് പ്രതിഷേധിച്ചപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
45-ാം ഐ.എൽ.പി ശുപാർശകൾ ഉടൻ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ ജില്ലാ ആശാ വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) ഡി.പി.എം ഓഫീസിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി
കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് കൗൺസിൽ ആലപ്പുഴ ജില്ലാ കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് എൻ.ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി
കരിമണൽ ഖനനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി നടത്തിയ ആലപ്പുഴ കളക്ടറേറ്റ് മാർച്ച് | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി
കേന്ദ്ര സർക്കാരിന്റെ പാചകവാത വില വർധനവിൽ പ്രതിക്ഷേധിച്ച് കൊല്ലം ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ കേരള വനിതാ കോൺഗ്രസ് (ബി) സംസ്ഥാന പ്രസിഡന്റ് മഞ്ജു റഹിം ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
നീറ്റ് പരീക്ഷയ്‌ക്ക് എത്തിയ വിദ്യാർത്ഥിനിയുടെ ഉൾവസ്ത്രം അഴിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ച് എ ബി വിപി പ്രവർത്തകർ കൊല്ലം കളക്ടറേറ്റിലേയ്ക്ക് നടത്തിയ മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
വിലക്കയറ്റത്തിനും അവശ്യസാധനങ്ങളുടെ ജിഎസ്ടി നിരക്ക് വർധനയ്ക്കുമെതിരെ പാർലമെന്റ് മന്ദിരത്തിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിപക്ഷ പാർട്ടികൾ സംയുക്ത പ്രതിഷേധം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി
അനധികൃത കെട്ടിട നമ്പർ നല്കിയ കോഴികോട് കോർപ്പറേഷൻ നടപടി വിജിലൻസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ കോർപ്പറേഷനു മുമ്പിൽ ബി.ജെ.പി. കൗൺസിലർമാർ നടത്തുന്ന സപ്തദിന സത്യാഗ്രഹം ബി.ജെ.പി. ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
ആൾ ഇന്ത്യ ബി.എസ്.എൻ.എൽ ഡോട്ട് പെൻഷനേഴ്സ് അസോസിയേഷൻ്റെ ദേശവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി കണ്ണൂർ ജനറൽ മാനേജർ ഓഫീസിന് മുന്നിൽ നടത്തിയ ധർണ സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
എറണാകുളത്ത് മാതൃഭൂമിയുടെ നേതൃത്വത്തിലുള്ള എ പ്ലസ് വിദ്യാഭ്യാസ അവാർഡ് ദാനത്തിൽ നിന്ന് | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി
എറണാകുളത്ത് മാതൃഭൂമിയുടെ നേതൃത്വത്തിലുള്ള എ പ്ലസ് വിദ്യാഭ്യാസ അവാർഡ് ദാനത്തിൽ നിന്ന് | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി
എ.കെ.ടി.എ. യുടെ ആഭിമുഖ്യത്തിൽ നടന്ന സെക്രട്ടേറിയറ്റ് ധർണ| ഫോട്ടോ: ജി. ബിനുലാൽ / മാതൃഭൂമി
ചിത്തിര തിരുനാൾ മഹാരാജാവ് നാടുനീങ്ങിയതിന്റെ വാർഷികാചരണത്തിന്റെ ഭാഗമായി സ്‌മൃതി മണ്ഡപത്തിൽ മന്ത്രി അനിൽ പുഷ്പാർച്ചന നടത്തുന്നു| ഫോട്ടോ: ജി. ബിനുലാൽ / മാതൃഭൂമി
ചിത്തിര തിരുനാൾ മഹാരാജാവ് നാടുനീങ്ങിയതിന്റെ വാർഷികാചരണത്തിന്റെ ഭാഗമായി സ്‌മൃതി മണ്ഡപത്തിൽ ഗൗരി ലക്ഷ്മിഭായിയും, ഗൗരി പാർവതിഭായിയും പുഷ്പാർച്ചന നടത്തുന്നു | ഫോട്ടോ: ജി. ബിനുലാൽ / മാതൃഭൂമി
പിടിച്ചു കെട്ട് ... കണ്ണൂർ നഗരത്തിൽ അലഞ്ഞു തിരിയുന്ന പശുക്കളെ കണ്ണൂർ കോർപ്പറേഷൻ അധികൃതർ പിടിച്ചു കെട്ടിയപ്പോൾ. കണ്ണൂർ നീർച്ചാലിൽ നിന്നും ചൊവ്വാഴ്ച അർദ്ധ രാത്രിയിലെ കാഴ്ച | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കോഴിക്കോട് വിമാനത്താവളത്തിനകത്ത് ഓടുന്ന ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ് ഫറോക്കില്‍ വെച്ച് മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തപ്പോള്‍.
വയനാട് ജില്ലയില്‍ ദിവസങ്ങളോളം തുടര്‍ച്ചയായി പെയ്ത മഴയൊന്നൊഴിഞ്ഞപ്പോള്‍ പെരുന്തട്ടയില്‍നിന്നുള്ള കാഴ്ച.
'മഴക്കൈവഴികള്‍...' രണ്ടാഴ്ച നീണ്ട ശക്തമായ മഴ മണ്ണില്‍ വരച്ചുവെച്ച് പോയ കൈവഴികളാണിത്. ചൊവ്വാഴ്ച മഴയ്ക്ക് തെല്ലൊരാശ്വാസമായിട്ടുണ്ട്. കഞ്ചിക്കോട് റെയില്‍വേ പാതയുടെ വശങ്ങള്‍ വികസിപ്പിക്കുന്നതിനായി മണ്ണിട്ടുയര്‍ത്തിയ സ്ഥലത്തുനിന്നുള്ള ദൃശ്യം.
ജാമ്യം ലഭിച്ചതിനെ തുടർന്ന് കോടതിയിൽനിന്ന് പുറത്തേക്കുവന്ന ശബരീനാഥൻ ഷാഫി പറമ്പിലിനൊപ്പം | ഫോട്ടോ: എസ്. ശ്രീകേഷ്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..