മേയ് 20 ചിത്രങ്ങളിലൂടെ


1/40

കണ്ണൂർ ചൊവ്വ ശിവക്ഷേത്രത്തിൽ ഉത്സവത്തിന് സമാപനമായി നടന്ന ആറാട്ടെഴുന്നള്ളത്ത് | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

2/40

രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികം വിനാശത്തിന്റെ വർഷമായി യു.ഡി.എഫ്. ആചരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച സായാഹ്ന ധർണയുടെ തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം യു.ഡി.എഫ്. കൺവീനർ എം.എം. ഹസൻ നിർവഹിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

3/40

രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷിക ദിനത്തിൽ ഇടത് ജനദ്രോഹ ഭരണമെന്ന് ആരോപിച്ച് എൻ ഡി എ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണ്ണ പി കെ കൃഷ്ണദാസ് ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

4/40

കോഴിക്കോട് തളി പത്മശ്രീ ഹാളിൽ ആരംഭിച്ച ത്യാഗരാജ സംഗീതോത്സവത്തിൽ ചെന്നൈയിൽ നിന്നുള്ള ടി.വി.ശങ്കരനാരായണൻ അവതരിപ്പിച്ച കച്ചേരി | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

5/40

കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷന് എതിർ വശത്തുള്ള ഹോട്ടലിന്റെ മുമ്പിൽ നടപ്പാത കൈയേറി മരം കൂട്ടിയിട്ട നിലയിൽ | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

6/40

കോഴിക്കോട് കെ.പി.കേശവമേനോൻ റോഡിൽ കനത്ത മഴയിൽ വെള്ളം നിറഞ്ഞപ്പോൾ | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

7/40

കോഴിക്കോട് കോർട്ട് റോഡിലെ കടകളിൽ കനത്തമഴയിൽ കയറിയ വെള്ളം നീക്കം ചെയ്യുന്ന തൊഴിലാളികൾ - ഒഴുക്കില്ലാത്ത ഓവുചാൽ നിറഞ്ഞു കവിഞ്ഞതു കൊണ്ടാണ് കടകളിൽ വെള്ളം കയറിയത് | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

8/40

കനത്ത മഴയിൽ വെള്ളം കയറിയ കോഴിക്കോട് തോപ്പയിൽ ആവിക്കൽ തോടിനു സമീപത്തെ ജെയ്സണിന്റെ വീട് | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

9/40

കനത്ത മഴയിൽ വെള്ളം കയറിയ കോഴിക്കോട് തോപ്പയിൽ ആവിക്കൽ തോടിനു സമീപത്തെ കുഞ്ഞഹമദിന്റെ വീട് | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

10/40

കേളു ഏട്ടൻ പഠന ഗവേഷണകേന്ദ്രം നേതൃത്വത്തിൽ കോഴിക്കോട്‌ സംഘടിപ്പിച്ച കേളുഏട്ടൻ അനുസ്മരണ സമ്മേളനത്തിൽ വി എ എൻ നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

11/40

കേന്ദ്ര-കേരള സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ യു.ഡി.എഫ്. സിറ്റി സൗത്ത് മണ്ഡലം കമ്മിറ്റി കോഴിക്കോട്‌ കിഡ്സൺ കോർണറിൽ സംഘടിപ്പിച്ച ധർണ്ണ യു.ഡി.എഫ്. ജില്ലാ കൺവീനർ എം.എ. റസാഖ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

12/40

പത്തനംതിട്ട ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലെ പള്ളിവേട്ട ദിവസമായ വെള്ളിയാഴ്ച നടന്ന ആറാട്ടെഴുന്നള്ളത്ത് | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

13/40

ബോംബ് വർഷം അതിജീവിച്ച യുദ്ധ ഭൂമിയല്ലിത്.... പത്തനംതിട്ട ജില്ലാ ആസ്ഥാനത്തെ നഗരസഭാ ബസ് സ്റ്റാൻഡിന്റെ അവസ്ഥയാണിത്. ശബരിമല തീർത്ഥാടകരടക്കം ആയിരക്കണക്കിന് യാത്രക്കാർ വന്ന് ചേരുന്നിടം. എല്ലാ വർഷകാലത്തും ഇത് തന്നെയാണ് അവസ്ഥ. തൊട്ടടുത്തു തന്നെ പണി പൂർത്തിയായി വിവിധ തരം ഉദ്ഘാടനങ്ങൾ കഴിഞ്ഞ കെ.എസ്.ആർ.ടി.സിയുടെ പുതിയ കെട്ടിടമുണ്ട്. അവിടം തുറന്ന് യാത്രക്കാരോട് കനിവ് കാട്ടാൻ അധികൃതർ തയ്യാറാവുമോ ആവോ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

14/40

കോഴിക്കോട്ട്‌ എം.സ്വാമി ഗുരുക്കൾ അനുസ്മരണ സമാഗമം കേരള മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ഉദ്ഘാടനം ചെയ്യുന്നു. ഡോ.ലാൽകൃഷ്ണൻ, ഡോ.സി.ഗംഗാധരൻ, ഡോ.പ്രിയദർശൻ ലാൽ, പി.ദിവാകരൻ, എം.ലക്ഷ്മണൻ ഗുരുക്കൾ, പി.എം.വി.പണിക്കർ, ജി.സത്യനാരായണൻ ഗുരുക്കൾ എന്നിവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

15/40

കോഴിക്കോട്‌ കാലിക്കറ്റ് ട്രേഡ് സെന്ററിൽ ഫുഡ് ടെക് നോർത്ത് കേരള സംഘടിപ്പിച്ച ഹോട്ടൽ ടെക് പ്രദർശനത്തിൽ നിന്ന് | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

16/40

ഇടതുപക്ഷ സർക്കാരിന്റെ ഒന്നാം വാർഷികം വിനാശവികസനദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി യു.ഡി.എഫ് പത്തനംതിട്ട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സെൻട്രൽ ജംഗ്ഷനിൽ നടത്തിയ സായാഹ്ന ധർണ്ണ കെ.പി.സി.സി മെമ്പർ പി.മോഹൻ രാജ് ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

17/40

ആലപ്പുഴ കളർകോട് ചിന്മയ വിദ്യാലയത്തിന്റെ പുതിയ കെട്ടിടസമുച്ചയം ചിന്മയമിഷൻ ഗ്ലോബൽ ഹെഡ് സ്വാമി സ്വരൂപാനന്ദ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

18/40

മഴയുടെ തീവ്രത കുറഞ്ഞ വെള്ളിയാഴ്ച കൊല്ലം ബീച്ചിനരികിൽ മഴയിൽ കളിച്ച് തിമിർക്കുന്ന കുട്ടികൾ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

19/40

കനത്ത മഴമൂലം മാറ്റിവെച്ച തൃശൂർ പൂരം പുലർച്ചെ നടത്താറുള്ള വെടിക്കെട്ട് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് പൊട്ടിച്ചപ്പോൾ | ഫോട്ടോ: ജെ. ഫിലിപ്പ്‌ / മാതൃഭൂമി

20/40

കനത്ത മഴമൂലം മാറ്റിവെച്ച തൃശൂർ പൂരം പുലർച്ചെ നടത്താറുള്ള വെടിക്കെട്ട് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് പൊട്ടിച്ചപ്പോൾ | ഫോട്ടോ: ജെ. ഫിലിപ്പ്‌ / മാതൃഭൂമി

21/40

കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് ആലപ്പുഴയിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രകടനം | ഫോട്ടോ: സി. ബിജു / മാതൃഭൂമി

22/40

കൊല്ലത്ത് നടന്ന കേരള മുനിസിപ്പൽ ആൻറ് കോർപ്പറേഷൻ പെൻഷനേഴ്സ് ഫെഡറേഷൻ സംസ്ഥന സമ്മേളനം മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

23/40

പാലക്കാട് നെന്മാറയിൽ നടന്ന സംസ്ഥാന ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ കോഴിക്കോട് ജില്ലാ പുരുഷവിഭാഗം വോളിബോൾ ടീമിന് കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ സ്‌പോർട്‌സ് കൗൺസിൽ സ്വീകരണം നൽകിയപ്പോൾ | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

24/40

ഹിമാചല്‍പ്രദേശിലെ സുന്ദര്‍നഗര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍റെ നേതൃത്വത്തില്‍ 13 അംഗ സംഘം കൊച്ചിയിലെ ജനകീയ ഹോട്ടലായ സമൃദ്ധി @ കൊച്ചി സന്ദര്‍ശിച്ചപ്പോൾ പൂക്കൾ നൽകി സ്വീകരിക്കുന്ന ജീവനക്കാർ. സാധാരണക്കാര്‍ക്ക് പത്ത് രൂപയ്ക്ക് ഭക്ഷണം ലഭ്യമാക്കുന്നതോടൊപ്പം നഗര ദാരിദ്ര്യ ലഘൂകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 30 വനിതകള്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതി രാജ്യത്തിനാകെ മാതൃകയാണെന്ന് സുന്ദര്‍ നഗര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജിതേന്ദര്‍ ശര്‍മ്മ അഭിപ്രായപ്പെട്ടു. കുടുംബശ്രീ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന വിവിധ പദ്ധതികളെ കുറിച്ച് പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനുമായിരുന്നു സന്ദര്‍ശനം. | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

25/40

ഹിമാചല്‍പ്രദേശിലെ സുന്ദര്‍നഗര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍റെ നേതൃത്വത്തില്‍ 13 അംഗ സംഘം കൊച്ചിയിലെ ജനകീയ ഹോട്ടലായ സമൃദ്ധി @ കൊച്ചി സന്ദര്‍ശിച്ച്‌ ഹോട്ടലിന്‍റെ പ്രവര്‍ത്തനങ്ങള്‍ കണ്ട് മനസ്സിലാക്കുന്നു. സാധാരണക്കാര്‍ക്ക് പത്ത് രൂപയ്ക്ക് ഭക്ഷണം ലഭ്യമാക്കുന്നതോടൊപ്പം നഗര ദാരിദ്ര്യ ലഘൂകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 30 വനിതകള്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതി രാജ്യത്തിനാകെ മാതൃകയാണെന്ന് സുന്ദര്‍ നഗര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജിതേന്ദര്‍ ശര്‍മ്മ അഭിപ്രായപ്പെട്ടു. കുടുംബശ്രീ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന വിവിധ പദ്ധതികളെ കുറിച്ച് പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനുമായിരുന്നു സന്ദര്‍ശനം. | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

26/40

ഹിമാചല്‍പ്രദേശിലെ സുന്ദര്‍നഗര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍റെ നേതൃത്വത്തില്‍ 13 അംഗ സംഘം കൊച്ചി നഗരസഭ മെയിന്‍ ഓഫീസിലെത്തിയപ്പോൾ. കുടുംബശ്രീ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന വിവിധ പദ്ധതികളെ കുറിച്ച് പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനുമായിരുന്നു സന്ദര്‍ശനം. നഗരത്തിലെ ജനകീയ ഹോട്ടലായ സമൃദ്ധി @ കൊച്ചി സന്ദര്‍ശിച്ച സംഘം ഹോട്ടലിന്‍റെ പ്രവര്‍ത്തനങ്ങള്‍ കണ്ട് മനസ്സിലാക്കി. സാധാരണക്കാര്‍ക്ക് പത്ത് രൂപയ്ക്ക് ഭക്ഷണം ലഭ്യമാക്കുന്നതോടൊപ്പം നഗര ദാരിദ്ര്യ ലഘൂകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 30 വനിതകള്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതി രാജ്യത്തിനാകെ മാതൃകയാണെന്ന് സുന്ദര്‍ നഗര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജിതേന്ദര്‍ ശര്‍മ്മ അഭിപ്രായപ്പെട്ടു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

27/40

ഹിമാചല്‍പ്രദേശിലെ സുന്ദര്‍നഗര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍റെ നേതൃത്വത്തില്‍ 13 അംഗ സംഘം കൊച്ചി നഗരസഭ മെയിന്‍ ഓഫീസിലെത്തിയപ്പോൾ. കുടുംബശ്രീ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന വിവിധ പദ്ധതികളെ കുറിച്ച് പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനുമായിരുന്നു സന്ദര്‍ശനം. നഗരത്തിലെ ജനകീയ ഹോട്ടലായ സമൃദ്ധി @ കൊച്ചി സന്ദര്‍ശിച്ച സംഘം ഹോട്ടലിന്‍റെ പ്രവര്‍ത്തനങ്ങള്‍ കണ്ട് മനസ്സിലാക്കി. സാധാരണക്കാര്‍ക്ക് പത്ത് രൂപയ്ക്ക് ഭക്ഷണം ലഭ്യമാക്കുന്നതോടൊപ്പം നഗര ദാരിദ്ര്യ ലഘൂകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 30 വനിതകള്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതി രാജ്യത്തിനാകെ മാതൃകയാണെന്ന് സുന്ദര്‍ നഗര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജിതേന്ദര്‍ ശര്‍മ്മ അഭിപ്രായപ്പെട്ടു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

28/40

പാലക്കാട്ട് നടക്കുന്ന കെ.എസ്.കെ.ടി.യു സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനത്തിൽ ദേശീയ ജനറൽ സെക്രട്ടറി ബി.വെങ്കിട്ട് മുഖ്യപ്രഭാഷണം നടത്തുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

29/40

പാലക്കാട്ട് നടക്കുന്ന കെ.എസ്.കെ.ടി.യു സംസ്ഥാന സമ്മേളനത്തിൽ മന്ത്രി എം.വി. ഗോവിന്ദൻ സംസാരിക്കുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

30/40

എസ്.ഡി.പി.ഐ. പ്രവർത്തകനെതിരെ കാപ്പ ചുമത്തിയതിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലാ കമ്മിറ്റി നടത്തിയ കളക്ട്രേറ്റ് മാർച്ച് | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

31/40

വിമുക്തിയിലേക്കൊരു ഒരു സേവ് ... എക്‌സൈസ് വകുപ്പ് വിമുക്തി മിഷൻ എസ്‌.പി.സി. സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ഫുട്ബോൾ മത്സരത്തിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി കമ്മീഷണർ കെ.എസ്‌.ഷാജി പന്തടിച്ചു കൊണ്ട് നിർവഹിക്കുന്നു. മുഖ്യാതിഥി സന്തോഷ് ട്രോഫി താരം മിഥുൻ മുരളി ഗോൾ വല കാക്കാനും എത്തിയപ്പോൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

32/40

ആദിവാസി ദലിത് മുന്നേറ്റ സമിതിയും ആദിവാസി ഗോത്ര ജനസഭയും ചേർന്ന് കണ്ണൂരിൽ സംഘടിപ്പിച്ച ആറളം ഫാം ആദിവാസി ഭൂസംരക്ഷണ സെമിനാർ സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

33/40

ഡൽഹി ഝണ്ടേവലാൻ സൈക്കിൾ മാർക്കറ്റിൽ ഉണ്ടായ തീപിടുത്തം അണയ്ക്കുന്ന അഗ്നിശമന സേന | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

34/40

ഡൽഹിയിൽ ഫാക്ടറിയിലുണ്ടായ തീപിടിത്തുത്തിൽ തൊഴിലാളികൾ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് എ ഐ സി സി ടി യുവിന്റെ നേതൃത്വത്തിൽ പ്രവർത്തകർ പ്രതിഷേധിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

35/40

സര്‍ക്കാര്‍ ഓഫീസിനുള്ളിലെ കുഞ്ഞു 'കൈയേറ്റക്കാരി'... താമരശ്ശേരി മിനി സിവില്‍സ്റ്റേഷനുള്ളിലെ നടുമുറ്റത്ത് ജീവനക്കാര്‍ വെച്ചുപിടിപ്പിച്ച അലങ്കാരച്ചെടിയില്‍ എവിടെനിന്നോ പറന്നെത്തി കൂടുകെട്ടി മുട്ടയിട്ട് അടയിരിക്കുകയാണ് ഈ കുഞ്ഞു ഇരട്ടത്തലച്ചി ബുള്‍ബുള്‍ പക്ഷി. ദിവസങ്ങള്‍ക്കുമുമ്പേ സര്‍ക്കാര്‍ ഓഫീസില്‍ കയറിപ്പറ്റിയ ഈ 'കൈയേറ്റക്കാരി' വിവിധ ആവശ്യങ്ങള്‍ക്കായി സിവില്‍ സ്റ്റേഷനിലെത്തുന്നവര്‍ക്ക് കൗതുകക്കാഴ്ചയാണ്. ആളുകളുടെ സാന്നിധ്യമൊന്നും ഈ പക്ഷി ഇപ്പോള്‍ അത്ര കാര്യമാക്കാറില്ല. മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പറക്കമുറ്റാനാവുന്നതോടെ കിളിക്കൂട് സംരക്ഷിക്കാന്‍ സിവില്‍ സ്റ്റേഷനിലെ ചില ജീവനക്കാരും ജാഗ്രത പുലര്‍ത്തുന്നു | ഫോട്ടോ: അജയ് ശ്രീശാന്ത്‌

36/40

നിഴല്‍ക്കളി... മഴ മാറിനിന്ന ഇടവേളയില്‍ കടലോരത്ത് കളിച്ചുതിമിര്‍ക്കുകയാണ് കുട്ടിക്കൂട്ടം. കാല്‍പ്പന്തുമായി കുതിക്കുന്ന കളിക്കാരുടെ പ്രതിബിംബം കടപ്പുറത്തെ വെള്ളത്തില്‍ തെളിഞ്ഞപ്പോള്‍. കോഴിക്കോട് വരക്കല്‍ ബീച്ചില്‍ നിന്നുള്ള ദൃശ്യം | ഫോട്ടോ: പി. കൃഷ്ണപ്രദീപ് / മാതൃഭൂമി

37/40

ദേശീയ പാതയിൽ കണ്ണൂർ പള്ളിക്കുളത്ത് ടാങ്കർ ലോറിക്കടിയിൽപ്പെട്ട സ്കൂട്ടർ യാത്രക്കാരെ ആസ്പത്രിയിലേക്ക് ക്കൊണ്ടുപോവുന്നു. അപകടത്തിൽ മുത്തശ്ശനും ഏഴ് വയസുകാരനായ പേരക്കുട്ടിയും മരിച്ചു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

38/40

വനം വകുപ്പ് തിരുവനന്തപുരത്ത്‌ സംഘടിപ്പിച്ച ദേശീയ സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ജി. ബിനുലാൽ / മാതൃഭൂമി

39/40

ബാലഭൂമിയും - Haier ഉം ചേർന്ന് കോഴിക്കോട് നടത്തിയ സമ്മർ ക്യാമ്പിൽ നിന്ന്‌ | ഫോട്ടോ: എൻ.എം. പ്രദീപ്‌ / മാതൃഭൂമി

40/40

ഒരാഴ്ചയായി വെള്ളക്കെട്ടിലാണ് കൊച്ചി. ബുധനാഴ്ച രാത്രി നിര്‍ത്താതെപെയ്ത മഴ നഗരത്തെ തീര്‍ത്തും വെള്ളത്തിലാക്കി. വീടുകളില്‍ െവള്ളംകയറി, ഗതാഗതം മുടങ്ങി. ആരോട് സഹായം തേടുമെന്നറിയാത്തത്ര ദുരിതത്തിലാണ് ജനം. പോകാനിടമില്ല, പോവാന്‍ വഴിയുമില്ല. ഓടകള്‍ തടസ്സപ്പെട്ടതും നദികളില്‍ െചളിനിറഞ്ഞതും മഴവെള്ളം ഒഴുകിപ്പോകുന്നത് തടഞ്ഞു. അശാസ്ത്രീയമായ ഭൂവിനിയോഗവും കെട്ടിടനിര്‍മാണവും കൂടിയായതോടെ ഏതുമഴയിലും മുങ്ങാവുന്ന അവസ്ഥയിലാണ് കൊച്ചി. പദ്ധതികള്‍ പലതുണ്ടെങ്കിലും പരിഹാരമുണ്ടായിട്ടില്ല. എടവപ്പാതികൂടി കനത്താല്‍ കൊച്ചിക്കാര്‍ കുടിയൊഴിയേണ്ടിവന്നേക്കാം. കളമശ്ശേരി കുമ്മഞ്ചേരിയില്‍ റോഡില്‍ നെഞ്ചോളം വെള്ളത്തിലൂടെ നായക്കുട്ടിയുമായി വരുന്ന യുവാവ്. ഇവിടെ ഇരുപതോളം വീടുകള്‍ വെള്ളത്തിലായി ഫോട്ടോ: ടി.കെ. പ്രദീപ് കുമാര്‍

Content Highlights: news in pics

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
India vs Ireland 2nd t20 Dublin

2 min

അയര്‍ലന്‍ഡ് വിറപ്പിച്ചുവീണു, രണ്ടാം ട്വന്റി 20 യിലും വിജയിച്ച് പരമ്പര നേടി ഇന്ത്യ

Jun 28, 2022


brad pitt

1 min

അടുപ്പമുള്ളവരുടെ മുഖംപോലും മറന്നുപോകുന്നു, ആരുംവിശ്വസിക്കുന്നില്ല;രോഗാവസ്ഥയേക്കുറിച്ച് ബ്രാഡ് പിറ്റ്

Jun 28, 2022


pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022

Most Commented