മാര്‍ച്ച് 20 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/48

വേദിയിൽ സ്ത്രീകളെവിടെ ......: കോഴിക്കോട്‌ മുക്കത്ത് യു.ഡി.എഫ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത രാഹുൽ ഗാന്ധി എം.പി. വേദിയിൽ സ്ത്രീ പങ്കാളിത്തം ഇല്ലാത്തതിനെ കുറിച്ച് പരാമർശിച്ചപ്പോൾ. എൻ.കെ.അബ്ദുറഹിമാൻ, രമേശ് ചെന്നിത്തല, ടി.സിദ്ധിഖ് എം.എൽ.എ, കെ. പ്രവീൺ കുമാർ, കെ.പി.സി സി. പ്രസിഡണ്ട് കെ.സുധാകരൻ, സി.കെ. കാസിം, എ.പി. അനിൽകുമാർ എം.എൽ.എ, എം.എ. റസാഖ്, ടി.ടി.ഇസ്മയിൽ, വി.എസ്. ജോയ്, സജീവ് ജോസഫ് എം.എൽ.എ, പി.ടി. മാത്യു, കെ.ജയന്ത്, പി.എം. നിയാസ്, കെ.കെ.അബ്രഹാം എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

2/48

കോഴിക്കോട്‌ മുക്കത്ത് യു.ഡി.എഫ് കൺവൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ രാഹുൽ ഗാന്ധി എം.പി. കെ.പി.സി.സി. പ്രസിഡണ്ട് കെ.സുധാകരനൊപ്പം നർമ്മം പങ്കിടുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

3/48

രാഹുൽഗാന്ധിയുടെ വീട്ടിലെ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി തൃശ്ശൂർ നഗരത്തിൽ നടത്തിയ പ്രകടനം | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

4/48

കോസ്റ്റ്ഫോർഡ് സംഘടിപ്പിച്ച ടി.ആർ. ചന്ദ്രദത്ത് അനുസ്മരണ സമ്മേളനം സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്യുന്നു. കോസ്റ്റ്ഫോർഡ് അഡീഷണൽ ഡയറക്റ്റർ സി. ചന്ദ്രബാബു, സി.പി.എം. ജില്ലാ സെക്രട്ടറി എം.എം. വർഗ്ഗീസ്, രാജാജി മാത്യു തോമസ്, സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ എന്നിവർ സമീപം | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

5/48

തൃശ്ശൂർ എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള ഒയാസിസ് പെയിൻ ആന്റ് പാലിയേറ്റീവ് കെയർ ക്ലബ് സംഘടിപ്പിച്ച ഭിന്ന ശേഷിയുള്ള കുട്ടികളുടെ കലോത്സവത്തിലെ സബ്ജൂനിയർ വിഭാഗം സംഘനൃത്ത മത്സരത്തിൽ പങ്കെടുക്കുന്ന മുതുവറ ഇയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിഹാബിലിറ്റേഷൻ ആന്റ് റിസേർച്ച് സെന്ററിലെ കൂട്ടുകാരെ പ്രോത്സാഹിപ്പിക്കുന്ന മുഹമ്മദ് റാഫി. ഇതേ സ്ഥാപനത്തിനുവേണ്ടി ജൂനിയർ വിഭാഗം സംഘനൃത്ത മത്സരത്തിൽ മുഹമ്മദ് റാഫിയും മത്സരിക്കുന്നുണ്ട് | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

6/48

കൊച്ചിയിൽ നടന്ന ഫെഡറൽ ബാങ്കും മാതൃഭൂമിയും ചേർന്ന് സംഘടിപ്പിച്ച ' സ്പീക്ക് ഫോർ ഇന്ത്യ കേരള എഡിഷൻ' ഏഴാം പതിപ്പിലെ ഗ്രാൻഡ് ഫൈനലിൽ റണ്ണറപ്പ് ആയ യൂണിവേഴ്സിറ്റി ഓഫ് കേരള കാര്യവട്ടത്തെ അതുൽ ജോസഫിന് ഫെഡറൽ ബാങ്ക് മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ ശ്യാം ശ്രീനിവാസൻ ട്രോഫി നൽകുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

7/48

കൊച്ചിയിൽ നടന്ന ഫെഡറൽ ബാങ്കും മാതൃഭൂമിയും ചേർന്ന് സംഘടിപ്പിച്ച ' സ്പീക്ക് ഫോർ ഇന്ത്യ കേരള എഡിഷൻ' ഏഴാം പതിപ്പിലെ ഗ്രാൻഡ് ഫൈനലിൽ ജേതാവായ തിരുവനതപുരം യൂണിവേഴ്സിറ്റി കോളേജിലെ അർജ്ജുൻ എസ് നായർക്ക് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ട്രോഫി നൽകുന്നു. ഫെഡറൽ ബാങ്ക് ചെയർമാൻ ചന്ദ്രശേഖർ ബാലഗോപാൽ, മാതൃഭൂമി മാനേജിങ്‌ ഡയറക്ടർ എം.വി ശ്രേയാംസ് കുമാർ, ഫെഡറൽ ബാങ്ക് മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ ശ്യാം ശ്രീനിവാസൻ എന്നിവർ സമീപം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

8/48

ആഹ്ളാദ നിമിഷം ... കൊച്ചിയിൽ നടന്ന ഫെഡറൽ ബാങ്കും മാതൃഭൂമിയും ചേർന്ന് സംഘടിപ്പിച്ച 'സ്പീക്ക് ഫോർ ഇന്ത്യ കേരള എഡിഷൻ' ഏഴാം പതിപ്പിലെ ഗ്രാൻഡ് ഫൈനലിൽ ജേതാവായ തിരുവനതപുരം യൂണിവേഴ്സിറ്റി കോളേജിലെ അർജ്ജുൻ എസ് നായരെ അഭനന്ദിക്കുന്ന അമ്മ അജിത സോമനാഥൻ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

9/48

കൊച്ചിയിൽ നടന്ന ഫെഡറൽ ബാങ്കും മാതൃഭൂമിയും ചേർന്ന് സംഘടിപ്പിച്ച 'സ്പീക്ക് ഫോർ ഇന്ത്യ കേരള എഡിഷൻ' ഏഴാം പതിപ്പിലെ ഗ്രാൻഡ് ഫൈനൽ സംവിധയകൻ ബേസിൽ ജോസഫ് ഉദ്‌ഘാടനം ചെയ്യുന്നു. മാതൃഭൂമി ഡയറക്ടർ (ഡിജിറ്റൽ ബിസിനസ്‌) എം.എസ്. മയൂര, ഫെഡറൽ ബാങ്ക് ചെയർമാൻ ചന്ദ്രശേഖർ ബാലഗോപാൽ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ വെങ്കിട്ട് രാമൻ വെങ്കിടേശ്വരൻ എന്നിവർ സമീപം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

10/48

കൊച്ചിയിൽ നടന്ന ഫെഡറൽ ബാങ്കും മാതൃഭൂമിയും ചേർന്ന് സംഘടിപ്പിച്ച 'സ്പീക്ക് ഫോർ ഇന്ത്യ കേരള എഡിഷൻ' ഏഴാം പതിപ്പിലെ ഗ്രാൻഡ് ഫൈനലിൽ എത്തിയ ഇഷ ആമിന, ശിവരഞ്ജിനി ജി.ബി, ഏയ്ഞ്ചൽ മേരി എ, ജിനോ മാത്യു രാജു, അതുൽ ജോസഫ് (രണ്ടാം സ്ഥാനം ), അർജ്ജുൻ എസ് നായർ (ഒന്നാം സ്ഥാനം ), പാർവ്വതി അരുൾ ജോഷി, ആവണി ഡി എന്നിവർ സമ്മാനദാനം നടത്തിയ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, മാതൃഭൂമി മാനേജിങ്‌ ഡയറക്ടർ എം.വി ശ്രേയാംസ് കുമാർ, ഫെഡറൽ ബാങ്ക് ചെയർമാൻ ചന്ദ്രശേഖർ ബാലഗോപാൽ, മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ ശ്യാം ശ്രീനിവാസൻ, വിധികർത്താക്കളായ റബ്ബർ ബോർഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ. രാഘവൻ, ഐ.ജി. പി. വിജയൻ, തിരുനെൽവേലി അസി. കളക്ടർ എസ്. ഗോകുൽ, ഫെഡറൽ ബാങ്ക് പ്രസിഡന്റ് ആൻഡ് സി.എച്ച്.ആർ.ഒ. കെ.കെ. അജിത് കുമാർ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ വെങ്കിട്ട് രാമൻ വെങ്കിടേശ്വരൻ, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് വി. നന്ദകുമാർ, മോഡറേറ്റർ മാതൃഭൂമി ന്യൂസ് ഡെപ്യൂട്ടി എഡിറ്റർ അഭിലാഷ് മോഹനൻ എന്നിവരോട് ഒപ്പം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

11/48

മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് 2023-24 വർഷത്തെ ബജറ്റ് ഉപാധ്യക്ഷ റജുല പെലത്തൊടി അവതരിപ്പിക്കുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

12/48

ആനുകൂല്യ നിഷേധങ്ങൾക്കെതിരെ കേരളാ എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ കമ്മിറ്റി മലപ്പുറത്ത് നടത്തിയ ധർണ കെ.പി.സി.സി. ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

13/48

മലപ്പുറത്ത് നടന്ന വനിതാ കമ്മിഷൻ സിറ്റിങ്ങിൽ നിന്ന് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

14/48

മലപ്പുറം നഗരസഭയുടെ 2023-24 വർഷത്തെ ബജറ്റ് ഉപാധ്യക്ഷ ഫൗസിയ കുഞ്ഞിപ്പു അവതരിപ്പിക്കുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

15/48

ഹൃദയപൂർവം... വയനാട് നടന്ന കേരളാ പ്രീമിയർ ലീഗ് ഫുട്‌ബോൾ ഫൈനലിൽ ഗോകുലം എഫ്.സി.യെ പരാജയപ്പെടുത്തി ചാമ്പ്യൻമാരായ കേരളാ യുനൈറ്റഡ് എഫ്.സി.യ്ക്ക് മലപ്പുറത്ത് ആരാധകർ നൽകിയ സ്വീകരണം | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

16/48

ഇന്ത്യൻ ഗ്രാൻഡ് പ്രി അത്‌ലറ്റിക് മീറ്റിൽ ലോങ് ജമ്പിൽ സ്വർണ്ണം നേടിയ കേരളത്തിന്റെ നിർമ്മൽ സാബു | ഫോട്ടോ: എം.പി.ഉണ്ണികൃഷ്‌ണൻ

17/48

ഇന്ത്യൻ ഗ്രാൻഡ് പ്രി അത്‌ലറ്റിക് മീറ്റിൽ 400 മീറ്റർ ഹഡിൽസിൽ സ്വർണ്ണം നേടിയ കേരളത്തിന്റെ ഡെൽന ഫിലിപ്പ് | ഫോട്ടോ: എം.പി.ഉണ്ണികൃഷ്‌ണൻ

18/48

ഇന്ത്യൻ ഗ്രാൻഡ് പ്രി അത്‌ലറ്റിക് മീറ്റിൽ 200 മീറ്റർ ഓട്ടം സ്വർണ്ണം നേടിയ ആസ്സാമിന്റെ ഹിമദാസ്‌ | ഫോട്ടോ: എം.പി.ഉണ്ണികൃഷ്‌ണൻ

19/48

കൊല്ലത്ത് എത്തിയ മൂകാംബിക ക്ഷേത്രത്തിലെ ക്ഷേത്ര പൂജാരി കെ.എൻ. സുബ്രഹ്മണ്യ അഡിഗ | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

20/48

അരിക്കൊമ്പനെ പിടിക്കാന്‍ മുത്തങ്ങയില്‍ നിന്നെത്തിച്ച വിക്രം എന്ന കുങ്കിയാനയെ ചിന്നക്കനാലില്‍ എത്തിച്ചപ്പോള്‍.

21/48

ഫെഡറല്‍ ബാങ്ക് - മാതൃഭൂമി സ്പീക്ക് ഫോര്‍ ഇന്ത്യ വിജയി അര്‍ജുന്‍ നായര്‍, യൂണിവേഴ്‌സിറ്റി കോളേജ് തിരുവനന്തപുരം | ഫോട്ടോ: ബി. മുരളീകൃഷ്ണന്‍ / മാതൃഭൂമി

22/48

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന്‌ മുകളിൽ ഉയർത്തിയ ത്രിവർണ്ണ പതാക ഖലിസ്ഥാൻ അനുകൂല പ്രക്ഷോഭകർ താഴ്‌ത്തിയതിനെ തുടർന്ന് സിഖ് സമുദായാംഗങ്ങൾ ന്യൂഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷനു മുന്നിൽ പ്രതിഷേധിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

23/48

എറണാകുളത്ത്‌ "വെള്ളരിപ്പട്ടണം" സിനിമയുടെ അണിയറ പ്രവർത്തകർക്കൊപ്പം മാധ്യമപ്രവർത്തകരോട് സംസാരിക്കുന്ന നായിക മഞ്ജു വാരിയർ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

24/48

തിരൂർ എം.ഇ.എസ്.സെൻട്രൽ സ്കൂളിൽ ഭാഷാശാസ്ത്ര പരീക്ഷണശാലയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച്‌ നടന്ന ചടങ്ങിൽ എം.ഇ.എസ്.സംസ്ഥാന ട്രഷറർ ഒ.സി.സലാഹുദ്ദീൻ മുഖ്യപ്രഭാഷണം നടത്തുന്നു | ഫോട്ടോ: പ്രദീപ് പയ്യോളി

25/48

തിരൂർ എം.ഇ.എസ്.സെൻട്രൽ സ്കൂളിൽ ഭാഷാശാസ്ത്ര പരീക്ഷണശാലയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ നൃത്ത പരിപാടിയിൽ നിന്ന് | ഫോട്ടോ: പ്രദീപ് പയ്യോളി

26/48

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച സെബാസ്റ്റ്യന്റെ 'കൃഷിക്കാരൻ ’ എന്ന കവിതാ പുസ്തകത്തിന്റെ രണ്ടാം പതിപ്പ് കെ. ജയകുമാർ റോസ് മേരിക്ക് നൽകി പ്രകാശനം ചെയ്യുന്നു. സി.ഇ.സുനിൽ, ഹരിദാസ് ബാലകൃഷ്ണൻ, അഭിരാമി എന്നിവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

27/48

കെ ചിറ്റിലപ്പള്ളി ഫൗണ്ടേഷനും മാതൃഭൂമിയും ചേർന്ന് എന്റെ വീട് പദ്ധതി പ്രകാരം പൂർത്തിയാക്കിയ എട്ടാമത്തെ വീടിന്റെ താക്കോൽ ചൂണ്ടൽ കണ്ടൻചിറ സജിനിക്ക് കുന്നംകുളം എ സി പി ടി എസ് സിനോജ് കൈമാറുന്നു. പഞ്ചായത്ത്‌ പ്രസിഡന്റ് രേഖാ സുനിൽ, മാതൃഭൂമി യൂണിറ്റ് മാനേജർ വിനോദ് പി നാരായണൻ, മാതൃഭൂമി ഏജൻറ് കെ എൻ മുരളീധരൻ, മാതൃഭൂമി സ്പെഷ്യൽ കറസ്‌പോണ്ടന്റ് എം കെ രാജശേഖരൻ എന്നിവർ സമീപം | ഫോട്ടോ: ജെ.ഫിലിപ്പ്‌ / മാതൃഭൂമി

28/48

തളിപ്പറമ്പ് തൃച്ഛംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ കൃഷ്ണബലരാമൻമാരെ മോതിരം വെച്ച് തൊഴുന്ന ഭക്തർ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

29/48

സി.ആർ.ഐ.കണ്ണൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ തലശ്ശേരി, കണ്ണൂർ, കോട്ടയം, ബത്തേരി രൂപതകൾ സംയുക്തമായി സംഘടിപ്പിക്കുന്ന മഹാ പ്രതിഷേധ സംഗമം ബിഷപ്പ് ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

30/48

തളിപ്പറമ്പ് തൃച്ഛംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിന് സമാപനമായി കൂടിപ്പിരിയലിനു മുമ്പേ ശ്രീകൃഷ്ണ ബലരാമൻമാർ ക്ഷേത്രം വലംവെക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

31/48

അരികൊമ്പനെ പിടിക്കാൻ മുത്തങ്ങയിൽ നിന്നെത്തിച്ച വിക്രം എന്ന കുങ്കിയാനയെ ചിന്നക്കനാലിൽ എത്തിച്ചപ്പോൾ | ഫോട്ടോ: ശ്രീജിത്ത്‌ പി. രാജ്‌ / മാതൃഭൂമി

32/48

സി.ആർ.ഐ.കണ്ണൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ തലശ്ശേരി, കണ്ണൂർ, കോട്ടയം, ബത്തേരി രൂപതകൾ സംയുക്തമായി സംഘടിപ്പിക്കുന്ന മഹാ പ്രതിഷേധ സംഗമത്തിന്റെ ഭാഗമായി കണ്ണൂർ കലക്ടറേറ്റിലേക്ക്‌ നടത്തിയ ധർണ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

33/48

യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ടി.സിദ്ദിഖ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

34/48

കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും മാതൃഭൂമിയും ചേർന്ന് 'എന്റെ വീട്' പദ്ധതിയിൽ തിരുവനന്തപുരം മംഗലപുരം ഇടവിളാകം യു.പി. സ്‌കൂളിന് സമീപം നിർമ്മാണം പൂർത്തിയാക്കിയ വീടിന്റെ താക്കോൽ ലോക വനിതാ ബോക്‌സിങ് ചാമ്പ്യനും കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ ഭരണസമിതി അംഗവുമായ കെ.സി.ലേഖയിൽ നിന്ന് എസ്.സജീന ഏറ്റുവാങ്ങുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

35/48

കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും മാതൃഭൂമിയും ചേർന്ന് 'എന്റെ വീട്' പദ്ധതിയിൽ നെടുമങ്ങാട് കൊല്ലങ്കാവിൽ നിർമ്മാണം പൂർത്തിയാക്കിയ വീടിന്റെ താക്കോൽ മന്ത്രി ജി.ആർ. അനിലിൽ നിന്നും സോഫിയ ഏറ്റുവാങ്ങുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

36/48

ടൈപ്പിസ്റ്റ് തസ്തികകൾ ഇല്ലാതാക്കുന്നു എന്നാരോപിച്ച് ആൾ കേരള എൽ ഡി ടൈപ്പിസ്റ്റ് റാങ്ക് ഹോൾഡേഴ്സ് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

37/48

കൊല്ലം വള്ളിക്കീഴ്‌ ഭഗവതിക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന്‌ ക്ഷേത്രം തന്ത്രി അടിമുറ്റത്ത്‌ മഠം എ.ബി. സുമേഷ്‌ ഭട്ടതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ കൊടിയേറ്റുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

38/48

എൽ.ഡി.എഫ് തീരുമാനപ്രകാരം കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമ ലാൽ പദവി രാജിവെച്ചുകൊണ്ടുള്ള കത്ത് ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബിനുൻ വാഹിദിന് കൈമാറുന്നു. പ്രസിഡന്റ് ഡോ. പി.കെ. ഗോപൻ, മുൻ പ്രസിഡന്റ് സാം കെ. ഡാനിയേൽ തുടങ്ങിയവർ സമീപം | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

39/48

തിരൂർ നഗരസഭയുടെ 82 കോടി രൂപയുടെ ബജറ്റ് നഗരസഭാധ്യക്ഷ എ.പി.നസീമ, ഉപാധ്യക്ഷൻ രാമൻകുട്ടി പാങ്ങാട്ട്, സ്ഥിരം സമിതി അധ്യക്ഷന്മാർ എന്നിവർ ചേർന്ന് പ്രകാശനം ചെയ്യുന്നു | ഫോട്ടോ: പ്രദീപ് പയ്യോളി

40/48

അന്താരാഷ്ട്ര വനദിനത്തോടനുബന്ധിച്ച് കൊല്ലം എസ്.എൻ. വനിതാ കോളേജിൽ 'പറവകൾക്ക് ദാഹജലം' നൽകുന്ന പദ്ധതി മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

41/48

ബജറ്റ് അവതരിപ്പിക്കുന്നതിനായി നിയമസഭയിലേക്ക് വരുന്നതിന് മുമ്പ്‌ മുഖ്യമന്ത്രി എം. കെ. സ്റ്റാലിനെ കാണുന്ന തമിഴ്നാട് ധനമന്ത്രി പളനിവേൽ ത്യാഗരാജൻ | ഫോട്ടോ: വി. രമേഷ്‌ / മാതൃഭൂമി

42/48

ലോക വദനാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലാ ആസ്പത്രിയിൽ ദന്തവിഭാഗം സംഘടിപ്പിച്ച ചടങ്ങ് സൂപ്രണ്ട് ഡോ. എം. പ്രീത ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

43/48

കേന്ദ്രസർക്കാരിനെതിരെ കിസാൻ മോർച്ച ഡൽഹിയിൽ നടത്തുന്ന പഞ്ചായത്ത്‌ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

44/48

ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ, ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്‌ ഹസ്തദാനം ചെയ്യുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

45/48

കൊച്ചി കോർപ്പറേഷനിലെ യു.ഡി.എഫ്‌. കൗൺസിലർമാർ വികസന സെമിനാർ ബഹിഷ്കരിച്ച് ധർണ്ണ ഇരിക്കുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

46/48

കേരള സ്റ്റേറ്റ് ഫോറസ്റ്റ് വർക്കേഴ്സ് യൂണിയൻ എ.ഐ.ടി.യു.സി. കണ്ണൂർ ഡി.എഫ്.ഒ. ഓഫീസിന് മുന്നിൽ നടത്തിയ വാച്ചർമാരുടെ ഏകദിന പണിമുടക്ക് സമരം സംസ്ഥാന പ്രസിഡന്റ് ബാബു പോൾ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

47/48

മദ്യ വിരുദ്ധ ജനകീയ മുന്നണി കണ്ണൂർ കലക്ടറേറ്റിനു മുന്നിൽ നാത്തിയ ധർണ്ണ ഡോ. ഡി.സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.സുനിൽകുമാർ / മാതൃഭൂമി

48/48

പോലീസ് എത്തിയതിൽ പ്രതിഷേധിച്ച് രാഹുൽഗാന്ധിയുടെ വസതിക്കു മുന്നിലെത്തിയ കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റുചെയ്ത് നീക്കുന്നു

Content Highlights: news in pics

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kollam

19

ജൂണ്‍ പത്ത് ചിത്രങ്ങളിലൂടെ 

Jun 10, 2023


kottiyur

40

ജൂണ്‍ ഒന്‍പത് ചിത്രങ്ങളിലൂടെ

Jun 9, 2023


kozhikode

32

ജൂണ്‍ ഏഴ് ചിത്രങ്ങളിലൂടെ

Jun 7, 2023

Most Commented