നവംബര്‍ 20 ചിത്രങ്ങളിലൂടെ


1/47

ആവേശം ആവോളം... കണ്ണൂർ നാലുവയലിൽ എക്സ് പാന്റേഴ്സ് ഒരുക്കിയ വലിയ സ്‌ക്രീനിൽ ലോകകപ്പ് ഫുട്ബോൾ ആദ്യ മത്സരം ആസ്വദിക്കാനെത്തിയവരുടെ ആവേശം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

2/47

കണ്ണൂർ നാലുവയലിൽ വലിയ സ്ക്രീനിൽ ലോകകപ്പ്‌ ഫുട്ബോൾ ആസ്വദിക്കുന്നവർ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

3/47

കാലിക്കറ്റ് പ്രസ് ക്ലബ് സുവർണ ജൂബിലിയോടനുബന്ധിച്ച് നടക്കുന്ന പ്രഭാഷണ പരമ്പര കോഴിക്കോട്ട് കേരള ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. പി.എസ്.രാകേഷ്, എം.ഫിറോസ് ഖാൻ, പി.ജെ.ജോഷ്വ, പ്രൊഫ.കൽപറ്റ നാരായണൻ, വി.എം.ഇബ്രാഹിം തുടങ്ങിയവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

4/47

ജവഹർ യൂത്ത് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കോഴിക്കോട്‌ കെ.പി.കേശവമേനോൻ ഹാളിൽ സംഘടിപ്പിച്ച 'സംഘപരിവാർ ഉയർത്തുന്ന വെല്ലുവിളികൾ' സെമിനാർ ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

5/47

കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച ''നാളെയുടെ ഇന്ത്യ'' ബിസിനസ് സമൂഹവുമായി നടത്തിയ സംവാദം ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

6/47

ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ് സിറ്റി കമ്മിറ്റി കോഴിക്കോട്‌ കെ.പി.കേശവമേനോൻ ഹാളിൽ സംഘടിപ്പിച്ച 'ഭരണഘടന ഉറപ്പ് നൽകുന്ന ജനാധിപത്യ മതേതരത്വ മൂല്യങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത സെമിനാർ' ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്യുന്നു. എ.അനൂപ്, മാത്യു കട്ടിക്കാന, എം.കെ.രാഘവൻ എം.പി, സുനീഷ് മാമിയിൽ, കെ.പി.നിധീഷ്, കെ.എം.കാദിരി, കെ.ജയപ്രശാന്ത് ബാബു തുടങ്ങിയവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

7/47

കോഴിക്കോട്‌ വെസ്റ്റ്ഹില്ലിൽ താൽകാലികമായി ആരംഭിച്ച ഡി.സി.സി.ഓഫീസ് കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യുന്നു. രാജേഷ് കീഴരിയൂർ, പി.പി.സലീം, എം.രാജൻ, കെ.പ്രവീൺകുമാർ, പി.എം.നിയാസ്, കെ.രാമചന്ദ്രൻ, കെ.യാഹു, പി.കുഞ്ഞിമൊയ്തീൻ തുടങ്ങിയവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

8/47

വൺ മില്ല്യൻ ഗോൾ ക്യാംപെയ്ൻ ഭാഗമായി തൃശൂരിൽ നടന്ന ചടങ്ങിൽ മന്ത്രി കെ. രാധാകൃഷ്ണൻ ഗോളടിക്കുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

9/47

ലോകകപ്പിന് സ്വാഗതമേകി അരണാട്ടുകര നേതാജി മൈതാനിയിൽ ഡി.സി.സി. നടത്തിയ സൗഹൃദ ഫുട്‌ബോൾ മത്സരത്തിന്റെ ഭാഗമായി മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഗോളടിക്കുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

10/47

ലോകകപ്പ് ഫുട്‌ബോൾ മത്സരത്തിന് സ്വാഗതമേകി തൃശ്ശൂർ അരണാട്ടുകര നേതാജി സോക്കർ ക്ലബ്ബ് പ്രവർത്തകർ ആവേശനൃത്തമാടിയപ്പോൾ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

11/47

തൃശ്ശൂർ കോർപ്പറേഷനെ ലേണിങ് സിറ്റിയായി പ്രഖ്യാപിച്ചതിന്റെ ഭാഗമായി സംഘടിപ്പിച്ച ഫാമിലി-ഫ്രണ്ട്‌ലി തൃശ്ശൂർ കലാ സാംസ്‌കാരിക പരിപാടിയിൽ ഹൂല ഹൂപ്പുകൊണ്ട് കളിക്കുന്ന പാവറട്ടി പുലിക്കോട്ടിൽ അൻഷ്രിവ അശ്വിൻ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

12/47

സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകുന്നതിന്റെ ഭാഗമായുള്ള മലബാർ പര്യടനം ശശി തരൂർ എം.പി. എം.ടി.വാസുദേവൻ നായരെ കോഴിക്കോട് കൊട്ടാരം റോഡിലെ വീട്ടിലെത്തി കണ്ട് ആരംഭിച്ചപ്പോൾ. എം.കെ.രാഘവൻ എം.പി. സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

13/47

ദുഖഭാരത്താൽ... മലപ്പുറം പുറത്തൂരിർ തോണിമുങ്ങി മരിച്ച സൈനബയുടെ മൃതദേഹം കണ്ടു മടങ്ങുന്ന നാട്ടുകാർ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

14/47

മലപ്പുറം പുറത്തൂരിർ തോണിമുങ്ങി മരിച്ച സൈനബയുടെ മൃതദേഹം കബറടക്കാനായി കൊണ്ടുപോകുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

15/47

നാടിന്റെ ദുഖം...മലപ്പുറം പുറത്തൂരിർ തോണിമുങ്ങി മരിച്ച റുഖിയയുടെ വീട്ടിൽ തടിച്ചുകൂടിയ നാട്ടുകാർ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

16/47

മലപ്പുറം പുറത്തൂരിർ തോണിമുങ്ങി മരിച്ച റുഖിയയുടെ മകൻ അഷ്‌റഫ് വിദേശത്ത് നിന്ന് എത്തിയപ്പോൾ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

17/47

മലപ്പുറം പുറത്തൂരിർ തോണിമുങ്ങി നാലുപേർ മരിച്ച വാർത്തയറിഞ്ഞ് തടിച്ചുകൂടിയ നാട്ടുകാർ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

18/47

മലപ്പുറം പുറത്തൂരിൽ നാലുപേർ മരണപ്പെട്ട തോണിയപകടസ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയവരിലുണ്ടായിരുന്ന നെടുശ്ശേരിവളപ്പിൽ ഷിഹാബ് കടയിക്കൽ ജാഫർ സാദിഖ് എന്നിവർ സംഭവം വിവരിക്കുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

19/47

മോട്ടോർ വാഹനവകുപ്പും ട്രാക്കും ചേർന്ന് വാഹനാപകടങ്ങളിൽ മരണമടഞ്ഞവരുടെ ഓർമദിനത്തിൽ കൊല്ലം ചിന്നക്കടയിൽ നടത്തിയ അനുസ്മരണ പരിപാടിയിൽ പ്രതിജ്ഞയെടുക്കുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

20/47

ആലപ്പുഴയിൽ നടക്കുന്ന അഖിലേന്ത്യാ മഹിളാ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി പൊതുസമ്മേളന നഗരിയിൽ സ്വാഗതസംഘം അധ്യക്ഷ കെ.ജി.രാജേശ്വരി പതാക ഉയർത്തുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

21/47

എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയന്റെ മെറിറ്റ് ഈവനിങും പ്രതിഭകളെ ആദരിക്കലും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

22/47

ഫുട്‍ബോൾ ലോക കപ്പിന്റെ ആവേശമുയർത്തി തിരുവനന്തപുരം പാറ്റൂർ ജംങ്ഷനിൽ ആഹ്‌ളാദം പ്രകടിപ്പിക്കുന്ന ഫുട്ബോൾ ആരാധകർ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

23/47

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന മത്സ്യോത്സവം പ്രദർശന സ്റ്റാളിൽ നിന്നൊരു ദൃശ്യം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

24/47

ലോകകപ്പ് ഫുട്ബാൾ മാമാങ്കത്തെ വരവേൽക്കാൻ കൊല്ലം ജില്ലാ യുവജനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടത്തിയ വിളംബര റാലി ഫ്ലാഗ് ഓഫ് ചെയ്യാനെത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സാം കെ ഡാനിയൽ വിവിധ ടീമുകളുടെ ആരാധകർക്കൊപ്പം ആഹ്‌ളാദം പങ്കിടുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

25/47

കാസർകോട് ചിറ്റാരിക്കലിൽ നടന്ന കോൺഗ്രസ് - ഡി.ഡി.എഫ് ലയന സമ്മേളനത്തിലേക്ക് രാജ് മോഹൻ ഉണ്ണിത്താൻ എം.പി, ഡി.സി.സി. പ്രസിഡന്റ് പി.കെ. ഫൈസൽ, ഡി.ഡി.എഫ് നേതാവ് ജയിംസ് പന്തമ്മാക്കൽ, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി. എന്നിവരെ തുറന്ന ജീപ്പിൽ ആനയിക്കുന്നു | ഫോട്ടോ: രാമനാഥ്‌ ​പൈ / മാതൃഭൂമി

26/47

ഭാരതീയ കോൺട്രാക്ടേഴ്‌സ് സംഘ് പ്രഥമ സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

27/47

ലോകകപ്പ് ഫുട്ബാൾ മാമാങ്കത്തെ വരവേൽക്കാൻ കൊല്ലം ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ വിവിധ സംഘടനകൾ ചേർന്ന് നടത്തിയ റാലിയിൽ നിന്ന് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

28/47

ലോകകപ്പ് ഫുട്ബാൾ മാമാങ്കത്തെ വരവേൽക്കാൻ കൊല്ലം ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ വിവിധ സംഘടനകൾ ചേർന്ന് നടത്തിയ റാലിയിൽ നിന്ന് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

29/47

കൊല്ലം ഫാത്തിമ മാതാ കോളേജിൽ മസ്കുലാർ ഡിസ്ട്രോഫി, സ്പൈനൽ മസ്കുലർ അട്രോഫി ബാധിതരുടെ കൂട്ടായ്മയായ മൈൻഡ് ജില്ലയിലെ അംഗങ്ങൾക്കും അവരുടെ വീട്ടുകാർക്കുമായി നടത്തിയ ‘പറയാം’ പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ ഡോ. സിന്ധ്യ കാതറിൻ മൈക്കൾ കേക്ക് മുറിച്ച് കൂട്ടായ്മയിലെ വിഘ്നേഷിന് നൽകുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

30/47

കൊല്ലം ജില്ലാ റീട്ടെയിൽ മർച്ചന്റ്‌സ് അസോസിയേഷൻ സുവർണ്ണ ജൂബിലി സമാപന സമ്മേളനം എം മുകേഷ് എം എൽ എ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

31/47

തിരുവനന്തപുരം വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ക്രിസ്തുരാജത്വ തിരുനാളിന്റെ സമാപനത്തോടനുബന്ധിച്ച് ഞായറാഴ്ച വൈകുന്നേരം ആർച്ച് ബിഷപ് തോമസ് ജെ.നെറ്റോയുടെ കാർമ്മികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലിയർപ്പിക്കാൻ അൾത്താരയിലേക്ക് എത്തുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

32/47

ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് തിരുവനന്തപുരം രാജാജിനഗറിലെ ഫുട്ബോൾ ആരാധകരുടെ ആഘോഷത്തിൽ നിന്ന് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

33/47

ആവേശകടൽ തീർത്ത് ... ലോകകപ്പ് ഫുട്ബോളിനെ വരവേറ്റു കൊണ്ട് മുഖത്തെഴുത്തും കൊടിക്കൂറകളുമായി ബ്രസീൽ ആരാധകർ കണ്ണൂർ നഗരത്തിൽ നടത്തിയ റാലി | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

34/47

സപ്ലൈകോ എംപ്ലോയീസ് അസോസിയേഷൻ (എ.ഐ.ടി.യു.സി) ജില്ലാ സമ്മേളനം പത്തനംതിട്ട ടൗൺ ഹാളിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

35/47

ആവേശ തിരയിൽ ... ലോകകപ്പ് ഫുട്‌ബോൾ ലഹരിയിൽ തങ്ങളുടെ ടീമുകളുടെ ജേഴ്സിയുമായി കോട്ടയം പുളിഞ്ചുവടിൽ ആരാധകരുടെ പ്രകടനം | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

36/47

ആവേശ തിരയിൽ ... ലോകകപ്പ് ഫുട്‌ബോൾ ലഹരിയിൽ തങ്ങളുടെ ടീമുകളുടെ ജേഴ്സിയുമായി കോട്ടയം പുല്ലരിക്കുന്നിൽ ആരാധകരുടെ പ്രകടനം | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

37/47

69-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപന സമ്മേളനം തിരുവല്ലയിൽ സഹകരണ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

38/47

തൃപ്രയാർ ഏകാദശിയുടെ ഭാഗമായി നടന്ന എഴുന്നള്ളത്ത്‌ | ഫോട്ടോ: ജെ. ഫിലിപ്പ്‌ / മാതൃഭൂമി

39/47

കേരള ബ്രാഹ്മണ സഭയുടെ നേതൃത്വത്തിൽ തിരുവനന്തപുരം അട്ടകുളങ്ങര മേൽപ്പാലത്തിനെതിരെ അട്ടകുളങ്ങര മുതൽ ശ്രീവരാഹം വരെ പ്രതീകാത്മക പൈതൃകമതിൽ ഒരുക്കിയപ്പോൾ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

40/47

പ്ലീസ് ഇത് ട്രാക്ക് വേറെയാണ് ... കണ്ണൂർ റവന്യൂ ജില്ലാ സ്‌കൂൾ കായികമേള നടക്കുന്ന മൈതാനിയിൽ ഓട്ട മത്സരം നടക്കുന്ന ട്രാക്കിലേക്ക് പാഞ്ഞു കയറിയ തെരുവ് നായയെ ഓടിക്കാനുള്ള അധ്യാപകന്റെ ശ്രമം. സർവകലാശാല കാമ്പസ്സിൽ നായ ശല്യം രൂക്ഷമാണ് | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

41/47

വിസ്ഡം കണ്ണൂർ ജില്ലാ വനിതാ സമ്മേളനത്തിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറിയും പീസ് റേഡിയോ സി.ഇ.ഒ. യുമായ പ്രൊഫ. ഹാരിസ് ഇബ്നു സലീം മുഖ്യ പ്രഭാഷണം നിർവ്വഹിക്കുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

42/47

ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് കണ്ണൂർ ജില്ലാ കൺവെൻഷൻ കെ.പി.സി.സി. പ്രസിഡൻ്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

43/47

കണ്ണൂർ ബ്ലൂ നൈൽ ഹോട്ടലിൽ സ്ഥാപിച്ച ഫുട്ബാൾ താരം മറഡോണയുടെ ശിൽപ്പം എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ അനാച്ഛാദനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

44/47

സന്നിധാനത്തെ തിരക്ക് | ഫോട്ടോ: ജി ശിവപ്രസാദ്/ മാതൃഭൂമി

45/47

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 105-ാം ജന്മദിനത്തിൽ മുൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും സമാധി സ്ഥലത്തെത്തിയപ്പോൾ | ഫോട്ടോ: ഉണ്ണികൃഷ്ണൻ/ മാതൃഭൂമി

46/47

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 105-ാം ജന്മദിനത്തിൽ മുൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും സമാധി സ്ഥലത്തെത്തിയപ്പോൾ | ഫോട്ടോ: ഉണ്ണികൃഷ്ണൻ/ മാതൃഭൂമി

47/47

ചികിത്സയ്ക്കായി കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെത്തിയ മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ പി.എസ്.വി നാട്യസംഘത്തിന്റെ കുചേലവൃത്തം കഥകളി കാണാന്‍ വിശ്വംഭര ക്ഷേത്രസന്നിധിയില്‍ എത്തിയപ്പോള്‍ | ഫോട്ടോ: വരുണ്‍

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented